ഇന്ത്യൻ ഭരണഘടന

ലോക്‌സഭ 

  • ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭയാണിത്. 
  • ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്ന ലോക്സഭക്കാണ് പാര്‍ലമെന്‍റിന്‍റെ സുപ്രധാന അധികാരം. 
  • 552 ആണ് ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ. 
  • 1952 ഏപ്രില്‍ 17-നാണ് ലോക്‌സഭാ രൂപീകരിച്ചത്. 
  • 1952 മെയ് 13-നാണ് ആദ്യ ലോക്‌സഭയുടെ സമ്മേളനം നടന്നത്. 
  • 499 ആയിരുന്നു അംഗസംഖ്യ. 
  • ലോക്സഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ജി. വി. മാവുങ്കാര്‍ ആണ്. 
  • ലോക്‌സഭ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സമ്മേളിക്കേണ്ടതാണ്. 
  • 530 പ്രതിനിധികള്‍ സംസ്ഥാനങ്ങളില്‍ നിന്നും 20 പ്രതിനിധികള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും തെരഞെഞ്ഞെടുക്കപ്പെടാവുന്നതാണ്. 
  • രണ്ട് പ്രതിനിധികളെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തി  വേണ്ടി രാഷ്ട്രപതിക്ക് നാമനിര്‍ദ്ദേശം ചെയ്യാം.
  • 1973-ലെ 31-ാം ഭേദഗതി പ്രകാരം ലോക്‌സഭയിലെ അംഗസംഖ്യ 545 ആയി നിജപ്പെടുത്തിയിരുന്നു. 
  • 530 അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്നും 13 അംഗങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രണ്ട് അംഗങ്ങളും ഉള്‍പ്പെട്ടതാണ് 545 അംഗങ്ങള്‍. 
  • ഏറ്റവും കുറവ് ലോക്‌സഭാംഗങ്ങളുള്ള സംസ്ഥാനങ്ങള്‍ സിക്കിം, നാഗാലാന്‍റ്, മിസോറാം എന്നിവയാണ് 
  • ഒരംഗങ്ങള്‍ വീതമാണ് ഈസംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭ യിലേക്കുളളത്. 
  • ഏറ്റവും കൂടുതല്‍ ലോക്‌സഭാംഗങ്ങളുള്ള കേന്ദ്രഭരണ പ്രദേശം ഡല്‍ഹിയാണ്. 
  • 5 വര്‍ഷമാണ് ലോക്‌സഭയുടെ കാലാവധി 
  • 25 വയസ്സ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും ലോക്‌സഭയിലേക്ക് മത്സരിക്കാം. 
  • 18 വയസ്സ് തികഞ്ഞവരും, അയോഗ്യരാക്കപ്പെട്ടവരുമല്ലാത്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ലോക്‌സഭ    തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്. 
  • ലോക്‌സഭ  പിരിച്ചുവിടാനുള്ള അവകാശം രാഷ്ടപതിക്കാണ്. 
  • ലോക്‌സഭ  യിലെ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ (മുന്നണിയുടെ) നേതാവിനെയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നത്.
  • എ.കെ. ഗോപാലനാണ് ലോക്‌സഭ  യിലെ ആദ്യ പ്രതിപക്ഷ നേതാവ്. 
  • ചുരുങ്ങിയത് 50 അംഗങ്ങള്‍ പിന്‍താങ്ങിയാല്‍ ലോക്‌സഭ  യില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാം. 
  • സഭയുടെ അനുവാദമില്ലാതെ 60 ദിവസത്തിലേറെ തുടര്‍ച്ചയായി സഭാനടപടികളില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗത്വം നഷ്ടപ്പെടും. 
  • മൊത്തം അംഗങ്ങളുടെ പത്തിലൊന്നാണ് പാര്‍ലമെന്‍റിലെ ക്വോറം. 
  • ഏറ്റവും വലിയ ലോക്‌സഭ   മണ്ഡലം ലഡാക്ക് ആണ്. (വിസ്തൃതിയുടെ കാര്യത്തില്‍). 
  • വോട്ടര്‍മാരുടെ എണ്ണത്തില്‍ തെലങ്കാനയിലെ മലകാജ് ഗിരി ആണ് ഏറ്റവും വലിയ മണ്ഡലം 
  • അടിയന്തിരാവസ്ഥാക്കാലത്ത് ലോക്‌സഭ  യുടെ കാലാവധി നീട്ടാന്‍ പ്രസിഡന്‍റിന് അധികാരമുണ്ട്. 
  • ഏറ്റവും കൂടുതല്‍ കാലം കാലാവധിയുണ്ടായിരുന്ന ലോക്‌സഭ   – 5ാം ലോക്‌സഭയാണ്

മാർഗ നിർദേശക തത്വങ്ങൾ (DPSP)

  • ഭരണഘടനയുടെ നാലാം ഭാഗത്തില്‍ 36 മുതല്‍ 51 വരെയുള്ള അനുഛേദങ്ങളിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.
  • ഐറിഷ് ഭരണഘടനയില്‍ നിന്നാണ് മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍ ഇന്ത്യ സ്വീകരിച്ചത്.
  • സ്‌പെയിനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ ആദ്യമായി ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചത്.
  • ഭരണഘടനയുടെ 37-ാം വകുപ്പനുസരിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ ന്യായവാദത്തിനര്‍ഹമല്ല.
  • ഇത് നടപ്പാക്കാന്‍ കോടതികള്‍ക്കധികാരമില്ല.
  • ഒരു ക്ഷേമരാഷ്ട്രമായി ഇന്ത്യയെ ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളവയാണ് മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍
  • ഗാന്ധിയന്‍, ലിബറല്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍.

മൗലിക കടമകൾ ഭാഗം IV A

  • ഭരണഘടനയുടെ 42-ാം ഭേദഗതിയനുസരിച്ച മൗലികാവകാശങ്ങളോടൊപ്പം മൗലിക ചുമതലകളുമുണ്ട്. 
  • ആര്‍ട്ടിക്കിള്‍ 51-ആയാണ് ഭരണഘടനയില്‍ ഇത് ഉള്‍പ്പെടുത്തിയത്.
  •  മൗലിക ചുമതലകള്‍ പത്തെണ്ണമാണുണ്ടായിരുന്നത്. 
  • യു.എസ്.എസ്. ആറിന്‍റെയും, ജപ്പാന്‍റെയും ഭരണഘ ടനകളില്‍ നിന്നാണ് മൗലിക ചുമതലകള്‍ ഇന്ത്യ സ്വീകരിച്ചത്. 
  • ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയ പതാകയെയും ഗാനത്തെയും ആദരിക്കുക.
  •  സ്വാതന്ത്ര്യ സമരത്തിന് ഉത്തേജനം പകര്‍ന്ന ഉന്നത ആദര്‍ശങ്ങളെ പിന്തുടരുക. 
  • ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.
  • രാജ്യരക്ഷാ പ്രവര്‍ത്തനത്തിനും രാഷ്ടസേവനത്തിനും തയ്യാറാവുക. 
  • മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുദ്ധ്യങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കുമിടയില്‍ സാഹോദര്യം വ ളര്‍ത്താന്‍ ശ്രമിക്കുക,
  • ഇന്ത്യയുടെ മഹത്തായ സാംസ്ക്കാരിക പൈതൃകത്തെ ബഹുമാനിക്കുക, 
  • 2002ലെ 86-ാം ഭരണഘടനാ ഭേദഗതിയോടെ 6 മുതല്‍ 14 വരെ വയസ്സുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസാവസരം നല്‍കാന്‍ രക്ഷിതാവിന് മൗലിക കടമയുണ്ടെന്നു വന്നതോടെ മൗലിക കടമകള്‍ 11 എണ്ണമായി. 
  • പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചയ്യുക. 
  • ശാസ്‌ത്രീയവീക്ഷണവും, മാനവികതയും അന്വേഷണാത്മകതയും വികസിപ്പിക്കുക. 
  • പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക. 
  • എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി ഔന്നത്യത്തിന്‍റെ പാതയില്‍ മുന്നേറാന്‍ സഹായിക്കുക. 
  • സ്വരണ്‍സിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് മ ലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് 

രാജ്യസഭ  

  • ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയാണ് രാജ്യസഭ.
  • 250 ആണ് പരമാവധി അംഗസംഖ്യ. ഇതില്‍ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു. 
  • പരോക്ഷരീതിയിലുള്ള തെരഞ്ഞെടുപ്പാണ് രാജ്യസഭ ‘യിലേക്ക് നടത്താറുള്ളത്.
  • 245 അംഗങ്ങളാണ് ഇപ്പോള്‍ രാജ്യസഭയിലുള്ളത്.
  • സംസ്ഥാനങ്ങളില്‍ നിന്ന് 226ഉം കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് 4ഉം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12ഉം അംഗ ങ്ങള്‍ ഉള്‍പ്പെട്ടതാണ് 245 അംഗങ്ങള്‍. 
  • രാജ്യസഭാംഗമാകാന്‍ 30 വയസ് പൂര്‍ത്തിയായിരിക്കണം. 
  • 6 വര്‍ഷമാണ് രാജ്യസഭാംഗങ്ങളുടെ കാലാവധി. 
  • ഒരു സ്ഥിരം സഭയാണിത്. 
  • 2 വര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുന്നു.
  • സഭ പിരിച്ചുവിടാന്‍ ആര്‍ക്കും അധികാരമില്ല. 
  • ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍മാന്‍.
  • ഡോ. എസ്. രാധാകൃഷ്ണനായിരുന്നു രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍. 
  • ശ്രീ. വെങ്കയ്യ നായിഡു, ഇപ്പോഴത്തെ രാജ്യസഭാ ചെയര്‍മാന്(2019 സെപ്റ്റംബർ  പ്രകാരം)‍.
  • രാജ്യസഭാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഡെപ്യൂട്ടി ചെയര്‍മാനും ഉണ്ടായിരിക്കും.
  • എസ്. വി. കൃഷ്ണമൂര്‍ത്തിയായിരുന്നു രാജ്യസഭയുടെ ആദ്യ ഡപ്യൂട്ടി ചെയര്‍മാന്‍. 
  • ശ്രീ. ഹരിവൻഷ നാരായൺ സിംഗ്  ആണ് ഇപ്പോഴത്തെ ഡെപ്യൂട്ടി ചെയര്‍മാന്‍.(2019 സെപ്റ്റംബർ പ്രകാരം) 
  • സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 
  • ജനസംഖ്യാനുപാതത്തിലാണ് ഓരോ സംസ്ഥാനത്തിന്‍റെയും പ്രാതിനിധ്യം നിശ്ചയിക്കുന്നത്. 
  • കേരളത്തില്‍ നിന്നും 9 അംഗങ്ങളാണ് രാജ്യസഭയിലേക്ക് അയക്കപ്പെടുന്നത്.
  • ധനബില്ല് 14 ദിവസം വരെ സൂക്ഷിക്കാനുള്ള അധികാരമേ രാജ്യസഭക്കുള്ളൂ. 
  • ഇത് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ല.

പാര്‍ലമെന്‍റ് നടപടികള്‍

  • പാര്‍ലമെന്‍റ് നടപടികള്‍ ആരംഭിക്കുന്നത് ചോദ്യോത്തരവേളയിലൂടെയാണ്. 
  • സാധാരണ മൂന്ന് വിധത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടാവാറ്. 
  • നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍: – സഭാതലത്തില്‍ തന്നെ നേരിട്ട് ഉത്തരം പറയേണ്ടവയാണിവ. 
  • നക്ഷത്രചിഹ്നമില്ലാത്തത് :- മന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതില്ല. തയ്യാറാക്കി മേശപ്പുറത്ത് വെച്ചാല്‍ മതി. 
  • പെട്ടെന്ന് ഉന്നയിക്കുന്നത്:- അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ഉന്നയിക്കുന്നവയാണിവ. ഇവയ്ക്ക് 10 ദിവസത്തില്‍ കുറയാതെ നോട്ടീസ് നല്‍കണം. 
  • ചോദ്യോത്തരവേള കഴിഞ്ഞ ഉടനെയുള്ള ഘട്ടമാണ് ശൂന്യവേള (Zero Hour) 
  • മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുവാനുള്ള അവസരമാണിത്
  • 1962 മുതലാണ് പാര്‍ലമെന്‍റ് നടപടികളില്‍ ശൂന്യവേള ഉള്‍പ്പെടുത്തിയത്. 
  • ശൂന്യവേളക്ക് നിശ്ചിത സമയക്രമം നിജപ്പെടുത്തിയിട്ടില്ല. 
  • 1954 മുതല്‍ ഉള്‍പ്പെടുത്തിയ നടപടിക്രമമാണ് ശ്രദ്ധ ക്ഷണിക്കല്‍ ഉപക്ഷേപം.
  • സഭാദ്ധ്യക്ഷന്‍റെ മുന്‍കൂര്‍ അനുവാദത്തോടെ അടിയന്തിരപ്രാധാന്യമുള്ള ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടാം.

പാർലമെന്ററി കമ്മറ്റികൾ 

  • പാര്‍ലമെന്‍റിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍പ്പു കല്‍പിക്കേണ്ട ഒരുപാട് വിഷയങ്ങള്‍ അഭിമുഖീകരിക്കേണ്ടതായുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്‍റിനെ സഹായിക്കുവാന്‍ ചില ഘടകങ്ങള്‍ രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്.
  • പാര്‍ലമെന്‍റിന് ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സഹായകമാകുവാനാണ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയത്.
  • പാര്‍ലമെന്‍ററി കമ്മിറ്റികള്‍ രണ്ടു വിധമുണ്ട്. 
  • 1. സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍- ഇവ സ്ഥിരം കമ്മിറ്റികളാണ്. 
  • 2.അഡ്ഹോക്ക് കമ്മിറ്റികള്‍- പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപീകരിക്കുന്ന താത്കാലിക കമ്മിറ്റികളാണിവ 
പബ്ലിക് അക്കൗണ്ട് കമ്മിറ്റി
  • ആദ്യം രൂപം കൊണ്ടത് 1921-ലാണ്. 
  • നിലവില്‍ 22 അംഗങ്ങളാണ് പബ്ലിക് അക്കൗണ്ട് കമ്മിറ്റിയിലുള്ളത്. 
  • ലോക്സഭയില്‍ നിന്ന് 15ഉം രാജ്യസഭയില്‍ നിന്ന് 7ഉം അംഗങ്ങള്‍ ഉള്‍പ്പെടുന്നു. 
  • അംഗങ്ങളുടെ കാലാവധി ഒരു വര്‍ഷമാണ്. 
  • സാധാരണഗതിയില്‍ പ്രതിപക്ഷനേതാവാണ് ചെയര്‍മാനാവുക.

എസ്റ്റിമേറ്റ് കമ്മിറ്റി

  • നിലവില്‍ 30 അംഗങ്ങളാണ് എസ്റ്റിമേറ്റ് കമ്മിറ്റിയിലുള്ളത്. 
  • അംഗങ്ങള്‍ 30 പേരും ലോകസഭയില്‍ നിന്നു മാത്രമാണ്.
  • ചെയര്‍മാനെ നിയമിക്കുന്നത് സ്പീക്കറാണ്

ജോയന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റി (IPC)

  • പാര്‍ലമെന്‍റിലെ അഡ്ഹോക് കമ്മിറ്റിയാണിത്.
  • അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ല.
  • സാധാരണഗതിയില്‍ രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളുടെ ഇരട്ടി അംഗങ്ങള്‍ ലോകസഭയില്‍ നിന്നുമായിട്ടാണ് ജെ.പി.സി. രൂപീകരിക്കാറ്. 
  • ഇതുവരെയായി ആറ് ജോയന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റികളാണ് രൂപം കൊണ്ടിട്ടുള്ളത്.
  • അഞ്ചാമത്തെ ജോയന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റി 2011-ല്‍ പി.സി.ചാക്കോയുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത്.
  • 30 അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. 
  • 2ജി – സ്പെക്ട്രം അഴിമതിയായിരുന്നു ഇതിന്‍റെ അന്വേഷണവിഷയം.
  • ആറാമത്തെ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് 2013 ഫെബ്രുവരിയിലാണ് രൂപം നല്‍കിയത് 
  • വി.ഐ.പി – കള്‍ക്കുള്ള അഗസ്താവെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിയാണ് ഇതിന്‍റെ അന്വേഷണ വിഷയം.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍.

  • ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണ് ലജിസ്ലേറ്റീവ് കൗണ്‍സില്‍. 
  • നിലവില്‍ ഏഴ് സംസ്ഥാനങ്ങളിലാണ് ലജിസ്ലേറ്റീവ് കൗണ്‍സിലുള്ളത്. 
  • ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ജമ്മു കാശ്മീര്‍ എന്നിവയാണ് ദ്വിമണ്ഡലസഭയുള്ള സംസ്ഥാനങ്ങള്‍. 
  • ലജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗങ്ങളെ പരോക്ഷമായാണ് തിരഞ്ഞെടുക്കുന്നത്. ഇതൊരു സ്ഥിരം സഭയാണ്. 
  • അംഗമാവാനുള്ള പ്രായപരിധി 30 വയസാണ്.
  • അംഗങ്ങളുടെ കാലാവധി ആറു വര്‍ഷമാണ്.
  • ലജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടാന്‍ കഴിയില്ല.ഇല്ലാതാക്കുവാന്‍ മാത്രമേ കഴിയൂ. 
  • ലജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗസംഖ്യ മിനിമം 40 വേണം. 
  • മാക്സിമം നിയമസഭയുടെ മൂന്നിലൊന്ന് അംഗങ്ങളാകാം. 
  • 2012 ഏപ്രിലില്‍ രാജസ്ഥാന്‍ നിയമസഭ ലജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപീകരിക്കുവാനുള്ള പ്രമേയം പാസ്സാക്കിയിട്ടുണ്ട്.
വിപ് (WHIP)
  • ഭരണഘടനയിലോ പാര്‍ലമെന്‍ററി റൂള്‍സിലോ പ്രതിപാദിച്ചിട്ടില്ലാത്ത പദവിയാണ് വിപ്പ് എന്നത്. 
  • ഭരണകക്ഷിയും പ്രതിപക്ഷവും തങ്ങളുടേതായ വിപ്പിനെ നിയമിക്കുന്നുണ്ട്. 
  • പാര്‍ലമെന്‍റില്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക, 
  • അവരുടെ ഹാജര്‍ ഉറപ്പുവരുത്തുക എന്നിവ വിപ്പിന്‍റെ  ചുമതലകളാണ്.

രാഷ്ട്രതന്ത്ര കൃതികൾ സിദ്ധാന്തങ്ങൾ  

  • ‘സപ്താംഗ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവാണ് കൗടില്യന്‍ അഥവാ ചാണക്യന്‍,
  • കൗടില്യന്‍ തന്‍റെ അര്‍ത്ഥശാസ്ത്രം’ എന്ന കൃതിയിലാണ് സപ് താംഗസിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 
  • സപ് താംഗസിദ്ധാന്ത പ്രകാരം ഒരു രാഷ്ടത്തിന്‍റെ നിലനില്‍പ്പിന് 7 ഘടകങ്ങള്‍ ആവശ്യമാണ്. 
സപ്താംഗങ്ങള്‍ 
  • സ്വാമി       – രാജാവ് 
  • അമാത്യ    – മന്ത്രി 
  • ജനപദം     – ഭിപ്രദേശം 
  • കോശ         – ഖജനാവ് 
  • ദുര്‍ഗം        – കോട്ട 
  • ദണ്ഡം        – നീതിന്യായം
  • മിത്ര            – സഖ്യം 
  • സമത്വം, സ്വാത്രന്ത്യം, സാഹോദര്യം എന്നിവ റൂസ്സോയുടെ മുദ്രാവാക്യങ്ങളായിരുന്നു. 
  • ജനകീയ പരമാധികാരം എന്ന പദം രൂപപ്പെടുത്തിയത് റുസ്സോയുടെ സോഷ്യല്‍ കോണ്‍ടാക്റ്റ് എന്ന ഗ്രന്ഥത്തിലാണ്. 
  • രാഷ്ടത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ചു റൂസ്സോ മുന്നോട്ട് വെയ്ക്കുന്ന സിദ്ധാന്തമാണ് സാമൂഹ്യകരാര്‍ സിദ്ധാന്തം. 
  • മോണ്ടസ്ക്യൂവിന്‍റെ   അധികാര വിഭജനം (Seperation of Power) എന്ന സിദ്ധാന്തം വിവരിക്കുന്നത് ‘Spirit of Laws (നിയമങ്ങളുടെ അന്തസത്ത എന്ന ഗ്രന്ഥത്തിലാണ് )
  •  ഇന്ത്യന്‍ മാക്യവെല്ലി എന്നറിയപ്പെടുന്നത് കൗടില്ല്യനാണ്. 
  • ദി പ്രിന്‍സ്’ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ മാക്ക്യവെല്ലി ഇറ്റലിക്കാരനാണ്. 
  • മോണ്ടസ്ക്യൂ Spirit of Law എന്ന ഗ്രന്ഥത്തില്‍ അധികാരത്തെ മൂന്നായി വിഭജിക്കണം എന്നു നിര്‍ദ്ദേശിക്കുന്നു. 
  • എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിങ്ങനെയാണ് അധികാരത്തെ വിഭജിച്ചിരിക്കുന്നത്. ഇവയെ മൂന്ന് എസ്റ്റേറ്റുകള്‍ എന്നും വിശേഷിപ്പി ക്കുന്നുണ്ട്. 
  • റൂസ്സോയുടെ സോഷ്യല്‍ കോണ്‍ടാക്റ്റ് എന്ന കൃതി ആരംഭിക്കുന്നത് ‘മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷെ എല്ലായിടത്തും ചങ്ങലക്കുള്ളിലാണ്’ എന്ന വരിയോടുകൂടിയാണ്.
  • പൊളിറ്റിക്സ് എന്ന കൃതിയുടെ രചയിതാവ് അരിസ്റ്റോട്ടിലാണ്. 
  • റിപ്പബ്ലിക് എന്ന കൃതി പ്ലേറ്റോയുടേതാണ്. 
  • പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന കൃതി ഉറുദു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഇന്ത്യന്‍ പ്രസിഡന്‍റ് സക്കീര്‍ ഹുസൈനാണ്. 
  • മൂലധനം എന്ന കൃതി രചിച്ചത് കാള്‍ മാര്‍ക്സാണ്. 1867-ലാണ് ഇതിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. 
  • കാള്‍ മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്ന് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848-ലാണ് പ്രസിദ്ധീകരിച്ചത്.

മണിബില്ല് 

  • ആര്‍ട്ടിക്കിള്‍ 110 ആണ് മണിബില്ലിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 
  • രാഷ്ട്രപതിയുടെ അനുമതിയോടെ ലോക്സഭയില്‍ മാത്രമേ മണിബില്ല് അവതരിപ്പിക്കാവു 
  • ഒരു ബില്ല് മണിബില്ലാണോ എന്നു തീരുമാനിക്കുന്നത് സ്പീക്കറാണ്
  • രാജ്യസഭക്ക് മണിബില്ലിന് മേല്‍ 14 ദിവസത്തെ അധികാരം മാത്രമേയുള്ളൂ. 
  • 14 ദിവസത്തിനുള്ളില്‍ രാജ്യസഭ മണിബില്ല് തിരിച്ചയച്ചില്ലെങ്കില്‍ അത് പാസായതായി കണക്കാക്കും 
  • പ്രസിഡന്‍റിന് മണിബില്ലിന് മേല്‍ വീറ്റോ അധികാരം ഇല്ല.

സ്പീക്കർ 

  • ലോക്സഭാ സ്പീക്കറാണ് ലോക്സഭയുടെ തലവന്‍ 
  • ലോക്സഭാംഗങ്ങളില്‍ നിന്നാണ് സ്പീക്കര്‍ തെരഞ്ഞടുക്കപ്പെടുന്നത്. 
  • ലോക്സഭാ സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുന്നത് സ്പീക്കറാണ്. 
  • സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കറാണ് ചുമതല വഹിക്കുക.
  • പൊതു തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ലോക് സഭ സമ്മേളിക്കുമ്പോള്‍ സഭയിലൊരംഗത്തെ രാഷ്ട്രപതി പ്രോടേം സ്പീക്കറായി നിയമിക്കാറുണ്ട്. 
  • സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായ പ്രോടേം സ്പീക്കറാണ് ആദ്യ സമ്മേളനം നിയന്ത്രിക്കാറുള്ളത്. 
  • പതിനേഴാമത്‌  ലോക്സഭയാണ് ഇപ്പോള്‍ നിലവിലുള്ളത്. 
  • ഓം ബിർള ആണ്  പതിനേഴാമത്‌   ലോക്സഭയി ലെ സ്പീക്കര്‍. 
  • ലോക്സഭയിലെ ആദ്യത്തെ വനിതാ സ്പീക്കറാണ് മീരാ കുമാര്‍ 
  • ജി.വി. മാവങ്കറാണ് ആദ്യ ലോക്സഭാ സ്പീക്കര്‍. 
  • ധനകാര്യ ബില്ലുകള്‍ ആദ്യം അവതരിപ്പിക്കുന്നത് ലോക്സഭയിലാണ്. 
  • ലോക്സഭാ സ്പീക്കറാണ് ഒരു ബില്ല് ധനകാര്യബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.
  • പാര്‍ലമെന്‍ററി കമ്മിറ്റി അധ്യക്ഷډന്മാരെ നിയമിക്കുന്നത് സ്പീക്കറാണ്. 
  • ഭരണഘടനാപരമായ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സ്പീക്കര്‍ക്കുള്ള പ്രത്യേക വോട്ടവകാശമാണ് കാസ്റ്റിംഗ് വോട്ട്. 
  • വേണ്ടത്ര ഭൂരിപക്ഷമില്ലെങ്കില്‍ സഭ നിര്‍ത്തിവെക്കാനും സസ്പെന്‍ഡ് ചെയ്യാനുമുള്ള അധികാരം സ്പീക്കര്‍ക്ക് ഉണ്ട്.
  • പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലും അധ്യക്ഷത വഹിക്കുന്നത് സ്പീക്കറാണ്. 
  • സര്‍വ്വീസിലിരിക്കെ അന്തരിച്ച് സ്പീക്കര്‍ ജി.എം.സി. ബാലയോഗിയാണ്. 
  • സ്പീക്കര്‍പദവിയിലെത്തിയ ആദ്യ ദളിത് വിഭാഗക്കാരനും ഇദ്ദേഹമാണ്. 3
  • കമ്മ്യൂണിസ്റ്റ്കാരനായ ഏക സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ്. 
  • ‘Keeping The Faith – Memories of a Parliamentarian’സോമനാഥ് ചാറ്റര്‍ജിയുടെ ആത്മകഥയാണ്. 
  • ബല്‍റാം താക്കറാണ് ഏറ്റവും കൂടുതല്‍ കാലം സ് പീക്കര്‍ പദവി വഹിച്ചത്. 
  • ബലിറാം ഭഗത് ആണ് ഏറ്റവും കുറഞ്ഞകാലം സ്പീക്കര്‍ പദവി വഹിച്ചത്. 
  • സ്പീക്കറായ ശേഷം ഇന്ത്യന്‍ പ്രസിഡണ്ട് പദവിയിലെത്തിയത് നീലം സഞ്ജീവ റെഡ്ഡിയാണ്. 
  • ഇന്ത്യയില്‍ സ്പീക്കര്‍ പദിവിയിലിരുന്ന ആദ്യ വനിത സുശീല നയ്യാര്‍ ആണ്
  • സംസ്ഥാന നിയമസഭയില്‍ സ്പീക്കര്‍ പദിവിയിലിരുന്ന് ആദ്യ വനിത ഷാനോ ദേവിയാണ്.