മരുഭൂമികൾ

 • വാര്‍ഷിക വര്‍ഷപാതം 250 മില്ലീമീറ്ററിനുതാഴെ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികള്‍. 
 • ജൂണ്‍ 11 ആണ് ലോക മരുഭൂമി മരുവല്‍ക്കരണ നിരോധന ദിനമായി ആചരിക്കുന്നത്.
 • 0 ഡിഗ്രി മുതല്‍ 30 ഡിഗി അക്ഷാംശ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരുഭൂമികള്‍ സ്ഥിതി ചെയ്യുന്നത്. 
 • വാണിജ്യ വാതങ്ങളെയാണ് മരുഭൂമികളുടെ സൃഷ് ടാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
 •  മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്നത് ഒട്ടകമാണ്.
 • മരുഭൂമികളില്‍ വളരുന്ന സസ്യജാലങ്ങളാണ് സീറോ ഫൈറ്റുകള്‍. 
 • മരുഭൂമികളില്‍ കാണപ്പെടുന്ന ആവാസ യോഗ്യമാ യ തുരുത്തുകളാണ് മരുപ്പച്ചകള്‍ (ഒയാസിസ്) 
 • ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറയാ ണ്.
 • ഇത് ആഫ്രിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. 
 • ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി അറ്റക്കാമ യാണ്. 
 • ഇത് ഒതെക്കേ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. 
 • ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി ഗോബി മരുഭൂമിയാണ്.
 •  മംഗോളിയ, ചൈന എന്നീ രാജ്യങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. 
 • തെക്കേ അമേരിക്കയിലെ ശീത മരുഭൂമിയാണ് പാറ്റഗോണിയ 
 • ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി മരുഭൂമി. 
 • ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയാണ് തെക് ലാ-മക്കന്‍ 
 • മണല്‍ നിറഞ്ഞ മരുഭൂമികളാണ് മണലാരണ്യങ്ങള്‍ (ergs) എന്നറിയപ്പെടുന്നത്. 
 • ലോകത്തിലെ ഏറ്റവും വലിയ ഏര്‍ഗ് റൂബ് – അല്‍ – ഖാലി മരുഭൂമിയാണ്. 
 • ഇതിന്‍റെ ഭൂരിഭാഗവും സൗദി അറബിയയിൽ  ആയതിനാൽ അറേബ്യൻ  മരുഭൂമി എന്നും ഇതറിയപ്പെടുന്നു
 • പാറ പരപ്പുകൾ മാത്രമുള്ള  മരുഭൂമികളാണ് ഹമ്മദ എന്നറിയപ്പെടുന്നത് 
 • 2015-24 ദശകത്തയാണ് യു.എന്‍.ഒ Decade for the People of African desert ആയി പ്രഖ്യാപിച്ചത്  
 • ലോകത്തിലെ ഏറ്റവും വലിയ ഇൻസെല്‍ ബര്‍ഗാണ് ഓസ്ട്രേലിയയിലെ അയേഴ്സ് ശില.
 • ലോകത്തില്‍ വിസ് ത്യതമായ രണ്ടാമത്തെ മരുഭൂമിയാണിത്. 
 • ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമി ഇറാനിലെ കവീര്‍ മരുഭൂമിയാണ്.
 • ത്രികോണാകൃതിയില്‍ കാണപ്പെടുന്ന മരുഭൂമിയാണ് ഇനായേലിലെ നെഗേവ് മരുഭൂമി 
 • പെയിന്‍റഡ് ഡെസേര്‍ട്ട് അമേരിക്കയിലെ പ്രസിദ്ധമായ മരുഭൂമിയാണ്. 
 • ഓസ്ട്രേലിയയിലെ പ്രധാന മരുഭൂമികളാണ് സിംപ്സണ്‍, ഗ്രേറ്റ് വിക്ടോറിയ, ഗ്രേറ്റ് സാന്‍റി എന്നിവ. 
 • ലിറ്റില്‍ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി ഓസ്ട്രേലിയയിലാണ്. 
 • ഫോസില്‍ മരുഭൂമി എന്നറിയപ്പെടുന്നത് കാലഹാരിയാണ്. 
 • ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമാണ് അറ്റക്കാമ 
 • ഏറ്റവും കുറവ് മരുഭൂമികളുള്ള വന്‍കരയാണ് യൂറോപ്പ്. 
 • മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് അന്‍റാര്‍ട്ടിക്കയാണ്. 
 • ചായമിട്ട മരുഭൂമികള്‍ കാണപ്പെടുന്നത് വടക്കെ മേരിക്കയിലാണ്.
 പ്രധാന മരുഭൂമികള്‍

 

 സഹാറ                       –               ആഫ്രിക്ക 

കാലഹരി                    –               ആഫ്രിക്ക 

പാറ്റഗേണിയ              –               തെക്കെ അമേരിക്ക 

അറ്റക്കാമ                     –               തെക്കെ അമേരിക്ക

ഗേറ്റ് വിക്ടോറിയ       –                ഓസ്ട്രേലിയ 

നെഗേവ്                        –                ഇസ്രയേല്‍ 

ദഷ് തി കവിര്‍            –                ഇറാന്‍

ദഷ് തി ലുത്ത്             –                ഇറാന്‍

തനാമി                           –                ഓസ്ട്രേലിയ 

നമീബ്                            –                നമീബിയ 

സഹേല്‍                        –                 നൈജര്‍

തക്കലമക്കാന്‍            –                 ചൈന