ഇന്ത്യൻ സംസ്ഥാനങ്ങൾ

തമിഴ്‌നാട് 

 • തലസ്ഥാനം – ചെന്നെ 
 • ഭാഷ – തമിഴ്. 
 • വിസ്തീര്‍ണ്ണം – 1,30,058 sq km
 • ജനസംഖ്യ – 72,138,99. 
 • സംസ്ഥാന മൃഗം – നീലഗിരി താര്‍ (വരയാട്). 
 • പക്ഷി – മരതക പ്രാവ്. 
 • പുഷ്പം -ഗ്ലോറിലില്ലി.
 •  വൃക്ഷം – വന്‍മേര പാഠ. 
 • മുഖ്യ കൃഷി – നെല്ല്, പച്ചകറി, കൂവരക്, കരിമ്പ്. 
 • നദികള്‍ – കാവേരി, പാലാര്‍, പനിയാര്‍, ഭവാനി. 
 • പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍-മറീന ബീച്ച്, മഹാബലിപുരം ബീച്ച്, ഊട്ടി, കൊടയ്ക്കനാൽ.
 • പ്രധാന ഉത്സവങ്ങള്‍ – പൊങ്കല്‍, വൈകാശി. 
 • പ്രധാന നൃത്തരൂപങ്ങള്‍ – ഭരതനാട്യം, നെയ്യാണ്ടി മേളം. 
 • വനം – വന്യജീവി സങ്കേതങ്ങള്‍ – മുതുമലൈ നാഷണല്‍ പാര്‍ക്ക്, മുകൂര്‍ത്തി നാഷണല്‍ പാര്‍ക്ക്, അണ്ണാമലൈ നാഷണല്‍ പാര്‍ക്ക്. 
 • 1956 ല്‍ ഭാഷാ സംസ്ഥാനമായി നിലവില്‍വന്ന തമിഴ് നാടിന്‍റെ ആദ്യകാല പേര് മദ്രാസ് 
 • മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നായി മാറ്റിയത് 1969 ലാണ്.
 • തുകല്‍ ഉല്‍പ്പന്നങ്ങള്‍, തീപ്പെട്ടി എന്നിവയുടെ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. 
 • ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ തമിഴ്.
 • ബൈബിൾ  ആദ്യമായി തര്‍ജമ ചെയ്ത ഏഷ്യന്‍ ഭാഷയാണ് തമിഴ്. 
 • ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ളത് തമിഴ്നാട്ടിലാണ്. തൂത്തുക്കുടി,ചെന്നെ, എണ്ണോർ
 • എഗ്‌മൂർ  മ്യൂസിയം, ചെപ്പോക്ക് സ്റ്റേഡിയം, മറീന ബീച്ച്, സെന്‍റ് ജോര്‍ജ് കോട്ട, ദക്ഷിണ റെയില്‍ വേയുടെ ആസ്ഥാനം എന്നിവ ചെന്നെയിലാണ്. 
 • ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ആക്രമിച്ച നഗരമാണ് ചെന്നെ. 
 • ദക്ഷിണേന്ത്യയിലെ ആദ്യത്തെ സര്‍വകലാശാലയാണ് മദ്രാസ് സര്‍വകലാശാല. 
 • തമിഴ് സിനിമാവ്യവസായം കോളിവുഡ് എന്നറിയപ്പെടുന്നു. 
 • സേലം ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍ക്കും ദിണ്ഡിഗല്‍ സിഗററ്റ് ഉല്‍പന്നങ്ങള്‍ക്കും പ്രസിദ്ധമാണ്.
 • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള തുറമുഖം  തൂത്തുക്കുടിയാണ്. 
 • മുത്തുകളുടെ നഗരം തൂത്തുകൂടി. 
 • ശിവകാശി ഓഫ്സെറ്  അച്ചടിക്ക് പ്രസിദ്ധം. 
 • ആവഡി – ടാങ്ക് നിര്‍മ്മാണ ശാലയാണ്. 
 • കുറ്റാലം വെള്ളച്ചാട്ടം തമിഴ്നാട്ടിലാണ്. 
 • നീലഗിരിയുടെ റാണി, ഉദഗമണ്ഡലം എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ഊട്ടിയാണ്. 
 • പശ്ചിമഘട്ട പര്‍വതനിരയും പൂര്‍വഘട്ട പര്‍വതനിരയും കൂടിച്ചേരുന്നത് നീലഗിരിയില്‍ വെച്ചാണ് 
 • ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസർവാണ് നീലഗിരി.
 • ‘തെക്കേ ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന തഞ്ചാവൂര്‍ കാവേരി നദീതീരത്താണ്. 
 • തഞ്ചാവരില ബ്യഹദേശ്വര ക്ഷേത്രം നിര്‍മ്മിച്ചത് രാജ രാജ ചോളന്‍ ആണ്. 
 • കാവേരി പട്ടണം (പൂംപുഹാര്‍) ചോളന്‍മാരുട തീരദേശ തലസ്ഥാനമായിരുന്നു. 
 • മദര്‍തെരേസ സര്‍വകലാശാല കൊടൈക്കനാലിലാണ്. 
 • വിവേകാനന്ദപ്പാറ, തിരുവള്ളുവര്‍ പ്രതിമ എന്നിവ കന്യാകുമാരിയിലാണ്. 
 • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള റയില്‍വേ സ്റ്റേഷൻ  കന്യാകുമാരിയാണ്. 
 • കല്‍പ്പാക്കം, കൂടംകുളം എന്നിവ ആണവ നിലയങ്ങളാണ്. 
 • ഇന്ദിരാഗാന്ധി അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ കല്‍പ്പാക്കത്താണ്. 
 • റഷ്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ആണവനിലയമാണ് കൂടംകുളം. 
 • ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ – കാമിനി, കല്‍പാക്കത്താണ്. 
 • 1991-മെയ്-21 ന് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത് ശ്രീ പെരുമ്പത്തൂരില്‍ വെച്ചാണ്. 
 • “പട്ടിന്‍റെ നഗരം’ എന്നറിയപ്പെടുന്ന കാഞ്ചീപുരം പല്ലവന്‍മാരുടെ ആസ്ഥാനമായിരുന്നു. 
 • ചിത്രകാരന്‍മാരുടെ ഗ്രാമമാണ് ചോളമണ്ഡലം. 
 • “ദക്ഷിണകാശി’ എന്നറിയപ്പെടുന്നത് രാമേശ്വരം.
 •  മേടൂര്‍ ഡാം, ഹൊഗനക്കല്‍ വെള്ളച്ചാട്ടം, ഗ്രാന്റ്  അണക്കെട്ട് എന്നിവ കാവേരി നദിയിലാണ്.
 • ഇന്ത്യയിലാദ്യമായി കമാന്‍ഡോ പോലീസ് സേന  രൂപീകരിച്ചത് സി.എന്‍. അണ്ണാദുരൈ ആണ്. 
 • പോയിന്‍റ് കാലിര്‍മ, പക്ഷിസങ്കേതം, മുതുമല വന്യജീവി സങ്കേതം എന്നിവ തമിഴ്നാട്ടിലാണ്.

കേരളം 

 • തലസ്ഥാനം – തിരുവനന്തപുരം.
 • ഭാഷ – മലയാളം.
 • വിസ്തീര്‍ണ്ണം – 38,863 sq km 
 • നദികള്‍ – പെരിയാര്‍, ഭാരതപ്പുഴ, പമ്പ. 
 • സംസ്ഥാന മൃഗം – ആന. 
 • സംസ്ഥാന പുഷ്പം – കണിക്കൊന്ന. 
 • സംസ്ഥാന വൃക്ഷം തെങ്ങ്
 • സംസ്ഥാന പക്ഷി – മലമുഴക്കി വേഴാമ്പല്‍. 
 • പ്രധാന കാര്‍ഷിക വിള – തെങ്ങ്, റബ്ബര്‍, തേയില, കാപ്പി.

കർണ്ണാടക 

 • തലസ്ഥാനം – ബാംഗ്ലൂര്‍
 • ഭാഷകള്‍ – കന്നഡ, കൊഡവ, തുളു. 
 • വിസ്തീര്‍ണം – 191, 791 sq km
 •  ജനസംഖ്യ – 61,130,704.
 • നദികള്‍ – കൃഷ്ണ, തുംഗഭദ്ര, കാവേരി, കബനി. 
 • വന്യജീവി സങ്കേതങ്ങള്‍ – ബന്ദിപ്പുര്‍, നാഗര്‍ഹോള, മുതുമലൈ  വന്യജീവി സങ്കേതങ്ങള്‍.
 • സംസ്ഥാന മൃഗം – ആന.
 • സംസ്ഥാന പക്ഷി – ഇന്ത്യന്‍ റോളര്‍.
 • സംസ്ഥാന പുഷ്പം – താമര.
 • സംസ്ഥാന വൃക്ഷം – ചന്ദനം.
 • പ്രധാനവിള – നെല്ല്, ജോവര്‍, കാപ്പി. 
 • ഇന്ത്യയുടെ സിലിക്കണ്‍വാലി എന്ന് ബാഗ്ലൂരിനെ വിശേഷിപ്പിക്കപ്പെടുന്നു. 
 • ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലില്‍ പണിത ശ്രാവണബലഗോളയിലെ ഗോമതേശ്വര പ്രതിമ കര്‍ണ്ണാടകയിലാണ്. 1973 ലാണ് മൈസൂറിന്‍റെ പേര് കര്‍ണാടകം എന്നായി മാറിയത്.
 • സില്‍ക്ക്, കാപ്പി, സ്വര്‍ണ്ണം, ചന്ദനം,മുത്താറി എന്നിവയുടെ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കര്‍ണാടകയാണ്. കെമ്പഗൗഡ എന്ന സേനാനായകനാണ് ബാംഗ്ലൂര്‍ നഗരം പണിതത്. 
 • ഇന്ത്യയുടെ പൂന്തോട്ട നഗരം, ഇലക്ട്രോണിക്ക് സിറ്റി ഓഫ് ഇന്ത്യ, സിലിക്കണ്‍ വാലി ഓഫ് ഇന്ത്യ എന്നീ പേരുകളില്‍ ബാംഗ്ലൂര്‍ അറിയപ്പെടുന്നു. 
 • ആനകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം. 
 • പ്രധാന ഉല്‍സവം ദസറ 
 • രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വിശ്വേശ്വരയ്യ മ്യൂസിയം, ISRO ആസ്ഥാനം, ഇന്‍ഫോസിസ് ആസ്ഥാനം, കിംങ് ഫിഷ ര്‍ ആസ്ഥാനം, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് എന്നിവ ബാംഗ്ലൂരിലാണ്. 
 • ലോകസുന്ദരി മത്സരത്തിന് വേദിയായ എക ഇന്ത്യന്‍ നഗരം ബാംഗ്ലൂരാണ്. 
 • ചന്ദനനഗരം എന്നറിയപ്പെടുന്നത് മൈസൂരാണ്. 
 • കൃഷ്ണ രാജസാഗര്‍ അണക്കെട്ട്, ചാമുണ്ഡി ഹില്‍സ്, വൃന്ദാവന്‍ ഗാര്‍ഡന്‍ എന്നിവ മൈസൂരിലാണ്. 
 • സെന്‍ട്രല്‍ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൈസൂരിലാണ്.
 • ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം ബിജാപൂരിലെ ഗോല്‍ഗുംബസ് 
 • ഗോല്‍ഗുംബസ് ആദില്‍ ഷായുടെ ശവകുടീരമാണ് 
 • കുദ്രെമുഖ് ഇരുമ്പ് ഖനി കര്‍ണാടകത്തിലാണ്.
 • ഗോമദേശ്വര പ്രതിമ ശ്രാവണബല്‍ഗോളയിലാണ്. 
 • ചന്ദ്രഗുപ്ത മൗര്യന്‍ ജൈനമതം സ്വീകരിച്ചത് ശ്രാവണബല്‍ഗോളയില്‍ വച്ചാണ്. 
 • സൗത്ത് വെസ്റ്റേണ്‍ റയില്‍വേയുടെ ആസ്ഥാനം ഹൂബ്ലി.
 • വിജയനഗര സാമ്രാജ്യത്തിലെ തലസ്ഥാനമായ – വിജയ നഗരം കര്‍ണാടകയിലെ ഹംപിയിലാണ്. 
 • പട്ടടക്കല്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് പ്രസിദ്ധമാണ്. 
 • ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടമാണ് ജോഗ് ഇത് ശരാവതി നദിയിലാണ്.
 •  ശിവസമുദ്രം വെള്ളച്ചാട്ടം കാവേരി നദിയിലാണ്.
 • ശ്രീരംഗ പട്ടണം ടിപ്പുവിന്‍റെ ആസ്ഥാനമായിരുന്നു. 
 • ശ്രീരംഗപട്ടണം ഉടമ്പടി 1792 ല്‍ ഒപ്പുവച്ചു.
 • മൈസൂര്‍ കടുവ എന്നറിയപ്പെടുന്നത് ടിപ്പു സുല്‍ത്താന്‍ 
 • അലമാട്ടി അണക്കെട്ട് കൃഷ്ണാനദിയിലാണ്. 
 • കോളാര്‍, ഹട്ടി എന്നിവ സ്വര്‍ണ്ണഖനികളാണ്. 
 • ബിദാര്‍ സൂര്യകിരണ്‍ വിമാനങ്ങളുടെ ആസ്ഥാനമാണ് 
 • ശ്യംഗേരി, ഉഡുപ്പി, മൂകാംബിക, കുടജാദ്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കര്‍ണാടകയിലാണ്. 
 • ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വ്, നാഗര്‍ഹോളവന്യ ജീവിസങ്കേതം, ഭദ്ര ടൈഗര്‍ റിസര്‍വ്, രംഗല്‍തിട്ടു പക്ഷി  സങ്കേതം എന്നിവ കര്‍ണാടകയിലാണ്.
 • കൈഗ ആണവനിലയം കര്‍ണാടകയിലാണ്. – 
 • 1824 ല്‍ ബ്രിട്ടീഷുകാർ എതിരെ പടനയിച്ച  കര്‍ണാടകത്തിലെ ധീരവനിതയാണ് കിറ്റുര്‍ ചെന്നമ്മ
 • കെ.സി. റെഡ്ഢിയായിരുന്നു കര്‍ണാടകത്തിലെ ആദ്യ മുഖ്യമന്ത്രി. 
 • കര്‍ണാടകത്തിലെ കൊടക് ജില്ല ഇന്ത്യന്‍ ഹോക്കിയുടെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെട്ടു. 

തെലങ്കാന 

 • തലസ്ഥാനം – ഹൈദരാബാദ് 
 • ഭാഷ – തെലുങ്ക്, ഉറുദു 
 • നദികള്‍ – കൃഷ്ണ , ഗോദാവരി, ഇന്ദ്രാവതി, ഭീമ , മഞ് ജീര, മുസി 
 • ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദൃ സംസ്ഥാനം വിഭവിച്ചാണ്  തെലങ്കാന 2 ജൂണ്‍ 2014-ന് നിലവില്‍ വന്നത്.
 • തെലങ്കാനയുടെ പ്രഥമ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ആണ്.
 • പ്രഥമ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹം. 
 • ആന്ധ്രാപ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയാണ് തെലങ്കാനയുടെ അയല്‍സംസ്ഥാനങ്ങള്‍. 
 • തെലങ്കാനക്ക് ലഭ്യമായ പത്തു ജില്ലകള്‍ ഇവയാണ്. ആദിലാബാദ്, നിസാമാബാദ്, മേദക്, രംഗറെഡ്ഡി, മെഹബൂബ് നഗര്‍, നല്‍ഗോണ്ട, കരിംനഗര്‍, വാറങ്കല്‍,ഹൈദരാബാദ്, ഖമ്മം. 
 • ചാര്‍മിനാര്‍, രാമഗുണ്ഡം താപ വൈദ്യുത നിലയം, ഹസന്‍ സാഗര്‍ തടാകം, രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവ തെലങ്കാനയിലായിരിക്കും. 
 • തെലങ്കാനാ സംസ്ഥാന രൂപവത്കരണത്തിനായി നിയോഗിച്ച കമ്മീഷനാണ് ജസ്റ്റിസ് ശ്രീകൃഷ്ണാ കമ്മീഷന്‍. 
 • തിരുപ്പതി, ഗൊല്‍ക്കൊണ്ട എന്നിവ തെലങ്കാനയിലെ മുഖ്യ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.
 • ഹൈദരാബാദ് ഹൈടക്സിറ്റി എന്നറിയപ്പെടുന്നു.
 • മുസി നദിയുടെ തീരത്താണ് ഹൈദരാബാദ്. 
 • ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയം, പട്ടേല്‍ പോലീസ് അക്കാഡമി, രാജീവ്ഗാന്ധി വിമാനത്താവളം, ചാര്‍മിനാര്‍, സാലാര്‍ ജംഗ് മ്യൂസിയം, ഭാരത് ഡൈനാമിക്സസ് ലിമിറ്റഡ്, ഡി.ആര്‍.ഡി.ഒ. യുടെ ആസ്ഥാനം എന്നിവയെല്ലാം ഹൈദരാബാദിലാണ്. 

ആന്ധ്രപ്രദേശ് 

 • ആന്ധ്രയുടെ പുതിയ തലസ്ഥാനം  അമരാവതി 
 • പ്രധാന നൃത്തരൂപം – കുച്ചുപ്പുടി. 
 • കല — കലംകാരി കോട്ടണ്‍. 
 • ഭാഷകള്‍ – തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്. 
 • നദികള്‍ – ഗോദാവരി, കൃഷ്ണാ ,ഗംഗ, തുംഗഭദ്ര, ചിത്രാവതി, മുസി.
 • വന്യജീവി സങ്കേതങ്ങള്‍ – ശിവറാം, മഞ് ജീര, നഗാര്‍ജജുന സാഗര്‍, ശ്രീശൈലം 
 • പ്രധാന കാര്‍ഷികവിളകള്‍ – നെല്ല്, ജോവര്‍, ബജ്റ. 
 • സംസ്ഥാന മൃഗം – കൃഷ്ണ മൃഗം. 
 • സംസ്ഥാന പക്ഷി – ഇന്ത്യന്‍ റോളര്‍. : 
 • സംസ്ഥാന പുഷ്പം – ആമ്പല്‍.
 • സംസ്ഥാന വൃക്ഷം – വേപ്പ്. 
 • ആന്ധ്രയിലെ ജില്ലകള്‍: കര്‍ണൂല്‍, അനന്തപ്പൂര്‍, കടപ്പ, ചിറ്റൂര്‍, നെല്ലൂര്‍, ഗുണ്ടൂര്‍, പ്രകാശം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, വിശാഖ പട്ടണം, വിജയനഗരം, ശ്രീകാകുളം. 
 • ശിവരാമകൃഷ്ണ കമ്മിറ്റിയാണ് ആന്ധയ്ക്ക് പുതിയ തലസ്ഥാനനഗരം നിര്‍ദേശിക്കാന്‍ നിയോഗിച്ച കമ്മിറ്റി. 
 • ആന്ധ്രാപ്രദേശ്  പുനസംഘടനാ ബില്‍ ലോക സഭ പാസാക്കിയത് 2014  ഫെബ്രുവരി 18 നായിരുന്നു.
 • രാജ്യസഭ പാസ്സാക്കിയത് 2014, ഫെബ്രുവരി 20-ന് 
 • രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബില്ലില്‍  ഒപ്പ് വച്ചത് 2014. മാര്‍ച്ച് 1-ന്. 
 • അന്നു മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി 
 • ചന്ദ്രബാബു നായിഡുവാണ് ആന്ധാപ്രദേശിന്‍റെ ഏറ്റവും കാലം അധികാരത്തിലിരുന്ന മുഖ്യ മന്തി (1995-2004). 
 • മദ്രാസ് പ്രസിഡന്‍സിയില്‍നിന്നും വിഭജിക്കപ്പെട 1953-ലാണ് കര്‍ണല്‍ ആസ്ഥാനമായി ആന്ധ്രാ സംസ്ഥാനം നിലവില്‍ വന്നത്. 
 • 1956 നവംബര്‍ 1-ന് ഹൈദരാബാദ് കൂടി കൂട്ടിചേർത്ത്  ആന്ധാപ്രദേശ് പിറക്കുകയായിരുന്നു. 
 • ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ് തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം, 
 • പ്രത്യേക ആന്ധ്രാ സംസ്ഥാനത്തിന് വേണ്ടി നിരാഹാരം കിടന്ന് മരിച്ച സമര സേനാനിയാണ് പോറ്റി ശ്രീരാമലു. 
 • ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത് ടി.പ്രകാശം 
 • ശ്രീഹരിക്കോട്ട ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണ്. 
 • ആന്ധാപദേശിന്‍റെ ആദ്യകാല തലസ്ഥാനം കുര്‍ണൂല്‍ ആയിരുന്നു. 
 • കൃഷ്ണപട്ടണം. വിശാഖപട്ടണം എന്നിവ ആന്ധ്രാപ്രദേശിലെ പ്രധാന തുറമുഖങ്ങളാണ്. 
 • ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ ശാല വിശാഖപട്ടണമാണ്.

അരുണാചൽ പ്രദേശ് 

 • തലസ്ഥാനം – ഇറ്റാനഗര്‍. 
 • വിസ്തീര്‍ണ്ണം – 83, 743 sq km
 • ജനസംഖ്യ – 1,382,611.
 • സംസ്ഥാന മൃഗം – മിഥുന്‍.
 • സംസ്ഥാന പക്ഷി – വേഴാമ്പല്‍
 • സംസ്ഥാന പുഷ്പം — ഫോക്‌സ്  ടെയ്ല്‍ ഓര്‍ക്കിഡ്.
 • സംസ്ഥാന വ്യകം – ഹോലോങ്
 • പരമ്പരാഗത ക്യഷിരീതി – ജൂം
 • നദികള്‍ – ലോഹിത്, സുബന്‍സിരി, ദിബാങ് കമേശ് ഡിക്രോങ്.
 • 1962 വരെ നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സി എന്നാണ് അറിയപ്പെട്ടത്.
 • സൂര്യോദയത്തിന്‍റെ നാട് എന്നറിയപ്പെടുന്നു. 
 • ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനം. 
 • ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ വിഹാര കേന്ദ്ര മായ തവാങ് അരുണാചല്‍ പ്രദേശിലാണ്. 
 • ഇന്ത്യയിലെ പ്രഭാത കിരണങ്ങളുടെ നാട്. 
 • പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ഇന്ത്യന്‍ സംസ്ഥാനം. 
 • ബ്രഹ്മപുത്ര അരുണാചല്‍ പ്രദേശില്‍ അറിയപ്പെടുന്നത് ദിഹാങ്. 
 • ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉള്ള സംസ്ഥാനം. 
 • ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തെ സംസ്ഥാനം. 
 • നാംദഫ വന്യജീവി സങ്കേതം. അരുണാചല്‍ പ്രദേശിലാണ്.