ഇന്ത്യൻ നദികൾ 

ഗംഗ 
 • ഇന്ത്യയുടെ ദേശീയ നദിയായി 2008ല്‍ പ്രഖ്യാപിക്ക പ്പെട്ടു.
 •  ഇന്ത്യലെ ഏറ്റവും നീളം കൂടിയ നദി (2525 കി.മീ) 
 • ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്മുഖ് ഗുഹ യില്‍ നിന്നും ഉല്‍ഭവിക്കുന്ന ഭഗീരഥി നദിയും, അളകാപുരിയില്‍നിന്നും ഉല്‍ഭവിക്കുന്ന അളകനന്ദയും ദേവപ്രയാഗില്‍ വെച്ച് കൂടിച്ചേരുമ്പോഴാണ് ഗംഗയാവുന്നത്. 
 • ഗംഗ ഹരിദ്വാറില്‍ വെച്ച് സമതലത്തിലേക്ക് പ്രവേശിക്കുന്നു.
 • ഏറ്റവും അധികം പോഷക നദികളുള്ള ഇന്ത്യന്‍ നദിയാണ് ഗംഗ 
 • ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നി സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ഉത്തര്‍പ്രദേശിലൂടെയാണ്. 
 • ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയാണ് യമുന 
 • ഗംഗയും യമുനയും കൂടിച്ചേരുന്നത് അലഹബാദില്‍ വെച്ചാണ്. 
 • സരസ്വതി, ഗംഗ, യമുന, ഇവകൂടിച്ചേരുന്നിടത്താണ് ത്രിവേണി സംഗമം 
 • 1986ല്‍ ഗംഗയ്ക്ക് കുറുകെ ബംഗാളില്‍ നിര്‍മ്മിച്ച പ്രസിദ്ധമായ തടയണയാണ് ഫറാക്കാ ബാരേജ് 
 • ഗംഗ ആക്ഷന്‍.പ്ലാന്‍ 1985ല്‍ തുടങ്ങി
 • ഗംഗ പതിക്കുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍
 • ഗംഗ ബംഗ്ലാദേശില്‍ പത്മ എന്നറിയപ്പെടുന്നു.
 •  യമുന, കോസി, ദാമോദര്‍, കെന്‍, സോണ്‍, ഘാഗ്ര, ഗോമതി എന്നിവ ഗംഗയുടെ പ്രധാന പോഷക നദികളാണ്. 
 • ദാമോദര്‍ നദീതട പദ്ധതി (പശ്ചിമബംഗാള്‍ ) ആണ് ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ  നദീതട പദ്ധതി
 • മഹാത്മാഗാന്ധി സേതു പാലം ഗംഗയ്ക്ക് കുറുകെ ബീഹാറിലെ പാട്നയിലാണ് 
 • നദിക്ക് കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാലമാണിത്. 
 • ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കാത്ത ഗംഗയുടെ പോഷക നദികളാണ് ചംബല്‍, സോണ്‍, കെന്‍, മ്പേത്‌വ എന്നിവ
 • ഹൂഗ്ലി നദി ഗംഗയുടെ കൈവഴിയാണ് 
 • ഹൂഗ്ലിയുടെ തീരത്താണ് കൊല്‍ക്കത്താ പട്ടണം. 
 • ഹൂഗ്ലി നദിക്ക് കുറുകെയാണ് ഹൗറ പാലം
ബ്രഹ്മപുത്ര 
 • ടിബത്തിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്ദുങ് ഹിമാനിയില്‍ നിന്നും ഉത്ഭവിക്കുന്നു . 
 • 2900കി.മീ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.
 • ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി 
 • ചുവന്ന നദി, ആസാമിന്‍റെ ദുഖം എന്നിങ്ങനെയറിയപ്പെടുന്നു.
 •  ‘ലൗഹിത്യ’ ഇതിന്‍റെ പ്രാചീന നാമമാണ് 
 • ടിബറ്റില്‍ സാങ്പോ എന്നും അരുണാചല്‍ പ്രദേശില്‍ ഡിഹാംഗ് എന്നും ആസാമില്‍ ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശില്‍ ജമുന എന്നും അറിയപ്പെടുന്നു.
 • ബ്രഹ്മപുത്ര ഇന്ത്യയിലൂടെ 725കി.മീ മാത്രമേ ഒഴുകുന്നുള്ളൂ 
 • ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് മജുലി (ആസാം) ബ്രഹ്മപുത്രയിലാണ് 
 • തിസ്ത, മാനസ്, ലൂഹിത്, സുബന്‍സിരി, ദിബാംഗ് എന്നിവ പ്രധാന പോഷക നദികളാണ്. 
 • സുബന്‍സിരിയാണ് ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി 
 • ഇന്ത്യയിലൂടെ വേഗത്തിലൊഴുകുന്ന നദിയാണ് തിസ്ത.
 • സിക്കിമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്നതും തിസ്ത യാണ് 
 • ഗംഗയും ബ്രഹ്മപുത്രയും കൂടിച്ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റയായ സുന്ദര്‍ബന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. 
 • ഏറ്റവും വലിയ കണ്ടല്‍ക്കാടും സുന്ദര്‍ബന്‍സ് ആണ്.
 •  ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ  ഒഴുകുന്നു
സിന്ധു നദി 
 • മാനസസരോവര്‍ തടാകത്തില്‍ നിന്നും ഉത്ഭവിക്കുന്നു. 
 • പാകിസ്ഥാന്‍റെ ജീവരേഖ, പാക്കിസ്ഥാന്‍റെ ദേശീയ നദി എന്നിങ്ങനെയറിയപ്പെടുന്നു. 
 • ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളമേറിയ നദിയാണ് സിന്ധു (2880 കി.മീ) 
 • ഇന്ത്യയില്‍ ഗിരികന്ദരങ്ങള്‍ സൃഷ്ടിക്കുന്ന ഏക നദി 
 • സിന്ധു ഒഴുകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം ജമ്മു കാശ്മീരാണ് (709 കി.മീ), 
 • സിന്ധുവിന്‍റെ പ്രധാന പോഷക നദികളാണ് രവി,ഝലം, ബിയാസ്, ചിനാബ്, സത്‌ലജ് എന്നിവ. 
 • കാശ്മീരിലെ വൂളാര്‍ തടാകത്തിലേക്ക് ഒഴുകി എത്തുന്ന നദിയാണ് ഝലം 
 • ബി.സി. 326ലെ ഹൈഡസ് പാസ് യുദ്ധം അലക്സാണ്ടറും പോറസും തമ്മില്‍ ഏറ്റുമുട്ടിയത് ഝലം നദീതീരത്ത് വെച്ചാണ്.
 • പൂര്‍ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്‍റെ പോഷക നദിയാണ് ബിയസ് 
 • ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്‍റെ ഏറ്റവും വലിയ പോഷക നദിയാണ് സത്‌ലജ് 
 • ഭ്രക്രാനംഗല്‍ അണക്കെട്ട് സത്‌ലജ് നദിയിലാണ്. 
 • കാശ്മീരില്‍ ചിനാബിലാണ് ബഗ്ലിഹാര്‍ അണക്കെട്ട് 
 • സിന്ധു നദീജല കരാര്‍ 1960ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പു വെച്ചു.
 • സിന്ധു, സരസ്വതി, ഝലം, ബിയസ്, ചിനാബ്, സത്‌ലജ്, രവി എന്നിവയാണ് സപ്തസിന്ധു എന്നറിയപ്പെടുന്നത് 
നര്‍മ്മദ 
 • മദ്ധ്യ പ ദേശിലെ മെക്കലാ മല നിരകളിലെ അമര്‍ഖണ്ഡകില്‍ നിന്നാണ് നര്‍മ്മദ ഉത്ഭവിക്കുന്നത് പതനം – അറബിക്കടല്‍
 • മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. 
 • പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി നര്‍മ്മദയാണ് (1312 കി.മീ)
 •  ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി
 • ഡക്കാനേയും മാള്‍വാ പീഠഭൂമിയേയും വേര്‍തിരിക്കുന്നതും നര്‍മ്മദയാണ്. 
 • രേവ, ജതശങ്കരി എന്നിവയാണ് പ്രാചീനകാലനാമങ്ങള്‍വിന്ധ്യ – സാത്പുര പര്‍വ്വതനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി 
താപ്തി 
 • മദ്ധ്യപ്രദേശിലെ മുന്‍തായ് പീഠഭൂമിയില്‍ നിന്നും ഉത്ഭവിക്കുന്നു
 • പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദിയാണ്.  താപ്തി നദിപതിക്കുന്നത് അറബിക്കടലില്‍
 • പ്രസിദ്ധ നഗരമായ സൂറത്ത് താപ്തിയുടെ തീരത്താണ് 
കൃഷ്ണാനദി
 •  മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ നിന്നും ഉത്ഭവിക്കുന്നു 
 • ഭീമ, തുംഗഭദ്ര  എന്നിവ ഇതിന്‍റെ പ്രധാന പോഷക നദികളാണ്. 
 • പതനം ബംഗാള്‍ ഉള്‍ക്കടലില്‍ 
 • അര്‍ധഗംഗ എന്നറിയപ്പെടുന്നത് കൃഷ്ണാനദിയാണ് 
 • ആന്ധ്രപ്രദേശിലെ നാഗാര്‍ജുനാസാഗര്‍ അണക്കെട്ട് കൃഷ്ണാ നദിയിലാണ് 
 • തെലുങ്ക് ഗംഗ എന്നും അറിയപ്പെടുന്നു.
 മഹാനദി
 • മദ്ധ്യപ്രദേശിലെ മെക്കാല മലനിരകളില്‍ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു 
 • ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട് ഹിരാക്കുഡ് (ഒറീസ)  മഹാനദിയിലാണ്. 
 • ഇന്ത്യയില്‍ സ്വകാര്യ വല്‍ക്കരിക്കരിക്കപ്പെട്ട ആദ്യത്തെ നദി ഷിയോനാഥാണ് (ചത്തീസ്ഗഡ്)
 ഗോദാവരി
 • പശ്ചിമ ഘട്ടത്തില്‍ നാസിക്കിന് സമീപത്തു നിന്നും ഉത്ഭവിക്കുന്നു. 
 • ഉപദ്വിപീയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ഗോദാവരി,
 •  ഗോദാവരി ‘വൃദ്ധഗംഗ’ എന്നറിയപ്പെടുന്നു. 
 • പൂര്‍ണമായും ഇന്ത്യയിലൊഴുകുന്ന ഏറ്റവും നീളമേറിയ നദി ഗോദാവരിയാണ്.
കാവേരി
 • കര്‍ണാടകയിലെ കുടകിലെ ബ്രഹ്മഗിരി കുന്നുകളില്‍ നിന്നാണ് ഉത്ഭവം. 
 • കാവേരി നദി ബംഗാള്‍ ഉള്‍ക്കടലിലാണ് പതിക്കുന്നത്. 
 • ദക്ഷിണഗംഗ എന്നറിയപ്പെടുന്നു. 
 • അമരാവതി , കബനി, ഭവാനി എന്നിവ കാവേരിയുടെ പ്രധാന പോഷക നദി കളാണ്.
 • കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്‍റെ അന്തിമ വിധി വന്നത് 2007ലാണ്. ഇതിലെ കക്ഷികള്‍, കേരളം, തമിഴ്നാട്, പുതുശ്ശേരി, കര്‍ണ്ണാടക എന്നിവരാണ്. 
 • ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് ഗ്രാന്‍ഡ് അണക്കെട്ട് കാവേരി നദിയിലാണ്. 
 • ശിവ സമുദം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങളും കാവേരി നദിയിലാണ്.
ദു:ഖനദികള്‍ 
  • ബംഗാളിന്‍റെ ദുഃഖം  –  ദാമോദര്‍ നദി . 
  • ആസാമിന്‍റെ ദുഃഖം        –  ബ്രഹ്മപുത്ര നദി
  • ബീഹാറിന്‍റെ ദു:ഖം  –  കോസി നദി 
  • ഒറീസയുടെ ദു:ഖം   –  മഹാനദി 
  • ചൈനയുടെ ദു:ഖം   –  ഹൊയാങ്ങ്-ഹൊ നദി

  കേരള നദികൾ  

  • കേരളത്തിലെ മൊത്തം നദികള്‍ 44
  • കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം 3
  • ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല കാസര്‍ഗോഡ് (12 എണ്ണം)
  • കാസര്‍ഗോഡ് ചന്ദ്രഗിരി പുഴയുടെ തീരത്താണ്.
  • ധര്‍മ്മടം ദ്വീപ് (കണ്ണൂര്‍) അഞ്ചരക്കണ്ടി പുഴയിലാണ്.
  • വളപട്ടണം പുഴയിലാണ് പഴശ്ശി ഡാം (കണ്ണൂര്‍)
  • കല്ലായി പുഴ ഒഴുകുന്നത് കോഴിക്കോട് ജില്ലയിലൂടെയാണ്.
  • കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് കുറ്റ്യാടി പുഴയാണ്. കുറ്റ്യാടി പുഴയിലാണ് കക്കയം ഡാം സ്ഥിതിചെയ്യുന്നത്.
  • ഫറൂഖ് പട്ടണം ചാലിയാറിന്‍റെ തീരത്താണ്.
  • കടലുണ്ടി റെയില്‍വേദുരന്തം നടന്നത് 2001 ലാണ്
  • അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദിയാണ് ശിരുവാണി
  • കൊയമ്പത്തൂര്‍ നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നത് ശിരുവാണി അണക്കെട്ടില്‍ നിന്നാണ്.
  • സയലന്‍റ് വാലിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി തൂതപ്പുഴ
  • സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി കുന്തിപ്പുഴ
  • കുന്തിപ്പുഴയിലാണ് പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. മലമ്പുഴ ഡാം പാലക്കാട് ജില്ലയിലാണ്.
  • കോട്ടയം പട്ടണം മിനച്ചിലാറിന്‍റെ തീരത്താണ്.
  • കല്ലടയാര്‍ നദി പതിക്കുന്നത് അഷ്ടമുടിക്കായലിലാണ്. ഏറ്റവും തെക്കെ അറ്റത്തുള്ള നദി നെയ്യാര്‍ അരുവിപ്പുറം നെയ്യാറിന്‍റെ തീരത്താണ്.
  പെരിയാര്‍
  •  ഉത്ഭവം ശിവഗിരി മല
  • ഒഴുകുന്നത് — ഇടുക്കി, എറണാകുളം ജില്ലകളിലൂടെ
  • പെരിയാര്‍ നദി പതിക്കുന്നത് കൊടുങ്ങല്ലൂര്‍ കായല്‍, അറബിക്കടല്‍
  • നീളം — 244 കിലോ മീറ്റര്‍
  • കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി
  • ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള നദി
  • ആദ്യകാലത്ത് ചൂര്‍ണി എന്നറിയപ്പെട്ടിരുന്ന നദി പെരിയാറാണ്.
  • ആലുവ, മലയാറ്റൂര്‍, തട്ടേക്കാട്, തേക്കടി എന്നിവ പെരിയാറിന്‍റെ തീരത്താണ്.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ ഉള്ളത്, പെരിയാറിന്‍റേയും അതിന്‍റെ പോഷക നദികളിലുമാണ്.
  • മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇടുക്കി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
  • കേരളത്തിലെ ആദ്യത്തെ അണക്കെട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടാണ്.
  • തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുന്നാളിന്‍റെ കാലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്.
  ഭാരതപ്പുഴ
  • ഉത്ഭവം – ആനമല (തമിഴ്നാട്)
  •  ഒഴുകുന്നത് – പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളി ലൂടെ
  • പതനം – അറബിക്കടല്‍
  • നിള- പേരാര്‍ എന്നീ പേരുകളില്‍ ആദ്യകാലത്ത് അറിയപ്പെട്ടു.
  • പൊന്നാനി, ചെറുതുരുത്തി, കിള്ളിക്കുറിശ്ശി മംഗലം, മലമ്പുഴ, കല്‍പാത്തി എന്നിവ ഭാരതപ്പുഴയുടെ തീരത്താണ്.
  • നിളയുടെ എഴുത്തുകാരന്‍ എന്നറിയപ്പെടുന്നത് എം.ടി. വാസുദേവന്‍ നായര്‍
  • പൊന്നാനിയില്‍ വെച്ചാണ് ഭാരതപ്പുഴ കടലിനോട് ചേരുന്നത്.
  • മാമാങ്കം നടന്നിരുന്നത് ഭാരതപ്പുഴയുടെ തീരത്ത് വെച്ചായിരുന്നു.
  പമ്പ
  • ഉത്ഭവം – പുളിച്ചിമല (ഇടുക്കി)
  • ഒഴുകുന്നത് – ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ
  • പതനം – വേമ്പനാട്ട് കായല്‍
  • നീളം – 176 കിലോ മീറ്റര്‍
  • പ്രാചീന കാലത്ത് – ബാരീസ് എന്ന പേരിലറിയപ്പെട്ടിരുന്ന നദി
  • മറ്റൊരു വിശേഷണം – ദക്ഷിണ ഭാഗീരഥി
  • മാരാമണ്‍ കണ്‍വെന്‍ഷന്‍,ചെറുകോൽ പുഴ, ഹിന്ദുമത സമ്മേളനം, ആറന്‍മുള വള്ളംകളി എന്നിവ നടക്കുന്നത് പമ്പയുടെ തീരത്താണ്.
  • പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് – കുട്ടനാട്
  മഞ്ചേശ്വരം പുഴ
  • കേരളത്തിലെ ഏറ്റവും ചെറിയ നദി
  • നീളം 16 കിലോ മീറ്റര്‍
  • പതനം – ഉപ്പള കായല്‍
  • പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ ചെറിയ നദി ഒഴുകുന്നത് കാസര്‍കോഡ് ജില്ലയിലൂടെ
  • ഏറ്റവും വടക്കേ അറ്റത്തുള്ള നദി
  • കിഴക്കോട്ട് ഒഴുകുന്ന നദികൾ
  കബനി 
  • ഉത്ഭവം : തൊണ്ടാര്‍ മൂടി
  • ഒഴുകുന്നത് – വയനാട് ജില്ലയിലൂടെ
  • പതനം – കാവേരി നദി
  •  നീളം – 5 കിലോ മീറ്റര്‍
  • കുറുവദ്വീപ് (വയനാട്) ബാണാസുര സാഗര്‍ ഡാം എന്നിവ കബനി പുഴയിലാണ്.
  • കേരളത്തില്‍ നിന്ന് കിഴക്കോട്ട് ഒഴുകുന്ന വലിയ നദിയാണ് കബനി
  ഭവാനി
  • ഉത്ഭവം – ശിരുവാണിയ .
  • ഒഴുകുന്നത് – പാലക്കാട് ജില്ലയിലൂടെ
  • പതനം – കാവേരി നദി
  • നീളം – 38. കിലോമീറ്റര്‍.
  പാമ്പാര്‍
  • ഉത്ഭവം  –  ബെൻമൂർ
  • ഒഴുകുന്നത് – ഇടുക്കി ജില്ലയിലൂടെ
  • പതനം : കാവേരി  നദി
  •  നീളം – 25 കിലോമീറ്റര്‍
  • കിഴക്കോട്ട് ഒഴുകുന്ന ചെറിയ നദി.
  • തുവാനം വെള്ളച്ചാട്ടം പാമ്പാറിലാണ്.
  • മറയൂര്‍ കാട്ടിലൂടെ ഒഴുകുന്ന നദി പാമ്പാറാണ്
  • ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന പാമ്പാറാണ്
  • കേരളത്തില്‍ നിന്ന് കിഴക്കോട്ട് ഒഴുകുന്ന നദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നിവ കാവേരി നദിയുടെ പോഷകനദികളാണ്.

  തടാകങ്ങൾ ലോകം 

  • തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠന ശാഖയാണ് ലിംനോളജി. 
  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള തടാകമാണ് റഷ്യയിലെ ബെയ്ക്കല്‍ തടാകം. 
  • ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകവും ഇതാണ്. 
  • ഭൗമോപരിതലത്തിലെ ശുദ്ധജലത്തിന്‍റെ 5-ല്‍ ഒന്നും ഈ തടാകത്തിലാണുള്ളത്. ലോകത്തിലെ ഏറ്റവലും വലിയ തടാകമാണ് കാസ്പിയന്‍.3,70,000 ചി.കി.മീ. വിസ്തൃതിയുള്ള ഈ തടാകം റഷ്യാ, ഖസാക്കിസ്ഥാന്‍, തുര്‍ക്കി മെനിസ്ഥാന്‍, അസര്‍ബൈജാന്‍, ഇറാന്‍ എന്നീ അഞ്ച് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.
  • ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് സപ്പീരിയര്‍ തടാകം (കാനഡ-യു.എസ്.എ). 
  • ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് ടിറ്റിക്കാക്ക. സമുദ്ര നിരപ്പില്‍ നിന്നും 3800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം പെറു, ബൊളീവിയ എന്നീ രാജ്യങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. 
  • സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണ് ഗലീലികടല്‍ (ഇസ്രേയൽ ‍). 
  • സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് ചാവുകടല്‍. ജോര്‍ദ്ദാന്‍ ഇസ്രേയല്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് 400 മീറ്റര്‍ താഴ്ചയുണ്ട്. 
  • ലോകത്തില്‍ ഏറ്റവും നീളത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് ടാങ്കനിക്ക തടാകം (ആഫിക്ക). 
  • .ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമാണ് വിക്ടോറിയ (ആഫ്രിക്ക). 
  • സുപ്പീരിയര്‍, മിഷിഗണ്‍, ഏറി, ഹ്യൂറോണ്‍,ഒന്‍റാറിയോ എന്നിവയാണ് പഞ്ചമഹാതടാകങ്ങള്‍ 

  പഞ്ചമഹാതടാകങ്ങള്‍ സ്തിഥി ചെയ്യുന്നത് അമേരിക്ക, കാനഡ രാജ്യങ്ങളിലായിട്ടാണ് പഞ്ചമഹാതടാകങ്ങളില്‍ ഏറ്റവും വലുത് സപ്പീരിയര്‍ തടാകവും എറ്റവും ചെറുത് ഒന്‍റാറിയോ തടാകവുമാണ്.

  ലോകത്തിലെ പ്രധാന തടാകങ്ങള്‍ 
  തടാകങ്ങള്‍ വന്‍കരകള്‍ 
  • കാസ്പിയന്‍                    –  ഏഷ്യ
  • വിക്ടോറിയ                  –   ആഫ്രിക്ക
  • സുപ്പീരിയർ                  –  വടക്കെ അമരിക്ക
  •  മരക്കെയ്മ്പോ            –    തെക്കെ അമേരിക്ക 
  • ലഡോഗ                          –     യൂറോപ്പ് 
  • അയര്‍                              –      ആസ്ട്രലിയ 
  • ഭൂഗര്‍ഭ തടാകം എന്നറിയപ്പെടുന്നത് വോ സ്റ്റോക്ക് തടാകമാണ്. 
  • അന്‍റാര്‍ട്ടിക്കില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം 1996-ല്‍ റഡാറിന്‍റെ സഹായത്തിലാണ് കണ്ടെത്തിയത്. 
  • 4000 മീറ്റര്‍ ഹിമപാളികള്‍ക്കടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 
  തടാകവിശേഷങ്ങള്‍  
  • 1000 തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ഫിന്‍ലാന്‍റ് 
  • 10,000 തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത് മിന്നസോട്ട (യു.എസ് എസ്) 
  • ഏറ്റവും കൂടുതല്‍ തടാകങ്ങളുള്ള രാജ്യം എന്നറിയപ്പെടുന്നത് കാനഡ പഞ്ചമഹാതാടകങ്ങളുടെ നാട് എന്നറിയപ്പെടുന്നത് യു.എസ്.എ. 
  • തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഉദയ്പൂര്‍ (ഇന്ത്യ) 
  • ലോകത്തിന്‍റെ വിശുദ്ധ തടാകം എന്നറിയപ്പെടുന്നത് ടിബറ്റിലെ മാനസസരോവര്‍ തടാകമാണ്. 
  • പഞ്ചമഹാതടാകങ്ങളെ അറലാന്‍റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാതയാണ് സെന്‍റ് ലോറന്‍സ്. 
  • തടാകങ്ങളുടെയും പര്‍വ്വതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് മാസിഡോണിയയാണ് ഈജിപ്തില്‍നൈല്‍ നദിക്ക് കുറുകെ അസ്വന്‍ അണക്കെട്ട് കെട്ടിയത് മൂലം രൂപീകൃതമായ തടാകമാണ് നാസര്‍ തടാകം
  • ആസാദ്തടാകം സിറിയയിലാണ് സ്ഥിതിചെയ്യുന്നത്

  തടാകങ്ങൾ ഇന്ത്യ 

  • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഒറീസയിലെ ‘ചില്‍ക്ക’യാണ്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകവും ഇതാണ്. 
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലവണത്വമുള്ള തടാകം രാജസ്ഥാനിലെ സാംബര്‍ തടാകമാണ്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ആന്ധാപ്രദേശിലെ കൊല്ലേരു തടാകം. 
  • സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ തടാകമാണ് സിക്കിമിലെ ചോമോലു തടാകം. 
  • രണ്ടാം സ്ഥാനത്ത് കാശ്മീരിലെ വൂളാര്‍ തടാകമാണ്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത തടാക മാണ് ദെബ്ബര്‍ തടാകം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഇത് സ്ഥിതിചെയ്യുന്നത് 
  • തടാകങ്ങളുടെ നഗരം എന്നപേരില്‍ പ്രസിദ്ധമായത് രാജസ്ഥാനിലെ ഉദയ്പൂരാണ്. 
  • ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകം ആന്ധാപ്രദേശിലെ നാഗാര്‍ജ്ജുന്‍ സാഗറാണ്. 
  • ഹുസൈന്‍ സാഗര്‍ ആന്ധ്രയിലെ പ്രസിദ്ധമായ തടാകമാണ്. 
  • ഫലോഡി, ദിദ്വാന എന്നീ തടാകങ്ങള്‍ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. 
  • ഹണിമൂണ്‍ ദ്വീപ്, ബ്രേക്ക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്നത് ചില്‍ക്ക തടാകത്തിലാണ്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപാണ് ഹണിമൂണ്‍ ദ്വീപ്. 
  • ദാല്‍ തടാകം സഞ്ചാരികളെ ധാരാളമായി ആകര്‍ഷിക്കുന്ന ജമ്മുകാശ്മീരിലെ പ്രസിദ്ധ തടാകമാണ്. 
  • ഡൂംബൂര്‍ തടാകം ത്രിപുരയിലെ പ്രസിദ്ധ തടാകമാണ്. ഈ തടാകത്തിലാണ് കേരദ്വീപ് (Cocunut Island)സ്ഥിതി ചെയ്യുന്നത്. 
  • കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്താക് തടാകം. 
  • മണിപ്പൂ രിലാണ് ലോക്താക് തടാകം സ്ഥിതി ചെയ്യുന്നത്. 
  • പുലിക്കെട്ട് തടാകം ആന്ധാപ്രദേശിലാണ് 
  • ഉല്‍ക്കാപതനത്തിന്‍റെ ഫലമായി രൂപംകൊണ്ട് ഇന്ത്യയിലെ ഏകതടാകമാണ് ലോണാര്‍

  തടാകങ്ങൾ -കേരളം 

  • കേരളത്തിലെ മൊത്തം തടാകങ്ങളുടെ എണ്ണം 34 ആണ്. 
  • ഏറ്റവും വലിയ തടാകമാണ് വേമ്പനാട് തടാകം. ഇത് എറണാകുളം, കോട്ടയം, ആലപ്പുഴ, ജില്ലകളുമായാണ് അതിര്‍ത്തി പങ്കിടുന്നത്. 
  • ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്താംകോട്ടതടാകം. കൊല്ലം ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 
  • അഷ്ടമുടിക്കായല്‍ കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 
  • 1988-ല്‍ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി അപകടം (പെരുമണ്‍ ദുരന്തം) നടന്നതും അഷ്ടമുടിക്കായലിലാണ്.
  • ലഗൂണുകളുടെ നാട് (Land Of Lagoons), കായലുകളുടെ നാട് (Land of Back waters) എന്നീ പേരുകളിലറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. 
  • കിഴക്കിന്‍റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. 
  • തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവ സ്ഥിതി ചെയ്യുന്നത് വേമ്പനാട് തടാകത്തിലാണ്.
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖമാണ് കൊച്ചി (Lake port) തുറമുഖം. 
  • വേമ്പനാട് തടാകത്തിലെ ഏറ്റവും വലിയ ക്രിത്രിമ ദ്വീപാണ് വെല്ലിംഗ്ടണ്‍ ദ്വീപ്. 
  • വേമ്പനാട് തടാകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപാണ് പാതിരാമണല്‍. 
  • കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. 
  • സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകവും ഇതാണ്. 
  • പൂക്കോട് തടാകം വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യു ന്നത്.
  • കേരളത്തിന്‍റെ ഏറ്റവും വടക്കെ അറ്റത്തെ കായല്‍ ഉപ്പള കായല്‍ 
  • കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തെ തടാകം വേളിയാണ്. 
  • വെള്ളായനി ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. 
  • എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടിനാണ് തണ്ണീര്‍തട ദിനമായി ആചരിക്കപ്പെടുന്നത്. 
  • മുരിയാട് തടാകം തൃശ്ശൂര്‍ ജില്ലയിലാണ്. 
  • തണ്ണീര്‍മുക്കം ബണ്ട് വേമ്പനാട്ട് കായലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

  നദികൾ – ലോകം 

  • തെക്കേ അമേരിക്കന്‍ നദികള്‍.
  • ലോകത്തിലെ ഏറ്റവും വലിയ നദിയാണ് ആമസോണ്‍ 
  • ഉത്ഭവം – ആന്‍ഡിസ് പര്‍വതം 
  • ഒഴുകുന്നത് പെറു, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലൂടെയാണ്. കൂടുതല്‍ ഒഴുകുന്നത് ബ്രസീലിലൂടെ 
  • പതനം – അറ്റ്ലാന്‍റിക് സമുദ്രം 
  • ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദിയും ആമസോണ്‍ തന്നെ
  • പെറുവില്‍ അറിയപ്പെടുന്ന പേര് മാരനോണ്‍ 
  • ആമസോണ്‍  കണ്ടെത്തിയത് ഫ്രാന്‍സിസ്കോ ഒറിലിയാനയാണ് 
  • പരാന, നിഗോ, റിമാക്ക്, ടീഷേ, ഒറിനിക്കോ, ലെമ്പ എന്നീ നദികള്‍ ഒഴുകുന്നതും തെക്കേ അമേരിക്കയിലൂടെയാണ്.
  •  ഇതെയ്പു   അണക്കെട്ട് പരാന നദിയിലാണ്. 
  ഏഷ്യന്‍ നദികള്‍ 
  • യാങ്ങ്സി, ഹൊയാങ്ങ്-ഹൊ, യൂഫ്രട്ടീസ്, ടൈഗ്രീസ്, മെക്കോങ്ങ്, അമൃധാരി, ഐരാവതി എന്നീ നദികള്‍ ഒഴുകുന്നത് ഈ വന്‍കരയിലൂടെയാണ്.
  • ഏഷ്യയിലെ നീളം കൂടിയ നദിയാണ് യാങ്ങ്സി 
  • ഏറ്റവും വലിയ ഡാമായ ത്രീഗോര്‍ജസ്, യാങ്ങ്സി നദിയിലാണ്.
  • ലോകത്തിലെ ഏറ്റവും വലിയ മണ്ണു നിര്‍മ്മിത അണക്കെട്ടും ത്രീഗോര്‍ജസാണ്.
  • ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദിയാണ് ഹൊയാങ്ങ്-ഹോ (മഞ്ഞ നദി)
  •  ചൈനീസ് നാഗരികതയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന നദീതീരം ഹൊയാങ്ങ്-ഹൊ തീരമാണ് 
  • നദികള്‍ക്കിടയിലെ നാട് മെസെപെട്ടോമിയ
  • യൂഫ്രട്ടീസ്, ടൈഗ്രീസ്, നദികള്‍ ഒഴുകുന്നത് പ്രധാനമായും ഇറാഖിലൂടെയാണ്.
  • ശ്രീലങ്കയിലെ നീളം കൂടിയ നദിയാണ് മഹാവൊലി ഗംഗ 
  • മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി അമുധാര്യയാണ് 
  • ജോര്‍ദാന്‍ നദി പതിക്കുന്നത് ചാവുകടലിലാണ്. 
  • നദികളുടെ നാട് എന്നറിയപ്പെടുന്നത് ബംഗ്ലാദേശാണ് 
  • റഷ്യക്കും ചൈനക്കും അതിര്‍ത്തിയായി ഒഴുകുന്ന നദിയാണ് അമുര്‍
  വടക്കേ അമേരിക്കന്‍ നദികള്‍ 
  •  വടക്കേ അമേരിക്കയിലെ നീളം കൂടിയ നദിയാണ് മിസി സിപി മിസൗറി
  •  കാനഡയിലെ നീളം കൂടിയ നദിയാണ് മക്കന്‍സി 
  • ലോകത്തിലെ ഏറ്റവും വലിയ ഗിരി കന്ദരമായ ഗ്രാന്‍റ് കാന്യണ്‍ കോളറാഡോ നദിയിലാണ്. 
  • കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദി സെന്‍റ് ലോറന്‍സാണ്. 
  • ഹഡ്സണ്‍, പോട്ടോമാക്ക്, ഡെല്‍പേര്‍ എന്നീ നദികള്‍ ഒഴുകുന്നത് വടക്കേ അമേരിക്കയിലൂടെയാണ്. 
  യൂറോപ്പ്യന്‍ നദികള്‍ 
  • യൂറോപ്പിലെ നീളം കൂടിയ നദിയാണ് വോള്‍ഗ 
  • റഷ്യയുടെ ദേശീയ നദിയും വോള്‍ഗയാണ്. 
  • ഇര്‍ട്ടിസ് ഓബ് ഒഴുകുന്നതും റഷ്യയിലൂടെയാണ്. 
  • റഷ്യയിലെ പ്രധാനപ്പെട്ട നദിയാണ് ലെന 
  • ഡാന്യൂബ്, പോ, ടൈബര്‍, തേംസ് റൈന്‍, സെയ്ന്‍ എന്നിവ ഒഴുകുന്നത് യൂറോപ്പിലൂടെയാണ്. 
  • ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഡാന്യൂബാണ്. 
  • ഡാന്യൂബ് കൂടുതല്‍ ഒഴുകുന്നത് റുമാനിയയിലൂടെയാണ്. 
  • ലോകത്ത് ഏറ്റവും കൂടുതല്‍ തലസ്ഥാന നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഡാന്യൂബിന്‍റെ തീരത്താണ്. 
  • ഏറ്റവും കൂടുതല്‍ വളഞ്ഞു പുളഞ്ഞാഴികുന്ന നദി തുര്‍ക്കിയിലെ മിയാൻഡ്രിസാണ്. 
  • ഓബ് നദീമുഖമാണ് ലോകത്തിലെ ഏറ്റവും വലിയ നദീമുഖം. 
  ആഫ്രിക്കന്‍ നദികള്‍
  • നൈല്‍, നൈജര്‍, സാംബസി, കോഗോ, സെനഗല്‍ എന്നീ നദികള്‍ ഈ വന്‍കരയിലൂടെ ഒഴുകുന്നു. 
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളില്‍ ഒന്നാണ് നൈല്‍
  • നൈലിന്‍റെ പതനം മെഡിറ്റേറിയന്‍ കടലിലാണ്. 
  • വൈറ്റ് നൈലും, ബ്ലൂനൈലും കൂടി ചേരുന്നത് സുഡാന്‍റെ തലസ്ഥാനമായ ഖാര്‍ത്തുമില്‍ വെച്ചാണ്. 
  • നൈല്‍ കൂടുതല്‍ ഒഴുകുന്നത് സുഡാനിലൂടെയാണ്. 
  • നൈലിന് കുറുകെയുള്ള പ്രധാന അണക്കെട്ടാണ് അസ്വാന്‍. 
  • ഭൂമധ്യ രേഖ രണ്ട് പ്രാവശ്യം മുറിച്ച് കടക്കുന്ന നദിയാണ് സയര്‍ നദി (കോംഗോ നദി) 
  • ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ച് കടക്കുന്ന നദിയാണ് ലിംപോപോ. 
  • സിംബാബ് വേ, സാംബിയ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി സാംബസിയാണ്. 
  • ദക്ഷിണാഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഓറഞ്ച് നദി. 
  • പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം സാംബസി നദി യിലാണ്.
  നീളം കൂടിയ നദികള്‍  – വന്‍കരകള്‍ 


  യാങ്ങ് സി                                     – ഏഷ്യ
  നൈൽ                                     – ആഫ്രിക്ക 
  വോള്‍ഗ                                    – യൂറോപ്പ്
   മിസിസിപ്പി                                 –    മിസൗറി വടക്കേ അമേരിക്ക
  ആമസോണ്‍                               – തെക്കെ അമേരിക്ക
   മുറേഡാര്‍ലിംഗ്                        – ഓസ്ടലിയ