ശബ്ദം

  • പഠനം – അകൗസ്റ്റിക്സ്
  • ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ്. ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയില്‍ വായുവിലുള്ള വേഗത – 340 മീ/സെക്കന്‍റ്
  • ശബ്ദമുണ്ടാക്കാന്‍ കാരണം – കമ്പനം
  • ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി.
  • അനുദൈര്‍ഘ്യതരംഗങ്ങളാണ് ശബ്ദം.
  • ശബ്ദത്തിന് മൂന്ന് സവിശേഷതകളാണ്.
  1. ഉച്ചത (Loudness)
  2. സ്ഥായി (Pitch)  ശ്രുതി
  3. ഗുണം (Quality)
  • ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് തീവ്രത (Intensity)  അല്ലെങ്കില്‍ ഉച്ചത.
  • ശബ്ദത്തിന്‍റെ കുര്‍മതയാണ് – സ്ഥായി
  • ശബ്ദത്തിന്‍റെ കുര്‍മത എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – ആവൃത്തി
  • ആവൃത്തി കൂടുമ്പോള്‍ ശബ്ദത്തിന്‍റെ കുര്‍മ്മത കൂടുന്നു.
  • ശബ്ദത്തിന്‍റെ ഉച്ചതയുടെ യൂണിറ്റ് – ഡെസിബെല്‍
  • ശബ്ദമലിനീകരണം അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് – ഡെസിബെല്‍
  • ശബ്ദ തീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം – ഓഡിയോ മീറ്റര്‍
  • ശബ്ദത്തിന്‍റെ ആവൃത്തിയുടെ യൂണിറ്റ് – ഹെര്‍ട്സ്
  • മനുഷ്യനില്‍ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം – സ്വനതന്തുക്കള്‍
  • നാം കേള്‍ക്കുന്ന ശബ്ദം ചെവിയില്‍ തന്നെ തങ്ങി നില്‍ക്കുന്ന പ്രതിഭാസം – ശ്രവണ സ്ഥിരത (1/10 Sec)
  • ശബ്ദവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസം – ഡോപ്ലര്‍ ഇഫക്റ്റ്
  • കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ – ക്രിസ്റ്റന്‍ ഡോപ്ലര്‍
  • ശബ്ദം ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം – പ്രതിധ്വനി (Echo)
  • പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ ദുരപരിധി – 17 മീറ്റര്‍
  • ശബ്ദം വിവിധ വസ്തുക്കലില്‍ തട്ടി ആവര്‍ത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് – പ്രതിപതനം )Reflection)
  • മനുഷ്യന്‍റെ ശ്രവണ പരിധി – 20 Hz മുതല്‍ 20,000 Hz വരെ