ശിലകള്‍  
 • ഒരു ധാതുവിന്‍റെയോ, ഒന്നിലധികം ധാതുക്കളുടെയോ ഖര രൂപത്തിലുള്ള സഞ്ചയമാണ് ശില. 
 • ലാവ : ഭൂവല്‍ക്കത്തിന് പുറത്ത് എത്തുന്ന ശിലാദവമാണിത്.
 • ശിലകളെ അവ രൂപം കൊള്ളുന്നതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിക്കാം.
ആഗ്നേയ ശിലകള്‍ (Igneous Rocks)  
 • മാതൃശില പ്രാഥമികശില എന്നെല്ലാം അറിയപ്പെടുന്നത് ആഗ്നേയ ശിലകളാണ്. 
 • മാഗ്‌മയോ ലാവയോ തണുത്തുറഞ്ഞ് ഉണ്ടാവുന്ന ശിലകളാണിവ.
 • മാഗ്‌മ ഭൂവല്‍കത്തിനകത്തെ ശിലാദ്രവമാണ്. 
 • അഗ്നിപര്‍വ ജന്യശിലകള്‍ എന്നറിയപ്പെടുന്നത് ബാഹ്യഗ്നേയ ശിലകളാണ്..
 • ഫോസിലുകളില്ലാത്ത ശില – ആഗ്നേയശില 
 • ഭൂവല്‍ക്കത്തിന്‍റെ വളരെയധികം ആഴത്തില്‍ രൂപം കൊള്ളുന്ന ആഗ്നേയ ശിലകളാണ് പാതാള ശിലകള്‍ (പ്ലട്ടോണ്‍സ്)
 • ഇന്ത്യയിലെ റിഗര്‍ മണ്ണ് (പരുത്തി മണ്ണ്), ബസാള്‍ട്ട് ശിലകള്‍ പൊടിഞ്ഞാണ് രൂപം കൊണ്ടതാണ്.
 • ഭൂവല്‍കത്തിന്‍റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ആഗ്നേയശിലകളാണ്. 
 • അവസാദ ശിലകള്‍ (Sedimentary Rocks)
 • പല രീതിയിലുള്ള അവസാദങ്ങള്‍ അടിഞ്ഞ് കൂടി രൂപം കൊള്ളുന്ന ശിലകളാണിവ. 
 • ശകലിയ അവസാദശിലകള്‍ – ഉദാ: മണല്‍ കല്ല്, എക്കല്‍ കല്ല് 
 • രാസിക അവസാദശിലകള്‍ ഉദാ: കല്ലുപ്പ്, ജിപ്സം
 • ജൈവിക അവസാദശിലകള്‍ – ഉദാ: കല്‍ക്കരി, ചോക്ക്, ചുണ്ണാമ്പ് കല്ല് 
 • അവസാദ ശിലകള്‍ മിക്കവാറും പാളികളായി  കാണപ്പെടുന്നു 
 • ഫോസിലുകള്‍ കാണപ്പെടുന്നു
 •  ഭാരവും കാഠിന്യവും കുറവാണ് 
 • കാറ്റിന്‍റെ നിക്ഷേപ പ്രക്രിയ മൂലം രൂപം കൊള്ളുന്ന അവസാദശിലയാണ് ലോയ്സ്
കായാന്തരിക ശിലകള്‍ (Metamorphic Rocks)  
 • ശക്തമായ ചൂടിന്‍റെയോ, മര്‍ദത്തിന്‍റെയോ ഫലമായി രൂപം കൊള്ളുന്നവ 
 • ഒരിക്കല്‍ ആഗ്നേയ ശിലയോ, അവസാദ ശിലയോ ആയിരുന്നവയാണ് പിന്നീട് കായാന്തരിക ശിലയായി മാറുന്നത്. 
 • സമ്മര്‍ദ്ദ കായാന്തരീകരണത്തിന്‍റെ ഫലമായി ഗ്രാനൈറ്റ് – നയിസ് – ആയിമാറുന്നു.
 • ഷെയ്ല്‍ – ഷിസ്റ്റ് – ആയിമാറുന്നു 
 • മണല്‍കല്ല് – ക്വാര്‍ട്ട്സൈറ്റ് – ആയിമാറുന്നു 
 • താപിയ കായാന്തരീകരണത്തിന്‍റെ ഫലമായി ചുണ്ണാമ്പ് കല്ല് – മാര്‍ബിള്‍ -ആയിമാറുന്നു. 
 • ഷെയ്ല്‍ – സ്ലേറ്റ് – ആയിമാറുന്നു 
 • കേരളത്തില്‍ ഏറ്റവുമധികം കാണപ്പെടുന്നത് കായാന്തരിക ശിലകളാണ്