ഡോ. രാജേന്ദ്രപ്രസാദ് (1884 -1963)

 • ഭരണഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷന്‍
 • ദേശീയ പതാക തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പട്ട (പത്യക കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് .
 • ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്
 • ഏറ്റവും കൂടുതല്‍ കാലം പസിഡന്‍റ്.
 • വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്‍റ് .
 • പ്രസിഡന്‍റിനുവേണ്ടിയുള്ള പ്രത്യേക തീവണ്ടിയായ (പസിഡന്‍ഷ്യല്‍ സലൂണില്‍ യാത്രചെയ്ത ആദ്യ പ്രസിഡന്‍റ്
 • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഔദ്യോഗികമായി കേരളത്തിലെത്തിയ ആദ്യ വ്യക്തി
 • കേരള നിയമസഭയില്‍ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ പ്രസിഡന്‍റ്.
 • ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി രാഷ്ട്രപതിയായ വ്യക്തി
 • പ്രസിഡന്‍റ് സ്ഥാനം വഹിച്ച ശേഷം ആദ്യമായി ഭാരതരത്നം നേടിയത്
  ആദ്യത്തെ ഏഷ്യന്‍ ഗെയിംസിന്‍റെ ഉദ്ഘാടകന്‍
 • സ്വാതന്ത്ര്യ സമരസേനാനി, കോൺഗ്രസ് പ്രസിഡന്‍റ്, ഭരണതന്ത്രജ്ഞന്‍, ഗന്ഥകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഡോ. രാജേന്ദ്രപ്രസാദിന് ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്.
 • 1917 ലെ ചമ്പാരന്‍ സത്യാഗ്രഹകാലത്ത് ന്ധിജിയെ പരിചയപ്പെട്ട അദ്ദേഹം പിന്നീട് ഗാന്ധിയന്‍ തത്വങ്ങളുടെ ആരാധകനായിരുന്നു .ആ ഗുരു ശിഷ്യ ബന്ധത്തിന്‍റെ ആഴം ബീഹാര്‍ ഗാന്ധിയെന്ന അദ്ദേഹത്തിന്‍റെ അപരനാമം വെളിപ്പെടുത്തുന്നു.
 • 1884 ഡിസംബര്‍ മൂന്നിന് ബീഹാറിലെ സാരന്‍ ജില്ലയിലുള്ള ജീരാദേയി ഗ്രാമത്തില്‍ മുന്‍ഷി മഹാദേവ് സഹായിയുടെയും കമലേശ്വരി ദേവിയടെയും ഇളയ സന്താനമായി ജനിച്ചു.
 • വിദ്യാഭ്യാസ കാലത്ത് പന്ത്രണ്ടാംവയസ്സില്‍ രാജ്ംശി ദേവിയെ വിവാഹം കഴിച്ചു.
 • കൊല്‍ക്കത്തെ പഠനകാലത്ത് “ബീഹാറി സ്റ്റുഡന്‍റ്സ് ക്ലബ് രൂപവല്‍ക്കരിക്കുന്നതിന് നേതൃത്വം നല്‍കി.
 • 1906 ല്‍ ബീഹാറി യൂത്ത് കോണ്‍ഫറന്‍സിനു രൂപം നല്‍കി.
 • ഒരു വര്‍ഷത്തോളും മുസഫര്‍പുര്‍ ഹൈസ്കൂളില്‍ അധ്യാപകനായി ജോലി നോക്കിയ അദ്ദേഹം പിന്നീട് കൊല്‍ക്കത്ത ലോ കോളേജില്‍ ചേര്‍ന്ന് നിയമബിരുദം സമ്പാദിച്ചു
 • 1911 -ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി. പിന്നീട്
 • കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ലോ പ്രൊഫസർ ആയി
 • പാട്നായില്‍ 1916- ല്‍ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രൊഫസർ ഉദ്യോഗം രാജിവച്ച് അവിടെ പ്രാക്ടീസാരംഭിച്ചു
 • പാട്‌ന ഹൈക്കോടതിയില മികച്ച അഭിഭാഷകനെന്ന നിലയില്‍ പ്രശസ്തനായ അദ്ദേഹം നിയമത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകയും ചെയ്തു.
 • 1918-ല്‍ ഖേഡാ കര്‍ഷക സമരത്തില്‍ നേതൃത്വം വഹിച്ചു.
 • 1921-ല്‍ ‘ദേശ്’ എന്ന ഹിന്ദി വാരിക ആരംഭിച്ചു.
 • നാഷണല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായി സ്ഥാനമേറ്റു.
 • പാട്‌ന മുന്‍സിപ്പാലിറ്റി പ്രസിഡന്‍റു സ്ഥാനവും വഹിച്ചു.
 • ഉപ്പു സത്യാഗ്രഹം (1930). വിദേശവസ്ത ബഹിഷ് കരണം, മദ്യനിരോധന (പചരണം തുടങ്ങിയ ഗാന്ധിയന്‍ പരിപാടികളില്‍ പങ്കെടുത്തു.
 • 1934 ഒക്ടോബര്‍ 26 ന് മുംബയില്‍ വച്ച് കോണ്‍ഗ്രസ് പസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്ര പ്രസാദ് പിന്നീട് സുബാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും ആചാര്യ കൃപലാനി രാജി വച്ചപ്പോഴും സംഘടനയുടെ സാരഥിയായി.
 • ഗാന്ധിജി കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചപ്പോള്‍ രാജേന്ദ്രപ്രസാദും ഒപ്പം രാജി സമര്‍പ്പിച്ചെങ്കിലും മൗലാനാ ആസാദിന്‍റെ പ്രേരണ മൂലം പിന്നീട് രാജി പിന്‍വലിച്ചു.
 • 1939-ല്‍ പ്രവിശ്യകളിലെ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവയ്ക്കുന്നതിനു മുമ്പ് നെഹ്രുവിനൊപ്പം വൈസ്രോയിയുമായി കൂടികാഴ്ച നടത്തി.
 • 1942-ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത് ബങ്കിംപൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു.
 • ബങ്കിംപൂര്‍ ജയിലില്‍ വച്ചു രചിച്ച “വിഭക്ത ഭാരതം’ 1946-ല്‍ പ്രസിദ്ധപ്പെടുത്തി.
 • “ചമ്പാരന്‍ സത്യാഗ്രഹമാണ് മറ്റൊരു കൃതി.
 • നെഹ്‌റുവിന്‍റെ നേതൃത്വത്തില്‍ 1946 സപ്തംബര്‍ രണ്ടിന് നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ കൃഷി ഭക്ഷ്യവകുപ്പു മന്ത്രിയായി.
 • 1939-ല്‍ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും പിന്നീട് ആചാര്യ കൃപലാനി രാജിവച്ചപ്പോഴും കോൺഗ്രസ് (പ്രസിഡന്‍റായി,
 • 1946-ല്‍ ഭരണഘടന നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷനായി.
 • 1950 മുതല്‍ 1962 വരെ രാഷ്ട്രപതി പദം വഹിച്ചു (1950 ജനുവരി 26 – 1982 മെയ് 13).
 • 1952 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കെ.ടി. ഷായെയും 1957-ല്‍ എന്‍.എന്‍.ദാസിനെയും തോല്‍പിച്ചു തിരഞ്ഞെടുക്കപ്പെട്ടു .
 • 1957-ല്‍ 99.3% വോട്ടു നേടിയ അദ്ദേഹം ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി രാഷ്ട്രപതിയായി
 • പാര്‍ലമെന്‍റ് പാസാക്കിയ ഹിന്ദു കോഡ് ബിൽ പ്രസിഡന്‍റിന്‍റെ അനുമതിയ്ക്കായി സമര്‍പ്പിച്ച അവസരത്തില്‍ തിരിച്ചയച്ച ആദ്യ സംഭവം ഉണ്ടായത് രാജേന്ദ്രപ്രസാദിന്‍റെ കാലത്താണ്.
 • ഈ സംഭവത്തെത്തുടര്‍ന്നാണ് കേന്ദ്ര നിയമ മന്ത്രിയായിരുന്ന ഡോ . അംബേദ്ക്കർ രാജിവച്ചത്.
 • പരമോന്നത ബഹുമതിയായ ഭാരതരത് നം നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു (1962). .
 • 1963 ഫെബ്രുവരി 28 ന് 78 – വയസ്സില്‍ അന്തരിച്ചു.

 

error: