ഇന്ത്യൻ സംസ്ഥാനങ്ങൾ

ഹിമാചൽ പ്രദേശ് 

 • തലസ്ഥാനം – സിംല.
 •  ഭാഷ – പഹാരി, ഹിന്ദി, പഞ്ചാബി.
 • വിസ്തീര്‍ണ്ണം – 55,673 sq km 
 • ജനസംഖ്യ – 6,856,509. 
 • നദികള്‍- രവി, ബീസ്, ചെനാബ്,സത്ലജ് , യമുന. 
 • സംസ്ഥാന മൃഗം – ഹിമപ്പുലി
 • സംസ്ഥാന പക്ഷി – വെസ്റ്റേൺ ട്രാഗോവൻ   
 • സംസ്ഥാന വൃക്ഷം  – ദേവദാരു. 
 • ഹിമാചല്‍ പ്രദേശിലെ ധരം ശാലയാണ് ലിറ്റില്‍ തിബറ്റ് എന്നറിയപ്പെടുന്നത്. 
 • ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു സിംല. 
 • എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്നു. 
 • പഴങ്ങള്‍, ആപ്പിള്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ മുന്നില്‍.
 • ആദ്യമായി പ്ലാസ്റ്റിക്ക് നിരോധിച്ച സംസ്ഥാനം. 
 • സിംല, മണാലി, ഡല്‍ഹൗസി, ധര്‍മശാല എന്നിവ സുഖവാസകേന്ദ്രങ്ങളാണ്. 
 • സിംല ബ്രിട്ടീഷുകാരുടെ വേനല്‍കാല വസതിയായിരുന്നു. 
 • ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന ധര്‍മശാലയിലാണ് ദലൈലാമ താമസിക്കുന്നത്. 
 • പഹ്‌രി , ഹിന്ദി എന്നിവയാണ് പ്രധാന ഭാഷകള്‍. 
 • ഇന്ത്യയുടെ ആപ്പിള്‍ സംസ്ഥാനം, പര്‍വത സംസ്ഥാനം എന്നിങ്ങനെയും അറിയപ്പെടുന്നു.

ജന്മുകാശ്മീർ 

 • തലസ്ഥാനം – ശ്രീനഗര്‍ 
 • ജനസംഖ്യ – 12,548,926. 
 • സംസ്ഥാന മൃഗം – ഹംഗുള്‍മാന്‍. 
 • സംസ്ഥാന പക്ഷി – ബ്ലാക്ക് നെക്ക്ഡ് ക്രേൻ
 • സംസ്ഥാന പുഷ്പം – താമര. 
 • സംസ്ഥാന വൃക്ഷം – ചിനാര്‍. 
 • ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പ് ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക അവകാശ സംരക്ഷണം ഉറപ്പ് നല്‍കുന്നു. 
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുങ്കുമം ഉത്പാദിപ്പിക്കുന്നത് ജമ്മു-കാശ്മീരിലാണ്. 
 • കാശ്മീര്‍ സിംഹം എന്നറിയപ്പെടുന്നത് ഷേക്ക്  അബ്ദുള്ള ആണ്.
 • സ്വന്തമായി പതാക, ഭരണഘടന എന്നിവയുള്ള  ഏക ഇന്ത്യന്‍ സംസ്ഥാനം 
 • കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്ന് വിളിച്ചത് ജഹാംഗീര്‍. 
 • കാശ്മീരിന്‍റെ ഔദ്യോഗിക ഭാഷ ഉറുദുവാണ്   
 • വിവരാവകാശ നിയമം നിലവിലില്ലാത്ത സംസ്ഥാനം
 •  ഇന്ത്യയിലെ ഏറ്റവും  വലിയ തുരങ്കം ജവഹർ ടണൽ  ആണ്. 
 • രണ്ട് തലസ്ഥാനമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം 
 • അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രം, വൈഷ്ണോ ദേവി ക്ഷേത്രം, ഹസ്രത്ത്ബാല്‍പള്ളി, വൂളാര്‍ തടാകം, ദാല്‍ തടാകം, ഗുല്‍മര്‍ഗ് സുഖവാസ കേന്ദ്രം,  ബഗ്‌ലിഹാര്‍ അണക്കെട്ട്, സലാല്‍ ജല വൈദ്യുത  പദ്ധതി എന്നിവ കാശ്മീരിലാണ്. 
 • 1999 ലാണ് കാര്‍ഗില്‍ യുദ്ധം ഉണ്ടായത്. 
 • 1947 ല്‍ പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിന്‍റെ ഭാഗമാണ് പാക് അധിനിവേശ കാശ്മീര്‍. 
 • കാശ്മീരില്‍ നിന്ന് പാക് അധിനിവേശ കാശ്മീരിലേക്ക് ഉള്ള ബസ്സ് സര്‍വ്വീസാണ് കാരവന്‍ – ഇ – അമാന്‍. 
 • ലോകത്തിലെ ഉയരം കൂടിയ ഒബ്സര്‍വേറ്ററി ലഡാക്കിലാണ്. 
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി സിയാച്ചിന്‍ കാശ്മീരിലാണ്. 
 • സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കാശ്മീര്‍. 
 • കാശ്മീരിന് അതിര്‍ത്തിയുള്ളത് ചൈന, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായാണ്. 
 • ‘ലിറ്റില്‍ ടിബറ്റ് എന്നറിയപ്പെടുന്നത് ലഡാക്കാണ്.

ജാർഖണ്ഡ് 

 •  തലസ്ഥാനം – റാഞ്ചി
 • ഭാഷകള്‍ – ഹിന്ദി, ഉറുദു, സന്താലി .3
 •  വിസ്തീര്‍ണം – 79.714 sq km.
 • ജനസംഖ്യ – 32,966,238. 
 • സംസ്ഥാന മൃഗം – ആന. 
 • സംസ്ഥാന പക്ഷി – കുയില്‍. 
 • സംസ്ഥാന പുഷ്പം – പാലാഷ്
 • സംസ്ഥാന വൃക്ഷം – സാല്‍.
 • പ്രധാന വിളകള്‍ – നെല്ല്. ഗോതമ്പ്, ചോളം. 
 • വനാഞ്ചല്‍ എന്നറിയപ്പെടുന്നു. 
 • ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം – ജംഷഡ്പൂർ .
 •  ധൻബാദ് ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനം എന്നറിയപ്പെടുന്നു. 
 • ഇന്ത്യയുടെ 28-ാം സംസ്ഥാനമായി ജാര്‍ഖണ്ഡ് രൂപീകൃതമായത് 15-11-2000 ത്തിലാണ്. 
 • ബൊക്കാറോ സ്റ്റീല്‍ പ്ലാന്‍റ് ഇന്ത്യയിലെ ആദ്യ ആസൂത്രിതവ്യവസായ നഗരമായ ജംഷഡ്പൂര്‍ ജാര്‍ഖണ്ഡിലാണ്. 
 • വനാഞ്ചല്‍, ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നു. 
 • ജാദുഗുഡ യുറേനിയം ഖനി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യുറേനിയം ഉല്‍പാദിപ്പിക്കുന്നു. 
 • ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി – സിന്ദ്രി 

ബീഹാർ  

 •  തലസ്ഥാനം – പാറ്റ്ന 
 • കല, സംസ്കാരം – മധുബനി പെയിന്‍റിംഗ്. 
 • ഭാഷകള്‍ – ഹിന്ദി, ഉറുദു, സന്താളി.
 • വിസ്തീര്‍ണ്ണം – 94,163 sq km
 • ജനസംഖ്യ – 103,804,637. നദികള്‍ – കോസി, ഗംഗ, സരയു, ഗാങ്ക്ടക് , കമ്‌ല, ഫാല്‍ഗു, ദുര്‍ഗാവതി. 
 • സംസ്ഥാന പക്ഷി – ഇന്ത്യന്‍ റോളര്‍. 
 • സംസ്ഥാന മൃഗം – ബൈസണ്‍. 
 • ബീഹാറിന്‍റെ ദുഃഖം എന്നറിയപ്പെടുന്നത് – കോസി നദി.
 • ജൈനമത സ്ഥാപകനായ വര്‍ധമാന മഹാവീരന്‍റെ ജന്മസ്ഥലം. 
 • ബീഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയുടെ പഴയ പേര് – പാടലീ പുത്രം. 
 • ചമ്പാരന്‍ ജില്ലയിലെ മോട്ടിഹരി എന്ന സ്ഥലത്താണ് മഹാത്മാഗാന്ധി സത്യാഗ്രഹം ആരംഭിച്ചത്. 
 • ബോധഗയയിൽ  ബോധി വൃക്ഷച്ചുവട്ടിലാണ് ബദ്ധന് ബോധോദയം സിദ്ധിച്ചത്.
 • പ്രാചീനഭാരത ത്തിലെ പ്രമുഖവിദ്യാകേന്ദ്രമായ നളന്ദ സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും ബീഹാറിലാണ്. 
 • പാറ്റ്ന ഗംഗയുടെ തീരത്ത്. 
 • സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം 
 • മഹാത്മാഗാന്ധി സേതു പാലം ഗംഗയ്ക്ക് കുറുകെ പാട്നയില്‍ 
 • ആധുനിക പാറ്റ്ന നഗരം നിര്‍മ്മിച്ചത് ഷേർഷാ സൂരി
 • ഷേര്‍ഷയുടെ ശവകുടീരം സസാരത്ത് സ്ഥിതിചെയ്യുന്നു. 
 • ഗയ, ബോധ്ഗയ എന്നിവ ബീഹാറിലാണ്. 
 • ജയപ്രകാശ് നാരായണന്‍ വിമാനത്താവളം പാട്ന യിലാണ്. 
 • ഡാല്‍മിയനഗര്‍ സിമന്‍റ് നിര്‍മാണത്തിന് പ്രസിദ്ധമായ സ്ഥലമാണ്. 
 • ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ആദ്യത്തെ വനിതാ സ്പീക്കർ   മീരാകുമാര്‍ ബീഹാറുകാരിയാണ്. 
 • ജഗജീവന്‍ റാം ആണ് ‘കോണ്‍ഗ്രസ്സ് ഫോര്‍ ഡമോക്രസി’ എന്ന സംഘടന ആരംഭിച്ചത്. 
 • ജാര്‍ഖണ്ഡ് സംസ്ഥാനം ബീഹാറില്‍ നിന്ന് രൂപികരിച്ചതാണ്.
 • വാല്‍മീകി ടെഗര്‍ റിസര്‍വ് ബീഹാറിലാണ്.
 • 1764ല്‍ ബക്സാര്‍ യുദ്ധം നടന്നത് ബീഹാറില്‍ വച്ച്.
 • 1917 ലെ ചംബാരന്‍ സത്യാഗ്രഹം നടന്നത് ബീഹാറിലാണ്. 
 • ബീഹാര്‍ ഗാന്ധി എന്നറിയപ്പെടുന്നത് രാജേന്ദ്ര പ്രസാദ്. 
 • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡണ്ട് രാജേന്ദ്രപ്രസാദ്. 
 • നളന്ദ സര്‍വകലാശാല , ഇന്നത്തെ ബീഹാറിലാണ് സ്ഥിതി ചെയ്യുന്നത്. 
 • സോണിപൂരിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്നത്. 
 • ബറോണി എണ്ണ ശുദ്ധീകരണ ശാല ബിഹാറിലാണ്.

ഛത്തീസ്‌ഗഡ്‌  

 • തലസ്ഥാനം – റായ്ക്കര്‍ . 
 • വിസ്തീര്‍ണ്ണം – 1,35.191 sq km 
 • ജനസംഖ്യ – 25545,198. 
 • സംസ്ഥാന മൃഗം – കാട്ടുപോത്ത്. 
 • സംസ്ഥാന പക്ഷി – കാട്ടുമൈന 
 • സംസ്ഥാന വൃക്ഷം – സാല്‍
 • പ്രധാന വിള – നെല്ല്, ഗോതമ്പ്. 
 • ഇന്ത്യയുടെ 26-ാം സംസ്ഥാനം. 
 • ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ഷിയോനാഥ്. 
 • ഛത്തീസ്ഗഢിലെ നക്സലുകള്‍ക്കെതിരെ സായുധസേന നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്. 
 • ഇന്ത്യയില്‍ അലുമിനിയം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് ബാല്‍ക്കോ.
 • പ്രാചീനകാലത്ത് ദക്ഷിണകോസലം എന്നറിയപ്പെട്ടു
 • ടിന്‍ അയിര് ലഭിക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം.
 • ഭിലായ് ഇരുമ്പുരുക്ക് ശാല, ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് (BALCO), ഇന്ദ്രാവതി ടൈഗര്‍ റിസര്‍വ്, കോര്‍ബതെര്‍മല്‍ പവര്‍ പ്ലാന്‍റ് എന്നിവ ചത്തീസ്ഗഡിലാണ്.
 • മധ്യപ്രദേശ് മുറിച്ചാണ് ചത്തീസ്ഗഢ് സംസ്ഥാനം നിലവില്‍വന്നത്.
 • ഇന്ത്യയില്‍ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എ സുകാരന്‍അജിത് ജോഗി മൂന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാണ്. 
 • ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട നദി ഷിയോനാഥ്  ചത്തീസ്ഗഡിലാണ്. 
 • ഇത് മഹാ നദിയുടെ പോഷകനദിയാണ്.
 • ഛത്തീസ്ഗഢ് ഹൈക്കോടതി ബിലാസ്മരിലാണ്. 

മേഘാലയ 

 • തലസ്ഥാനം – ഷില്ലോങ്. 
 •  വിസ്തീര്‍ണ്ണം – 22,429 sq km
 • ജനസംഖ്യ – 2,964,007. 
 • സംസ്ഥാന പക്ഷി – കാട്ടുമൈന. 
 • സംസ്ഥാന മൃഗം – മേഘാവ്യത പുലി. 
 • സംസ്ഥാന പുഷ്പം – ലേഡിസ്ലിപ്പര്‍ ഓര്‍ക്കിഡ്. 
 • പ്രധാന വിള – ഉരുളക്കിഴങ്ങ്, പരുത്തി,പൈനാപ്പിൾ , ഓറഞ്ച്.
 • മേഘാലയത്തിലെ ഖാസി കുന്നുകളിലുൾപ്പെടുന്ന ചിറാപുഞ്ചിയാണ് (സൊഹ്‌റാ) ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം 
 • ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപുഞ്ചി, മൗസിൻറാം  മേഘാലയയിലാണ്. 
 • ഖാസി, ഗാരോ, ജയത്തിയാകുന്നുകള്‍ മേഘാലയയിലാണ്. 
 • ചിറാപുഞ്ചിയുടെ പുതിയ പേര് സൊഹ്‌റാ
 • നോക്ക് റെക്ക് ദേശീയോദ്യാനം മേഘാലയയില്‍