പീഠഭൂമികൾ

 • താരതമ്യേന പരന്ന പ്രതലമുള്ളതും സമീപത്തുള്ള സമതലങ്ങള്‍, ജലാശയങ്ങള്‍ എന്നിവയേക്കാള്‍ ഉയരമുള്ളതുമായ ഭൂമി ഭാഗങ്ങളാണ് പീഠഭൂമികള്‍ 
 • ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമിയാണ് പാമിര്‍ പീഠഭൂമി
 • ലോകത്തിന്‍റെ മേല്‍ക്കൂര എന്നു വിളിക്കപ്പെടുന്നത് പാമീര്‍ പീഠഭൂമിയെയാണ്. 
 • ടിബറ്റന്‍ പീഠഭൂമി പാമീറിന്‍റെ ഭാഗമാണ്.
 • പര്‍വ്വതങ്ങളുടെ തുടര്‍ച്ചയായി അടിവാരങ്ങളില്‍ കാണപ്പെടുന്നവയാണ് പീഡ്മോണ്ട് പീഠഭൂമികള്‍ 
 • അമേരിക്കയിലെ കൊളറാഡോ പീഠഭൂമി ഇത്തരത്തില്‍ പെട്ടതാണ്. 
 • സമീപ സമതലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നു കാണപ്പെടുന്ന പീഠഭൂമികളാണ് ഭൂഖണ്ഡ മധ്യത്തിലുള്ളവ. 
 • തെക്കെ ആഫ്രിക്കന്‍ പീഠഭൂമി ഭൂഖണ്ഡ മധ്യത്തിലു ള്ളതാണ്.
 • ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമിയാണ് ഡെക്കാന്‍ പീഠഭൂമി 
 • ഇന്ത്യയിലെ മറ്റൊരു പീഠഭൂമിയാണ് ചോട്ടാ നാഗ്പൂര്‍ ഇന്ത്യയുടെ മിനറല്‍ ബെല്‍റ്റ് എന്നാണ് ചോട്ടാനാഗ് പൂര്‍ പീഠഭൂമിയുടെ വിശേഷണം. 
 • മിക്ക പീഠഭൂമികളും ധാതു കലവറകളാണ്. ചോട്ടാ നാഗ്പൂര്‍ പ്രദേശത്ത് ഇരുമ്പയിര്, മൈക്ക എന്നിവ വ്യാപകമായി കാണപ്പെടുന്നുണ്ട്. 
 • ഗോല്‍ക്കൊണ്ട് പീഠഭൂമി പ്രദേശത്ത് സ്വര്‍ണം, വ്രജം എന്നിവയുടെ നിക്ഷേപങ്ങളും കാണപ്പെടുന്നു. 
 • ആന്ധ്രപ്രദേശിലാണ് ഗോല്‍ക്കൊണ്ട് സ്വര്‍ണഖനി 
 • ഗോല്‍ക്കൊണ്ട ഖനിയില്‍ നിന്നാണ് കോഹിനൂര്‍ രത്നം ലഭിച്ചത്. 
 • പീഡ്മോണ്ട് എന്ന വാക്കിന്‍റെ അര്‍ത്ഥം അടിവാരം എന്നാണ്