അഗ്നിപർവ്വതങ്ങൾ

 • ലോകത്തിലെ ഏറ്റവും ഭീമമായ സജീവ അഗ്നിപര്‍വ്വതമാണ് മോണോലോവ. 
 • ഇത് ഹവായ് ദ്വീപുകളിലാണ് സ്ഥിതിചെയ്യുന്നത്. 
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നി പര്‍വ്വതമാണ് ക്വോട്ടോ പാക്സി ഇക്വഡോറിലാണ്. 
 • മെഡിറ്ററേനിയന്‍റെ ദീപസ്തംഭം എന്നുവിളിക്കപ്പെടുന്ന അഗ്നിപര്‍വ്വതമാണ് ഇറ്റലിയിലെ സ്ട്രോംബോളി. 
 • ആന്‍ഡമാനിലെ ബാരന്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ബാരന്‍ അഗ്നിപര്‍വ്വതമാണ് ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം 
 • പ്രസിദ്ധ സജീവ അഗ്നിപര്‍വ്വതമായ ഫ്യൂജിയാമ സ്ഥിതി ചെയ്യുന്നത് ജപ്പാനിലാണ്. 
 • അഗ്നിപര്‍വ്വതങ്ങളുടെ നാട് എന്നാണ് ജപ്പാന്‍ അറിയപ്പെടുന്നത്. 
 • സജീവ അഗ്നിപര്‍വ്വതങ്ങളില്ലാത്ത വന്‍കരയാണ് ഓസ്ട്രേലിയ. 
 • 1883ല്‍ ഇന്തോനേഷ്യയില്‍ നാശം വിതച്ച അഗ്നിപര്‍വ്വതമാണ് ക്രാക്കത്തോവ. 
 • 2010ല്‍ യൂറോപ്പില്‍ പുകമറ സൃഷ്ടിച്ച ഐസ്ലാന്‍റി ലെ അഗ്നിപര്‍വ്വതമാണ് – Eyjafjallaj kull. 
 • അഗ്നിപര്‍വ്വത പ്രദേശങ്ങളില്‍ കാണപ്പെടുന്ന ലാവ പൊടിഞ്ഞുണ്ടായ വളക്കൂറുള്ള മണ്ണാണ് റിഗര്‍ മണ്ണ്. 
 • ഇത് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. 
 • അഗ്നിപര്‍വ്വത പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചുടുനീരുറവക ളാണ് സ്പാ  എന്നറിയപ്പെടുന്നത്.
 • വള്‍ക്കന്‍ എന്ന പദത്തില്‍ നിന്നാണ് അഗ്നിപര്‍വ്വതം എന്ന പദം രൂപം കൊണ്ടത് 
 • ഫലകങ്ങളുടെ ചലനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന വിടവുകള്‍ വഴി മാഗ് മ (ശിലാദ്രവം) ഭൂവല്‍ക്കത്തിനു പുറത്തുവന്നാണ് അഗ്നിപര്‍വ്വതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. 
 • മാഗ് മ പുറത്തേക്ക് വരുന്ന ഭൂവല്‍ക്കത്തിലെ വിള്ളലുകളെയാണ് അഗ്നിപര്‍വ്വത നാളി (Vent)എന്നുപറയുന്നത്. 
 • അഗ്നിപര്‍വ്വതത്തിന്‍റെ ഉപരിഭാഗത്ത് ഫണലിന്‍റെ ആകൃതിയില്‍ കാണപ്പെടുന്നത് ? അഗ്നിപര്‍വ്വത മുഖം (Crater) 
 • ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഗ്നിപര്‍വ്വതങ്ങള്‍ കാണപ്പെടുന്നത് പെസഫിക്കിന് ചുറ്റുമാണ്. 
 • ഈ പ്രദേശമാണ് റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്നത്. 
 • അഗ്നിപര്‍വ്വതങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. സജീവ അഗ്നിപര്‍വ്വതങ്ങള്‍ സുഷുപ്തിയിലാണ്ടവ, നിര്‍ജീവ അഗ്നിപര്‍വ്വതങ്ങള്‍ എന്നിങ്ങനെ
 • ക്വോട്ടോപാക്സി, ഫ്യുജിയാമ, എറ്റ്ന, മോണോലോവ എന്നിവ സജീവ അഗ്നിപര്‍വ്വതങ്ങള്‍ക്ക് ഉദാഹരണമാണ് (Active Volccano) 
 • ആഫ്രിക്കയിലെ കിളിമഞ്ചാരോ, മൗണ്ട് പോപി എന്നിവ സുഷുപ്തിയിലാണ്ട അഗ്നിപര്‍വ്വതങ്ങള്‍ക്ക് ഉദാഹരണമാണ് (Dorment Volccano)