ഉത്തര പർവ്വത മേഖല

 • കാശ്മീര്‍ മുതല്‍ ഇന്ത്യയുടെ കിഴക്കേ അറ്റം വരെ വ്യാപിച്ച് കിടക്കുന്നു.
 •  ലഡാക്ക്, സസ്കര്‍, കാരക്കോറം, ഹിമാലയം പൂര്‍വ്വാ – ചല്‍ എന്നിവ ചേരുന്നതാണ് ഉത്തരപര്‍വ്വത മേഖല
 • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് കെ-2 അഥവാ ഗോഡ് വിന്‍ ആസ്റ്റിന്‍ കാരക്കോറം പര്‍വ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. 
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതനിരയാണ് ഹിമാലയം. 
 • ഖാസി, ഗാരോ, ജയന്തിയ കുന്നുകള്‍ പൂര്‍വ്വാഞ്ചല്‍ പര്‍വ്വതനിരകളിലാണ്. 
 • ഹിമാലയം എന്നാല്‍ ‘മഞ്ഞിന്‍റെ വീട്’ എന്നാണര്‍ത്ഥം. 
 • ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദികളാണ് ബ്രഹ്മപുത്ര, സിന്ധു, ഗംഗ എന്നിവ.
 • നൈനിറ്റാള്‍,ഡാര്‍ജിലിംങ്, കുളു, മണാലി എന്നീ സുഖവാസ കേന്ദ്രങ്ങള്‍ ഹിമാലയന്‍ പര്‍വതനിരയിലാണ്.
 • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് -കെ -2 (ഉയരം 8611 മീ) ആണ്.
 • രണ്ടാമത്തെ കൊടുമുടിയും. മൗണ്ട്-കെ-2 അഥവാ ഗോഡ് വിന്‍ ആസ്റ്റിന്‍ എന്നറിയപ്പെടുന്ന കൊടുമുടി സ്ഥിതി ചെയ്യുന്നത് പാക് അധിനിവേശ കാശ്മീരിലാണ് 
 • സിക്കിമിലെ കാഞ്ചന്‍ ജംഗയാണ് (8595 മീ) ഇന്ത്യയില്‍ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി