ചാലകങ്ങള്‍ (കണ്‍ഡക്ടറുകള്‍)

  • വൈദ്യുതിയെ സുഖമായി കടത്തിവിടുന്ന വസ്തുക്കളാണ്.
  • ഏറ്റവും നല്ല ചാലകം – വെള്ളി Eg : കോപ്പര്‍, അലൂമിനിയം, ഉപ്പ് വെള്ളം

അര്‍ധചാലകങ്ങള്‍ (സെമി കണ്ടഡക്ടറുകള്‍)

  • ഭാഗികമായി മാത്രം വൈദ്യുതിയെ കടത്തിവിടുന്ന വസ്തുക്കള്‍. Eg : ജര്‍മേനിയം, സിലിക്കണ്‍

കുചാലകങ്ങള്‍ (ഇന്‍സുലേറ്റര്‍)

  • വൈദ്യുതിയെ തീരെ കടത്തിവിടാത്ത വസ്തുക്കള്‍. Eg : പേപ്പര്‍, ഗ്രാസ്, ശുദ്ധജലം, റബ്ബര്‍, ഉണങ്ങിയ തടി

പവര്‍ സ്റ്റേഷന്‍

  • വിതരണത്തിന് വേണ്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍.

വൈദ്യുത ലേപനം (ഇലക്ട്രോ പ്ലേറ്റിംഗ്)

  • വൈദ്യുതി കടത്തിവിട്ട് ഒരു ലോഹത്തിനു മേല്‍ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ.

ഇലക്ട്രോലൈറ്റ്

  • വൈദ്യുതി കടത്തിവിടുന്നതിന് ഒപ്പം വിഘടനത്തിന് വിധേയമാവുകയും ചെയ്യുന്ന പദാര്‍ത്ഥം.
  • വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം. Eg : Nacl, H2O, KCl etc 

വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)

  • ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ അയോണുകള്‍ വേര്‍ തിരിയുന്ന പ്രതിഭാസം

വൈദ്യുതിയുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍
വൈദ്യുത ചാര്‍ജ് – കൂളോം (C)
വൈദ്യുത പ്രവാഹം – ആമ്പിയര്‍ (A)
പൊട്ടന്‍ഷ്യല്‍ വ്യത്യാസം – വോള്‍ട്ട് (V)
വൈദ്യുത ചാലക ബലം – വോള്‍ട്ട് (V)
വൈദ്യുത പ്രതിരോധം – ഓം (Ω)
വൈദ്യുത ഊര്‍ജ്ജം – ജൂള്‍ (J)
വൈദ്യുത പവര്‍ – വാട്ട് (W)

വൈദ്യുത ഉപകരണങ്ങളും ഉപയോഗവും

  • ഇന്‍വെര്‍ടര്‍/ ഓക്സിലേറ്റര്‍ – DC യെ AC ആക്കിമാറ്റുന്നു.
  • റക്ടിഫയര്‍ – AC യെ DC ആക്കിമാറ്റുന്നു.
  • വോള്‍ട്ട് മീറ്റര്‍ – പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുവാന്‍
  • ട്രാന്‍സ് ഫോമര്‍ – AC വോള്‍ട്ട ഉയര്‍ത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു.
  • റിയോസ്റ്റാറ്റ് – ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ മാറ്റം വരുത്താന്‍
  • ആംപ്ളിഫയര്‍ – വൈദ്യുത സിഗ്നലുകളുടെ ശക്തി വര്‍ധിപ്പിക്കാന്‍
  • കമ്യൂട്ടേറ്റര്‍ – വൈദ്യുതിയുടെ ദിശ മാറ്റാന്‍
  • അമ്മീറ്റര്‍ – വൈദ്യുത പ്രവാഹം അളക്കുന്നതിന് (ഊര്‍ജ്ജപരിവര്‍ത്തനം)

പ്രവര്‍ത്തനം

  • ബാറ്ററി – രാസോര്‍ജ്ജം വൈദ്യുത ഊര്‍ജ്ജമായി മാറുന്നു.
  • ബള്‍ബ് – വൈദ്യുതോര്‍ജ്ജം പ്രകാശോര്‍ജ്ജമായി മാറുന്നു.
  • സോളര്‍സെല്‍ – സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു.
  • ഡൈനാമോ – യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു.
  • ഇലക്ട്രിക് ബെല്‍ – വൈദ്യുതോര്‍ജ്ജം ശബ്ദോര്‍ജ്ജമായി മാറുന്നു.
  • ഇലക്ട്രിക് ഓപന്‍ – വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായി മാറുന്നു.
  • ഫാന്‍ – വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി മാറുന്നു.

ബള്‍ബും നിറങ്ങളും
നിറയ്ക്കുന്ന വാതകം          നിറം
മെര്‍ക്കുറി                                    വെള്ള 
ക്ലോറിന്‍                                        പച്ച
നൈട്രജന്‍                                     ചുവപ്പ്
നിയോണ്‍                                      ഓറഞ്ച്
ഹൈഡ്രജന്‍                                 നീല
സോഡിയം                                   മഞ്ഞ