ഇന്ത്യാ ചരിത്രം

ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്ന വ്യക്തി;

ക്യാപ്റ്റന്‍ ലക്ഷ്മി 

1922 ഫെബ്രുവരി 5 ന് സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ടു നടന്ന സംഭവം: 

ചൗരി ചൗരാ പോലീസ് സ്റ്റേഷന്‍ ആക്രമണം 

ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് ബ്രിട്ടിഷുകാര്‍ വിശേഷിപ്പിച്ച നേതാവ്:

ബാലഗംഗാധര തിലകന്‍

സെര്‍വന്‍റ് സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത്.

ഗോപാലകൃഷ്ണ ഗോഖലെ  

പൂര്‍ണ്ണസ്വരാജ് പ്രമേയം പാസാക്കപ്പെടുകയും ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തപ്പെടുകയും ചെയ്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം: 

ലാഹോര്‍

താഴെപ്പറയുന്നവയില്‍ ക്യാബിനറ്റ് മിഷനില്‍ അംഗമല്ലാത്ത ആള്‍: 

മൗണ്ട്ബാറ്റണ്‍

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി:

മൗണ്ട് ബാറ്റണ്‍ പ്രഭു 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായത് :

ബോംബെ

വാര്‍ധാ വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്:

ഗാന്ധിജി 

ആര്യ സമാജം സ്ഥാപിച്ചത് :

സ്വാമി ദയാനന്ദ് 

ഏത് നിയമപ്രകാരമാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റിന്ത്യാക്കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് ക്രൗണ്‍ ഏറ്റെടുത്തത്? 

1858-ലെ നിയമം 

ഇന്ത്യയില്‍ ദ്വിഭരണം (ഡയാര്‍ക്കി) അവതരിപ്പിച്ച നിയമം ഏത്? 

1919-ലെ നിയമം 

എന്നാണ് സൈമണ്‍ കമ്മിഷന്‍ നിയമിക്കപ്പെട്ടത്?

1927 നവംബര്‍ 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ തീയതി: 

1942 ഓഗസ്റ്റ് 8

ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യസമര സേനാനി: 

അരവിന്ദഘോഷ് 

ജനഗണമനയ്ക്ക് സംഗീതം പകര്‍ന്നത്:

രാംസിങ്ങ് താക്കൂര്‍ 

കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് താഴെപ്പറയുന്നവരില്‍ ആരാണ്? 

കെ.കേളപ്പന്‍

ഗ്രീസുപുരട്ടിയ വെടിയുണ്ട ഉപയോഗിക്കാന്‍ വിസമ്മതിക്കകയും അഡ്ജുട്ടന്‍റിനെ കൊലപ്പെടുത്തുകയും ചെയ്ത സൈനികന്‍റെ പേര് : 

മംഗള്‍ പാണ്ഡെ 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായ ഇന്ത്യന്‍ വംശജയല്ലാത്ത ആദ്യ വനിത: 

ആനി ബസന്‍റ് 

ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏക മലയാളി:

ബാരിസ്റ്റര്‍ ജി.പി.പിള്ള 

ഗാന്ധിജി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ്. നډ ഇത്രയേറെ ഉണ്ടാകുന്നത് അപകടമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഈ അഭിപ്രായം ആരുടേത്? 

ജോര്‍ജ് ബര്‍ണാഡ് ഷാ

നിങ്ങളെനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം. ആരുടെ മുദ്രാവാക്യമാണിത്? 

സുഭാഷ്ചന്ദ്ര ബോസ്

ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന് വേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചു നല്‍കിയ വനിത ആരായിരുന്നു? 

കൗമുദി ടീച്ചര്‍

ഭഗത് സിങിനെ തൂക്കിലേറ്റിയത് ഏത് ജയിലിലാണ്?

ലാഹോര്‍

ബി.ആര്‍. അംബേദ്കര്‍ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റി 

1905-ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രക്ഷോഭം: 

സ്വദേശി പ്രസ്ഥാനം 

സൈമണ്‍ കമ്മിഷനെതിരെയുള്ള സമരത്തില്‍ പോലീസ് മര്‍ദ്ദനത്താല്‍ മരണം കൈവരിച്ച നേതാവ്: 

ലജ്പത്റായ് 

വേദങ്ങളിലേക്ക് മടങ്ങുക എന്നത് ആരുടെ ആഹ്വാനമാണ്? 

സ്വാമി ദയാനന്ദ് സരസ്വതി 

1857-ലെ വിപ്ലവം സ്വാതന്ത്ര്യ സമരമാണെന്ന് പറഞ്ഞത്:

വി.ഡി. സവര്‍ക്കര്‍

പാസീവ് റെസിസ്റ്റന്‍സ് എന്ന സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്: 

അരവിന്ദഘോഷ്

പശ്ചിമേന്ത്യയിലെ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്: 

എം.ജി. റാനഡേ 

സത്യശോധക് സമാജം സ്ഥാപിച്ചത്:

ജ്യോതിബ ഫൂലെ 

മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഗുജറാത്തിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്: 

മഹാദേവ് ദേശായി

എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം ഇത് ആരുടെ വാക്കുകളാണ്?

ഗാന്ധിജി

ഇന്ത്യയിലെ കുഴപ്പങ്ങളുടെ പിതാവ് എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച് വ്യക്തി: 

ബാല ഗംഗാധരന്‍ തിലകന്‍

ബീഹാറില്‍ ഒന്നാം സ്വാതന്ത്യ സമരം നയിച്ചതാര്?

കണ്‍വര്‍ സിങ്ങ് 

1918-ല്‍ ഇന്ത്യയിലെ ആദ്യത്തെ ആധുനിക ട്രേഡ് യൂണിയന്‍ സ്ഥാപിച്ചതാര്? 

ബി.പി.വാഡിയ 

ചരിത്ര പ്രസിദ്ധമായ 1916-ലെ ലക്നൗ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്: 

അംബികാചരണ്‍ മജുംദാര്‍

ചിറ്റഗോങ്ങ് ആയുധശാല ആക്രമണം ആസൂത്രണം ചെയ്തത്: 

സൂര്യ സെന്‍ 

താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുമായി ബന്ധമില്ലാത്തെ പ്രസ്ഥാനം: 

ഭൂദാന പ്രസ്ഥാനം

ഒന്നാം സ്വാതന്ത്യ സമരത്തെ അടിസ്ഥാനമാക്കി മാത്സാപ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചതാര്? 

രാമചന്ദ പാണ്ഡുരംഗ 

ആരെ ഉദ്ദേശിച്ചാണ് ഞാന്‍ പോയാല്‍ അദ്ദേഹം എന്‍റെ ഭാഷസംസാരിക്കും എന്ന് മഹാത്മാ ഗാന്ധി പറഞ്ഞത്? 

ജവാഹര്‍ലാല്‍ നെഹ്ര 

മുസ്ലീം ലീഗിന്‍റെ ആദ്യ വാര്‍ഷിക സമ്മേളനം നടന്നത്?

കറാച്ചി 

ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം: 

ബ്രഹ്മസമാജം

ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്?

കാനിംഗ് പ്രഭു 

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ കാരണമായ സംഭവം: 

ചൗരിചൗരാ സംഭവം 

സ്വതന്ത്ര ഇന്ത്യയില്‍ ഭൂപരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ്? 

കുമരപ്പ് കമ്മിറ്റി 

ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭ രൂപം നല്‍കിയ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച നിയമജ്ഞന്‍ ആര്?

ബി.എന്‍. റാവു

ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു ജവഹര്‍ലാല്‍ നെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ അഭി പ്രായപ്പെട്ടത്? 

ഡാന്‍സി റാണി 

മദ്രാസ് മഹാജന സഭ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയതാര്? 

എം.വീരരാഘവാചാരി

ഗാന്ധിജിയെ ഒറ്റയാള്‍ പട്ടാളമെന്ന് വിളിച്ചതാര്? 

 മൗണ്ട് ബാറ്റണ്‍ 

ഇന്ത്യയിലെ ഫ്രഞ്ച് ഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന സ്ഥലം; 

പുതുച്ചേരി

ഇന്ത്യക്കാര്‍ക്ക് കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി: 

റാംസേ മക്ഡൊണാള്‍ഡ് 

ഏത് വര്‍ഷമാണ് ബോംബെയില്‍ റോയല്‍ ഇന്ത്യന്‍ നേവി ബ്രിട്ടീഷ്കാര്‍ക്കെതിരെ കലാപം നടത്തിയത്? 

1946 

1928-ല്‍ സര്‍ദാര്‍ പട്ടേല്‍ എവിടെയാണ് കര്‍ഷക പ്രസ്ഥാനം നയിച്ചത്? 

ബര്‍ദോളി 

ബ്രിട്ടീഷ് ഗവണ്‍മെന്‍റ് നമ്മെ വിഭജിക്കുവാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേര്‍പെ ടുത്താന്‍ അവര്‍ക്കാവില്ല ബംഗാള്‍ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആരു പറഞ്ഞതായിരുന്നു?

രബീന്ദ്രനാഥ് ടാഗോര്‍ 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഏത് സമ്മേളനത്തിലാണ് ഗാന്ധിജി ആധ്യക്ഷം വഹിച്ചത്? 

ബെല്‍ഗാം 

ഉപ്പ് പെട്ടെന്ന് നിഗൂഡമായ ഒരു വാക്കായി മാറി. ശക്തി യുടെ വാക്ക്. ആരുടെ വാക്കുകളാണ് ഇവ?

ജവാഹര്‍ലാല്‍ നെഹ്ര

ഹിന്ദു-മുസ്ലീം മൈത്രിയുടെ പ്രതിപുരുഷന്‍ എന്ന് ജിന്നയെ വിശേഷിപ്പിച്ചതാര്? 

സരോജിനി നായിഡു 

രാഷ്ട്രീയ സ്വാതന്ത്യമാണ് ഒരു രാഷ്ട്രത്തിന്‍റെ ജീവശ്വാസം എന്നു പറഞ്ഞത്:

അരവിന്ദ ഘോഷ് 

അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകന്‍:

വി.ഡി. സവര്‍ക്കര്‍ 

നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം  ആരംഭിച്ചത്.

ജവാഹര്‍ലാല്‍ നെഹ്രു

ഏതിന്‍റെ പരാജയത്തെത്തുടര്‍ന്നാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്? 

ക്രിപ്സ് മിഷന്‍

ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിതമായത്. 

1943 ജൂ ലൈ