മാക് നമ്പര്‍

 • സൂപ്പര്‍ സോണിക് വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂണിറ്റ്.

1 മാക്ക് നമ്പര്‍ = 340 m/sec

ജലത്തില്‍ ശബ്ദത്തിന്‍റെ വേഗത – 1453 m/sec
തറയില്‍ ശബ്ദത്തിന്‍റെ വേഗത – 3850 m/sec
സ്റ്റീലില്‍ ശബ്ദത്തിന്‍റെ വേഗത – 5000 m/sec

 • ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം – ഖരം
 • വേഗത കുറവ് – വാതകം

ശബ്ദത്തിന്‍റെ പകുതി വേഗതയെ സൂചിപ്പിക്കുന്നത് – സബ് സോണിക്
ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത് – സൂപ്പര്‍ സോണിക്
5 ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത് – ഹെപ്പര്‍ സോണിക്

 • 20 Hz താഴെയുള്ള ശബ്ദതരംഗങ്ങള്‍ ഇന്‍ഫ്രാസോണിക് എന്നും 20000 Hz മുകളിലുള്ളത് അള്‍ട്രാസോണിക് എന്നും അറിയപ്പെടുന്നു.
 • വിമാനത്തിന്‍റെ വേഗത അളക്കുന്നത് – ടാക്കോമീറ്റര്‍
 • ജലാശയങ്ങലുടെ ആഴം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം – എക്കോ സൗണ്ടും ഫാത്തോ മീറ്ററും
 • കപ്പലിന്‍റെ വേഗത അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് – നോട്ട്
 • വാഹനങ്ങളുടെ വേഗത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം – സ്പീഡോമീറ്റര്‍
 • ദൂരം അളക്കാന്‍ – ഓഡോ മീറ്റര്‍
 • കേള്‍വിക്കുറവുള്ളവര്‍ ശബ്ദം വ്യക്തമായി കേള്‍ക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം – ഓഡിയോ ഫോണ്‍
 • ജലാന്തര്‍ഭാഗത്തെ ശബ്ദങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണം – ഹൈഡ്രോഫോണ്‍
 • ശബ്ദ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണം – സോണോമീറ്റര്‍
 • ശബ്ദത്തിന്‍റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം – ഓസിലോസ്കോപ്പ്
 • മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത വളരെ ഉയര്‍ന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുപ്പിക്കുന്ന വിസില്‍ – ഗാള്‍ട്ടണ്‍ വിസില്‍
 • അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രതിഭാസം – എക്കോലൊക്കേഷന്‍
 • എക്കോലൊക്കേഷന്‍ പ്രയോജനപ്പെടുത്തുന്ന ജീവികള്‍ – വവ്വാല്‍, ഡോള്‍ഫിന്‍

SONAR (സൗണ്ട് നാവിഗേഷന്‍ ആന്‍റ് റെയിന്‍ജിങ്ങ്)

 • സോണാറില്‍ ഉപയോഗിക്കുന്ന ശബ്ദതരംഗം – ആള്‍ട്രാസോണിക്
 • റിക്കോര്‍ഡ് ചെയ്ത ശബ്ദം പുനഃസംപ്രേഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം – ഫോണോഗ്രാഫ്