ഇന്ത്യൻ സംസ്ഥാനങ്ങൾ

അസം 

 • തലസ്ഥാനം – ദിസ്പൂർ  .
 • ഭാഷ – ആസാമീസ്, ബോഡോ, കര്‍ബി, ബംഗാളി, 
 • വിസ്തീര്‍ണ്ണം – 78.483 sq km
 • ജനസംഖ്യ – 31,169,272.
 • നദികള്‍ – ബ്രഹ്മപുത, മനസ്, സുബന്‍സിരി, സോനോയ്. 
 • വന്യജീവി സങ്കേതങ്ങള്‍ — കാസിരംഗ, മാനസ്, ഒറാങ് 
 • സംസ്ഥാന മൃഗം – ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം. 
 • സംസ്ഥാന പക്ഷി – വെള്ളച്ചിറകുള്ള കാട്ടുതാറാവ്. 
 • സംസ്ഥാന പുഷ്പം – ഫോക്‌സ്  ടെയില്‍ ഓര്‍ക്കിഡ് 
 • സംസ്ഥാന വൃക്ഷം – ഹോലോങ്. 
 • പ്രധാന കൃഷി – നെല്ല്, ചണം, തേയില. 
 • പ്രാചീനകാലത്ത് പ്രാഗ് ജ്യോതിഷ എന്നറിയപ്പട്ടിരുന്നു. 
 • അസമില്‍ നിന്നും വേര്‍പെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങള്‍ – നാഗാലാന്‍ഡ്, മേഘാലയ, മിസോറാം. 
 • ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗത്തെ കവാടം എന്ന് വിശേഷിപ്പിക്കുന്നു. 
 • ലോകത്ത് അസമില്‍ മാത്രം ഉത്പാദിപ്പിക്കുന്ന സില്‍ക്ക് – മുഗസില്‍ക്ക്.
 • പണ്ട് കാലത്ത് കാമരൂപ് എന്നറിയപ്പെട്ടു. 
 • ദിഗ്ബോയ് എണ്ണശുദ്ധീകരണശാല, കാസിരംഗ നാഷണല്‍ പാര്‍ക്ക് എന്നിവ ആസാമിലാണ്.
 • ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത് ആസാമിലാണ്.
 • ‘T ‘ ആകൃതിയിലുള്ള സംസ്ഥാനം 
 • ഏറ്റവും കൂടുതല്‍ തേയില ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. 
 • ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്നു. 
 • വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം എന്ന് ആസാം അറിയപ്പെടുന്നു. 
 • ബിഹു ആസാമുകാരുടെ പ്രധാന ഉല്‍സവമാണ്. 
 • ഇന്ത്യയിലെ ആദ്യത്തെ പരാമിലിട്ടറി ഫോഴ്സ് ആസാം റൈഫിള്‍സ് – 1835ല്‍ രൂപീകൃതമായി. 
 • മാനസ് ടൈഗര്‍ റിസര്‍വ് ആസാമിലാണ് . 
 • ഗുവാഹത്തി ബ്രഹ്‌മപുത്രയുടെ തീരത്ത്. 
 • ഗോപിനാഥ് ബര്‍ദോളി എയര്‍പോര്‍ട്ട് ഗുവാഹത്തിയില്‍. 
 • കിഴക്കിന്‍റെ പ്രകാശനഗരം എന്നറിയപ്പെടുന്നത് 
 • ഗുവാഹത്തി കാമരൂപ, ചന്ദ്രാപുര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍, നാരി, ജാര്‍ ഹിറ്റ് നാഷണല്‍ പാര്‍ക്ക് കാമാക്ഷി ക്ഷേത്രം എന്നിവ ആസാമിലാണ്. 
 • ബ്രഹ്മപുത്ര ആസാമിന്‍റെ ദുഃഖം എന്നറിയപ്പെടുന്നു. 
 • തെക്കു  -കിഴക്കനേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് മജൂലി ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്നു. 
 • അഹാം രാജവംശം ഭരണം നടത്തിയത് അസാമിലാണ്. 
 • യുണൈറ്റഡ് ലിബറേഷന്‍ ഫ്രന്‍ഡ് ഓഫ് ആസാം (ഉള്‍ഫാ) എന്ന സംഘടന വിഭാഗം അസാമിലാണ് ഉളളത്.
 •  ജ്ഞാനപീഠം ജേതാവ് ഇന്ദിരാ ഗോസ്വാമി, ബ്രഹ്മപുതയുടെ പാട്ടുകാരന്‍ എന്നറിയപ്പെടുന്ന ഭൂപന്‍ ഹസാരിക എന്നിവര്‍ പ്രമുഖ ആസാമുകാരാണ്.

ഗോവ 

 • തലസ്ഥാനം – പനാജി. 
 • മുഖ്യമന്ത്രി – മനോഹര്‍ പരീക്കര്‍. 
 • ഭാഷകള്‍ – കൊങ്കിണി, മറാത്തി. 
 • വിസ്തീര്‍ണ്ണം – 3,702 sq km
 • ജനസംഖ്യ – 1,457,723. 
 • നദികള്‍ – മണ്ഡോവി ,സൂരി, സാല്‍. 
 • സംസ്ഥാന മ്യഗം – ബൈസണ്‍ 
 • സംസ്ഥാന പക്ഷി – ബ്ളാക്ക് ക്രസ്റ്റഡ് ബുൾബുൾ 
 • എറ്റവും കൂടുതല്‍ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യന്‍ പ്രദേശമാണ് ഗോവ. 
 • ലോക പൈത്രുക പട്ടികയില്‍ ഇടം നേടിയ ബോം ജീസസ് ബസിലിക്ക ഗോവയിലാണ്. 
 • പോര്‍ട്ട് ഗീസുകാരുടെ ആധിപത്യത്തില്‍ നിന് ഗോവ സ്വതന്ത്രമായത് – 1961-ലാണ്. 
 • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം 
 • കടല്‍ത്തീരം ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം വിദേശ ആധിപത്യത്തിന്‍ കീഴിലായിരുന്ന പ്രദേശം. 
 • ഗോവയെ മോചിപ്പിച്ച സൈനിക നടപടി ഓപ്പറേഷൻ  വിജയ് എന്നറിയപ്പെട്ടു. 
 • ധംബോളിം വിമാനത്താവളം, വാസ്കോഡഗാമ പട്ടണം എന്നിവ ഗോവയിലാണ്. 
 • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, സലിം അലി പക്ഷി സങ്കേതം, മര്‍മഗോവ തുറമുഖം എന്നിവയും ഇവിടെയാണ്. 
 • മണ്ഡാവി, സുവാരി നദികള്‍ ഗോവയിലാണ്. 
 • അവസാനത്തെ കുഞ്ഞാലി മരക്കാരെ പോര്‍ച്ചുഗീസുകാര്‍ വധിച്ചത് ഗോവയില്‍ വച്ചാണ്.
 • ഗോവ അധികാരപരിധിയുള്ള ഹൈക്കോടതി മുംബയാണ്.

ഗുജറാത്ത് 

 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള  സംസ്ഥാനം 
 • തലസ്ഥാനം – ഗാന്ധിനഗര്‍. 
 • ഭാഷ – ഗുജറാത്തി. 
 • വിസ്തീര്‍ണ്ണം – 1,96,024 sq km  ജനസംഖ്യ – 6,439,692. 
 • വന്യജീവി സങ്കേതങ്ങള്‍-(ഗിര്‍നാഷണല്‍ പാര്‍ക്ക്) കച്ചിലെ കഴുതപ്പുലി സങ്കേതം, സൽസരോവർ  പക്ഷിസങ്കേതം. സംസ്ഥാന മൃഗം – ഏഷ്യന്‍ സിംഹം. 
 • സംസ്ഥാന പക്ഷി – ഗ്രേറ്റർ ഫ്ളമിംഗോ. 
 • സംസ്ഥാന പുഷ്പം – ഗല്‍ക്കോട്ട. 
 • സംസ്ഥാന വൃക്ഷം – മാവ്. 
 • പ്രധാന കാര്‍ഷിക വിളകള്‍ – കപ്പലണ്ടി, പരുത്തി, പുകയില. 
 • മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമാണ് പോര്‍ ബന്തര്‍. 
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപ്പ് ഉത്പാദിപ്പി ക്കുന്നത് – ഗുജറാത്ത്. 
 • സമ്പൂര്‍ണ്ണ മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യയിലെ ഏക  സംസ്ഥാനം. 
 • സൂറത്തിനെ വജ്ര നഗരം എന്ന് വിശേഷിപ്പിക്കുന്നു. 
 • ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ കേന്ദ്രം – അലാങ്, 
 • ഉപ്പ്, നിലക്കടല എന്നിവയുടെ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. 
 • കടല്‍ത്തീരം കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം 
 • ഫ്രഞ്ച്കാരനായ ലേ കെർബൂസിയർ ആണ് ഗാന്ധിനഗര്‍ നിര്‍മ്മിച്ചത്. 
 • 1970 വരെ ഗുജറാത്തിന്‍റെ തലസ്ഥാനം അഹമ്മദാബാദ് ആയിരുന്നു. 
 • അഹമ്മദാബാദിന്‍റെ ആദ്യത്തെ പേര് കര്‍ണാവതി. 
 • അഹമ്മദ്-ഷാ- ഒന്നാമനാണ് അഹമ്മദാബാദ് നിര്‍മ്മിച്ചത്. 
 • ഗുജറാത്ത് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദിലാണ്. 
 • അഹമ്മദാബാദ് സബര്‍മതിയുടെ തീരത്താണ്
 •  “ഡനിം സിറ്റി ഓഫ് ഇന്ത്യ’ എന്നീ പേരില്‍ അറിയപ്പെടുന്നത് അഹമ്മദാബാദ് ആണ്.
 • സൂററ്റ് താപ്തി നദിയുടെ തീരത്താണ്
 • ബ്രട്ടീഷ്‌കാർ    അവരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് സൂററ്റിലാണ്    
 • 1907 ലെ സൂററ്റ് സമ്മേളനത്തില്‍ വെച്ചാണ്  കോണ്‍ഗ്രസ്സ് മിതവാദികള്‍, തീവ്രവാദികൾ  എന്നിങ്ങനെ രണ്ടായി പിരിഞ്ഞത്. 
 • പാലിത്താന ജൈനമതക്കാരുടെ പ്രധാന കേന്ദ്രമാണ് 
 • സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിർമ്മിക്കുന്നത്  നര്‍മദാനദിയിലാണ്.
 • പോർബന്തറിന്‍റെ ആദ്യത്തെ പേര് സുധാമ പുരി എന്നായിരുന്നു.
 • ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ ദണ്ഡി കടപ്പുറം ഗുജറാത്തിലാണ്. 
 • നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡ് ആനന്ദിലാണ്. 
 • ധവളവിപ്ലവത്തിന് തുടക്കം കുറിച്ചത് ആനന്ദിലാണ്. 
 • വര്‍ഗീസ് കുര്യന്‍ ആണ് ധവളവിപ്ലവത്തിന്‍റെ പിതാവ്. 
 • പാ ഴ്സി അഭയാര്‍ത്ഥികള്‍ ആദ്യമായി എത്തിയ സ്ഥലമാണ് സന്‍ജാം. 
 • രൂപീകരിച്ച കാലം മുതല്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
 • നിലക്കടല ഗവ ഷ ണ കേന്ദ്രം ജൂനഗഡില്‍ സ്ഥിതി ചെയ്യുന്നു. 
 • ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം കാണ്ട് ല    
 • കാണ്ട് ല  ഗള്‍ഫ് ഓഫ് കച്ചില്‍ സ്ഥിതി ചെയ്യുന്നു.
 •  ജാംനഗര്‍, കൊയാലി എന്നിവ എണ്ണ ശുദ്ധീകരണത്തിന് പ്രസിദ്ധമാണ്. 
 • ലോത്തല്‍, ധോളവിര എന്നിവ ഗുജറാത്തിലാണ്. 
 • ഇന്ത്യയിലെ ഏറ്റവും വലിയ സിന്ധുനദീതട സംസ്കാര കേന്ദ്രമാണ് ധോളവിര. 
 • ലോത്തല്‍ സിനദീതട സംസ്കാരത്തിന്‍റെ തുറമുഖ നഗരമായിരുന്നു. 
 • റിലയന്‍സ് സ്റ്റേഡിയം ബറോഡയിലാണ്. 
 • ഗര്‍ബയാണ് ഗുജറാത്തുകാരുടെ പ്രധാന ന്യത്തം
 • കാക്രപ്പാറ ആണവനിലയം , ഗിര്‍നാഷണല്‍ പാര്‍ക്ക്. എന്നിവ ഗുജറാത്തിലാണ്.
 • ഇന്ത്യയിൽ   സിംഹങ്ങള്‍ കാണപ്പെടുന്ന ഏകപ്രദേശം ഗിര്‍നാഷണല്‍ പാര്‍ക്കാണ്. 
 • ഗോധ്ര കലാപം നടന്നത് 2002 ലാണ്.
 • സോളങ്കി  രാജവംശമാണ് സാമനാഥ ക്ഷേതം നിര്‍മിച്ചത്. 
 • ദ്വാരക ഗുജറാത്തിലാണ് 
 • കപ്പലുകളുടെ ശ്മശാനം എന്നാണ് അലാങ് അറിയപ്പെടുന്നത്. 
 • ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവ അഹമ്മദാബാദ് – വഡോദര ആണ്. 
 • ചംപാനര്‍ പാവഗഡ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഗുജറാത്തിലാണ്. 
 • ഗുജറാത്തുകാരനായ കെ.എം. മുന്‍ഷിയാണ് ഭാരതീയ വിദ്യാഭവന്‍ സ്ഥാപിച്ചത്.
 • അക്ഷര്‍ധാം ക്ഷേത്രം ഭീകരര്‍ ആക്രമിച്ചത് 2007 ലാണ്. 

മഹാരാഷ്ട്ര  

 • തലസ്ഥാനം – മുംബൈ  
 • ഭാഷ – മറാത്തി. 
 • വിസ്തീര്‍ണ്ണം – 307, 713 sq km 
 • ജനസംഖ്യ – 1,12,372,972. 
 • സംസ്ഥാന മൃഗം – മലയണ്ണാന്‍.
 • സംസ്ഥാന പക്ഷി – ഗ്രീന്‍ ഇംപീരിയല്‍ ,പ്രാവ് 
 • സംസ്ഥാന പുഷ്പം – ജാറുള്‍. 
 • .സംസ്ഥാന വൃക്ഷം – മാവ്. 
 • പ്രധാന വിള്ള – നെല്ല്, ഗോതമ്പ്, കരിമ്പ്, ഓറഞ്ച്    
 • ഇന്ത്യയുടെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്. – ബോംബെ സ്റ്റോക്ക്  എക്സ്ചേഞ്ച്.
 • നാഗ്‌പൂർ  ഓറഞ്ചകളുടെ നഗരം എന്നറിയപ്പെടുന്നു. 
 • 1885-ല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്‍റെ ആദ്യ സമ്മേളനം ബോംബയില്‍ വച്ച് നടന്നു.
 • അജന്ത, എല്ലോറ, ഔറംഗബാദ്, എലിഫന്‍റാ – മുംബയിലെ പ്രശസ്ത ഗുഹാ ക്ഷേത്രങ്ങള്‍. 
 • വ്യവസായവല്‍ക്കരണത്തില്‍ ഏറ്റവും മുന്നിലുള സംസ്ഥാനം. 
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡ് ശൃംഖലയുള്ളത് മഹാരാഷ്ട്രയിലാണ്. 
 • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം മുംബൈ ആണ്. 
 • ഇന്ത്യയിലെ ആദ്യത്തെ ആണവറിയാക്ടര്‍ അപ്സര – 1956 ല്‍ ട്രോംബെയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 
 • ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ ട്രോംബേയിലാണ്. 
 • 1969ല്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം താരാപൂരില്‍ നിലവില്‍ വന്നത്.
 • ഐ.എന്‍.എസ് കുഞ്ഞാലി നേവല്‍ബേസ് മുംബയിലാണ്. 
 • പാവപ്പെട്ടവന്‍റെ താജ്മഹല്‍ എന്നറിയപ്പെടു ന്നത് ബിവി കാ മഖ്ബറയാണ്. 
 • മേല്‍ഘട്ട്. സഹ്യാദി, പെന്‍ബ് തുടങ്ങിയ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ്. 
 • ബുദ്ധമതക്കാർ  ഏറ്റവും കൂടുതലൂള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
 • ജഹാംഗീര്‍ ആര്‍ട്ട് ഗാലറി, ഛത്രപതി ശിവജി ടെര്‍മിനല്‍, ജൂഹു ബീച്ച്, പ്രിന്‍സ് വെയില്‍സ് മ്യൂസിയം, വിക്ടോറിയ ടെര്‍മിനല്‍സ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, സജ്ഞയ്‌ഗാന്ധി നാഷണല്‍ പാര്‍ക്ക്, ധാരാവി ചേരി എന്നിവയും RBI,SEBI,BSE,LIC,NSE എന്നിവയുടെ ആസ്ഥാനവും മുംബയിലാണ്.
 • ബോംബെ സ്റ്റോക്ക്  എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ദലാല്‍ സ്ട്രീറ്റിലാണ് .
 • ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987ല്‍ മുംബൈയില്‍ നിലവില്‍ വന്നു.
 • ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത് മുംബൈ ആണ്. 
 • 1911 ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. 
 • ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം നവാഷേവ (നെഹ്റു തുറമുഖം) ആണ്. 
 • സെന്‍ട്രല്‍ റെയില്‍വേ, വെസ്റ്റേൺ  റെയില്‍വേ എന്നിവയുടെ ആസ്ഥാനം  മുംബൈ ആണ്. 
 • ഇന്ത്യ യിലെ ആദ്യത്തെ റെയിൽവേ ലൈൻ  ബോംബേ- താനെയാണ്. 
 • വാര്‍ധയിലാണ് ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്. 
 • കിഴക്കിന്‍റെ ഓക്സ്ഫോര്‍ഡ്, ഡക്കാന്‍റെ രത്നം  എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് പൂനയാണ്. 
 • ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കൃതിമ കൈകാലുകള്‍ വെച്ച് പിടിപ്പിക്കല്‍കേന്ദ്രം, ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജ് എന്നിവയും പൂനയിലാണ്. 
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാല പൂനയിലെ S.N.D.T യാണ്. 
 • മഹാരാഷ്ട്രക്കാരുടെ പ്രധാന ന്യത്തരൂപമാണ് തമാഷ.
 •  പിംപ്രിയിലാണ് പെന്‍സിലിന്‍ ഫാക്ടറി ഉള്ളത്. 
 • എലിഫന്‍റാ ഗുഹകള്‍ മുംബൈക്കടുത്താണ് 
 • ഔറംഗാബാദിലാണ് അജന്താ, എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. 
 • എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം നിര്‍മിച്ചത് രാഷ്ട്രകൂട രാജാവ് കൃഷ്ണ ഒന്നാമന്‍ ആണ്. 
 • അജന്താ ഗുഹകളിലെ പരാമര്‍ശം ജാതകകഥകളാണ്. 
 • പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത് വിനോബഭാവെ ആണ്.
 • 1942 ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് 
 • കടലില്‍ നിന്ന് എണ്ണകുഴിച്ചെടുക്കുന്നത് ബോംബ ഹൈയില്‍ നിന്നാണ്.
 • ഔറംഗസേബിന്‍റെ ശവകുടീരം ദൗലത്താബാദിലാണ്. 
 • NABARD,UTI എന്നിവയുടെ ആസ്ഥാനംമുംബൈ ആണ്.
 • മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെട്ടിരുന്നത് നാഗ്പൂരാണ്. 
 • ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത് നാഗ്പൂരാണ്. 
 • നാഷണല്‍ എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനിയറിംങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നാഗ്പൂരിലാണ്. 
 • നാഷണല്‍ ഡിഫന്‍സ് അക്കാഡമി ഖഡക്ക് വാസ്‌ലയിലാണ്. 
 • നാസിക്ക് ഗോദാവരി നദിയുടെ തീരത്താണ്. 
 • നോട്ട് പ്രിന്‍റിംഗ് പ്രസ് നാസിക്കിലാണ്.

മധ്യപ്രദേശ് 

 • തലസ്ഥാനം -ഭോപ്പാൽ 
 • ഭാഷ – ഹിന്ദി. 
 • സംസ്ഥാന മൃഗം – ബാരസിംഗ. 
 • സംസ്ഥാന പക്ഷി – പാരഡൈസ്  ഫ്ലൈകാച്ചർ. 
 • യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ ഖജുരാഹോ ക്ഷേത്രം മധ്യപ്രദേശിലാണ്. 
 • ശിപ്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന പുണ്യ നഗരമാണ് ഉജ്ജയിനി. 
 • സാഞ്ചിസ്തൂപങ്ങൾ  മധ്യപ്രദേശിലാണ്. 
 • ഭോപാല്‍ ദുരന്തം നടന്നത് 1984 ഡിസംബര്‍ 3ന് 
 • നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി ഭോപ്പാലിലാണ്. 
 • മധ്യപ്രദേശ് ഹൈക്കോടതി ജബല്‍പൂരില്‍ സ്ഥിതിചെയ്യുന്നു. 
 • ജബല്‍പൂര്‍ നര്‍മദ നദിയുടെ തീരത്ത്.
 • വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനം ജബല്‍പൂരാണ്. 
 • വജ്രം ഉല്‍പാദിപ്പിക്കുന്ന ഏക സംസ്ഥാനം. 
 • പന്ന ഇന്ത്യയിലെ ഏറ്റവും വലിയ വജ്രം ഖനിയാണ്. 
 • പ്രാചീന ശിലയുഗ മനുഷ്യരെക്കുറിച്ച് വിവരം നല്‍ കുന്ന ഭിംബേട്ക്ക ഗുഹകള്‍ ഭോപ്പാലിനടുത്താണ്. 
 • സാഞ്ചി സ്തൂപം അശോകന്‍ പണിതതാണ്.
 • ബുദ്ധൻ   സന്ദര്‍ശിക്കാത്ത പ്രമുഖ ബദ്ധമത കേന്ദ്രമാണ് സാഞ്ചി. 
 • പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രങ്ങള്‍ ചന്ദേല രാജാക്കന്‍മാര്‍ പണിതതാണ്.
 • ഝാന്‍സി റാണി കൊല്ലപ്പെട്ടത് ഗ്വാളിയോറില്‍ വച്ചാണ്. 
 • മുന്‍പ്രധാനമന്ത്രി വാജ്പേയുടെ ജന്മസ്ഥലം ഗ്വാളിയോറാണ്. 
 • കുംഭമേള നടക്കുന്ന സ്ഥലമായ ഉജ്ജയിനി ക്ഷിപ്ര നദിയുടെ തീരത്താണ്. 
 • സെക്യുരിറ്റി പേപ്പര്‍മില്‍ ഹൊഷാങ്കബാദിലാണ്. 
 • ഇന്ത്യയുടെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത് പിതം പൂരാണ്. 
 • ഹോള്‍ക്കര്‍ രാജവംശം ഭരണം നടത്തിയിരുന്നത് ഇന്‍ഡോര്‍ കേന്ദ്രീകരിച്ചാണ്. 
 • കന്‍ഹ കടുവാ കേന്ദ്രം, രത്നാപാണി, പാന്‍ജ് എന്നീ കടുവാ സംരക്ഷണ കേന്ദ്രങ്ങളും മധ്യപ്രദേശിലാണ്. 
 • ഏറ്റവും കൂടുതല്‍ വനമുള്ള ഇന്ത്യന്‍ സംസ്ഥാനം. 
 • കാളിദാസ സമ്മാനം, താന്‍സന്‍ സമ്മാനം, കബീര്‍ സമ്മാനം എന്നിവ നല്‍കുന്നത് മധ്യപ്രദേശ് സര്‍ക്കാരാണ്. 
 • സുംഗവംശത്തിന്‍റെ തലസ്ഥാനമായിരുന്നു വിദിശ 
 • പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് തെരഞ്ഞടുപ്പ് നടന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണിത്. 
 • ബാങ്ക് നോട്ട് പ്രസ്സ് ദേവാസിലാണ് സ്ഥിതി ചെയ്യുന്നത്. 
 • ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മധ്യപ്രദേശ്. 

ഹരിയാന  

 • തലസ്ഥാനം  – ചണ്ഢീഗഡ് 
 • ഭാഷകൾ  – ഹിന്ദി,പഞ്ചാബി, ഉറുദു 
 • വിസ്തീർണം – 44,212 sq,km 
 • ജനസംഖ്യ – 2,53,081,
 • നദികള്‍ – യമുന, ഗാഗര്‍
 • സംസ്ഥാന മൃഗം – കൃഷ്ണ മൃഗം.
 • സംസ്ഥാന പക്ഷി -ബ്ലാക്ക് ഫ്രാങ്കോലിൻ 
 • സംസ്ഥാന പുഷ്പം – താമര.
 • സംസ്ഥാന വ്യക്ഷം – അരയാല്‍. 
 • പ്രധാന വിള – കരിമ്പ്, കപ്പലണ്ടി, നെല്ല്, ചോളം, 
 • മഹാഭാരത യുദ്ധം നടന്നതെന്ന് വിശ്വസിക്കുന്ന കുരുക്ഷത്ര ഹരിയാനയിലാണ്. 
 • ആര്യാന, ബഹധാന്യക എന്നീ പേരുകളില്‍ ഹരിയാന അറിയപ്പെടുന്നു. 
 • ട്രാക്ടര്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം. 
 • ഇന്ത്യയിലാദ്യമായി മൊബൈല്‍ കോടതി നിലവില്‍ വന്നത് ഹരിയാനയിലാണ്. 
 • ബസുമതി അരി കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു. 
 • മുഴുവന്‍ ഗ്രാമങ്ങളുംവൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം.
 • വനവിസ് തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം 
 • ഇന്ത്യയുടെ പാല്‍തൊട്ടി, 
 • ഇന്ത്യയിലെ ഡന്‍ മാര്‍ക്ക് എന്നീ പേരുകളിലും ഹരിയാന അറിയപ്പടുന്നു. 
 • മാരുതി ഉദ്യോഗ് ലിമിറ്റഡ് ഗുര്‍ഗാവോണില്‍ സ്ഥിതിചെയ്യുന്നു. 
 • ചൗധരി ചരണ്‍സിംഗ് കാര്‍ഷിക സര്‍വകലാശാല ഹിസാറിലാണ്. 
 • ഹിസാര്‍ പട്ടണം നിര്‍മ്മിച്ചത് ഫിറോസ് ഷാ തുഗ്ലക്ക് 
 • എരുമ ഗവേഷണകേന്ദ്രം ഹിസാറിലാണ് 
 • മുഴുവന്‍ വോട്ടര്‍ പട്ടികയും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഹരിയാനയാണ്. 
 • ലിഫ്റ്റ് ഇറിഗേഷന്‍ ആദ്യമായി ഇന്ത്യയില്‍ നടപ്പിലാക്കിയത് ഹരിയാനയിലാണ്. 
 • ചണ്ഡിഗഢ് ഹരിയാനയുടെയും പഞ്ചാബിന്‍റെയും സംയുക്ത തലസ്ഥാനമാണ്.
 • സോണിപ്പാട്ട് സൈക്കിൾ നിര്‍മാണത്തിന് പ്രസിദ്ധമാണ്.
 • പാനിപട്ട് യുദ്ധങ്ങള്‍ക്ക് വേദിയായത് ഹരിയാനയാണ്. 
 • കുരുക്ഷേത്രം ഹരിയാനയിലാണ്. 
 • ഇന്ത്യയിലെ ആദ്യത്തെ ഇക്കോനഗരം എന്നറിയപ്പെടുന്നത് പാനിപ്പട്ടാണ്. 
 • നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നതും പാനിപ്പട്ടാണ്.
 •  “ഹരിയാന സിംഹം’ എന്നറിയപ്പെടുന്നത് ദേവിലാലാണ്. 
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കര്‍ ഷനോദേവി ഹരിയാനക്കാരിയാണ്.
 •  കല്‍പനാ ചൗളയുടെ ജന്മസ്ഥലം ഹരിയാനയില കര്‍ണാല്‍ ആണ്.
 •  “ഹരിയാന ഹാരിക്കെയിന്‍’ എന്നറിയപ്പെടുന്നത് കപില്‍ദേവാണ്.