ഇന്ത്യ അടിസ്ഥാനവിവരങ്ങൾ

വിസ്തീര്‍ണ്ണം             – 3,287,263 ച.കീ.മീ

തലസ്ഥാനം      – ന്യൂഡല്‍ഹി 

ജനസംഖ്യ               – 121.08 കോടി

സാക്ഷരതാനിരക്ക് -74.04% 

ഏറ്റവും കൂടുതല്‍ സാക്ഷരത നിരക്കുള്ള സംസ്ഥാനം  – കേരളം 

ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള സംസ്ഥാനം                   – ബിഹാര്‍ 

ജനസാന്ദ്രത(ചതുരശ്ര കിലോമീറ്ററില്‍)                                           –382  

ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനം             – ബിഹാര്‍

ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം                      – അരുണാചല്‍പ്രദേശ്

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം  – ഉത്തര്‍പ്രദേശ് 

ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനം  – സിക്കിം 

സ്ത്രീ പുരുഷാനുപാതം –943/1000 

സ്ത്രീപുരുഷാനുപാതം കൂടുതലുള്ള സംസ്ഥാനം  – കേരളം

സ്ത്രീ പുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം            – ഹരിയാന

സംസ്ഥാനങ്ങള്‍                –29 

കേന്ദ്രഭരണപ്രദേശങ്ങള്‍ –6 (ഡല്‍ഹി ഒഴികെ) 

ചെറിയ സംസ്ഥാനം            – ഗോവ 

വലിയ സംസ്ഥാനം               –രാജസ്ഥാന്‍ 

തീരദേശ ദൈര്‍ഘ്യം              –7,516.6 ച.കീ.മീ 

അയല്‍ രാജ്യങ്ങള്                    – അഫ്ഗാനിസ്താന്‍, പാകിസ്ഥാന്‍,  ചൈന, നേപ്പാള്‍, ഭൂട്ടാന്‍,ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക.

ഇന്ത്യയുടെ ദേശീയഗാനം  – ജനഗണമന 

ദേശീയ ഗീതം                            – വന്ദേമാതരം 

ദേശീയ മൃഗം                              – കടുവ 

ദേശീയ പുഷ്പം                            – താമര 

ദേശീയ പക്ഷി                               – മയില്‍ 

ദേശീയ വൃക്ഷം                           – പേരാല്‍ 

ദേശീയ ഫലം                                  – മാങ്ങ 

ദേശീയ നദി                                     – ഗംഗ 

ദേശീയ കായികവിനോദം        – ഹോക്കി

ദേശീയ ജലജീവി                            – ഡോള്‍ഫിന്‍

ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മാണ സമിതി അംഗീകരിച്ചത് 1947 ജൂലായ് 22-ന് 

ദേശീയപതാക രൂപകല്പന ചെയ്തത് പിംഗാലി വെങ്കയ്യ 

ദേശീയപതാക നിര്‍മിക്കാനുപയോഗിക്കുന്നത് ഖാദി തുണി

ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മാണ ശാല ഹുബ്ലി (കര്‍ണാടക) 

ഇന്ത്യയുടെ ദേശീയ പതാകയുടെ ആകൃതി ദീര്‍ഘ ചതുരം

ഇന്ത്യന്‍ ദേശീയപതാകയിലെ നിറങ്ങള്‍ മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള, താഴെ പച്ച. പതാകയുടെ നടുവിലായി നാവികനീലയില്‍ അശോകചക്രവുമുണ്ട്.

പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത് രാജ്യത്തിന്‍റെ ശക്തിയും ധൈര്യവും

വെള്ളനിറം സൂചിപ്പിക്കുന്നത് സത്യവും  സമാധാനവും 

പച്ചനിറം സൂചിപ്പിക്കുന്നത് ഉത്പാദനക്ഷമതയും വളര്‍ച്ചയും 

ദേശീയപതാകയില്‍ ചലനത്തെ സൂചിപ്പിക്കുന്നത് ചക്രം

ഇന്ത്യയുടെ ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2

ദേശീയപതാകയിലെ അശോകചക്രത്തില്‍ എത്ര ആരക്കാലുകളുണ്ട്? 24

ദേശീയപതാകയിലെ അശോക ചക്രം എവിടെനിന്നാണ് സ്വീകരിച്ചത്? 

ഉത്തര്‍പ്രദേശിലെ സാരനാഥിലുള്ള അശോക സ്തംഭത്തില്‍ നിന്ന് 

പുതിയ ഫ്ളാഗ് കോഡ് നിലവില്‍ വന്നത് 2002 ജനുവരി 26-ന് 

ദേശീയപതാക ഉയര്‍ത്താന്‍ അനുവദനീയമായ സമയം –  സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ 

ദേശീയമുദ്രയുടെ താഴ്ഭാഗത്ത് സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയത് ഏത് ലിപിയിലാണ്?   ദേവനാഗരി 

ദേശീയമുദ്രയിലെ സത്യമേവ ജയതേ എന്ന വാക്യം സ്വീകരിച്ചിട്ടുള്ളത് – മുണ്ഡകോപനിഷത്തില്‍നിന്ന് 

ദേശീയമുദ്ര അംഗീകരിക്കപ്പെട്ടത് – 1950 ജനവരി 26-ന് 

ഇന്ത്യയുടെ ദേശീയഗാനം – ജനഗണമന .

ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടത് 1950 ജനവരി 24-ന് 

ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോര്‍ 

ദേശീയഗാനം ആദ്യമായി ആലപിച്ചത് 1911 ഡിസംബര്‍ 27-ന് (കോണ്‍ഗ്രസിന്‍റെ കൊല്‍ക്കത്ത സമ്മേളനത്തില്‍) 

ദേശീയഗാനത്തിന്‍റെ രാഗം ശങ്കരാഭരണം. 

ക്യാപ്റ്റന്‍ രാം സിങ് താക്കൂറാണ് ജനഗണമനയ്ക്ക് ഇപ്പോഴുള്ള സംഗീതം നല്‍കിയത് 

ദേശീയഗാനത്തിന്‍റെ സമയ ദൈര്‍ഘ്യം 52 സെക്കന്‍ഡ് 

ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് രബീന്ദ്രനാഥ ടാഗോര്‍ 

ഇന്ത്യയുടെ ‘ജനഗണമന’യ്ക്ക പുറമേ ബംഗ്ലാദേശിന്‍റെ ദേശീയ ഗാനമായ “അമര്‍ സോനാര്‍ ബംഗ്ലാ’യും രചിച്ചത് ടാഗോറാണ്. 

ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ ദി മോണിങ് സോങ് ഓഫ് ഇന്ത്യ 

ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റര്‍ജി 

ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ഏത് നോവലില്‍ നിന്നാണ് വന്ദേമാതരം സ്വീകരിച്ചത് ആനന്ദ് മഠ് 

2006 സപ്തംബര്‍ 7 ആയിരുന്നു ‘വന്ദേമാതര’ത്തിന്‍റെ 100-ാം വാര്‍ ഷികം.

 “ആന്തമറ്റോളജി’ എന്നറിയപ്പെടുന്നത് ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനമാണ്. 

‘ദ മോണിങ് സോങ് ഓഫ് ഇന്ത്യ’ എന്നത് ‘ജനഗണമന’യുടെ ഇംഗ്ലീഷ് പരിഭാഷയാണ്.

1911ലാണ് ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടത്. 

ദേശീയഗീതമായി വന്ദേമാതരം അംഗീകരിക്കപ്പെട്ടത് 1950 ജനുവരി 24 1909-ല്‍ 

വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് അരബിന്ദോ 

‘സാരെ ജഹാംസെ അച്ഛാ’ എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചത്. – ഡോ. മുഹമ്മദ് ഇക്ബാല്‍ (ഉറുദു) 

ഇന്ത്യയുടെ ദേശീയ പക്ഷി – മയില്‍

മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ചത് 1963-ല്‍ 

ഇന്ത്യയുടെ ദേശീയ മൃഗം കടുവ 

കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് 1972-ല്‍ 

1972-വരെ ഇന്ത്യയുടെ ദേശീയ മൃഗം – സിംഹം 

കടുവകളെ സംരക്ഷിക്കുന്നതിനായി പ്രോജക്ട് ടൈഗര്‍ പദ്ധതി നടപ്പാക്കിയത് 1973-ല്‍ 

ദേശീയ പൈതൃക ജീവി – ആന 

ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ചത് 2010-ല്‍ ഇന്ത്യയുടെ ദേശീയ വൃക്ഷം  – പേരാല്‍ 

പേരാലിന്‍റെ ശാസ്ത്രീയ നാമം – ഫിക്ക് ബംഗാളന്‍സിസ് 

രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ഡി.ഉദയകുമാര്‍ (തമിഴ്നാട്) 

ദേവനാഗരി ലിപിയിലെ ഏത് അക്ഷരത്തോടാണ് രൂപയുടെ ചിഹ്നത്തിന് സാദൃശ്യമുള്ളത്. – ‘ര’

രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടത് 2010 ജൂലായ് 15-ന് 

ഇന്ത്യയുടെ ദേശീയ ഫലം – മാങ്ങ 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ 

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് – മാമ്പഴം 

മാങ്ങയുടെ ശാസ്ത്രീയ നാമം – മാന്‍ജിഫെറ ഇന്‍ഡിക്ക

ഇന്ത്യയുടെ ദേശീയ കലണ്ടര്‍ – ശകവര്‍ഷം 

ശകവര്‍ഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അംഗീകരിക്കപ്പെട്ടത് 1957 മാര്‍ച്ച് 22-ന് 

ശകവര്‍ഷത്തിലെ ആദ്യ മാസം – ചൈത്രം 

ശകവര്‍ഷത്തിലെ അവസാന മാസം – ഫാല്‍ഗുനം 

ശകവര്‍ഷം തുടങ്ങിയത് എ.ഡി. 78-ല്‍ കനിഷ്കന്‍ 

ഇന്ത്യയുടെ ദേശീയ ജലജീവി – ഗംഗാ ഡോള്‍ഫിന്‍

ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് കര അതിര്‍ത്തിയുള്ളത്?     ഏഴ് 

ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം ഏതാണ്?    ചൈന 

ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍ രാജ്യം ഏത്?    ഭൂട്ടാന്‍ 

ഇന്ത്യക്ക് ഏറ്റവുമധികം കരയതിര്‍ത്തിയുള്ളത് ഏത് രാജ്യവുമായാണ്?    ബംഗ്ലാദേശ് 

ഇന്ത്യക്ക് ഏറ്റവും കുറച്ച് അതിര്‍ത്തിയുള്ളത് ഏത് രാജ്യവുമായാണ്?   അഫ്ഗാനിസ്താന്‍ 

ഇന്ത്യ, പാകിസ്താന്‍ എന്നിവയെ വേര്‍തിരിക്കുന്നത് ഏത് അതിര്‍ത്തിരേഖയാണ്?    റാഡ്ക്ലിഫ് രേഖ 

ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയേത്?    മക്മഹോന്‍ രേഖ 

പാകിസ്താന്‍, അഫ്ഗാനിസ് താന്‍ എന്നിവയെ വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയേത്?    ഡ്യൂറന്‍റ് രേഖ 

ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേര്‍തിരിക്കുന്ന കടലിടുക്കേത്?   പാക് കടലിടുക്ക് 

ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള ഇന്ത്യന്‍ സംസ്ഥാനമേത്?  ഉത്തര്‍പ്രദേശ്

ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ ത്തി പങ്കിടുന്ന രണ്ടാമത്തെ രാജ്യം ഏത്?    ചൈന 

ലോകത്തില്‍ കാര്‍ഷികോത്പാദനത്തില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യയുടെ അയല്‍രാജ്യമേത്?   ചൈന 

ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയുടെ ഏത് അയല്‍രാജ്യമാണ്?   ചൈന

 ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള സംസ്ഥാനമേത്?    അരുണാചല്‍ പ്രദേശ് 

ഇന്ത്യയുടെ പടിഞ്ഞാറെ അറ്റ്ത്തുള്ള സംസ്ഥാനമേത്?   ഗുജറാത്ത്

ഇന്ത്യയുടെ ഏറ്റവും തെക്കായുള്ള സംസ്ഥാനമേത്? തമിഴ്നാട് 

ഭൂമിശാസ്ത്രപരമായി ഇന്ത്യയു ടെ തെക്കേയറ്റം ഏത്?     ഇന്ദിരാപോയിന്‍റ് (ആന്‍ഡമാ ന്‍-നിക്കോബാര്‍)

ഇന്ത്യയുടെ വടക്കേ അറ്റമായി അറിയപ്പെടുന്ന പ്രദേശമേത്?        ഇന്ദിരാ കോള്‍ 

ഹിമാലയവുമായും സമുദ്രവുമാ യും അതിര്‍ത്തി പങ്കിടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനമേത്?     പശ്ചിമബംഗാള്‍ 

ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം ഏത്?      തെലങ്കാന

മൂന്നുവശവും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ സംസ്ഥാനമേത്?  ത്രിപുര 

ഇന്ത്യയില്‍ മൊത്തത്തിലായി അ നുഭവപ്പെടുന്ന കാലാവസ്ഥ എങ്ങനെ അറിയപ്പെടുന്നു?     ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ 

ഇന്ത്യയിലെ പ്രധാന മഴക്കാലമേത്?    തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ജൂണ്‍-സെപ്റ്റംബര്‍) 

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ, മണ്‍സൂണിന്‍റെ പിന്‍വാങ്ങല്‍ക്കാലമേത്?     ഒക്ടോബര്‍-നവംബര്‍ 

രാജ്യത്തിന്‍റെ മൊത്തം വിസ്തതിയുടെ 40 ശതമാനത്തോളം വരുന്ന മണ്ണിനമേത്?  എക്കല്‍മണ്ണ് 

ഖാദര്‍, ഭംഗാര്‍ എന്നിവ ഏതു മണ്ണിന്‍റെ വകഭേദങ്ങളാണ്?  എക്കല്‍മണ്ണ് 

നദീതടങ്ങളില്‍ ഓരോ വര്‍ഷവും പ്രളയജലം നിക്ഷേപിക്കുന്ന പുതിയ എക്കല്‍ മണ്ണേത്?    ഖാദര്‍ 

പഴയ എക്കല്‍ മണ്ണ് ഏതു പേരില്‍ അറിയപ്പെടുന്നു?     ഭംഗാര്‍

പരുത്തിക്കുഷിക്ക് ഏറ്റവും യോജിച്ച മണ്ണിനമേത്?   കരിമണ്ണ് 

ചെര്‍ണോസെം, റിഗര്‍ മണ്ണ് എന്നിങ്ങനെ അറിയപ്പെടുന്നതേത്?     കരിമണ്ണ് 

ഡെക്കാന്‍ പീഠഭൂമിയിലെ പ്രധാന മണ്ണിനമേത്?  കരിമണ്ണ് 

ഇന്ത്യയിലെ ധാതുനിക്ഷേപത്തിന്‍റെ കേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമേത്?     ചോട്ടാനാഗ്പുര്‍ പീഠഭൂമി 

ഇന്ത്യയുടെ ധാതുസംസ്ഥാനം’ എന്നറിയപ്പെടുന്നതേത്?      ജാര്‍ഖണ്ഡ് 

പ്രവര്‍ത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണഖനനകേന്ദ്രമേത്?      ദിഗ്ബോയ് (അസം) 

ഇന്ത്യയിലെ (ഏഷ്യയിലെ) ആദ്യത്തെ എണ്ണശുദ്ധീകരണശാലയേത്?    ദിഗ്ബോയ് 

ലോകത്തില്‍ ഏറ്റവുമധികം അഭ്രം ഉത്പാദിപ്പിക്കുന്ന രാജ്യമേത്?      ഇന്ത്യ 

കര്‍ണാടകത്തിലെ ഹട്ടി, കോളാര്‍ ഖനികള്‍ എന്തിന്‍റെ ഉത്പാദനവുമായി ബന്ധപ്പെട്ടവയാണ്?       സ്വര്‍ണം 

ഖേത്രി, കോലിഹാന്‍, ബന്‍വസ്, ചണ്ഡമാരി എന്നിവ എന്തിന്‍റെ നിക്ഷേപത്തിനാണ് പ്രസിദ്ധം?      ചെമ്പ്

മധ്യപ്രദേശിലെ പന്ന ഖനികള്‍ എന്തിന്‍റെ ഉത്പാദനത്തിനാണ് പ്രസിദ്ധം?    വജ്രം

ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനി ഏത്?           മുംബൈ ഹൈ 

മുംബൈ തീരത്തുനിന്നും 160 കിലോമീറ്റര്‍ മാറി അറബിക്കടലിലുള്ള എണ്ണഖനി ഏത്?      മുംബൈ ഹൈ 

മുംബെ ഹൈയില്‍ എണ്ണഖനനം ആരംഭിച്ച വര്‍ഷമേത്?       1973

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയേത്?         താര്‍ മരുഭൂമി 

താര്‍ മരുഭൂമിയുടെ 61 ശതമാനത്തോളം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?      രാജസ്ഥാന്‍ 

ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ പ്രാദേശികസമയം നിര്‍ണയിച്ചി രിക്കുന്നത്?        82.5 ഡിഗ്രി കിഴക്കന്‍ രേഖാംശം

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീന്‍വിച്ച് സമയത്തേക്കാള്‍ എത്ര മുന്നിലാണ്?        അഞ്ചരമണിക്കൂര്‍ 

ഇന്ത്യന്‍ പ്രാമാണിക സമയരേഖ കടന്നുപോകുന്നതെവിടെക്കൂടിയാണ്?        ഉത്തര്‍പ്രദേശിലെ അലഹാബാദിനു സമീപം 

ഇന്ത്യയുടേതിനു തുല്യമായ പ്രാദേശികസമയമുള്ള രാജ്യമേത്?        ശ്രീലങ്ക

ഇന്ത്യയിലെ ഏറ്റവും വലിയ നദി?      ഗംഗ

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി –  സിന്ധു 

ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴി അറിയപ്പെടുന്നതെങ്ങിനെ?    പത്മ

ഏതു നദിയുടെ കൈവഴിയാ ണ് ഹൂഗ്ലി?    ഗംഗയുടെ

ഗംഗ ഏറ്റവും ദൂരമൊഴുകുന്നത് ഏതു സംസ്ഥാനത്തിലൂടെയാണ്?      ഉത്തര്‍പ്രദേശ് 

ത്രിവേണി സംഗമത്തിനു പ്രസിദ്ധമായ നഗരമേത്?      അലാഹാബാദ് 

ഇന്ത്യയിലൂടെ ഒഴുകുന്നവയില്‍ ഏറ്റവും ജലസമൃദ്ധമായ നദിയേത് ?     ബ്രഹ്മപുത

ബംഗ്ലാദേശിലേക്കൊഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന കൈവഴി എങ്ങനെ അറിയപ്പെടുന്നു?      ജമുന 

ബ്രഹ്മപുത്രാ നദി രൂപംനല്‍കുന്ന ലോകത്തിലെ ഏറ്റവും വലി യ നദീജന്യദ്വീപ് ഏതാണ്?      മാജുലി

മാജുലി ദ്വീപ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?        അസം

ഇന്ത്യയില്‍ പടിഞ്ഞാറോട്ടൊ ഴുകുന്ന ഏറ്റവും വലിയ നദിയേത്?     നര്‍മദ 

ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന നദിയേത്?   നര്‍മദ 

നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ നദിയേത്?    ഗോദാവരി

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?     ജോഗ് വെള്ളച്ചാട്ടം (കര്‍ണാട കം )

 ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?     ശരാവതി 

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടേത്?     തേഹ്രി 

ഉത്തരാഖണ്ഡില്‍ സ്ഥിതിചെ യ്യുന്ന തേഹ്രി അണക്കെട്ട് ഏതു നദിയിലാണ്?      ഭാഗീരഥി 

ഏതു നദിയിലും പോഷകനദികളിലുമായാണ് സര്‍ദാര്‍ സി രോവര്‍ അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്നത്?      നര്‍മദ 

ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ജലവിഭവ വികസന പദ്ധതിയേത്?      സര്‍ദാര്‍ സരോവര്‍ പദ്ധതി 

ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?     സത്‌ലജ് 

വൂളാര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്നനദി?   ഝലം

ഇന്ത്യയിലെ വലിയ തടാകം ഏതാണ്?    ചില്‍ക്ക 

ഉപ്പുജലതടാകമായ ചില്‍ക്ക ഏത് സംസ്ഥാനത്തിന്‍റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്?       ഒഡിഷയുടെ 

ഏത് കടലുമായി ചേര്‍ന്നുകിടക്കുന്ന തടാകമാണ് ചില്‍ക്കാ?        ബംഗാള്‍ ഉള്‍ക്കടല്‍ 

ചില്‍ക്കാതടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമേത്?    നലബാന്‍ ദ്വീപ് 

ബ്രേക്ക് ഫാസ്റ്റ്, ഹണിമൂണ്‍, ബേര്‍ഡ് എന്നീ ദ്വീപുകള്‍ ഏതു തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്?      ചില്‍ക്കാ തടാകം

 ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ഏത്?      വൂളാര്‍ (ജമ്മു ആന്‍ഡ് കശ് മീര്‍) 

കൊല്ലേരു തടാകം ഏത് സംസ്ഥാനത്താണ്?       ആന്ധ്രാപ്രദേശ് 

കൃഷ്ണ, ഗോദാവരി നദികള്‍ക്കിടയിലായി സ്ഥിതിചെയ്യുന്ന തടാകമേത്?    കൊല്ലേരു 

ആന്ധാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന തടാകമേത്?      പുലിക്കട്ട് 

ഇന്ത്യയിലെ ഏത് നഗരത്തിലാണ് പ്രസിദ്ധമായ ദാല്‍ തടാകം?       ശ്രീനഗര്‍

‘ശ്രീനഗറിന്‍റെ രത്നം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്?       ദാല്‍ തടാകം 

ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്?       ലോണാര്‍ തടാകം 

ഏത് സംസ്ഥാനത്തിലാണ് ലോണാര്‍ തടാകം സ്ഥിതിചെയ്യുന്നത്?       മഹാരാഷ്ട 

ഹുസൈന്‍ സാഗര്‍ തടാകം സ്ഥിതിചെയ്യുന്നത് ഏത് നഗരത്തിലാണ്?       ഹൈദരാബാദ്

‘ഒഴുകുന്ന തടാകം’ എന്നറിയ പ്പെടുന്ന ഇന്ത്യയിലെ തടാകമേത്?    ലോക്‌ടാക്ക് തടാകം 

ഒരു ദേശീയോദ്യാനംകൂടിയായ ലോക്‌ടാക്ക് തടാകം ഏത് സംസ്ഥാനത്താണ്?        മണിപ്പൂര്‍ 

‘തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്?     ഉദയ് പുർ 

പ്രസിദ്ധമായ പുഷ്കര്‍ തടാകം ഏത് സംസ്ഥാനത്താണ്?     രാജസ്ഥാന്‍ 

പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി?       ലൂണി 

ബ്രഹ്മസരോവരം, സൂരജ് കുണ്ഡ്  എന്നിവ ഏത് സംസ്ഥാനത്തെ തടാകങ്ങളാണ്  – ഹരിയാന

സമുദ്രത്തോട് ചേര്‍ന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല താടകമേത്?        സംഭാര്‍ 

സംഭാര്‍ തടാകം ഏത് സംസ്ഥാനത്താണ് ?             രാജസ്ഥാന്‍

ഇന്ത്യയുടെ പര്‍വതസംസ്ഥാനം’ എന്നറിയപ്പെടുന്നത് – ഹിമാചല്‍പ്രദേശ്

ഹിമാലയന്‍ പര്‍വതനിരയുടെ ഏകദേശ നീളം എത്രയാണ്?  2,400 കിലോമീറ്റര്‍ 

ഹിമാലയപര്‍വതനിരയുടെ ഭാഗമായ മൂന്ന് സമാന്തരനിരകളേവ?   ഗ്രേറ്റ് ഹിമാലയം, ലെസര്‍ ഹിമാലയം, ഔട്ടര്‍ ഹിമാലയം 

ഹിമാലയത്തിന്‍റെ വടക്കേ അറ്റത്തെ നിരയേത്?           ഗ്രേറ്റ് ഹിമാലയം അഥവാ ഹിമാദ്രി  

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ നിറഞ്ഞ ഹിമാലയന്‍ നിരയേത്?      ഹിമാദ്രി   

എവറസ്റ്റ്, കാഞ്ചന്‍ജംഗ, നംഗ പര്‍വതം, നന്ദാദേവി മുതലായ കൊടുമുടികള്‍ സ്ഥിതിചെയ്യുന്നത് ഏത് ഹിമാലയന്‍ നിരയിലാണ്?    ഹിമാദ്രി  

സുഖവാസകേന്ദ്രങ്ങള്‍ക്ക് പ്രസിദ്ധമായ ഹിമാലയന്‍ നിര ഏതാണ്?      ലൈസര്‍ ഹിമാലയം അഥവാ ഹിമാചല്‍

മുസൂറി, ഡാര്‍ജിലിങ്, നെനിറ്റാള്‍, ഡല്‍ഹൗസി എന്നീ സുഖവാസകേന്ദ്രങ്ങള്‍ ഏത് ഹിമാലയന്‍ നിരയിലാണുള്ളത്?    ഹിമാചല്‍ 

ഹിമാലയത്തിലെ മൂന്ന് നിരകളില്‍ ഏറ്റവും തെക്കുള്ളത് ഏത്?       ഔട്ടര്‍ ഹിമാലയം അഥവാ സിവാലിക്ക് 

ചെളിയും കടുപ്പം കുറഞ്ഞ പാറകളുംകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന ഹിമാലയന്‍ നിരയേത്?         സിവാലിക്ക്

‘ഡൂണ്‍’ താഴ്വരകള്‍ കാണപ്പെടുന്ന ഹിമാലയന്‍ നിര ഏതാണ്?    സിവാലിക്ക് 

ഭൂകമ്പങ്ങള്‍, ഉരുള്‍പൊട്ടലുകള്‍ എന്നിവ നിരന്തരമുണ്ടാകു ന്ന ഹിമാലയന്‍ നിരയേത്?     സിവാലിക്ക് 

ഹിമാലയത്തിലെയും ലോക ത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ്?     നേപ്പാള്‍

എവറസ്റ്റ് കൊടുമുടിയുടെ ഉയരമെത്ര?          8,848 മീറ്റര്‍ അഥവാ 29,029 അടി

സാഗര്‍മാതാ എന്ന് നേപ്പാളിലും ചോമോലാങ്മ എന്ന് ടിബറ്റിലും അറിയപ്പെടുന്ന കൊടുമുടിയേത്?         എവറസ്റ്റ് കൊടുമുടി 

8,586 മീറ്റര്‍ ഉയരമുള്ള കാഞ്ചന്‍ ജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?      സിക്കിം 

ഇന്ത്യയെ, വടക്കേ ഇന്ത്യ- തെ ക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന മലനിരയേത്?     വിന്ധ്യപര്‍വതം 

വിന്ധ്യ-സാത്പുര മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന നദിയേത്?        നര്‍മദ 

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പര്‍വതനിരയേത്?        ആരവല്ലി 

രാജസ്ഥാനിലെ സുഖവാസ കേന്ദ്രമായ മൗണ്ട് ആബു ഏത് പര്‍വതനിരയിലാണ്?        ആരവല്ലി 

ഏത് സംസ്ഥാനത്താണ് ഖാ സി-ഗാരോ കുന്നുകള്‍?       മേഘാലയ 

ലോകത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളായ മൗസിൻറാം, ചിറാപ്പുഞ്ചി എന്നിവ ഏത് കുന്നുകളിലാണ്?     ഖാസി കുന്നുകള്‍ 

എത്ര സംസ്ഥാനങ്ങളിലൂടെ പശ്ചിമഘട്ടം കടന്നുപോകുന്നു?       ആറ് 

പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങളേവ?      ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം, തമിഴ്നാട്

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?    ആനമുടി 

ഹിമാലയത്തിനു തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?               ആനമുടി 

ആനമുടിയുടെ ഉയരം എത്രയാ ണ്?               2,695 മീറ്റര്‍ (8,842 അടി) 

കേരളത്തിലെ ഏത് ജില്ലയിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്?     ഇടുക്കി

ഇന്ത്യയിലെ പ്രധാന കൃഷിയധിഷ്ഠിത വ്യവസായങ്ങള്‍ ഏവ?    പരുത്തിത്തുണി, ചണം, പഞ്ചസാര, കമ്പിളി, പട്ടുനൂല്‍ 

പ്രധാന ധാതുവധിഷ്ഠിത വ്യവസായങ്ങള്‍ ഏവ?     ഇരുമ്പുരുക്ക്, അലൂമിനിയം, സിമന്‍റ് 

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന രാജ്യത്തെ വ്യവസായം ഏത്?   പരുത്തിത്തുണി വ്യവസായം 

1818-ല്‍ ഇന്ത്യയിലെ ആദ്യത്തെ തുണിമില്ല് പ്രവര്‍ത്തനമാരംഭിച്ചതെവിടെ ?           ഫോര്‍ട്ട് ഗ്ലാസര്‍ (കൊല്‍ക്കത്ത) 

‘ഇന്ത്യയിലെ കോട്ടണോ പോളിസ് ‘എന്നറിയപ്പെടുന്നതേത്?     മുംബൈ 

വന്‍തോതിലുള്ള തുണിവ്യവസായത്തിന് തുടക്കമിട്ട് 1854-ല്‍ പരുത്തിമില്ല് പ്രവര്‍ത്തനമാരംഭിച്ചത് എവിടെ?  മുംബൈ 

ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് 1854-ല്‍ ആരംഭിച്ചതെവിടെ?    റിഷ് (കൊല്‍ക്കത്ത)

ഇന്ത്യയിലെ ചണവ്യവസായം  –  പ്രധാനമായും കേന്ദ്രീകരിച്ചിരി ക്കുന്നത് ഏതു നദിയുടെ തീരത്താണ്?    ഹുഗ്ലീനദി

ഇന്ത്യയിലെ ആദ്യത്തെ ആധുനിക പട്ടുവസ്ത്രനിര്‍മാണശാല 1832-ല്‍ തുടങ്ങിയതെവിടെ?     ഹൗറ 

ഇന്ത്യയിലെ ആദ്യത്തെ ആധുനിക് പേപ്പര്‍മില്‍ 1832-ല്‍ സ്ഥാപിച്ചതെവിടെ?             സെറാംപൂര്‍ (പശ്ചിമബംഗാള്‍) 

ഇന്ത്യയിലെ പ്രധാന ന്യൂസ് പ്രിന്‍റ് മില്ലായ നേപ്പാനഗര്‍ ഏതു സംസ്ഥാനത്താണ്?              മധ്യപ്രദേശ് 

1904-ല്‍ ഇന്ത്യയിലെ ആദ്യത്തെ സിമന്‍റ് ഫാക്ടറി ആരംഭിച്ചതെവിടെ?    ചെന്നെ 

മഹാരത്ന പദവിയുള്ളത് ഇന്ത്യയിലെ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് ?       7

നവരത്ന പദവിയുള്ള പൊതുമേഖലാ കമ്പനികള്‍ എത്രയാണ്?          11

 ‘ഇന്ത്യന്‍ രാസവ്യവസായത്തിന്‍റെ പിതാവ്’ എന്നറിയപ്പെടുന്നതാര്?      പി.സി.റേ

ഏഷ്യയിലെ തന്നെ ആദ്യത്തെ വന്‍കിട ഇരുമ്പുരുക്കു ശാലയേത്?     ടാറ്റാ സ്റ്റീല്‍പ്ലാന്‍റ്

‘ ടാറ്റാ സ്റ്റീല്‍പ്ലാന്‍റ് സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?        ജാര്‍ഖണ്ഡിലെ ജാംഷെഡ് പൂര്‍ 

ടാറ്റാ സ്റ്റീല്‍പ്ലാന്‍റ് സ്ഥാപിച്ചത് ഏത് വര്‍ഷമാണ്?              1907

 ‘ഉരുക്കുനഗരം, ടാറ്റാനഗര്‍’ എന്നീ പേരുകളുള്ള നഗരമേത്?              ജാംഷെഡ്പൂര്‍

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായനഗരമേത്?          ജാംഷെഡ്പൂര്‍

ജാംഷെഡ്പൂര്‍ നഗരത്തിന്‍റെ സ്ഥാപകനാര്?           ജാംഷെഡ്ജി ടാറ്റാ 

ഏത് നദിയുടെ തീരത്താണ് ടാറ്റാ സ്റ്റീല്‍പ്ലാന്‍റ് സ്ഥിതിചെ യ്യുന്നത്?      സുബര്‍ണരേഖ

 ‘ഇന്ത്യയിലെ ഉരുക്കുവ്യവസായത്തിന്‍റെ പിതാവ്’ എന്നറിയ പ്പെടുന്നതാര് ?       ജാഷെഡ്ജി ടാറ്റാ 

ഏറ്റവുമധികം ഉരുക്കുത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഉരുക്കു ശാലയേത്?   ടാറ്റാ സ്റ്റീല്‍പ്ലാന്‍റ് 

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്റ്റീല്‍പ്ലാന്‍റുകള്‍ സ്ഥാപിക്കപ്പെട്ടത് ഏത് പദ്ധതിക്കാലത്താണ്?              രണ്ടാംപദ്ധതി(1956-61) 

 ഇന്ത്യയിലെ പൊതുമേഖലാ സ്റ്റീല്‍പ്ലാന്‍റുകളെ നിയന്ത്രിക്കുന്ന സ്ഥാപനമേത്?         സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്  

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?            ന്യൂഡല്‍ഹി

കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന് തുടക്കമിട്ട പ്രധാനമന്ത്രിയാര്? ജവാഹര്‍ലാല്‍ നെഹ്റു

ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍, ഗ്രാമസേവകന്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടത് ഏതു പദ്ധതിയുടെ ഭാഗമായാണ്? കമ്യൂണിറ്റി ഡെവലപ്മെന്‍റ് പ്രോഗ്രാം 

ഇരുപതിന പരിപാടിയുടെ പ്രധാന ലക്ഷ്യമായിരുന്ന ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച നേതാവാര്? ഇന്ദിരാഗാന്ധി

ഇരുപതിന പരിപാടികള്‍ അവതരിപ്പിച്ചത് ഏതു പഞ്ചവത്സര പദ്ധ തിക്കാലത്താണ്? അഞ്ചാം പദ്ധതി 

സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എ സ്.) ആരംഭിക്കുമ്പോള്‍ പ്രധാന മന്ത്രി ആരായിരുന്നു?  ഇന്ദിരാഗാന്ധി 

ഐ.സി.ഡി.എസ്. പദ്ധതിക്ക് തുടക്കം കുറിച്ചത് ഏതു പദ്ധതിക്കാലത്താണ്?  അഞ്ചാം പദ്ധതി 

ജവഹര്‍ റോസ്ഗാര്‍ യോജന നടപ്പാക്കിയ പ്രധാനമന്ത്രിയാര്?  രാജീവ് ഗാന്ധി

ജവഹര്‍ റോസ്ഗാര്‍ യോജന ആ രംഭിച്ചത് ഏതു പദ്ധതിക്കാലത്താണ്?  ഏഴാം പദ്ധതി

ഐ.സി.ഡി.എസ്. പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ തെവിടെ?  മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കില്‍ 

ചൈല്‍ഡ് ലൈനിന്‍റെ ടോള്‍ഫ്രീ നമ്പര്‍ ഏത്?  1098 

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തുടക്കം കുറിക്കപ്പെട്ട വിശ്രുത തൊഴില്‍ദാന പദ്ധതിയേത്?  സ്വര്‍ണജയന്തി ഗ്രാമ സ്വരോസ് ഗാര്‍ യോജന 

സ്വര്‍ണജയന്തി ഗ്രാമ സ്വരോസ് ഗാര്‍ യോജന നടപ്പാക്കിയത് ഏതു പ്രധാനമന്ത്രിയാണ്?  അടല്‍ബിഹാരി വാജ്പേയി

സ്വര്‍ണജയന്തി ഗ്രാമ സ്വരോസ് ഗാര്‍ യോജനയ്ക്കു തുടക്കം കുറിച്ചത് ഏതു പദ്ധതിക്കാലത്താണ്?  ഒന്‍പതാം പദ്ധതി 

ദേശീയ ഗ്രാമീണ ജീവനോപാധി ദൗത്യത്തിലെ അടിസ്ഥാനഘ ടകമേത്? സ്വയംസഹായ സംഘങ്ങള്‍ 

സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന ആരംഭിച്ച പ്രധാനമന്ത്രിയാര്?  അടല്‍ബിഹാരി വാജ്പേയി 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ നടത്തിപ്പു ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനാര്?  പ്രോഗ്രാം ഓഫീസര്‍ (ബ്ലോക്കു തലം)

 “രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ ക്കും ഓരോ ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയേത്?  പ്രധാനമന്ത്രി ജന്‍ധന്‍ യോജന 

ഏതു വര്‍ഷത്തോടെ നൂറുശത് മാനം മാലിന്യമുക്ത ഭാരതം എന്ന ലക്ഷ്യമാണ് സ്വച്ഛ് ഭാരത് മിഷനുള്ളത്?  2019

അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രിയാര്? അടല്‍ബിഹാരി വാജ്പേയി 

പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പരിപാടി നടപ്പാക്കാന്‍ ദേശീ യ തലത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഏജന്‍സി ഏത്? ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡി സ്ട്രീസ് കമ്മിഷന്‍

ഭാരത സര്‍ക്കാരിന്‍റെ ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയേത്?  രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന 

“ചേരിരഹിത ഇന്ത്യ’ എന്ന ലക്ഷ്യവുമായി തുടങ്ങിയ പദ്ധതിയേ ത്? രാജീവ് ആവാസ് യോജന 

ഏതു പദ്ധതിയുടെ ഭാഗമായാണ് ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്?  ദേശീയ ഗ്രാമീണ ആരോഗ്യദൗ ത്യം 

ഇന്ത്യയിലെ ഏറ്റവും വിപുല മായ ഭവനനിര്‍മാണ പദ്ധതിയേത്? ഇന്ദിരാ ആവാസ് യോജന

ഗ്രാമീണ വനിതകളുടെ സമ്പാദ്യശീലം വളര്‍ത്തുവാനായി 1993 -ല്‍ തുടക്കമിട്ട പദ്ധതിയേത്?  മഹിളാ സമൃദ്ധിയോജന 

ഏതു ജനവിഭാഗങ്ങള്‍ 50 ശതമാനത്തിലേറെ ഉള്ള ഗ്രാമങ്ങളെയാണ് പ്രധാനമന്ത്രി ആദര്‍ശ ഗ്രാമയോജനയിലേക്ക് തിരഞ്ഞെടു ക്കുന്നത്?  പട്ടികജാതിക്കാര്‍

ഇന്ദിരാ ആവാസ് യോജനയുടെ ഗുണഭോക്താക്കളെ തിരഞ്ഞടുക്കുന്നതാര്?  ഗ്രാമസഭകള്‍

ഗാന്ധിജിയുടെ 150-ാം പിറന്നാള്‍ വര്‍ഷത്തില്‍ ലക്ഷ്യത്തിലെത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയേത്?  സ്വച്ഛ് ഭാരത് മിഷന്‍ 

അസംഘടിത മേഖലയിലുള്ളവരെ ലക്ഷ്യമാക്കിയുള്ള പെന്‍ഷന്‍ പദ്ധതിയേത്?  സ്വാവലംബന്‍ 

ഗുണഭോക്താവിന്‍റെ ബാങ്ക് പോറ്റോഫീസ് അക്കൗണ്ട് വഴി മാത്രം  തുക കൈമാറ്റം ചെയ്യപ്പെടുന്നത് ഏതു പദ്ധതിയിലാണ്?  ഇന്ദിര ആവാസ് യോജന 

2005 ഏപ്രിലില്‍ നിലവില്‍ വന്ന മാതൃസുരക്ഷാപദ്ധതിയേത്? ജനനി സുരക്ഷാ യോജന 

2014 ജനുവരി-7 ന് നിലവില്‍വന്ന രാഷ്ട്രീയ കിഷോര്‍ സ്വാസ്ത്യ കാര്യകം ലക്ഷ്യമിടുന്നത് ആരെയാണ്?  കൗമാരപ്രായക്കാരെ 

“വിശപ്പുരഹിത ഇന്ത്യ’ എന്ന ല ക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയേത്?  അന്ത്യോദയ അന്നയോജന 

ചേരികളിലെ ദരിദ്രര്‍ക്ക് പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ 2001 ഡി സംബര്‍-2 ന് തുടക്കം കുറിച്ച പദ്ധതിയേത്?  വാല്‍മീകി-അംബേദ്കര്‍ ആവാസ് യോജന (വാംബെ) 

പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മിഡ് ഡേ മീല്‍സ് പ്രോഗ്രാം ആരംഭിച്ച വര്‍ഷമേത്?  2004

ഭാരത് നിര്‍മാണ്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ത്?  ഗ്രാമീണ പശ്ചാത്തലമേഖലയു ടെ വികസനം 

ഇന്ദിര ആവാസ് യോജനയ്ക്ക തുടക്കംകുറിച്ച പ്രധാനമന്ത്രി ആരാണ്?  രാജീവ് ഗാന്ധി

ദേശീയ ഗ്രാമീണ ജീവനോപാധി ദൗത്യത്തിന് സാമ്പത്തിക സഹായം നല്‍കുന്ന അന്താരാഷ്ട സ്ഥാപനമേത്?  ലോകബാങ്ക് 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ട വര്‍ഷമേത്?  2014 സെപ്റ്റംബര്‍ 25 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രതീകമായ മൃഗമേത്?  സിംഹം 

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു തുടക്കം കുറിച്ച വര്‍ഷമേത്?  2015 ജൂലായ് 2

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മുഖവാക്യമെന്ത്?  പവര്‍ ടു എംപവര്‍ 

പ്രധാനമന്ത്രി മുദ്ര യോജനയിക്കു തുടക്കമിട്ട വര്‍ഷമേത്?  2015 ഏപ്രില്‍ 8 

സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തു ടക്കമിട്ടതെന്ന്? 2016 ജനുവരി 16 

വനിതകള്‍, പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ തൊഴില്‍ സംരംഭങ്ങളെ പ്രൊത്സാഹിപ്പിക്കുന്ന പദ്ധതിയേത്? സ്റ്റാന്‍ഡ്അപ് ഇന്ത്യ 

സ്റ്റാന്‍ഡ്അപ് ഇന്ത്യ പദ്ധതിക്കു തുടക്കമിട്ട വര്‍ഷമേത്?  2016 ഏപ്രില്‍ 5 

സംസ്ഥാനത്ത് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കാന്‍ ആരംഭിച്ച വര്‍ഷമേത്?  1980 മാര്‍ച്ച് 

എത്ര വയസ്സ് പൂര്‍ത്തിയായവര്‍ ക്കാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന് അര്‍ഹതയുള്ളത്?  60 വയസ്സ് 

വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി ആരംഭിച്ച വര്‍ഷമേത്?  1960 നവംബര്‍ 1 

തൊഴില്‍രഹിതവേതനം നല്‍കിത്തുടങ്ങിയത് ഏതു വര്‍ഷം മുതലാണ്? 1982

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ വകുപ്പ് രൂപംകൊണ്ട് വര്‍ഷം ഏത്? 1975 സെപ്റ്റംബര്‍ 9

 സാമൂഹ്യക്ഷേമവകുപ്പിന്‍റെ ഇപ്പോഴത്തെ പേരെന്ത്? സാമൂഹ്യനീതി വകുപ്പ്

 ബുദ്ധിവൈകല്യമുള്ള പുരുഷന്‍മാരെ ഉദ്ദേശിച്ചുള്ള പ്രതീക്ഷാഭവന്‍ എവിടെയാണ്?  തവനൂര്‍ (മലപ്പുറം ജില്ല) 

അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാനുള്ള കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ സംരംഭമേത്? അമ്മത്തൊട്ടില്‍ 

2002 നവംബറില്‍ സംസ്ഥാനത്തെ ആദ്യത്തെ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതെവിടെ?  തിരുവനന്തപുരം 

അമ്മത്തൊട്ടില്‍ പദ്ധതിയില്‍ ആദ്യമായി ലഭിച്ച കുഞ്ഞിന്‍റെ പേരെന്ത്?  നിത്യ 

“അമ്മത്തൊട്ടില്‍’ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്?  തമിഴ്നാട് 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയേത്?  നിര്‍ഭയ 

അഗതികളും തെരുവോരങ്ങളില്‍ കഴിയുന്നവരുമായ സ്ത്രീകള്‍ക്ക് അന്തിയുറങ്ങാനുള്ള സംവിധാനമേത്?  എന്‍റെ കൂട്

 ‘ എന്‍റെ കൂട് ‘പദ്ധതിക്ക് 2015-ല്‍ തുടക്കംകുറിച്ചതെവിടെ? കോഴിക്കോട്

 ‘ലക്ഷംവീട് ‘എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കേരളത്തിലെ ഭവനനിര്‍മാണവകുപ്പ് മന്ത്രിയാര്?  എം.എന്‍. ഗോവിന്ദന്‍നായര്‍ 

കുടുംബശ്രീയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആരായിരുന്നു?  ജെയിംസ് വര്‍ഗീസ് 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡ യറക്ടറായി പ്രവര്‍ത്തിച്ച് ആദ്യത്തെ വനിതയാര്?  ശാരദാ മുരളീധരന്‍ 

ദേശീയ ഗ്രാമീണ ജീവനോപാധി ദൗത്യത്തിന്‍റെ കേരളത്തിലെ ചുമതല ആര്‍ക്കാണ്?  കുടുംബശ്രീക്ക് 

കുടുംബശ്രീ മുഖേന അഗതികുടുംബങ്ങളെ കണ്ടെത്തി പുനരധി വസിപ്പിക്കാനുള്ള പദ്ധതിയേത്?  ആശ്രയ

ചൂഷണവിധേയരായ അവിവാഹിതരായ അമ്മമാര്‍ക്കുള്ള പ്രതിമാസ ധനസഹായപദ്ധതി ഏത്? സ്‌നേഹസ്പര്‍ശം 

മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പ്രതിമാസം ധനസഹായം അ നുവദിക്കുന്ന പദ്ധതിയേത്? സ്നേഹപൂര്‍വം 

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയേത്? സ്‌നേഹസാന്ത്വനം

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വൃക്കരോഗികളെ സഹായിക്കുന്ന പദ്ധതിയേത്?  സമാശ്വാസം 

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയേത്?  അനുയാത്ര

വയോജനങ്ങളെ കായിക-മാനസികാരോഗ്യം കൈവരിക്കാന്‍ പ്രപ്തരാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയേത്?  സായംപ്രഭ 

കേരളത്തിലെ വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറേത്?  181 

സംസ്ഥാനത്ത് ജനസൗഹൃദ സര്‍ക്കാര്‍ ആസ്പത്രികള്‍ സ്ഥാപിക്കാനുള്ള പദ്ധതിയേത്?  ആർദ്രം