മര്‍ദ്ദം (Pressure)
ഒരു യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്.
മര്‍ദ്ദം = ബലം/ പ്രതലവിസ്തീര്‍ണ്ണം
യൂണിറ്റ് – പാസ്ക്കല്‍ (Pa) N/m2
മറ്റുയൂണിറ്റുകള്‍ ബാര്‍, ടോര്‍
1 ബാര്‍ – 105 Pascal
1 ടോര്‍ – 1 mm of Hg
- സ്പര്ശനതലത്തില് ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് വ്യാപക മര്‍ദ്ദം. (Trust)
- അന്തരീക്ഷ മര്‍ദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞന് ടോറിസെല്ലി
- അന്തരീക്ഷ മര്‍ദ്ദം – 60 mm of Hg
അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍
- രസബാരോമീറ്റര്‍
- അനിറോയിഡ് ബാരോമീറ്റര്‍
- ഫോര്‍ട്ടീന്‍സ് ബാരോമീറ്റര്‍
- ബാരോമീറ്റര്‍ കണ്ടുപിടിച്ചത് – ടോറി സെല്ലി
- ബാരോമീറ്ററിലെ ഉയര്‍ച്ച സൂചിപ്പിക്കുന്നത് നല്ല കാലാവസ്ഥയെയും പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത് കൊടുങ്കാറ്റിനെയും ആണ്.
- ദ്രാവകങ്ങള്‍ ഒന്നും ഉപയോഗിക്കാത്ത ബാരോമീറ്ററാണ് അനിറോയ്ഡ് ബാരോമീറ്റര്‍.
- മര്‍ദ്ദം കൂടുമ്പോള്‍ ഐസിന്റെ ദ്രവണാങ്കം കുറയുന്ന ഈ പ്രക്രിയ അറിയപ്പെടുന്നത് –പുനര്‍ഹിമായാനം (Regelation)
- ഐസ് സ്കേറ്റിന് സാധ്യമാകുന്ന പ്രതിഭാസം ആണ് പുനര്‍ഹിമായാനം.
മര്‍ദ്ദം കുറയ്ക്കുമ്പോള്‍ ഐസിന്റെ ദ്രവണാങ്കം കൂടുന്നു. പ്രഷര്‍ കുക്കറില്‍ പാചകം കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ സാധിക്കുന്നതിന് കാരണം ഉയര്‍ന്ന മര്‍ദ്ദം ഊഷ്മാവ് വര്‍ദ്ധിപ്പിക്കുന്നത് കൊണ്ടാണ്.
Recent Comments