ലോകചരിത്രം
ഇന്ത്യയുടെ പ്രാചീന ശിലായുഗ (പാലിയോലിത്തിക് കാലഘട്ടം) കേന്ദ്രങ്ങളില്‍ ശ്രദ്ധേയമായകന്ദ്രം.
ഭിംബേട്ക
കല്ലുകൊണ്ട് നിര്‍മ്മിച്ച വാസസ്ഥലങ്ങള്‍ (ROCK SHELTERS) കാണപ്പെടുന്നത്.
ഭിംബേട്ക
സൂക്ഷ്മ ശിലായുഗം എന്നറിയപ്പെടുന്നത്.
മധ്യശിലായുഗം (മീസോലിത്തിക് കാലഘട്ടം)
മധ്യശിലായുഗത്തിലെ വേട്ടയാടല്‍ കാരണം വംശനാശം സംഭവിച്ച ജീവി
മാമത്ത് (MAMMOTH)
മാമത്തുകളെ ക്ലോണിംഗിലൂടെ പുനഃസൃഷ്ടിക്കാനൊരുങ്ങുന്ന ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്
ടോറി ഹെറിഡ്ജ്
മധ്യശിലായുഗത്തെ സംബന്ധിച്ച തെളിവുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രദേശങ്ങള്‍
ബംഗാര്‍ (രാജസ്ഥാന്), ആദംഗഡ് (മധ്യപ്രദേശ്)
നായയെ ഇണക്കി വളര്‍ത്താന്‍ ആരംഭിച്ചതും, വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിച്ചതും, സ്ഥിരവാസം ആരംഭിച്ചതും, ഭക്ഷണവും ആഭരണവും പരസ്പരം കൈമാറാന്‍ തുടങ്ങിയതുമൊക്കെ ഏത് ശിലായുഗത്തിലാണ്
മധ്യശിലായുഗം
കൃഷി ആരംഭിച്ചത് ഏത് ശിലായുഗത്തില്‍
നവീന ശിലായുഗം (നിയോലിത്തിക് കാലഘട്ടം)
‘മനുഷ്യന് സ്വയം നിര്‍മ്മിക്കുന്നു’, ‘ചരിത്രത്തില്‍ എന്തു സംഭവിച്ചു’ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചത്
ഗോര്‍ഡന്‍ ചൈല്‍ഡ്
നവീനശിലായുഗ വിപ്ലവം എന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് വിശേഷിപ്പിച്ചത് എന്തിനെയാണ്
കൃഷി ഉണ്ടാക്കിയ മാറ്റങ്ങള്‍
കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം
എടക്കല്‍ ഗുഹ
കളിമണ്‍ പാത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്, മുനയുള്ള മിനുസപ്പെടുത്തിയ ശിലായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്, ചങ്ങാടങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്
നവീന ശിലായുഗത്തില്‍
നവീന ശിലായുഗത്തില്‍ മനുഷ്യര്‍ കൈവരിച്ച സാങ്കേതിക പുരോഗതിക്കുദാഹരണമായ തടാക ഗ്രാമങ്ങള്‍ (LAKE VILLAGES) ഏത് രാജ്യത്തായിരുന്നു
സ്വിറ്റ്സര്‍ലന്റ്
നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെക്കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ്
വടക്കന്‍ ഇറാക്കിലെ ജാര്‍മോ
നവീന ശിലായുഗത്തിലെ ഒരു പ്രധാന കേന്ദ്രമായ ബുര്‍സാഹോം എവിടെയാണ്
കാശ്മീര്‍
ശിലായുഗത്തില്‍ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലം
താമശിലായുഗം (ചാല്‍ക്കോലിത്തിക്ക് യുഗം)
ചെമ്പ് (താമം) കൊണ്ടുള്ള ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്, മണ്‍പാത്ര നിര്‍മ്മാണത്തിന് ചകങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്
താമശിലായുഗം (ചാക്കോലിത്തിക് യുഗം)
നവീനശിലായുഗത്തിലെയും, താമശിലായുഗത്തിലെയും മനുഷ്യജീവിത്തെക്കുറിച്ച് തെളിവുകള്‍ ലഭിച്ച പ്രധാനകേന്ദ്രം
ചാതല്‍ ഹൊയുക്ക് (തുര്‍ക്കി)
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന താമശിലായുഗ കേന്ദ്രമാണ്
മെഹര്‍ഗഡ് (ബലൂചിസ്ഥാന്‍)
മണ്പാത്രനിര്മ്മാണത്തിനുപയോഗിക്കുന്ന ചകം (ജീലേൃ’െ ണവലലഹ) ഉപയോഗിച്ചതിന് തെളിവ് ലഭിച്ച സ്ഥലം
മെഹര്‍ഗഡ്
പ്രാചീന ശിലായുഗത്തിലെ ആയുധം
പരുക്കന്‍ ശിലായുധങ്ങള്‍
മധ്യശിലായുഗത്തിലെ ആയുധം
സൂക്ഷ്മശിലായുധങ്ങള്
നവീനശിലായുഗത്തിലെ ആയുധം
മിനുസപ്പെടുത്തിയ ശിലായുധങ്ങള്‍
താമശിലായുഗത്തിലെ ആയുധം
ശിലകളും ചെമ്പും
ഇന്ത്യയില്‍ പുരാവസ്തു പഠനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ
വെങ്കലയുഗ സംസ്കാരങ്ങള്‍ ഏതൊക്കെ
ഈജിപ്ഷ്യന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, മെസപ്പൊട്ടോമിയന്‍ സംസ്കാരം,സിന്ധുനദീതട സംസ്കാരം
ഈജിപ്തില്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്ന മൃതശരീരങ്ങള്‍ അറിയപ്പെട്ടത്
മമ്മി
മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന വലിയ ശവകുടീരങ്ങള്‍
പിരമിഡുകള്‍
പാചീന ഈജിപ്തിലെ എഴുത്തുവിദ്യ
ഹൈറോഗ്ലിഫിക്സ് (വിശുദ്ധമായ എഴുത്ത്)
ഈജിപ്ഷ്യന്‍ ജനത എഴുതാന്‍ ഉപയോഗിച്ചിരുന്നത്
പാപ്പിറസ് ചെടിയുടെ ഇല
ഹെറോഗ്ലിഫിക്സ് ആദ്യമായി വായിച്ചെടുത്ത ഫ്രഞ്ച് പണ്ഡിതന്
ഷംപോലിയോ
മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള പ്രതിമ
സിംഗ്സ്
മെസപ്പൊട്ടാമിയ എന്ന വാക്കിനര്‍ത്ഥം
രണ്ട് നദികള്‍ക്കിടയിലെ പ്രദേശം (യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികള്‍ക്കിടയിലുള്ള പ്രദേശമാണ് മെസപ്പൊട്ടാമിയ)
മെസപ്പോട്ടാമിയന് സംസ്കാരങ്ങളില്‍ ഉള്‍പ്പെടുന്ന 4 സംസ്കാരങ്ങള്‍
സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍, കാല്‍ഡിയന്‍
പാചീന മെസപ്പൊട്ടാമിയയിലെ പ്രധാന നഗരങ്ങള്‍
ഉര്, ഉറുക്ക്, ലഗാഷ്
മെസപ്പൊട്ടാമിയയിലെ എഴുത്തുവിദ്യ
ക്യൂണിഫോം
മെസപ്പൊട്ടാമിയയിലെ ആരാധനാലയങ്ങള്‍
സിഗുറാത്തുകള്‍
ചൈനീസ് സംസ്കാരം ഉടലെടുത്തത്
ഹൊയാങ്ങ് ഹോ നദീതടത്തില്‍
ഹഗിയ സോഫിയ ചരിത്രസ്മാരകം സ്ഥിതി ചെയ്യുന്നത്
തുര്‍ക്കി
നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത്
പെട്രാക്ക്
പെട്രാര്‍ക്കിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി
സീക്രട്ടം
ഡിവൈന്‍ കോമഡി രചിച്ചത്
ദാന്തെ
ഒക്കാമാറണ് കഥകള്‍ രചിച്ചത്
ബൊക്കാച്ചിയോ
ഡോണ്‍ ക്വിക്സോട്ട് രചിച്ചത്
സെര്‍വാന്തേ
ഇന്‍ പെയ്സ് ഓഫ് ഫോളി രചിച്ചത്
ഇറാസ്മസ്
മൊണാലിസ, അവസാനത്തെ അത്താഴം എന്നീ ചിത്രങ്ങള്‍ വരച്ചത്
ഡാവിഞ്ചി
അന്ത്യവിധി
മൈക്കല്‍ ആഞ്ചലോ
ഏഥന്‍സിലെ വിദ്യാലയം
റാഫേല്‍
ഗട്ടാമെലീത്ത
ദോണാറ്റെലോ
‘ഫ്ളോറന്‍സിലെ ബപ്റ്റിസ്റ്റ് പള്ളിയുടെ വാതില്‍’
ലോറന്‍സോ ഗിബര്‍ട്ടി
അച്ചടിയന്ത്രം കണ്ടുപിടിച്ചത്
ഗുട്ടന്‍ബര്‍ഗ്
മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത്
ജര്‍മ്മനിയില്‍ (നേതൃത്വം നല്‍കിയത് മാര്ട്ടിന് ലൂഥര്‍)
വ്യവസായ വിപ്ലവം ആരംഭിച്ചത്
ഇംഗ്ലണ്ടില്‍
കിഴക്കന്‍ യൂറോപ്പിലെ സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സാവ് വംശജരെ ഏകീകരിക്കാന്‍ റഷ്യന്‍ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനം
പാന്‍സ്ലാവ് പ്രസ്ഥാനം
മധ്യയൂറോപ്പിലും, ബാള്‍ക്കന്‍ മേഖലയിലും സ്വാധീനമുറപ്പിക്കാന്‍ ട്യൂട്ടോണിക് വര്‍ഗ്ഗക്കാരെ ഏകോപിപ്പിക്കുന്നതിന് ജര്‍മ്മന്‍ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്ഥാനം
പാന്ജര്മ്മന് പ്രസ്ഥാനം
അല്‍സൈസ്, ലൊറൈന്‍ പ്രദേശങ്ങള്‍ ജര്‍മ്മനിയുടെ പക്കല്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്ഥാനം
പ്രതികാര പ്രസ്ഥാനം
മൊറോക്കന്‍ പ്രതിസന്ധി ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലുള്ള ശ്രതുതയുടെ ഭാഗമായിരുന്നു
(ഫാന്‍സ്, ജര്‍മ്മനി
പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു
അമേരിക്കന്‍ സ്വാതന്ത്ര്യസമരം
അമേരിക്കന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ബോണ്‍ ടീ പാര്‍ട്ടി നടന്നതെപ്പോള്
1773 ഡിസംബര്‍ 16
അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്
1776 ജൂലൈ 4
അമേരിക്കന്‍ ഭരണഘടന തയ്യാറാക്കിയത്
ജയിംസ് മാഡിസണ്‍
അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്
ജോര്‍ജ്ജ് വാഷിംഗ്ടണ്‍
ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ട പ്രധാന ചിന്തകര്‍ ആരൊക്കെ
റൂസ്സോ, വോള്‍ട്ടയര്‍,മോണ്ട
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്
ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവം നടന്ന വര്‍ഷം
1789
‘ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവത്തിന്റെ ഓര്‍മ്മയ്ക്കായി ‘സ്വാതന്ത്ര്യത്തിന്റെ മരം’ നട്ട മൈസൂര്‍ ഭരണാധികാരി
ടിപ്പു സുല്‍ത്താന്‍
ദ സോഷ്യല്‍ കോണ്‍ട്രാക്ട് ആരുടെ ഗ്രന്ഥം
റൂസ്സോ
ആധുനിക ഫാന്‍സിന്റെ ‘ജസ്റ്റീനിയന്‍’ എന്നറിയപ്പെടുന്നത്
നെപ്പോളിയന്
സൈമണ്‍ ബോളിവറിന്റെ ജന്മസ്ഥലം
വെനസ്വേല
‘വിമോചകന്’, ‘തെക്കെ അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍’ എന്നിങ്ങനെ അറിയപ്പെടുന്നത്
സൈമണ്‍ ബോളിവര്‍
‘സംരക്ഷകന്‍’ എന്നറിയപ്പെട്ടത്
ജോസ് ഡി സാന്‍ മാര്ട്ടിന്
അമ്മ എന്ന നോവലിന്റെ രചയിതാവ്
മാക്സിം ഗോര്‍ക്കി
‘ബാറ്റില്‍ഷിപ്പ് പൊട്ടൊകീന്’ എന്ന സിനിമയുടെ സംവിധായകന്
സെര്‍ഗി ഐസന്‍സ്റ്റീന്‍
ബോള്‍ഷെവിക്ക് പാര്‍ട്ടിയുടെ നേതാക്കള്‍
ലെനിന്, ട്രോട്സ്കി
മെന്‍ഷെവിക്ക് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്
കെറന്‍സ്കി
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി രൂപം കൊണ്ട സംഘടന
ലീഗ് ഓഫ് നേഷന്‍സ്
വേഴ്സായ് സന്ധി ഒപ്പുവെച്ച വര്‍ഷം
1919
.ലാറ്റിന്‍ ഭാഷയില്‍ ഫാസിസം എന്ന വാക്കിന്റെ അര്‍ത്ഥം
ഒരു കെട്ട് ദണ്ഡും അതിനു മുകളില്‍ ഒരു മഴുവും
ഫാഷിസ്റ്റുകള്‍ വധിച്ച ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് ചിന്തകന്‍
മെറ്റിപ്പോറ്റി
നാസി ഭരണകാലത്തെ ജൂതവേട്ടയുടെ അനുഭവ വിവരണ കൃതിയാണ്
ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
നാസികള്‍ വധിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മലയാളിയായ വിപ്ലവകാരി
ചെമ്പകരാമന്‍ പിള്ള
അച്ചുതണ്ട് ശക്തികള്‍
ജര്‍മ്മനി, ഇറ്റലി, ജപ്പാന്
സഖ്യശക്തികള്‍
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന
യുദ്ധവിരുദ്ധ വികാരത്തിന്റെ ഭാഗമായ സഡാക്കോ കൊക്കുകള്‍ നിര്‍മ്മിച്ച് ബാലിക
സഡാക്കോ സസുക്കി
ജനറേഷന്, കനാല്‍, ആഷസ് ആന്റ് ഡയമണ്ട്സ് എന്നീ യുദ്ധസിനിമാ ത്രയങ്ങള്‍ ആരുടേതാണ്
ആന്ദ്രേ വൈദ്
ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന സിനിമയുടെ സംവിധായകന്
സ്റ്റീവൻ സ്പില്‍ബര്‍ഗ്
ആറ്റം ബോംബിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നവരെ വിശേഷിപ്പിക്കുന്ന വാക്ക്
ഹിബാക്കുഷ
ശീതസമരം എന്നറിയപ്പെടുന്നത് ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ്
അമേരിക്ക, സോവിയറ്റ് യൂണിയന്
ഗ്ലാനോസ്ത്, പെരിസ്ട്രോയിക്ക് എന്നീ ഭരണപരിഷ്കാരങ്ങള്‍ ആരുടേതായിരുന്നു
മിഖായേല്‍ ഗോര്‍ബച്ചേവ്
രക്തരൂഷിതമായ ഞായറാഴ്ച ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
റഷ്യന്‍ വിപ്ലവം
റഷ്യയില്‍ ഫെബ്രുവരി വിപ്ലവത്തിനുശേഷം താല്‍ക്കാലിക ഗവണ്മെന്റിനു നേതൃത്വം നല്‍കിയത്
കെറന്‍സ്കി
ഫെബ്രുവരി വിപ്ലവം നടന്ന മാസം
മാര്‍ച്ച്
ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ച വിപ്ലവം
ഒക്ടോബര്‍ വിപ്ലവം
കറുപ്പു വ്യാപാരം, തുറന്ന വാതില്‍ നയം എന്നിവ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
ചൈനീസ് വിപ്ലവം
ബോക്സര്‍ കലാപം നടന്ന വര്‍ഷം
1900
ചൈനീസ് വിപ്ലവം ഏത് രാജവംശത്തിനെതിരെ ആയിരുന്നു
മഞ്ചു രാജവംശം
ചൈനീസ് വിപ്ലവം നടന്ന വര്‍ഷം
1911
കുമിന്താങ്ങ് പാര്‍ട്ടിയുടെ നേതൃത്വം വഹിച്ചത്
സണ്‍യാത്സണ്‍
തുറന്ന വാതില്‍ നയം പ്രഖ്യാപിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി
ജോണ്‍ ഹേയ്
ലോംഗ് മാര്‍ച്ചിനു നേതൃത്വം നല്‍കിയത്
മാവോ സേതുംഗ്
ജനകീയ ചൈന റിപ്പബ്ലിക്ക് ആയി മാറിയത്
1949 ഒക്ടോബര്‍
തികക്ഷി സൗഹാര്‍ദ്ദത്തിലെ അംഗ രാഷ്ട്രങ്ങള്‍
ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ
തികക്ഷി സഖ്യത്തിലെ അംഗങ്ങള്‍
ജര്‍മ്മനി, ഇറ്റലി, ഓസ്ട്രിയ – ഹംഗറി
ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത്
1914
ഓസ്ട്രിയന്‍ കിരീടാവകാശിയായ ഫ്രാന്‍സിസ് ഫെര്‍ഡിനാന്റിനെ വധിച്ച സെര്‍ബിയന്‍ ആുവാവ്
ഗാവ്ലോ പ്രിന്സിപ്പ്
ഗ്രാന്‍ഡ് ഇല്യൂഷന്‍ എന്ന സിനിമ ആരുടേതാണ്
ഴാങ്ങ് റെന്വാ
ആഗോളവല്‍ക്കരണം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
ഹാര്‍വാര്‍ഡ് ഇക്കണോമിക്സ് റിവ്യൂ (1983)
ഹോളോകാസ് എന്നറിയപ്പെടുന്നത്
കോണ്സെന്ട്രേഷന് ക്യാമ്പുകളിലെ ജൂതന്മാരുടെ കൂട്ടക്കൊല
ഹിറ്റ്ലര്‍ രൂപം നല്കിയ സൈന്യം
തവിട്ടുകുപ്പായക്കാര്‍
ഹിറ്റ്ലര്‍ രൂപം നല്കിയ രഹസ്യ സംഘം
ഗസ്റ്റപ്പോ
മുസ്സോളിനി രൂപം നല്കിയ സൈന്യം
കറുത്ത കുപ്പായക്കാര്‍
Recent Comments