വര്‍ണ്ണങ്ങള്‍

  • ധവള പ്രകാശം ലഭിക്കാന്‍ കൂട്ടിച്ചേര്‍ക്കുന്ന വര്‍ണ്ണ ജോഡികളെ പൂരകവര്‍ണ്ണങ്ങള്‍ എന്ന് വിളിക്കുന്നു.
  • മറ്റ് വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കാത്ത വര്‍ണ്ണങ്ങളെ പ്രാഥമിക വര്‍ങ്ങള്‍ (Primary Colours)
  • പ്രാഥമിക വര്‍ണ്ണങ്ങള്‍ പച്ച, നീല, ചുവപ്പ്
  • പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വര്‍ണ്ണമാണ് ദ്വിതീയ വര്‍ണ്ണം (Secondary Colours)
  • ചിത്രക്കാരന്‍റെ പ്രാഥമിക ഛായങ്ങള്‍ – ചുവപ്പ്, നീല, മഞ്ഞ

പച്ച+ചുവപ്പ് – മഞ്ഞ
നീല+ചുവപ്പ് – മജന്ത
പച്ച+നീല – സിയാന്‍
പച്ച+നീല+ചുവപ്പ് – വെള്ള

തൃതീയ വര്‍ണ്ണങ്ങള്‍ (Tertiary Colours)

  • രണ്ട് ദ്വിതീയ വര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വര്‍ണ്ണങ്ങളാണ് തൃതീയ വര്‍ണ്ണങ്ങള്‍

മജന്ത+മഞ്ഞ – ചുവപ്പ്
സിയാന്‍+മജന്ത – നീല

പൂരക വര്‍ണ്ണങ്ങള്‍

പച്ച+മജന്ത – വെള്ള
നീല+മഞ്ഞ – വെള്ള
ചുവപ്പ്+ സിയാന്‍ – വെള്ള

  • തരംഗദൈര്‍ഘ്യം കുറവും ആവൃത്തി കൂടുതലുമായ ഘടക വര്‍ണ്ണം – വയലറ്റ്
  • തരംഗദൈര്‍ഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ ഘടക വര്‍ണ്ണം – ചുവപ്പ്

അതാര്യവസ്തു

  • പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ്.
  • അതാര്യവസ്തു അതിന്‍റെ നിറത്തിലെ വര്‍ണ്ണങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്നു.
  • അതാര്യവസ്തു മറ്റെല്ലാവര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്നു. (ഇരുണ്ടതായി കാണപ്പെടുന്നു)
  • അതാര്യവസ്തു എല്ലാ വര്‍ണ്ണങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്തു വെള്ളയായി കാണപ്പെടുന്നു.
  • അതാര്യവസ്തുവില്‍ പ്രകാശ പ്രതിഫലനം

സുതാര്യവസ്തു

  • പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കളാണ് സുതാര്യ വസ്തുക്കള്‍
  • അതിന്‍റെ നിറത്തിലുള്ള വസ്തുക്കളെ കടത്തിവിടുന്നു.
  • എല്ലാ വര്‍ണ്ണങ്ങളെയും കടത്തിവിടുന്ന വസ്തുക്കള്‍ നിറമില്ലാത്തവയാണ്.

വീക്ഷണ സ്ഥിരത

  • ഒരു വസ്തുവിന്‍റെ ദൃശാനുഭവം കണ്ണില്‍ തങ്ങി നില്‍ക്കുന്ന പ്രതിഭാസം – വീക്ഷണ സ്ഥിരത (പെര്‍സിസ്റ്റന്‍സ് ഓഫ് വിഷന്‍)
  • വീക്ഷണ സ്ഥിരത എന്ന ദൃശ്യാനുഭൂതി കണ്ണില്‍ തന്നെ നില്‍ക്കുന്ന സമയം – 1/16 Sec.
  • ദൂരെനിന്ന് നോക്കുമ്പോള്‍ വെള്ളച്ചാട്ടം നിശ്ചലമായി കാണുന്നത്, തീക്കൊള്ളി ചുഴറ്റുമ്പോള്‍ തീവളയം കാണുന്നത് എല്ലാം വീക്ഷണ സ്ഥിരത.