അദ്ധ്യായം – I
വ്യാകരണം
മലയാള ദ്രാവിഢ ഗോത്രമാണ് ലിപി ബ്രാഹ്മി ആണ്.
ലിപി
ഒരു ഭാഷയെ എഴുതുവാന്‍ ഉപയോഗിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായവരയാണ് ലിപി. ലിപി രണ്ടുവിധമുണ്ട് വര്‍ണവും, അക്ഷരവും
വ്യക്തമായി ഉച്ചരിക്കാന്‍ പറ്റുന്ന ലിപി ആണ് അക്ഷരം.
ഉദാഹരണം : ക, ഖ, ഗ, ഘ
വ്യക്തമായി ഉച്ചരിക്കാന്‍ പറ്റാത്ത ലിപി ആണ് വര്‍ണം.
ഉദാഹരണം : ക്, പ്, മ്
അക്ഷരം രണ്ടുവിധം : സ്വരം, വ്യജ്ഞനം
സ്വരം : സ്വതന്ത്രമായി നിലകൊള്ളുന്ന അക്ഷരം
ഉദാഹരണം : അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ
വ്യഞ്ജനങ്ങള്‍
സ്വരസഹായത്തോടുകൂടി മാത്രം നിലകൊള്ളുന്ന വര്‍ണമാണ് വ്യഞ്ജനം.
ഉദാഹരണം : ക്+അ=ക,പ്+അ=പ,ഗ്+അ=ഗ
വ്യഞ്ജനങ്ങള്‍ പത്തുതരം
ഖരം – ക, ച, ട, ത, പ
അധിഖരം – ഖ, ഛ, ഠ, ഥ, ഫ
മൃദു – ഗ, ജ, ഡ, ദ, ബ
ഘോഷം – ഘ, ഝ, ഢ, ദ, ഭ
അനുനാസികം (പഞ്ചമം) – ങ, ഞ, ണ, ന, മ
മധ്യമങ്ങള്‍ – യ, ര, ല, വ
ഊഷ്മാക്കള്‍ – ശ, ഷ, സ
ഘോഷി – ഹ
ദ്രാവിഢ മധ്യമങ്ങള്‍ – ള, ഴ
ദ്രാവിഢ അനുസ്വാരം – റ
ഉച്ചാരണഭേദം അനുസരിച്ചു സ്വരങ്ങളെയും വ്യഞ്ജനങ്ങളെയും 7 ആയി തിരിക്കാം.
കണ്ഠ്യം – തൊണ്ടയുടെ സഹായത്തോടെ പറയുന്നവ.
ഉദാഹരണം – അ, ക, വര്‍ഗം, ഹ
താലവ്യം – താലുവിന്റെ അഥവാ അണ്ണാക്കിന്റെ സഹായം കൊണ്ടു പറയുന്നവ.
ഉദാഹരണം – ഇ, എ, ചവര്‍ഗം, യ
മൂര്ദ്ധധ്യം – നെറുകയുടെ സഹായം കൊണ്ടു പറയുന്നവ.
ഉദാഹരണം : ഋ, ടവര്‍ഗം, ര, ല, ശ, ഷ, സ, ള, ഴ, റ
ദന്ത്യം – പല്ലിന്റെ സഹായം കൊണ്ടു പറയുന്നവ.
ഉദാഹരണം : തവര്‍ഗം
ഓഷ്ട്യം ചുണ്ടിന്റെ സഹായം കൊണ്ടു പറയുന്നവ.
ഉദാഹരണം : ഉ, ഒ, പവര്‍ഗം, വ
കണ്ഠ താലവ്യം – തൊണ്ടയുടെയും താലുവിന്റെയും സഹായം കൊണ്ടു പറയുന്നവ.
ഉദാഹരണം : ആ, ഈ, ഏ, ഐ
കണ്ഠ ഓഷ്ട്യം തൊണ്ടയുടെ ചുണ്ടിന്റെയും സഹായം കൊണ്ടു പറയുന്നവ.
ഉദാഹരണം : ഊ, ഓ, ഔ
ചോദ്യങ്ങള്‍
1.പിരിച്ചെഴുതാന്‍ പറ്റാത്ത ലിപി ഏത്?
എ) വര്‍ണം ബി) അക്ഷരം സി) ഖിലധാതു ഡി) ധാതു
2. പ്രാചീന മലയാള ഭാഷാ ലിപി ഏത്?
എ) ബ്രാഹ്മി ബി) ഖരോഷ്ടി സി) വട്ടെഴുത്ത് ഡി) നീട്ടെഴുത്ത്
3. ആധുനിക മലയാള ഭാഷാ ലിപി ഏത്?
എ) നീട്ടെഴുത്ത് ബി) വട്ടെഴുത്ത് സി) ഖരോഷ്ടി ഡി) ബ്രാഹ്മി
4. മലയാളത്തില്‍ വര്‍ഗ്ഗാക്ഷരങ്ങള്‍ എത്ര?
എ) 5 ബി) 15 സി) 25 ഡി) 51
5. താഴെപ്പറയുന്നതില്‍ നാലവ്യസ്വരം ഏത്?
എ) ഉ ബി) ച സി) യ ഡി) ഇ
6. ഓഷ്ട്യം അല്ലാത്തത് ഏത്?
എ) ഒ ബി) പ സി) സ ഡി) മ
7. താഴെപ്പറയുന്നതില്‍ പഞ്ചമവര്ണം ഏത്?
എ) ങ ബി) ക സി) ട ഡി) ത
8. ‘ച’ വര്‍ഗ്ഗത്തിന്റെ മൃദു ഏത്?
എ) ഗ ബി) ജ സി) ഡ ഡി) ദ
9. ഏറ്റവും വലിയ ഭാഷാ ഗോത്രം ഏത്?
എ) സെമറ്റിക് ഗോത്രം ബി) അസ്ട്രിക് ഗോത്രം
സി) ദ്രാവിഡ ഗോത്രം ഡി) ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രം
10. ഭാഷാഗോത്രങ്ങളില്‍ ഏറ്റവും പ്രാചീന ഗോത്രം ഏത്?
എ) ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രം ബി) ദ്രാവിഡ ഗോത്രം
സി) ഹാമിറ്റിക് ഗോത്രം ഡി) ) സെമറ്റിക് ഗോത്രം
ഉത്തരങ്ങള്‍
1. വര്‍ണം
2. വട്ടെഴുത്ത്
3. ബ്രാഹ്മി
4. 25
5. ഇ
6. സ
7. ങ
8. ജ
9. ഇന്‍ഡോയൂറോപ്യന്‍
10. ദ്രാവിഡഗോത്രം
Recent Comments