ഭൗതികശാസ്ത്രം ചോദ്യങ്ങൾ PART I

1.പ്രസരണത്തിന് മാധ്യമം അനിവാര്യമായ തരംഗങ്ങളാണ് 

യാന്ത്രിക തരംഗങ്ങള്‍           

2.പ്രസരണത്തിന് മാധ്യമം അനിവാര്യമല്ലാത്ത തരംഗങ്ങളാണ് 

വൈദ്യുത കാന്തിക തരംഗങ്ങള്‍

3.മാധ്യമത്തിലെ കണികകള്‍ തരംഗത്തിന്‍റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങള്‍

അനുപ്രസ്ഥ തരംഗങ്ങള്‍. ഉദാ: പ്രകാശം 

4.മാധ്യമത്തിലെ കണികകള്‍ തരംഗത്തിന്‍റെ പ്രേഷണദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന ഇനം തരംഗങ്ങള്‍

അനുദൈര്‍ഘ്യ തരംഗങ്ങള്‍. ഉദാ: ശബ്ദം

5.തുലനസ്ഥാനത്ത് നിന്ന് ഒരു കണികക്കുണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരമാണ് ആ തരംഗത്തിന്‍റെ………………..

ആയതി                          

7.സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത 2 കണികകള്‍ തമ്മിലുള്ള അകലമാണ്

തരംഗദൈര്‍ഘ്യം

8.തരംഗദൈര്‍ഘ്യത്തിന്‍റെ യൂണിറ്റാണ് – മീറ്റര്‍. 

9.1 ആംങ്സട്രം = 10-10 മീറ്റര്‍ 

10.ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം

ആവൃത്തി                            

11.ആവൃത്തിയുടെ യൂണിറ്റ് 

ഹെര്‍ട്സ് 

12.ഒരു തരംഗത്തിന്‍റെ വേഗത V= ƒ Χ λ

ƒ = ആവൃത്തി,   λ = തരംഗദൈര്‍ഘ്യം 

13.വായുവിലൂടെയുള്ള ശബ്ദവേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ആര്‍ദ്രത, സാന്ദ്രത, താപനില

14.താപനില കൂടുന്നതനുസരിച്ച് വായുവിലെ ശബ്ദവേഗത

കൂടുന്നു

15.ആര്‍ദ്രത കൂടുന്നതനുസരിച്ച് വായുവിലെ ശബ്ദവേഗത

കൂടുന്നു                                 

16.സാന്ദ്രത കൂടുന്നതനുസരിച്ച് വായുവിലെ ശബ്ദവേഗത

കുറയുന്നു

17.അലൂമിനിയത്തിലെ ശബ്ദവേഗത 

6420 m/s (200C ല്‍) ) 

സ്റ്റീലിലെ ശബ്ദവേഗത – 5941 m/s (200C ല്‍)

18.കടല്‍ ജലത്തില്‍ ശബ്ദവേഗത ശുദ്ധജലത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍                                

19.200C ല്‍ വായുവിലെ ശബ്ദവേഗത – 343 m/s

00Cത്ഥഇ ല്‍ വായുവിലെ ശബ്ദവേഗത – 333 m/s

21.കമ്പനം ചെയ്യുന്ന ഒരു വസ്തുവിന്‍റെ പ്രേരണ മൂലം മറ്റൊരുവസ്തു, പ്രേരണം ചെയ്യിക്കുന്ന വസ്തുവിന്‍റെ അതേ ആവൃത്തിയില്‍ കമ്പനം ചെയ്യുന്നതാണ് 

പ്രണോദിത കമ്പനം

22.പ്രണോദിത കമ്പനം പ്രയോജനപ്പെടുത്തിയ ഉപകരണങ്ങളാണ് 

ഗിത്താര്‍, ചെണ്ട 

23.കമ്പനം ചെയ്യുന്ന ഒരു വസ്തുവിന്‍റെ സ്വാഭാവിക ആവൃത്തിയും പ്രണോദിത കമ്പനത്തന് വിധേയമാകുന്ന വസ്തുവിന്‍റെ സ്വാഭാവിക ആവൃത്തിയും തുല്യമാകുമ്പോള്‍ വസ്തു  പരമാവധി ആയതിയില്‍ കമ്പനം ചെയ്യുന്ന അവസ്ഥയാണ് 

അനുനാദം (Resonance)                         

25.ടാക്കോമ തൂക്കുപാലത്തിന്‍റെ തകര്‍ച്ചക്കിടയാക്കിയ പ്രതിഭാസം

അനുനാദം

26.ശബ്ദം വ്യത്യസ്ത വസ്തുക്കളില്‍ തട്ടി തുടര്‍ച്ചയായി പ്രതിപതിക്കുന്ന പ്രതിഭാസം

ആവര്‍ത്തന പ്രതിപതനം (ആവര്‍ത്തന പ്രതിഫലനം)

27.ആവര്‍ത്തന പ്രതിപതനം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഉപകരണങ്ങള്‍

മെഗാഫോണ്‍,ഹോണുകള്‍, ഷഹനായ്, (ടാബ്സ്, സ്റ്റെതസ്കോപ്പ്, സൗണ്ട് ബോര്‍ഡുകള്‍                      

28.ആവര്‍ത്തന പ്രതിപതനത്തിന്‍റെ ഫലമായി തുടര്‍ച്ചയായുണ്ടാകുന്ന മുഴക്കം

അനുരണനം (Reverberation) 

29.ആദ്യശബ്ദം ശ്രവിച്ചതിന് ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേള്‍ക്കുന്നതാണ്

പ്രതിധ്വനി (Echo)

30.മനുഷ്യന്‍റെ ശ്രവണസ്ഥിരത 

1/10 സെക്കന്‍റ് 

31.മനുഷ്യന്‍റെ വീക്ഷണ സ്ഥിരത

1/16 സെക്കന്‍റ്      

32.പ്രതിധ്വനി അനുഭവപ്പെടാന്‍ ശബ്ദസ്രോതസ്സും പ്രതിഫലകവും തമ്മിലുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അകലം

17 മീ.                                         

33.ലണ്ടനിലെ സെന്‍റ് പോള്‍സ് കത്തീഡ്രലിലുള്ള മര്‍മ്മര ഗോപുരം, കര്‍ണ്ണാടകയിലെ ബീജാപ്പൂരിലുള്ള ഗോല്‍ഗുംബസ് എന്നിവിടങ്ങളില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദപ്രതിഭാസം

ആവര്‍ത്തന പ്രതിപതനം

34.കെട്ടിടങ്ങള്‍ക്കുള്ളില്‍ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്കവിധത്തില്‍ അതിനെ രൂപപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രശാഖ

എക്കൗസ്റ്റിക്സ് ഓഫ് ബില്‍ഡിംഗ്സ് 

35.ഭൂകമ്പം, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളിലുണ്ടാകുന്ന തരംഗങ്ങള്‍

സീസ് മിക് തരംഗങ്ങള്‍                              

36.ഭൂകമ്പത്തെക്കുറിച്ചുള്ള തരംഗം

സീസ്മോളജി 

37.സീസ്മിക് തരംഗങ്ങള്‍ ഉത്ഭവിക്കുന്നത് 

ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം (Epic Centre)

38.ഭൂകമ്പങ്ങളുടെ തീവത നിര്‍ണ്ണയിക്കുന്ന സ്കെയില്‍ 

റിക്ടര്‍ സ്കെയില്‍                         

39.വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താപത്തിന്‍റെ അളവ് വൈദ്യുത പ്രവാഹത്തിന്‍റെ തീവ്രതയുടെ വര്‍ഗ്ഗത്തിന്‍റെയും, ചാലകത്തിന്‍റെ പ്രതിരോധത്തിന്‍റെയും വൈദ്യുത പ്രവഹിക്കുന്ന സമയത്തിന്‍റെയും ഗുണനഫലത്തിന്  തുല്യമായിരിക്കും. ഇത് ഏത് നിയമമാണ് 

      ജൂള്‍ നിയമം

40.- H=I2Rt എന്ന സമവാക്യം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു 

ജൂള്‍നിയമം

41.ഒരു ചാലകത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവ് ആ ചാലകത്തിന്‍റെ അഗ്രങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തിന് നേര്‍ അനുപാതത്തിലായിരിക്കും.  ഇത് ഏതുനിയമം  

ഓം നിയമം                     

42.താപനോപകരണങ്ങളില്‍ ഹീറ്റിംഗ് കോയില്‍ നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം

നിക്രോം                                         

43.ഹീറ്റിംഗ് കോയിലായി നിക്രോം  ഉപയോഗിക്കാനുള്ള കാരണം 

ഉയര്‍ന്ന റെസിസ്റ്റിവിറ്റി,ഉയര്‍ന്ന ദ്രവണാങ്കം, ചുട്ടുപഴുത്ത അവസ്ഥയില്‍ ഓക്സീകരിക്കപ്പെടാതെ ദീര്‍ഘനേരം നിലനില്‍ക്കാനുള്ള കഴിവ് 

44.ഹീറ്റിംഗ് കോയില്‍ ഇല്ലാതെ താപം ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍

മൈക്രോവേവ് ഓവന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ 

45.മൈക്രോവേവ് ഓവനില്‍ പ്രയോജനപ്പെടുത്തുന്ന തരംഗം

മൈക്രോവേവ് (റേഡിയോവേവ്)    

46.ഇന്‍ഡക്ഷന്‍ കുക്കറില്‍ പ്രയോജനപ്പെടുത്തുന്നത് 

എഡ്‌ഡികറന്‍റ് 

47.ബാറ്ററിയിലെ പോസിറ്റീവ് ടെര്‍മിനലും നെഗറ്റീവ് ടെര്‍മിനലും തമ്മിലോ മെയിന്‍സിലെ 2 വയറുകള്‍ തമ്മിലോ പ്രതിരോധമില്ലാതെ സമ്പര്‍ക്കത്തില്‍ വരുന്നതാണ് 

ഷോര്‍ട്ട് സര്‍ക്യൂട്ട് 

48.ഒരു സര്‍ക്യൂട്ടില്‍ താങ്ങാവുന്നതിലധികം പവര്‍ ഉള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ്  

ഓവര്‍ലോഡിംഗ്                      

49.ഫ്യൂസ് വയറിന്‍റെ പ്രധാന പ്രത്യേകത

താഴ്ന്ന ദ്രവണാങ്കം, താഴ്ന്ന പ്രതിരോധം

50.ഒരു ഉപകരണത്തിന്‍റെ പവറും അതില്‍ നല്‍കുന്ന വോള്‍ട്ടേജും തമ്മിലുള്ള അനുപാതമാണ്  

ആമ്പയറേജ് 

51.വൈദ്യുത ബള്‍ബില്‍ ഫിലമെന്‍റ് ആയി ടങ്സ്റ്റണ്‍ ഉപയോഗിക്കാന്‍ കാരണം

ഉയര്‍ന്ന റെസിസ്റ്റിവിറ്റി, ഉയര്‍ന്ന ദ്രവണാങ്കം, നേര്‍ത്ത കമ്പികളാക്കി മാറ്റാന്‍ കഴിയും (ഡക്റ്റിവിറ്റി കൂടുതല്‍)

52.ഫിലമെന്‍റ് ലാമ്പില്‍ ഉപയോഗിക്കുന്ന വാതകങ്ങള്‍ 

ആര്‍ഗണ്‍, നൈട്രജന്‍

53.പൗള്‍ട്രിഫാമുകളില്‍ ചൂടു ലഭിക്കാന്‍ ഉപയോഗിക്കുന്നത് 

ഫിലമെന്‍റ് ലാബ്                                

54.ഇലക്ട്രോണ്‍ ഉത്സര്‍ജ്ജനശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫ്ളൂറസെന്‍റ് ലാമ്പിനുള്ളില്‍ ലേപനം ചെയ്യുന്ന പദാര്‍ത്ഥം 

തോറിയം ഓക്സൈഡ്

55.ഫ്ളൂറസെന്‍റ് ലാമ്പുകളില്‍ ചോക്കിന്‍റെ ഉപയോഗം

ആരംഭഘട്ടത്തില്‍ ട്യൂബിനുള്ളില്‍ ഡിസ്ചാര്‍ജ്ജ് തുടങ്ങുന്നതിനാവശ്യമായ ഉയര്‍ന്ന വോള്‍ട്ടേജ് പ്രദാനം ചെയ്യുന്നു. 

56.ഈച്ചകളുടെ (ട്രാപ്പ് ആയും, വ്യാജനോട്ടുകള്‍ തിരിച്ചറിയാനും, രേഖകളിലെ കൃത്രിമം കണ്ടെത്താനും ഉപയോഗിക്കുന്ന നീലപ്രകാശമുള്ള ട്യൂബുകളില്‍ അടങ്ങിയ വികിരണം

അള്‍ട്രാവയലറ്റ്                                       

57.കുറഞ്ഞ പവറില്‍ പ്രവര്‍ത്തിക്കുകയും കൂടുതല്‍ പ്രകാശം തരുകയും ചെയ്യുന്ന ലാംപ് 

LED (Light Emitting Diode)

58.രാത്രികാലങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, സെര്‍ച്ച് ലൈറ്റുകളിലും, സിനിമാ ഷൂട്ടിംഗിനും ഉപയോഗിക്കുന്നത് ഏത് തരം ലാംപാണ് 

ആര്‍ക്ക് ലാംപ്

59.യൂണിറ്റ് സമയത്തില്‍ ഒരു വൈദ്യുത ഉപകരണം വിനിയോഗിക്കുന്ന വൈദ്യുതോര്‍ജ്ജമാണ് /ഒരു സെക്കന്‍റില്‍ ചെയ്യുന്ന പ്രവൃത്തിയുടെ അളവാണ് / പ്രവൃത്തിയു നിരക്കാണ് 

വൈദ്യുത പവര്‍ (വൈദ്യുത ശക്തി)

60.പവറിന്‍റെ യൂണിറ്റ് 

വാട്ട്                                              

61.കാന്തിക മണ്ഡലത്തില്‍ ഒരു കമ്പി വെച്ച് അതിലൂടെ വൈദ്യതി പ്രവഹിപ്പിച്ചാല്‍ കമ്പി ചലിക്കുമെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍ 

മൈക്കല്‍ ഫാരഡെ 

62.കാന്തിക ശക്തി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന് 1931ല്‍ കണ്ടെത്തിയത് 

മൈക്കല്‍ ഫാരഡെ 

63.വൈദ്യുതിയുടെ പിതാവ്

മൈക്കല്‍ ഫാരഡെ

64.ഒരു സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് മാറ്റം വരുമ്പോള്‍ ആ സര്‍ക്യൂട്ടില്‍ വൈദ്യുതി പ്രേരിതമാകുന്ന പ്രതിഭാസം

വൈദ്യുത കാന്തിക പ്രേരണം                        

65.പ്രേരിത വൈദ്യുതിയുടെ ദിശയുമായി ബന്ധപ്പെട്ട വലതുകൈ നിയമം അവതരിപ്പിച്ച താര് 

ജോണ്‍ ആംബോസ് ഫ്ളെമിംഗ് 

66.എ.സി. ജനറേറ്ററില്‍ ആര്‍മേച്ചര്‍ ടെര്‍മിനലുമായി വിളക്കിച്ചേര്‍ത്തിരിക്കുന്ന പൂര്‍ണ്ണ വളയങ്ങളാണ്

സ്ലിപ് റിംഗ്സ് 

67.സ്ലിപ് റിംഗ്സുമായി സദാ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്ന ക്രമീകരണം

(ബഷ് 

68.ആര്‍മേച്ചര്‍ കോയിലിന്‍റെ ഒരു പൂര്‍ണ്ണ ഭ്രമണത്തിനെടുക്കുന്ന സമയം

പിരീയഡ്                                                             

69.പവര്‍ ജനറേറ്ററുകളില്‍ കറങ്ങുന്ന ഭാഗം 

റോട്ടര്‍

70.പവര്‍ ജനറേറ്ററുകളിലെ നിശ്ചലമായിരിക്കുന്ന ഭാഗം

സ്റ്റേറ്റര്‍

71.പവര്‍ ജനറേറ്ററുകളിലെ ഫീല്‍ഡ് കാന്തമായ വൈദ്യുത കാന്തങ്ങള്‍ക്ക് ആവശ്യമായ  DC നല്‍കാനുപയോഗിക്കുന്ന സഹായക ജനറേറ്റര്‍

എക്സൈറ്റര്‍

72.ടെലിഫോണുകളില്‍ ഉപയോഗിക്കുന്ന മൈക്രോഫോണ്‍

കാര്‍ബണ്‍ മൈക്രോഫോണ്‍ 

73.ഹാം റേഡിയോകളില്‍ ഉപയോഗിക്കുന്ന മൈക്രോഫോണ്‍ 

ക്രിസ്റ്റൽ ഏന്‍റ്  സെറാമിക് മൈക്രോഫോണ്‍

74.ശ്രവണസഹായികളില്‍ ഉപയോഗിക്കുന്ന മൈക്രോഫോണ്‍

കപ്പാസിറ്റര്‍ മൈക്രോഫോണ്‍ (കണ്ടന്‍ സര്‍ മൈക്രോഫോണ്‍)

75.ട്രാന്‍സ്ഫോമറിന്‍റെ പ്രവര്‍ത്തന തത്വം

വൈദ്യുത കാന്തിക പ്രേരണം (മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍)

76.ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ എതിര്‍ക്കുന്ന കോയില്‍

ഇന്‍ഡക്ടര്‍                                   

77.AC സര്‍ക്യൂട്ടില്‍ പവര്‍ നഷ്ടം കൂടാതെ വൈദ്യുത പ്രവാഹം കുറയ്ക്കാനുപയോഗിക്കുന്നത് 

ഇന്‍ഡക്ടര്‍ 

78.വിവിധ വൈദ്യുതി ഉല്‍പ്പാദന വിതരണ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തൃംഖല  

പവര്‍ഗ്രിഡ് 

79.ഗാര്‍ഹിക വിതരണ ലൈനുകളിലെ ഒരു ഫേസ് ലൈനും ഭൂമിയും തമ്മിലുള്ള പൊന്‍ഷ്യല്‍ വ്യത്യാസം 

230 V                                         

80.രണ്ട് ഫേസ് ലൈനുകള്‍ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസം

400 V 

81.വൈദ്യുതോര്‍ജ്ജം അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം

വാട്ട് ഔവര്‍ മീറ്റര്‍ 

82.വൈദ്യുതോര്‍ജ്ജത്തിന്‍റെ വ്യാവസായിക യൂണിറ്റ് 

കിലോവാട്ട് ഔവര്‍ 

83.ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജ്ജത്തിന്‍റെ അളവ് 

താപം                                      

84.താപത്തിന്‍റെ അടിസ്ഥാന യൂണിറ്റ് 

ജൂള്‍ 

85.ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജ്ജത്തിന്‍റെ അളവ് 

താപനില 

86.താപനിലയുടെ അടിസ്ഥാന യൂണിറ്റ് 

കെല്‍വിന്‍ 

87.കേവലപൂജ്യം (absolute zero)   

273.15 0C(0K)                                     

88.വളരെ താഴ്ന്ന താപനിലയില്‍ ഭൂഗുരുത്വബലത്തെ അവഗണിച്ചുകൊണ്ട് മുകളിലേക്ക്  ചലിക്കാനുള്ള ദ്രാവകങ്ങളുടെ കഴിവ് 

സൂപ്പര്‍ ഫ്ളൂയിഡിറ്റി 

89.ഒരു പദാര്‍ത്ഥത്തിന്‍റെ താപനില ഒരു കെല്‍വിന്‍ വര്‍ദ്ധിപ്പിക്കാനാവശ്യമായ താപമാണ് 

താപധാരിത 

90.താപധാരിതയുടെ യൂണിറ്റ്

ജൂള്‍ / കെല്‍വിന്‍                                    

91.ഒരു കിലോഗ്രാം മാസുള്ള ഒരു പദാര്‍ത്ഥത്തിന്‍റെ താപനില ഒരു കെല്‍വിന്‍ വര്‍ധിപ്പിക്കാനാവശ്യമായ താപത്തിന്‍റെ അളവ് 

വിശിഷ്ട താപധാരിത 

92.വിശിഷ്ട താപധാരിതയുടെ യൂണിറ്റ് 

ജൂള്‍ / കിലോഗ്രാം കെല്‍വിന്‍

93.സാധാരണ മര്‍ദ്ദത്തില്‍ ഒരു ഖരവസ്‌തു ദ്രാവകമായി മാറുന്ന നിശ്ചിത താപനില

ദ്രവണാങ്കം 

94.സാധാരണ മര്‍ദ്ദത്തില്‍ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില

ഖരണാങ്കം                                     

95.ഒരു കിലോഗ്രാം ഖരവസ്തു അതിന്‍റെ ദ്രവണാങ്കത്തില്‍ വെച്ച് താപനിലയില്‍ വ്യത്യാസമില്ലാതെ പൂര്‍ണ്ണമായും ദ്രാവകമായി മാറാന്‍ സ്വീകരിക്കുന്ന താപത്തിന്‍റെ അളവ് 

ദ്രവീകരണലീന താപം

96.ഐസ്ക്രീം പെട്ടെന്ന് ഉരുകിപ്പോകാതിരിക്കാന്‍ കാരണം

ഐസിന്‍റെ ഉയര്‍ന്ന ദ്രവീകരണ ലീന താപം (36x103J/K)

97.സാധാരണ അന്തരീക്ഷ മര്‍ദ്ദത്തില്‍ ഒരു ദ്രാവകം തിളച്ച് ബാഷ്പമായിമാറുന്ന താപനില

തിളനില

98.ഒരു ദ്രാവകം അതിന്‍റെ തിളനിലയില്‍ വെച്ച് ബാഷ്പമായി മാറുന്ന പ്രവര്‍ത്തനം

ബാഷ്പനം (Vapourisation)                          

99.ഒരു കി.ഗ്രാം ദ്രാവകം അതിന്‍റെ തിളനിലയില്‍വെച്ച് താപനിലയില്‍ മാറ്റമില്ലാതെ പൂര്‍ണ്ണമായും വാതകമായ് മാറുന്നതിനുവേണ്ടി സ്വീകരിക്കുന്ന താപം

ബാഷ്‌പന ലീനതാപം 

100.മര്‍ദ്ദം കൂടുമ്പോള്‍ ജലത്തിന്‍റെ തിളനില

കൂടുന്നു 

error: