ഭ്രമണവും പരിക്രമണവും

  • കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിനുള്ളില്‍ തന്നെ വരുന്ന ചലനം – ഭ്രമണം(Rotation)
  • കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം – പരിക്രമണം (Revolution)
  • കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്‍റെ ദളങ്ങലുടെ ചലനം, സൂര്യനെ പ്രദക്ഷിണം
  • ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാര്‍ഷിക ചലനം – പരിക്രമണ ചലനം
  • ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഇലക്ട്രോണിനുള്ള ചലനം – ഭ്രമണവും പരിക്രമണവും

ജഡത്വം (Inertion) 

  • ഒരു വസ്തുവിന് നിശ്ചലാവസ്ഥയിലോ നേര്‍രേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത – ജഡത്വം.

1.ചലന ജഡത്വത്തിന് ഉദാഹരണം

  • സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാന്‍ കറങ്ങുന്നത്.
  • ഓടുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ അകത്ത് നില്‍ക്കുന്ന ആളുകള്‍ മുന്നോട്ട് പോകുന്നത്.

2.നിശ്ചല ജഡത്വത്തിന് ഉദാഹരണം

  • മാവിന്‍ കൊമ്പ് പെട്ടെന്ന് കുലുങ്ങുമ്പോള്‍ മാങ്ങ വീഴുന്നത്.

ജഡത്വനിയമം ആവിഷ്കരിച്ചത് – ഗലീലിയോ