പ്രതിഫലനം (Reflection)

 • മിനുസമുള്ള പ്രതലത്തില്‍ തട്ടി പ്രകാശം തിരിച്ച് വരുന്ന പ്രതിഭാസം.

അപവര്‍ത്തനം (Refraction)

 • പ്രകാശം ഒരു മാധ്യമത്തില്‍ നിന്നും മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ അതിന്‍റെ പാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ്.
 • നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങാന്‍ കാരണം അപവര്‍ത്തനമാണ്.
 • മരുഭൂമികളില്‍/റോഡുകളില്‍ മരീചിക ഉണ്ടാകുവാന്‍ കാരണം അപവര്‍ത്തനമാണ്.

ഡിഫ്രാക്ഷന്‍ (Diffraction)

 • സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം.
 • നിഴലുകള്‍ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം
 • സൂര്യന് ചുറ്റുമുള്ള വലയം, സിഡിയില്‍ കാണുന്ന വര്‍ണ്ണരാജി എന്നിവയ്ക്കു കാരണം.

ഇന്‍റര്‍ഫെറന്‍സ് (Interference)

 • ഒന്നിലേറെ പ്രകാശ തരംഗങ്ങള്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ അവയുടെ ഫലങ്ങള്‍
 • കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസം.
 • സോപ്പ് കുമിളയിലും, വെള്ളത്തിലുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വര്‍ണ്ണങ്ങള്‍ക്ക് കാരണം.

പൂര്‍ണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection)

 • ഒപ്റ്റിക്കല്‍ ഫൈബറുകളില്‍ കാണുന്ന പ്രതിഭാസം
 • എന്‍ഡോസ്കോപ്പിയില്‍ നടക്കുന്ന പ്രതിഭാസം.
 • വജ്രത്തിന്‍റെ തിളക്കത്തിന് കാരണം

ഇന്‍ഫ്രാറെഡ് കിരണങ്ങള്‍

 • TV റിമോട്ടില്‍ ഉപയോഗിക്കുന്നു.
 • വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന്.
 • ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ കണ്ടെത്തിയത് – വില്യം ഹെര്‍ഷെല്‍
 • സൂര്യപ്രകാശത്തിലെ താപ കിരണങ്ങള്‍ – ഇന്‍ഫ്രാറെഡ്

ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric Effect)

 • സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തില്‍ പ്രകാശ രശ്മികള്‍
 • പതിക്കുമ്പോള്‍ അതില്‍ നിന്നും ഇലക്ട്രോണുകള്‍ ഉല്‍സര്‍ജിക്കുന്ന പ്രതിഭാസം.
 • ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് – ഹെന്‍ട്രിച്ച് ഹെര്‍ട്സ്
 • ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് – ഐന്‍സ്റ്റീന്‍
 • ദൃശ്യപ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യം 400-700 നാനോമീറ്റര്‍.
 • പ്രകാശത്തിന്‍റെ തരംഗദൈര്‍ഘ്യത്തിന്‍റെ യൂണിറ്റ് – ആങ്സ്ട്രം
 • പ്രകാശ തീവ്രതയുടെ യൂണിറ്റ് – കാന്‍ഡല