വനങ്ങൾ


ലോക വനദിനമായി ആചരിക്കുന്നത്  മാര്‍ച്ച് 21-നാണ്. 
വന്‍കരകളുടെ 40%ത്തോളം വനങ്ങളായിരുന്നു. 
വലിയ തോതില്‍ നാശം സംഭവിക്കാത്ത വനങ്ങള്‍ ഇന്നുള്ളത് ആമസോണ്‍ -കോംഗോ തടങ്ങളില്‍ മാത്രമാണ്. 
ഒട്ടും കോട്ടംവരാതെ സൂക്ഷിക്കുന്ന വനങ്ങളാണ് കന്യാവനങ്ങള്‍ എന്നറിയപ്പെടുന്നത്. 


പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഒരു വിഭവമാണ് സ്വാഭാവിക വനങ്ങള്‍. 
ലോകത്ത് ഏറ്റവും കൂടുതല്‍ വനമുള്ളത് റഷ്യയിലാണ്.
രണ്ടാം സ്ഥാനം – ബ്രസീലിനാണ്. 
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍ മഴക്കാടുകള്‍. 
ലോകത്ത് ഏറ്റവും കൂടുതല്‍ വനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ.
ലോകത്തുള്ള ആകെ വനത്തിന്‍റെ 1.7 ശതമാനമാണ് കേരളത്തിലുള്ളത്. 
ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 20.60 ശതമാനം വനമാണ്. 
ഏറ്റവും കൂടുതല്‍ വനമുള്ള ഇന്ത്യന്‍ സംസ്ഥാനം മധ്യപ്രദേശാണ്. 
വനം ഏറ്റവും കുറവ് പഞ്ചാബിലാണ്.
ശതമാനാടിസ്ഥാനത്തില്‍ വനം കൂടുതല്‍ മിസോറാമിലാണ്.
വനമഹോത്സവം ആരംഭിച്ചത് കെ.എം. മുന്‍ഷിയാണ്. 
1950ലാണ് വന മഹോത്സവം ആരംഭിച്ചത്. 


എല്ലാ വര്‍ഷവും ജൂലായ് ആദ്യവാരമാണ് വനമഹോത്സവം ആചരിക്കുന്നത്. 
വനം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ആന്‍ഡമാന്‍ നിക്കോബാറാണ്. 
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ് നീലഗിരിയാണ്. 
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് അഗസ്ത്യകൂടമാണ്. 
കണ്ടല്‍വനങ്ങള്‍ കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. 
പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് ലോകത്തിലെ പ്രധാനപ്പെട്ട കണ്ടല്‍വനപ്രദേശമാണ്. 
വന നശീകരണത്തിനെതിരെയാണ് സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്.
ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ – ഡെറാഡൂണിലാണ്
വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് – ഡെറാഡൂണ്‍. 
വന്യജീവികളുടെയും, സസ്യങ്ങളുടെയും സംരക്ഷണത്തിന് പ്രത്യേക പരിരക്ഷ നല്‍കുന്ന പ്രദേശങ്ങളാണ് പൊതുവെ വന്യജീവി സങ്കേതം ദേശീയോദ്യാനം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. 
ലോകത്തിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക് അമേരിക്കയിലെ യെല്ലോ സ്റ്റോണ്‍ ആണ്. 
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം 1936ല്‍ നിലിവില്‍ വന്ന ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റാണ്.

കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍

നെയ്യാര്‍…………………………..തിരുവനന്തപുരം 
പേപ്പാറ……………………………തിരുവനന്തപുരം 
ചെന്തുരുണി…………………….കൊല്ലം 
ചിന്നാര്‍ ………………………….. ഇടുക്കി
ഇടുക്കി…………………………….ഇടുക്കി 
പീച്ചി-വാഴാനി………………..തൃശ്ശൂര്‍ 
ചിമ്മിനി…………………………..തൃശ്ശൂര്‍ 
മലബാര്‍ …………………………..കോഴിക്കോട് 
ആറളം …………………………….കണ്ണൂര്‍ 
കൊട്ടിയൂര്‍ ……………………..കണ്ണൂര്‍ 
തിരുനെല്ലി………………………..വയനാട് 
മുത്തങ്ങ……………………………വയനാട്

ഹെയ്‌ലി ദേശീയോദ്യാനം, രാംഗംഗ ദേശീയോദ്യാനം എന്നീ പേരുകളിലും ജിം കോര്‍ബറ്റ് ദേശീയോദ്യാനം അറിയപ്പെട്ടിരുന്നു. 
ഇന്ത്യയിലാദ്യമായി പ്രോജക്ട് ടൈഗര്‍ ആരംഭിച്ചതും ജിം കോര്‍ബറ്റിലാണ്. 
ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസർവ്വ് ഗുജറാത്തിലെ ഗ്യാന്‍ ഭാരതിയാണ്.
തിങ്ങിനിറഞ്ഞ ഉയരമേറിയ വൃക്ഷങ്ങളാണ് ഉഷ്ണമേഖല മഴക്കാടുകളില്‍ ഉണ്ടാവുക.


സൈലന്‍റ് വാലി പ്രധാനപ്പെട്ട മഴക്കാടാണ്. 
വാര്‍ഷിക വര്‍ഷപാതം 200 സെന്‍റി മീറ്ററിന് മുകളിലും, ദൈനിക താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് നിത്യഹരിത വനങ്ങള്‍ വളരുന്നത്.
കുന്തിരിക്കം, ചുരുളി, വെള്ളകില്‍, കമ്പകം, ചെമ്പുന്ന എന്നിവയാണ് നിത്യഹരിത വനങ്ങളിലെ പ്രധാന വൃക്ഷങ്ങള്‍. 
ലോകത്തെ ഏറ്റവും വലിയ നിശാശലഭമായ ‘അറ്റ്ലസ് മോത്ത്, നിത്യഹരിത വനങ്ങളിലാണ് കാണപ്പെടുന്നത്. 
ആഞ്ഞിലി, കമ്പകം, എന്നിവയാണ് ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിലെ പ്രധാന വൃക്ഷങ്ങള്‍. 
മയിലുകളുടെ സ്വാഭാവിക ആവാസകേന്ദ്രമാണ് വരണ്ട ഇലപൊഴിയും കാടുകള്‍.
കേരളത്തിന്‍റെ ആകെ വിസ്തൃതിയുടെ 40.13 ശതമാനം വനമാണ്. 
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ളത് ഇടുക്കിയിലാണ്. 
ഏറ്റവും കുറവ് വനം ഉള്ളത് ആലപ്പുഴ ജില്ലയിലാണ്. 
കേരള വനവല്‍ക്കരണ പരിപാടി ആരംഭിച്ചത് ലോക ബാങ്കിന്‍റെ സഹായത്തോടെയാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചിയിലാണ്. 
കേരള ഫോറസ്റ്റ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ കോട്ടയത്താണ്.
36 വനം ഡിവിഷനുകളാണ് കേരളത്തിലുള്ളത്.
വിസ്തീര്‍ണ്ണം കൂടിയത് റാന്നി ഡിവിഷനും കുറഞ്ഞത് അഗസ്ത്യവനവുമാണ്. 
ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യ സംരക്ഷണ മേഖല (കമ്മ്യൂണിറ്റി റിസര്‍വ്) കടലുണ്ടിയില്‍ നിലവില്‍വന്നു. 
കേരളത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതമാണ് നെയ്യാര്‍. 
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമാണ് പെരിയാര്‍ വന്യജീവി സങ്കേതം. 
ഇത് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നായിരുന്നു.


1934 ലാണ് നെല്ലിക്കാംപെട്ടി സാങ്ച്വറി നിലവില്‍ വന്നത്. 
1978ല്‍ കേരളത്തിലെ ആദ്യത്തെ കടുവാസംരക്ഷണ കേന്ദ്രമായി പെരിയാര്‍ വന്യജീവി സങ്കേതം മാറി. 
തേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നതും പെരിയാര്‍ വന്യജീവി സങ്കേതമാണ്. 
ശബരിമല, മംഗളാദേവീക്ഷേത്രം എന്നിവ പെരിയാര്‍ വന്യജീവി സങ്കേതത്തിനകത്താണ്. 
2010 -ലാണ് പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രമായി മാറിയത്. 
ലോകത്തിലെ ഏറ്റവും വലിയ കന്യാവനം ആമസോണ്‍ ആണ്. 
എന്നാല്‍ കേരളത്തിലെ ഏക കന്യാവനം സൈലന്‍റ് വാലിയാണ്.

പക്ഷിസങ്കേതങ്ങള്‍

തട്ടേക്കാട്     –  എറണാകുളം
മംഗളവനം  –  എറണാകുളം
ചൂലന്നൂര്     –  തൃശ്ശൂര്‍  – പാലക്കാട് 
അരിപ്പ          –  തിരുവനന്തപുരം

2011 ഐക്യരാഷ്ട്രസഭ ലോകവനവര്‍ഷമായി ആചരിക്കുന്നു.
2010-ലാണ് കോഴിക്കോട് ജില്ലയിലെ മലബാര്‍ വന്യ ജീവി സങ്കേതം നിലവില്‍ വന്നത്. 
മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം കക്കയമാണ്.
 ‘ഷെന്തുരുണി’ എന്നറിയപ്പെടുന്ന മരത്തിന്‍റെ പേരിലുള്ള വന്യജീവി സങ്കേതമാണ് കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതം. 
കേരളത്തിലെ ഒരേയൊരു ലയണ്‍ സഫാരി പാര്‍ക്കാണ് നെയ്യാര്‍ ഡാമിലെ മരക്കുന്നം ദ്വീപിലാണുള്ളത്.
കേരള വനംവകുപ്പ് 2006-ല്‍ രൂപവത്ക്കരിച്ച് സംരക്ഷിത മേഖലയാണ് ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനാം. 
കേരളത്തിന്‍റെ കടല്‍ത്തീര സംരക്ഷണത്തിനായി അനുയോജ്യമായ മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയാണ് ‘ഹരിതതീരം’ പദ്ധതി

ദേശീയോദ്യാനങ്ങള്‍ 

ഇരവികുളം                ഇടുക്കി – 1978 
പെരിയാര്‍                   ഇടുക്കി – 1982
 സൈലന്‍റ് വാലി       പാലക്കാട് 1984 
ആനമുടിചോല        ഇടുക്കി – 2003
മതികെട്ടാന്‍ ചോല ഇടുക്കി – 2003
പാമ്പാടും ചോല       ഇടുക്കി – 2003

കടുവ സംരക്ഷണകേന്ദ്രങ്ങള്‍
 പെരിയാര്‍            ഇടുക്കി – 1978 
പറമ്പിക്കുളം       പാലക്കാട് – 2010

കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവസംരക്ഷണ കേന്ദ്രം, തമിഴ്നാട്ടിലെ മുതുമലൈ വന്യജീവി സങ്കേതം എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന വന്യജീവി സങ്കേതമാണ്. വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം 
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് എറണാകുളത്തെ തട്ടേക്കാട്. 
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഇരവികുളം, ചെറുത് പാമ്പാടുംചോലയാണ്. 
വരയാടുകളെ സംരക്ഷിക്കുന്നത് ഇരവികുളത്താണ്. 
മയിലുകളുടെ സംരക്ഷണത്തിനുള്ള കേരളത്തിലെ വന്യജീവി സങ്കേതമാണ് ചൂലന്നൂര്‍. 
സംസ്ഥാനത്തെ കലാലയങ്ങളെ ഹരിതാഭമാക്കാനായ വനം-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ചേർന്ന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ‘നമ്മുടെ മരം’ പദ്ധതി.