ഭൂകമ്പം

 • ഭൂകമ്പം എന്നര്‍ത്ഥം വരുന്ന സീമോസ് എന്ന വാക്കുത്ഭവിച്ചത് ഗ്രീക്ക് ഭാഷയില്‍ നിന്നാണ്. 
 • ഭൗമോപരിതലത്തില്‍ പെട്ടെന്നുണ്ടാകുന്ന സ്ഥാനഭ്രംശം കമ്പനങ്ങള്‍ ഉണ്ടാക്കുന്നതാണ് ഭൂകമ്പം .
 • ഭൂകമ്പങ്ങള്‍ക്ക് കാരണമായ പ്രഭവ കേന്ദ്രമാണ് ഭൂകമ്പനാഭി.
 • ഇതിനു നേര്‍മുകളിലുള്ള ഭൗമോപരിതല ഭാഗമാണ് അധികേന്ദ്രം. 
 • ഭൂകമ്പങ്ങള്‍ വന്‍തോതില്‍ നടക്കുന്ന മേഖലയാണ് ഡിസ്ട്രക്റ്റീവ് മാര്‍ജിന്‍ 
 • ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കാനുപയോഗിക്കു ന്ന ഉപകരണമാണ് സീമോ ഗ്രാഫ്. 
 • ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കുന്നത് റിക്ടർ സ്കെയില്‍ എന്ന അളവുകോല്‍ ഉപയോഗിച്ചാണ്. 
 • റിക്ടര്‍ സ്കെയിലില്‍ ഏഴിന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളാണ് ശക്തമായ ഭൂകമ്പങ്ങള്‍. 
 • റിക്ടര്‍ സ്കെയിലില്‍ ഒമ്പതിന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളാണ് അതിശക്തമായവ. 
 • വളരെ കു റച്ചു തവണ മാത്രമാണ് ഇത്രയും ശക്തമായ ഭൂകമ്പ ങ്ങള്‍ ഉണ്ടായിട്ടുള്ളത്. 
 • എട്ടിന് മുകളില്‍ രേഖപ്പെടുത്തപ്പെടുന്ന ഭൂകമ്പങ്ങളെല്ലാം ശക്തമായ സുനാമികള്‍ക്കും കാരണമാകാറുണ്ട്. 
 • ഏറ്റവും വേഗത കൂടിയ ഭൂകമ്പ തരംഗങ്ങളാണ് പ്രാഥമിക തരംഗങ്ങള്‍. 
 • ഇവയെ അനുദൈര്‍ഘ്യ തരംഗങ്ങള്‍ എന്നും വിളിക്കപ്പെടുന്നു. 
 • ഏറ്റവും വേഗത കുറഞ്ഞ തിരമാലകളോട് സാദൃശ്യമു ള്ള ഭൂകമ്പ തരംഗങ്ങളാണ് പ്രതല തരംഗങ്ങള്‍. 
 • ഭൂകമ്പ തരംഗങ്ങളുടെ ഗതിവിഗതികള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന രേഖയാണ് സീമോ ഗ്രാം. 
 • 2010ല്‍ പന്ത്രണ്ടോളം തുടര്‍ഭൂകമ്പങ്ങളുണ്ടായ രാജ്യമാണ് ഹെയ്ത്തി. 
 • പോര്‍ട്ട് ഓ പ്രിന്‍സാണ് ഹെയ്തിയുടെ തലസ്ഥാനം
 • 2015ല്‍ തുടര്‍ ഭൂകമ്പങ്ങളിലൂടെ ഗണ്യമായ നാശനഷ്ടമുണ്ടായ രാജ്യമാണ് നേപ്പാള്‍