ഭൗതികശാസ്ത്രം ചോദ്യങ്ങൾ PART III

201.ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്‍റെ അളവാണ്

മാസ് (പിണ്ഡം)                               

202.പ്രപഞ്ചത്തിലെ ഏത് രണ്ടുവസ്തുക്കളും തമ്മിലുള്ള പരസ്പരാകര്‍ഷണബലം അവയുടെ മാസുകളുടെ ഗുണനഫലത്തിന് നേര്‍ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്‍റെ വര്‍ഗ്ഗത്തിന് വിപരീതാനുപാതത്തിലുമായിരിക്കും

സാര്‍വ്വതിക ഗുരുത്വാകര്‍ഷണ നിയമം (ഐസക് ന്യൂട്ടന്‍)

203.ഒരു കിലോഗ്രാം വെയ്റ്റ് = 9.8 N

204.മാസ് അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം,

സാധാരണ താസ് (കോമണ്‍ ബാലന്‍സ്)

205.ഭാരം അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം

സ്ട്രിംഗ് ത്രാസ്

206.ഏതൊരു വസ്തുവിനും അതിന്‍റെ ഭാരം മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടതുപോലെ വര്‍ത്തിക്കുന്ന ബിന്ദു

ഗുരുത്വകേന്ദ്രം

207.പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് 

ഊര്‍ജ്ജം                                         

208.ചലനം കൊണ്ട് ലഭ്യമാകുന്ന ഊര്‍ജം

ഗതികോര്‍ജ്ജം

209.ഗതികോര്‍ജ്ജം 1/2 mv2 അഥവാ 

210.സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊര്‍ജ്ജം

സ്ഥിതികോര്‍ജ്ജം

211.സ്ഥിതികോര്‍ജ്ജം = mgh

212.ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാന്‍ മാത്രമേ കഴിയു. ഇത് ഏത് നിയമം

ഊര്‍ജ്ജ സംരക്ഷണ നിയമം

213.ജലത്തിന്‍റെ ക്രിട്ടിക്കല്‍ കോണ്‍ – 48.60              

214.മെസ്സിന പട്ടണം ആകാശത്ത് കാണപ്പെടുന്നതായി തോന്നാന്‍ കാരണമാകുന്ന പ്രതിഭാസം

ഒപ്റ്റിക്കല്‍ ലൂമിംഗ് 

215.ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ ഉപകരണം

എന്‍ഡോസ്കോപ്പ് 

216.അന്തര്‍ദേശീയ പ്രകാശവര്‍ഷമായി ആചരിച്ചത് 

2015 

217.ന്യൂ കാര്‍ട്ടീഷന്‍ ചിഹ്നരീതി പ്രകാരം കോണ്‍വെക്സ് ലെന്‍സിന്‍റെ ഫോക്കസ് ദൂരം

പോസിറ്റീവ് 

218.ന്യൂ കാര്‍ട്ടീഷന്‍ ചിഹ്നരീതി പ്രകാരം കോണ്‍കേവ് ലെന്‍സിന്‍റെ ഫോക്കസ് ദൂരം

നെഗറ്റീവ്                                     

219.ന്യൂകാര്‍ട്ടീഷ്യന്‍ രീതി പ്രകാരം (പ്രകാശ രശ്മിയുടെ അതേ ദിശയില്‍ അളക്കുന്നവ പോസിറ്റീവും എതിര്‍ദിശയില്‍ അളക്കുന്നവ നെഗറ്റീവുമായി കണക്കാക്കുന്നു. 

220.വസ്തുവിന്‍റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്‍റെ ഉയരം എത്ര മടങ്ങാണ് എന്നു സൂചിപ്പിക്കുന്നതാണ് 

ആവര്‍ധനം

221.വ്യക്തമായ കാഴ്ചക്കുള്ള കുറഞ്ഞ ദൂരം

25 സെ.മി.

222.പ്രതിബിംബം റെറ്റിനയില്‍ പതിയും വിധം ലെന്‍സിന്‍റെ വക്രത വ്യത്യാസപ്പെടുത്ത ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്‍റെ കഴിവാണ്

പവര്‍ ഓഫ് അക്കൊമഡേഷന്‍ (സമ്ജനക്ഷമത)             

223.കണ്ണിലെ ലെന്‍സിന്‍റെ ലംബമായ പ്രതലത്തിന് തിരശ്ചീനമായ പ്രതലത്തേക്കാള്‍ വകത കൂടുതലാവുകയോ മറിച്ചോ സംഭവിക്കുമ്പോഴുണ്ടാകുന്ന നേതവൈകല്യം

അസിഗ്മാറ്റിസം (വിഷമദൃഷ്ടി)

224.സീലിയറി പേശികളുടെ ക്ഷമത കുറയുന്നതിനാല്‍ പ്രായം കൂടുമ്പോള്‍ നിയര്‍ പോയിന്‍റ്ലേക്കുള്ള അകലം 25 രാ ലും കൂടുന്ന അവസ്ഥ

വെള്ളഴുത്ത് (പസ് ബയോപ്പിയ)

225.അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോ സ്ഥിതി ചെയ്യുന്നത് 

ഫാന്‍സ് 

226.ഒരു പാര്‍സക്ക് – 3.26 പ്രകാശവര്‍ഷം

227.1 പ്രകാശവര്‍ഷം – 9.46X1012km                         

228.1 അസ്ട്രോണമിക്കല്‍ യൂണിറ്റ് – ഏകദേശം 15 കോടി കി.മീ.

229.മാസിന്‍റെ അടിസ്ഥാന യൂണിറ്റ് – കിലോഗ്രാം 

230.1 ക്വിന്‍റല്‍ – 100 കി.ഗ്രാം 

231.1 ടണ്‍ – 1000 കി.ഗ്രാം

232.ഒരു നട്ടുച്ച മുതല്‍ അടുത്ത നട്ടുച്ചവരെയുള്ള സമയമാണ് 

         1 സോളാര്‍ ദിനം 

233.1 സെക്കന്‍റ് = 1/86400 സോളാര്‍ദിനം 

234.അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം – 7          

235.പലസ്തീനും ജോര്‍ദ്ദാനിനും ഇടയിലുള്ള ചാവുകടലില്‍ ആളുകള്‍ മുങ്ങിപ്പോകാതിരിക്കാന്‍ കാരണം 

  ഉപ്പിന്‍റെ അളവ് കൂടുതലായതിനാല്‍ ജലസാന്ദ്രത കൂടുന്നു.

236.1 നോട്ടിക്കല്‍ മൈല്‍ – 1.852 കി.മീ.

237.    1 നോട്ട് (Knot)1.852 km/hr                   

238.വാഹനങ്ങള്‍ക്ക് വിദ്യാലയ പരിസരങ്ങളില്‍ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത

30 km/hr

239.ഫിലോസഫിയ നാച്ചുറാലിസ് പ്രിന്‍സിപ്പിയ മാത്തമാറ്റിക്‌സ്   ആരുടെ കൃതി

ഐസക്ക് ന്യൂട്ടന്‍ 

240.വസ്തുവുമായി സമ്പര്‍ക്കമില്ലാതെ ഒരു വസ്തുവില്‍ പ്രയോഗിക്കുന്ന ബലമാണ്

സമ്പര്‍ക്കരഹിത ബലം 

241.സമ്പര്‍ക്കരഹിത ബലത്തിനുദാഹരണമാണ് 

മാങ്ങ ഞെട്ടറ്റുവീഴുന്നു.

242.മുടിയിലുരസിയ പ്ലാസ്റ്റിക്ക് പേനക്ക് ചെറിയ കടലാസ് കഷണങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ് നല്‍കുന്ന ബലം 

സ്ഥിത വൈദ്യുതി ബലം (Eletro static force)

243.ഉരുളല്‍ ഘര്‍ഷണം (Rolling Friction) നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍ (sliding friction) കുറവായിരിക്കും                

244.ഘര്‍ഷണം കുറക്കുന്നതിനുവേണ്ടി വസ്തുക്കളുടെ ആകൃതി ചലനത്തിനനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുന്നതാണ് 

ധാരാരേഖിതമാക്കല്‍ (Stream Lining)

245.ഘര്‍ഷണം കുറക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍

സ്നേഹകങ്ങള്‍ (Lubricats)

246.ഖരാവസ്ഥയിലുള്ള സ്നേഹകമാണ് – ഗ്രാഫൈറ്റ് 

247.ഭൂഗുരുത്വാകര്‍ഷണ ത്വരണത്തിന്‍റെ മൂല്യം.

9.8 m/s2

248.ഒരു പ്രതലത്തില്‍ ലംബമായി അനുഭവപ്പെടുന്ന ആകെ ബലം

വ്യാപക മര്‍ദ്ദം 

249.യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ അനുഭവപ്പെടുന്ന വ്യാപക മര്‍ദ്ദമാണ് 

മര്‍ദ്ദം 

250.മര്‍ദ്ദത്തിന്‍റെ അടിസ്ഥാന യൂണിറ്റ് 

പാസ്കല്‍ (N/m2)                               

251.പ്രതല പരപ്പളവ് കുറയുമ്പോള്‍ മര്‍ദ്ദം കൂടുന്നു 

252. (ദാവകരൂപത്തിന്‍റെ ഉയരം h ഉം ദ്രാവകത്തിന്‍റെ സാന്ദ്രത d യും ഭൂഗുരുത്വാകര്‍ഷണ ത്വരണം g യും ആയാല്‍ ദ്രാവകമര്‍ദ്ദം p=hdg 

254.അന്തരീക്ഷ മര്‍ദ്ദത്തിന്‍റെ അസ്ഥിത്വം തെളിയിച്ചത് ആര് 

ഓട്ടോവാന്‍ ഗെറിക്ക് 

255.ഭൂമിയുടെ ഉപരിതലത്തില്‍ യൂണിറ്റ് പരപ്പളവില്‍ അനുഭവപ്പെടുന്ന വായുരൂപത്തിന്‍റെ ഭാരമാണ് 

അന്തരീക്ഷ മര്‍ദ്ദം 

256.പര്‍വ്വതാരോഹകര്‍ക്ക് ഉയരങ്ങളിലേക്ക് പോകുമ്പോള്‍ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാനുള്ള കാരണം

മുകളിലേക്ക് പോകുന്തോറും അന്തരീക്ഷ മര്‍ദ്ദം കുറയുന്നതിനാല്‍

257.നമുക്ക് തറയിലൂടെ തെന്നിവീഴാതെ നടക്കാന്‍ സഹായിക്കുന്ന ബലം

ഘര്‍ഷണ ബലം                           

258.ആദ്യമായി കണ്ടുപിടിച്ച കാന്തിക വസ്തു

ലോഡ് സ്റ്റോണ്‍ (മാഗ്നറ്റ്)

259.സ്വതന്ത്രമായി തൂക്കിയിട്ട ബാര്‍ കാന്തം ഏത് ദിശയില്‍ നില്‍ക്കും

തെക്ക് വടക്ക് ദിശയില്‍ 

260.ചക്രങ്ങളില്ലാതെ തന്നെ പാളത്തിലൂടെ പാഞ്ഞുപോകുന്ന ട്രെയിനുകളാണ്

മാഗ്ലവ് ട്രെയിനുകള്‍

261.മാഗ്ലവ് ട്രെയിനുകളുടെ അടിസ്ഥാനം

കാന്തശക്തി 

262.ഭൂമിയുടെ കാന്തികതയെപ്പറ്റി ആദ്യം മനസിലാക്കിയതാര് 

 വില്യം ഗില്‍ബര്‍ട്ട്                            

263.കാന്തികവസ്തുക്കള്‍ക്ക് ഉദാഹരണങ്ങളാണ് 

നിക്കല്‍, കൊബാള്‍ട്ട് 

264.ഒരു കാന്തിക മണ്ഡലത്തിന്‍റെ സ്വാധീനം കാരണം കാന്തവല്‍ക്കരിക്കപ്പെടാനുള്ള കാന്തികവസ്തുക്കളുടെ കഴിവ് 

വശഗത (Susceptibility)

265.ലഭിച്ച കാന്തശക്തി നിലനിര്‍ത്താനുള്ള കഴിവാണ് 

റിറ്റന്‍റിവിറ്റി (Retentivity)

266.സ്ഥിരകാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉരുക്ക് ഉപയോഗിക്കാനുള്ള കാരണം

റിറ്റന്‍റിവിറ്റി കൂടുതല്‍ 

267.താല്‍ക്കാലിക കാന്ത നിര്‍മ്മാണത്തിന് പച്ചിരുമ്പ് ഉപയോഗിക്കാനുള്ള കാരണം

വശഗത കൂടുതല്‍                          

268.കാന്തിക ബല രേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള വസ്തുക്കളുടെ കഴിവ്

പെര്‍മിയബിലിറ്റി 

269.സ്ഥിര കാന്തങ്ങളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം

അല്‍നിക്കോ 

270.മിനുസമുള്ള പ്രതലങ്ങളില്‍ പ്രകാശം പതിക്കുമ്പോഴുള്ള പ്രതിപതനം

ക്രമപ്രതിപതനം (ക്രമപ്രതിഫലനം)

271.മിനുസമില്ലാത്ത പ്രതലങ്ങളില്‍ പ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന കമഹരിതമായ പ്രതിപതനം

വിസരിത പ്രതിപതനം (വിസരിത പ്രതിഫലനം) 

272.ദര്‍പ്പണം രൂപീകരിക്കുന്ന പ്രതിബിംബങ്ങളില്‍ പാര്‍ശ്വഭാഗം വിപരീത ദിശയില്‍ കാണുന്ന പ്രതിഭാസം 

പാര്‍ശ്വിക വിപര്യയം                        

273.സാധാരണ ദര്‍പ്പണത്തേക്കാള്‍ വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന പ്രത്യേക ലോഹക്കൂട്ട് കൊണ്ട് നിര്‍മ്മിച്ച ദര്‍പ്പണമാണ് 

ആറന്മുള കണ്ണാടി 

274.കോണ്‍കേവ് ദര്‍പ്പണമുപയോഗിച്ച് സൂര്യപ്രകാശം കേന്ദ്രീകരിച്ച് റോമന്‍ കപ്പലുകള്‍ കരിച്ചു കളഞ്ഞതായി പറയപ്പെടുന്നത് ഏത് ശാസ്ത്രജ്ഞനെക്കുറിച്ചാണ് 

ആര്‍ക്കമിഡീസ് 

275.കാലിഡോസ്കോപ്പ്, പെരിസ്കോപ്പ് എന്നിവയില്‍ ഉപയോഗിക്കുന്ന ദര്‍പ്പണം

സമതല ദര്‍പ്പണം

276.ആദ്യമായി ബാരോമീറ്റര്‍ നിര്‍മ്മിച്ച് അന്തരീക്ഷ മര്‍ദ്ദം അളന്നത് 

ടോറിസെല്ലി                                  

277.വായു വേഗത്തില്‍ ചലിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നു. ഈ തത്വം അറിയപ്പെടുന്നത്

ബര്‍ണോളി തത്വം

278.വിമാനത്തിന്‍റെ സഞ്ചാരത്തിന്‍റെ അടിസ്ഥാന തത്വം

ബര്‍ണോളി തത്വം 

279.താപ പ്രേഷണത്തിന്‍റെ വിവിധ രീതികള്‍

ചാലനം (Conduction), സംവഹനം (Convection), വികിരണം (Radiation) 

280.തന്മാത്രകള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കാതെ താപം ഒരു തന്മാത്രയില്‍ നിന്ന് അടുത്തതിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താപപ്രസരണ രീതി

ചാലനം

281.ഖര വസ്തുക്കളില്‍ താപപ്രസരണം നടക്കുന്ന രീതി 

ചാലനം                                 

282.തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി

സംവഹനം

283.ദ്രാവകങ്ങളിലും വാതകങ്ങളിലും താപപ്രസരണം നടക്കുന്ന രീതി 

സംവഹനം

284.മാധ്യമ സാന്നിധ്യമില്ലാതെ താപ പ്രസരണം നടക്കുന്ന രീതി 

വികിരണം 7 

285.പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബള്‍ബില്‍ നിന്നും താപം താഴേക്ക് എത്തുന്നത്, ഇന്‍ക്യുബേറ്ററില്‍ മുട്ട വിരിയിക്കുന്നത്, തീ കായുമ്പോള്‍ താപം ലഭിക്കുന്നത് 

വികിരണം                                

286.സ്വന്തമായി നിര്‍മ്മിച്ച ടെലസ്കോപ്പ് ഉപയോഗിച്ച് വാന നിരീക്ഷണത്തിന് തുടക്കമിട്ട ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍

ഗലീലിയോ

287.സൗരയൂഥത്തില്‍ ശയനപ്രദക്ഷിണം നടത്തുന്ന ഗ്രഹം എന്നു വിശേഷിക്കപ്പെടുന്നത്

ശുക്രന്‍

288.പ്ലൂട്ടോയുടെ ഗ്രഹപദവി നഷ്ടപ്പെട്ടത് 

2006 ആഗസ്റ്റ് 24

289.ദേശീയ ഊര്‍ജ്ജ സംരക്ഷണദിനം

ഡിസംബര്‍ 14

290.ബഹിരാകാശ വാരം                  

ഒക്ടോബര്‍ 4 മുതല്‍ 10 വരെ

291.ഗ്രഹങ്ങളെ പരിക്രമണ പാതയില്‍ പിടിച്ചു നിര്‍ത്താനാവശ്യമായ അഭികേന്ദ്ര ബലംനല്‍കുന്നത് 

ഗുരുത്വാകര്‍ഷണ ബലം

292.നക്ഷത്രങ്ങള്‍ മിന്നിതിളങ്ങാന്‍ കാരണമാകുന്ന പ്രകാശ പ്രതിഭാസം

അപവര്‍ത്തനം                     

293.ജലോപരിതലത്തിലേക്ക് നോക്കുന്ന ഒരാള്‍ക്ക് അക്വേറിയത്തിന്‍റെ അടിത്തട്ട് ജലോപരിതലത്തില്‍ കാണപ്പെടാനുള്ള കാരണം 

അപവര്‍ത്തനം

294.ഉന്നതമായ താപനിലയില്‍ കണികകള്‍ അയോണീകരിക്കപ്പെട്ട അവസ്ഥയില്‍ നിലനില്‍ക്കുന്ന പദാര്‍ത്ഥത്തിന്‍റെ അവസ്ഥ 

പ്ലാസ്മ 

295.പദാര്‍ത്ഥത്തിന്‍റെ 4-ാമത്തെ അവസ്ഥാ പ്രകൃതിയില്‍ ഏറ്റവും കൂടുതലുള്ള അവസ്ഥ

പ്ലാസ്മ 

296.ഇടിമിന്നല്‍, തീജ്വാല എന്നിവ ഏതവസ്ഥയില്‍ ആണ് 

പ്ലാസ്മ

297.പദാര്‍ത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ

ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് 

298.പദാര്‍ത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ

ഫെര്‍മിയോണിക് കണ്ടന്‍സേറ്റ് 

299.പദാര്‍ത്ഥത്തിന്‍റെ ഏഴാമത്തെ അവസ്ഥ

ക്വാര്‍ക്ക് ഗ്ലൂവോണ്‍ പ്ലാസ്മ                     

300.പദാര്‍ത്ഥത്തിന്‍റെ ഏറ്റവും അവസാനമായി കണ്ടുപിടിച്ച അവസ്ഥ 

ടൈം ക്രിസ്റ്റല്‍ 

301.ഖരപദാര്‍ത്ഥങ്ങള്‍ ചൂടാക്കുമ്പോള്‍ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയ

ഉത്‌ പതനം (Sublimation) eg: പാറ്റഗുളിക, അയഡിന്‍, കര്‍പ്പൂരം, അമോണിയം, ക്ലോറൈഡ് (നവസാരം) 

302.ചലന സ്വാതന്ത്ര്യമുള്ള കണികകള്‍ സ്വയമേവ കലരുന്ന പ്രക്രിയ 

വ്യാപനം (ഡി ഫ്യൂഷന്‍) )

303.ചന്ദനത്തിരി കത്തുമ്പോഴും, പെര്‍ഫ്യൂം കുപ്പിയുടെ അടപ്പ് തുറക്കുമ്പോഴും സുഗന്ധം മുറിയില്‍ മുഴുവന്‍ പരക്കാനിടയാക്കുന്ന പ്രതിഭാസം

ഡിഫ്യൂഷന്‍                                 

error: