ലഘു യന്ത്രങ്ങള്‍

  • ജോലിഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്നവയാണ് ലഘുയന്ത്രങ്ങള്‍
  • Eg : ഉത്തോലകങ്ങള്‍ (Lever)  ചരിവുതലങ്ങള്‍ ആപ്പ്, കപ്പി, etc

ഉത്തോലകങ്ങള്‍

  • ഉത്തോലക നിയമം ആവിഷ്കരിച്ചത് – ആര്‍ക്കിമിഡീസ്
  • ധാരം (Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാന്‍ കഴിവുള്ള
  • ദൃഡദണ്ഡാണ് ഉത്തോലകം.
  • നാം ഉപയോഗിക്കുന്ന ബലം – യത്നം (Effort) 
  • കീഴ്പ്പെടുത്തുന്ന ബലം – രോധം (Resistance) 

ഒന്നാം വര്‍ഗ്ഗ ഉത്തോലകം

  • യത്നത്തിനും രോധത്തിനുമിടയില്‍ ധാരം
  • Eg : ത്രാസ്, കത്രിക, കപ്പി, സീസോ, നെയില്‍ കട്ടര്‍

രണ്ടാം വര്‍ഗ്ഗ ഉത്തോലകം

  • ധാരത്തിനും യത്നത്തിനുമിടയില്‍ രോധം.
  • Eg : നാരങ്ങാഞ്ഞെക്കി, പാക്കുവെട്ടി, ബോട്ടില്‍ ഓപ്പണര്‍

മൂന്നാം വര്‍ഗ്ഗ ഉത്തോലകം

  • രോധത്തിനും ധാരത്തിനുമിടയില്‍ യത്നം
  • Eg : ചവണ, ചൂണ്ട, ഐസ്ടോങ്സ്

പ്രവൃത്തി, ശക്തി, ബലം

ബലം പ്രയോഗിക്കപ്പെട്ട വസ്തുവിന് ബലപ്രയോഗം നടത്തിയ. ദിശയില്‍ സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കില്‍ അവിടെ പ്രവൃത്തി ചെയ്തതായി കണക്കാക്കാം.

Work = FxS

F = ബലം
S= സ്ഥാനാന്തരം

പ്രവൃത്തിയുടെ യൂണിറ്റ്        – ജൂള്‍
ബലത്തിന്‍റെ യൂണിറ്റ്               – ന്യൂട്ടണ്‍                                          1 ന്യൂട്ടണ്‍ = 105 ഡൈന്‍
ബലത്തിന്‍റെ CGS യൂണിറ്റ്   – ഡൈന്‍
ഒരു സെക്കന്‍റില്‍ ചെയ്ത പ്രവൃത്തിയുടെ അളവിന്‍റെ നിരക്കാണ് പവര്‍/ശക്തി

പവര്‍ = പ്രവൃത്തി/ സമയം
പവറിന്‍റെ യൂണിറ്റ് – വാട്ട് (ജൂള്‍/സെക്കന്‍റ്) യന്ത്രങ്ങളുടെ പവര്‍ കണക്കാക്കുന്നത് കുതിര ശക്തി (Horsepower)

1 ജൂള്‍/സെക്കന്‍റ്                – 1 W
1 കുതിര ശക്തി                – 746 W
1 കിലോ വാട്ട്                     – 1000 W

  • ഒരു വസ്തുവില്‍ പ്രയോഗിക്കുന്ന ഒരു വലി അല്ലെങ്കില്‍ തള്ള് ആണ് ബലം.
  • ഭാരം എന്നത് ഒരു വസ്തുവില്‍ മേല്‍ ഭൂമി പ്രയോഗിക്കുന്ന ആകര്‍ഷണബലം
  • പ്രകൃതിയിലെ ഏറ്റവും ദുര്‍ബലമായ ബലം – ഭൂഗുരുത്വാകര്‍ഷണബലം
  • പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം – ന്യൂക്ലിയര്‍ ബലം
  • ‘ഭൂഗുരുത്വാകര്‍ഷബലത്തിന്‍റെ യൂണിറ്റ് – കിലോഗ്രാം വെയ്റ്റ്

അഡ്ഹീഷന്‍ ബലം
വ്യത്യസ്തയിനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലമാണ്.

കൊഹീഷന്‍ ബലം
ഒരേയിനം തന്മാത്രകള്‍ തമ്മിലുള്ള അകര്‍ഷണ ബലമാണ്.