ഭൗതികശാസ്ത്രം ചോദ്യങ്ങൾ part ii

101.ജലത്തില്‍ പ്രൊപ്പലീന്‍ ഗ്ലൈക്കോള്‍ ചേര്‍ത്താല്‍ അതിന്‍റെ തിളനില 

കൂടുന്നു (129 ഡിഗ്രി സെല്‍ഷ്യസ് വരെ)

102.ദ്രാവകോപരിതലത്തിലെ തന്മാത്രകള്‍ ചുറ്റുപാടുകളില്‍ നിന്നും താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറ്റപ്പെടുന്ന പ്രവര്‍ത്തനം

ബാഷ്‌പീകരണം (Evaporation)                  

103.ഹരിതഗൃഹ വാതകങ്ങള്‍ക്കുദാഹരണങ്ങളാണ് 

കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മിഥേൻ , ക്ലോറോഫ്ളൂറോ കാര്‍ബണ്‍, ജലബാഷ്‌പം

104.പ്രതലപരപ്പളവ് കൂടുമ്പോള്‍ ബാഷ്‌പീകരണം

കൂടുന്നു 

105.മണ്‍കൂജകളില്‍ സൂക്ഷിച്ചിരിക്കുന്ന ജലം നന്നായി തണുത്തിരിക്കാന്‍ കാരണം, വിയര്‍ത്തിരിക്കുന്ന ആള്‍ക്ക് ഫാനിന്‍റെ അടിയിലിരിക്കുമ്പോള്‍ കൂടുതല്‍ തണുപ്പനുഭവപ്പെടാന്‍ കാരണം

ബാഷ്‌പീകരണം

106.ഹരിതഗൃഹവാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്‍റെയും അന്തരീക്ഷത്തിന്‍റെയും താപനില വര്‍ദ്ധിക്കുന്ന പ്രതിഭാസം

ആഗോളതാപനം                              

107.സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം നിയന്ത്രിച്ച് ഓരോ ഘടകത്തിനും ആവശ്യമായ വോള്‍ട്ടേജ് പ്രദാനം ചെയ്യുന്ന ഉപകരണം 

റെസിസ്റ്റര്‍ (പ്രതിരോധകം)                             

108.വൈദ്യുത ചാര്‍ജ്ജ് സംഭരിക്കുന്നതിനും ആവശ്യാനുസരണം വിട്ട് കൊടുക്കുന്നതിനുമുള്ള ഉപകരണം

കപ്പാസിറ്റര്‍

109.കപ്പാസിറ്റന്‍സിന്‍റെ യൂണിറ്റ് 

ഫാരഡ് 

110.ഒരു മൈക്രോഫാരഡ് = 10-6 ഫാരഡ്               

111.ഒരു നാനോഫാരഡ്     = 10-9 ഫാരഡ്

112.ഒരു പൈക്കോഫാരഡ് = 10-12 ഫാരഡ്

113.അര്‍ദ്ധചാലക ചിപ്പുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മൂലകങ്ങള്‍

ജര്‍മ്മനിയം, സിലിക്കണ്‍

114.വായുശൂന്യമാക്കിയ ഒരു ഗ്ലാസ് ബള്‍ബിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകളുള്ള സംവിധാനമാണ് 

വാക്വം ട്യൂബ് 

115.ACയെ DC യാക്കി മാറ്റാനുള്ള സംവിധാനം

റെക്ടിഫയര്‍                       

116.ഡയോഡിലൂടെ AC കടന്നുപോകുമ്പോള്‍ ഒരു ദിശയില്‍ മാത്രം ഒന്നിടവിട്ട് ഒഴുകുന്ന വൈദ്യുതി ലഭിക്കുന്ന പ്രവര്‍ത്തനം 

ഹാഫ് വേവ് റെക്ടിഫിക്കേഷന്‍ 

117.AC യെ തുടര്‍ച്ചയായി ഒരേദിശയില്‍ ഒഴുകുന്ന വിധം സജ്ജീകരിച്ചിട്ടുള്ള സംവിധാനം

ഫുള്‍വേവ് റെക്ടിഫയര്‍ 

118.വൈദ്യുത സിഗ്നലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ

ആംപ്ലിഫിക്കേഷന്‍ 

119.റെസിസ്റ്റര്‍, ഡയോഡ്, ട്രാന്‍സിസ്കര്‍, കപ്പാസിറ്റര്‍ എന്നിവയുടെയെല്ലാം ധര്‍മ്മം ഒരുമിച്ചു നിര്‍വ്വഹിക്കുന്ന സംവിധാനം

IC ചിപ്പ് (ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട്)

120.വളരെയധികം (ട്രാന്‍സിസ്റ്ററുകളെ വളരെ ചെറിയ ഒരു ചിപ്പിനുള്ളില്‍ ഒതുക്കി രൂപപ്പെടുത്തിയിരിക്കുന്ന സംവിധാനം

മൈക്രോ പ്രോസസ്സര്‍                         

121.ബാര്‍കോഡ് റീഡറില്‍ ഉപയോഗിക്കുന്നത് 

ലേസര്‍ ഒപ്റ്റിക്‌സ്‌

122.WiFi(Wireless Fidelity)സംവിധാനത്തില്‍ പ്രയോജനപ്പെടുത്തുന്നത് 

റേഡിയോ തരംഗങ്ങള്‍

123.5G സാങ്കേതിക വിദ്യയിലെ ഇന്‍റര്‍നെറ്റ് വേഗത

1 Gbps 

124.4G സാങ്കേതിക വിദ്യയിലെ ഇന്‍റര്‍നെറ്റ് വേഗത 

100Mbps

125.3G സാങ്കേതിക വിദ്യയിലെ ഇന്‍റര്‍നെറ്റ് വേഗത

2 Mbps                                   

126.2G സാങ്കേതിക വിദ്യയിലെ ഇന്‍റര്‍നെറ്റ് വേഗത

384Kbps

127.1G സാങ്കേതിക വിദ്യയിലെ ഇന്‍റര്‍നെറ്റ് വേഗത

2 Kbps 

128.GPS – Globel Positioning System

129.ഇന്ത്യന്‍ നിര്‍മ്മിത GPS-IRNSS(Indian Remote Navigation Satelite System) 

130.E – മാലിന്യങ്ങളിലൂടെ മണ്ണില്‍ കലരുന്ന അപകടകാരികളായ രാസവസ്തുക്കള്‍

ഡയോക്സിന്‍, മെര്‍ക്കുറി, ഫുറാന്‍       

131.പൂര്‍ണ്ണ ജ്വലനത്തിന്‍റെ ഫലമായി ഉണ്ടാകുന്നത് 

CO2(കാര്‍ബണ്‍ ഡൈ ഓക്സൈഡ്) 

132.ഭാഗിക ജ്വലനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നത് 

CO(കാര്‍ബണ്‍ മോണോക്സൈഡ്) 

133.ഫോസില്‍ ഇന്ധനങ്ങള്‍

കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങള്‍

134.CNG -Compressed Natural Gas 

135.LNG -Liquified Natural Gas

136.LPG -Liquified Petroleum Gas

137.ഫോസില്‍ ഇന്ധനങ്ങളില്‍ കൂടുതല്‍ ഉള്ളത്

കല്‍ക്കരി                                     

138.കല്‍ക്കരിയെ വായുവിന്‍റെ അസാന്നിധ്യത്തില്‍ സ്വേദനം നടത്തിയാല്‍ ലഭിക്കുന്നത് 

അമോണിയ, കോള്‍ഗ്യാസ്, കോള്‍ടാര്‍, കോക്ക് 

139.ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരഭാഗങ്ങളും അവശിഷ്ടങ്ങളുമാണ് 

ബയോമാസ്                             

140.    SPV – Solar Photo Voltaic

141.പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന നോഡല്‍ ഏജന്‍സി 

ANERT

142.കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാറ്റാടിപ്പാടം പ്രവര്‍ത്തിച്ചുവരുന്നത്

കഞ്ചിക്കോട് (പാലക്കാട്) 

143.ന്യൂക്ലിയര്‍ ഊര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന സംവിധാനം

ന്യൂക്ലിയര്‍ റിയാക്ടര്‍                            

144.പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഉദാഹരണം

ഫോസില്‍ ഇന്ധനങ്ങള്‍, ബയോമാസ്, ഹൈഡ്രോ ഇലക്ട്രിക് പവര്‍ 

145.പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്കുദാഹരണം

സോളാര്‍ എനര്‍ജി, ന്യൂക്ലിയര്‍ എനര്‍ജി, ടൈഡല്‍ എനര്‍ജി 

146.പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഉദാഹരണം

സൂര്യപ്രകാശം,കാറ്റ്, മഴ, വേലിയേറ്റം, ജിയോ-തെര്‍മല്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം

147.പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഊര്‍ജ്ജസ്രോതസ്സുകള്‍

ഫോസില്‍ ഇന്ധനങ്ങള്‍, ന്യൂക്ലിയര്‍ എനര്‍ജി 

148.ക്ലീന്‍ എനര്‍ജി                              

പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സില്‍ നിന്നുള്ള ഊര്‍ജ്ജം

149.ബ്രൗണ്‍ എനര്‍ജി 

പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഊര്‍ജ്ജസ്രോതസ്സില്‍ നിന്നുള്ള ഊര്‍ജ്ജം

150.LDR – Light Dependent Resister

151.പ്രകാശ ലഭ്യതക്കനുസരിച്ച് ഒരു സര്‍ക്യൂട്ടിലെ ബള്‍ബുകള്‍ ഒരുമിച്ച് ഓണാവുകയും ഓഫാവുകയും ചെയ്യുന്നതിനുള്ള സംവിധാനം 

LDR                                           

152.ബ്ലേഡ് ജലോപരിതലത്തില്‍ പൊങ്ങികിടക്കുന്നതിന് കാരണമായ ബലം

പ്രതലബലം

153.ദ്രാവകതുള്ളികള്‍ ഗോളാകൃതി പ്രാപിക്കാന്‍ കാരണം

പ്രതലബലം 

154.ഒരു വസ്തു പൂര്‍ണ്ണമായോ ഭാഗികമായോ ദ്രവത്തില്‍ മുങ്ങികിടക്കുമ്പോള്‍ ആ ദ്രവം വസ്തുവില്‍ മുകളിലേക്ക് പ്രയോഗിക്കുന്ന ബലം

പ്ലവക്ഷമ ബലം

155.ജലത്തിനടിയില്‍ നിന്നും ഒരു വസ്തുവിനെ ഉയര്‍ത്തുമ്പോള്‍ ഭാരക്കുറവ് അനുഭവപ്പെടുന്നതിന് കാരണമാകുന്നത് 

പ്ലവക്ഷമബലം                               

156.ഒരു ദ്രവത്തില്‍ വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ദ്രവത്തിന്‍റെ സാന്ദ്രത, വസ്തുവിന്‍റെ വ്യാപ്തം 

157.ഒരു വസ്തു ഭാഗികമായോ പൂര്‍ണ്ണമായോ ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ അതില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്‍റെ  ഭാരത്തിന് തുല്യമായിരിക്കും 

ആര്‍ക്കമഡീസ് തത്വം

158.ഒരു വസ്തു ദ്രവത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ വസ്തുവിന്‍റെ ഭാരവും വസ്ത ആദശം ചെയ്യുന്ന ദൈവത്തിന്‍റെ ഭാരവും തുല്യമായിരിക്കും

പ്ലവന തത്വം                             

159.രണ്ടാം പ്യൂണിക് യുദ്ധത്തില്‍ റോമന്‍ പട്ടാളക്കാരാല്‍ വധിക്കപ്പെട്ട ശാസ്ത്രജ്ഞന്‍

ആര്‍ക്കമഡീസ് 

160.ജലത്തിന്‍റെ സാന്ദ്രത

1000 kg/m3

161.ഒരു ദ്രാവകത്തിന്‍റെ ആപേക്ഷിക സാന്ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം 

ഹൈഡ്രോമീറ്റര്‍                         

162.പാലിന്‍റെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം

ലാക്ടോമീറ്റര്‍

163.ഏത് തത്വത്തെ അനുസരിച്ചാണ് ഹൈഡ്രോമീറ്ററും ലാക്ടോമീറ്ററും പ്രവര്‍ത്തിക്കുന്നത് 

പ്ലവന തത്വം

164.ഒരു സംവൃത വ്യൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്‍റെ ഏതെങ്കിലും ഒരുഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം (ദ്രാവകത്തിന്‍റെ എല്ലാഭാഗത്തും ഒരുപോലെ അനുഭവപ്പെടും ഇത് ഏത് നിയമം

പാസ്കല്‍ നിയമം

165.പാസ്കല്‍ നിയമത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ 

മണ്ണുമാന്തി യന്ത്രം (എസ്കലേറ്റര്‍), വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്,ഹൈഡ്രോളിക് ജാക്ക്, ഹൈഡ്രോളിക് പ്രസ്സ് 

166.ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങള്‍ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസം

കേശികത്വം                                     

167.ഒരേ ഇനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലമാണ് 

കൊഫിഷന്‍ ബലം

168.വ്യത്യസ്ത ഇനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലമാണ് 

അഡ്ഹിഷന്‍ ബലം 

169.അഡ്ഹിഷന്‍ ബലം കൊഹിഷന്‍ ബലത്തേക്കാള്‍ കൂടുതലായാല്‍

കേശിക ഉയര്‍ച്ചയുണ്ടാകും

170.അഡ്ഹിഷന്‍ ബലത്തേക്കാള്‍ കൂടുതലാണ് കൊഹിഷന്‍ ബലമെങ്കില്‍

കേശിക താഴ്ച അനുഭവപ്പെടും.                   

171.ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങള്‍ക്കിടയില്‍ അവയുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അനുഭവപ്പെടുന്ന ഘര്‍ഷണ ബലമാണ്

വിസ്കസ് ബലം

172.വിസ്കസ് ബലം ചെലുത്താനുള്ള ദ്രാവകങ്ങളുടെ കഴിവാണ് 

വിസ്കോസിറ്റി

173.താപനില വര്‍ധിക്കുമ്പോള്‍ ഒരു ദ്രാവകത്തിന്‍റെ വിസ്കോസിറ്റി

കുറയുന്നു                                         

174.താപനില വര്‍ധിക്കുമ്പോള്‍ ഒരു വാതകത്തിന്‍റെ വിസ്കോസിറ്റി കൂടുന്നു വൈദ്യുതാഘാതം ഏല്‍ക്കുമ്പോഴും മിന്നല്‍ ഏല്‍ക്കുമ്പോഴും ശരീരം തിരുമ്മി ചൂടു പിടിപ്പിക്കുന്നതെന്തിന് 

രക്തത്തിന്‍റെ വിസ്കോസിറ്റി കുറച്ച് രക്തയോട്ടം സാധാരണനിലയിലാക്കാന്‍ 

175.ഒരു വലിയ ബലം ചെറിയ സമയത്തേക്ക് പ്രയോഗിക്കപ്പെടുന്നതാണ് 

ആവേഗ ബലം

176.ആവേഗ ബലത്തിന്‍റെ യൂണിറ്റ് 

ന്യൂട്ടന്‍ സെക്കന്‍റ് 

177.റോക്കറ്റ് വിക്ഷേപണം ന്യൂട്ടന്‍റെ ഏത് നിയമത്തിനുദാഹരണമാണ്

ന്യൂട്ടന്‍റെ മൂന്നാം ചലന നിയമം                   

178.ഒരു വസ്തുവിന് സ്വയം അതിന്‍റെ നിശ്ചലനാവസ്ഥയ്ക്കോ നേര്‍രേഖാ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മയാണ് 

ജഡത്വം

179.ഒരു വസ്തുവിന്‍റെ മാസ് കൂടുന്നതനുസരിച്ച് ജഡത്വം

കൂടുന്നു 

180.ഗ്ലാസിന്‍റെ മുകളില്‍ വെച്ചിരിക്കുന്ന കാര്‍ഡ്ബോര്‍ഡില്‍ ഇരിക്കുന്ന നാണയം കാര്‍ഡ് ബോര്‍ഡ് തട്ടി തെറിപ്പിച്ചപ്പോള്‍ ഗ്ലാസില്‍ വീഴുന്നതിനുള്ള കാരണം 

നിശ്ചല ജഡത്വം                          

181.വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പ് പറമ്പ് കിളക്കുന്നത് ഏത് പ്രതിഭാസം മൂലമുള്ള ജലനഷ്ടം കുറയ്ക്കാനാണ്

കേശികത്വം

182.ചില ദ്രാവക ഉപരിതലം മധ്യഭാഗം ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള കാരണം

കൊഹിഷന്‍ ബലം അഡ്ഹിഷന്‍ ബലത്തേക്കാള്‍ കൂടുതലായതിനാല്‍

183.കാര്‍പ്പെറ്റ് തട്ടുമ്പോള്‍ പൊടി തെറിച്ചുപോകുന്നതിനുകാരണം

നിശ്ചല ജഡത്വം 

184.ഓടുന്ന ബസില്‍ നിന്നും ചാടിയിറങ്ങുന്ന ആള്‍ ബസിനോടൊപ്പം മുന്നോട്ട് ഓടുന്നതിനുള്ള കാരണം 

ചലന ജഡത്വം                           

185.ഹാമര്‍ ത്രോയില്‍ ഹാമര്‍ വളരെ വേഗത്തില്‍ കറക്കിയതിനുശേഷമാണ് ദൂരെക്കെറിയുന്നത് കാരണം എന്ത് 

ചലന ജഡത്വം 

186.ക്രിക്കറ്റ് കളിക്കാര്‍ വേഗത്തിലെത്തുന്ന ബോള്‍ പിടിക്കുമ്പോള്‍ കൈകള്‍ പുറകോട്ട് വലിക്കുന്നതിന് കാരണം

ആവേഗബലം കുറച്ച് കൈകളിലുണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ 

187.വൃത്തപാതയില്‍ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യദൂരം സഞ്ചരിക്കുന്ന ചലനമാണ് 

സമവര്‍ത്തുള ചലനം                    

188.സമവര്‍ത്തുള ചലനത്തിന് ഉദാഹരണങ്ങള്‍

പെന്‍ഡുലം ക്ലോക്കിലെ സെക്കന്‍റ് സൂചി യുടെ അഗ്രത്തിന്‍റെ ചലനം, ജയന്‍റ് വീലിന്‍റെ കറക്കം, വൃത്തപാതയില്‍ സഞ്ചരിക്കുന്ന ഭൂമിയുടെ കൃത്രിമ ഉപഗ്രഹങ്ങള്‍, ഫാന്‍ ലീഫിന്‍റെ അഗ്രചലനം

189.വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണം

വേലീയ ബലം (Tidal Force) 

190.പൗര്‍ണ്ണമി, അമാവാസി ദിനങ്ങളില്‍ ഉണ്ടാകുന്ന ശക്തി കൂടിയ വേലിയേറ്റം

വാവു വേലി (Spring Tide)                            

191.കറുത്തവാവ് കഴിഞ്ഞ് ഏഴാംദിവസവും, വെളുത്ത വാവ് കഴിഞ്ഞ് ഏഴാംദിവസവും’ ഉണ്ടാകുന്ന ശക്തി കുറഞ്ഞ വേലിയേറ്റം

സപ്തമ വേലി (Neap Tide) 

192.സിംഗ്ബാലന്‍സും വസ്തുവും കൂടി ഒരുമിച്ച് താഴേക്ക് പതിക്കുമ്പോള്‍ സ്ട്രിംഗ് ബാലന്‍സ് റീഡിംഗ് എത്രയായിരിക്കും

പൂജ്യം 

193.ജയന്‍റ് വീല്‍ താഴേക്ക് വരുമ്പോള്‍ ഭാരക്കുറവിന് കാരണം

നിര്‍ബാധ പതനത്തിലായതുകൊണ്ട്            

194.അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്‍റെ നിശ്ചലാവസ്ഥയിലോ, നേര്‍രേഖാ സമചലനത്തിലോ തുടരുന്നതാണ് 

ന്യൂട്ടന്‍റെ ഒന്നാം ചലനനിയമം 

195.ജഡത്വത്തിന് നിര്‍വചനം നല്‍കപ്പെട്ടിരിക്കുന്നത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് 

ഒന്നാം ചലനനിയമം

196.ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്‍റെ നിരക്ക് ആ വസ്തുവില്‍ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേര്‍ അനുപാതത്തിലായിരിക്കും

ന്യൂട്ടന്‍റെ രണ്ടാം ചലനനിയമം

197.ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും

ന്യൂട്ടന്‍റെ മൂന്നാം ചലനനിയമം                     

198.ഒരു ബാഹ്യബലമില്ലായെങ്കില്‍ ഒരു വ്യൂഹത്തിന്‍റെ ആകെ ആക്കം സ്ഥിരമായിരിക്കും 

ആക്ക് സംരക്ഷണനിയമം

199.വര്‍ത്തുള പാതയിലുള്ള വസ്തുവിന് ആരത്തിലൂടെ വൃത്തികേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണം

അന്വാര ത്വരണം

200.ഒരു വസ്തുവിന് അന്വാര ത്വരണം ഉണ്ടാക്കാനാവശ്യമായ ബലം

അഭികേന്ദ്രബലം                               

error: