ഇന്ത്യയുടെ ഭൂമിശാസ്ത്ര മേഖലകൾ 

  • ലോകത്ത് വലിപ്പത്തില്‍ ഏഴാം സ്ഥാനമാണ് ഇന്ത്യക്ക്. 
  • ഇന്ത്യയുടെ ആകെ ഭൂവിസ്തതി 3,28,7782 ചതുരശ കിലോമീറ്ററാണ്.
  • ഇത് ലോക വിസ്തൃതിയുടെ 2.42% ആണ്. 
  • ഇന്ത്യയുടെ വടക്കേ അറ്റം മുതല്‍ തെക്കെ അറ്റം വരെ 3214 കിലോമീറ്ററാണ്. 
  • കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറേ അറ്റം വരെ 2933 കിലോമീറ്ററാണ് ദൂരം.
  •  ഇന്ത്യയുടെ കര അതിര്‍ത്തി മൊത്തം 15200 കിലോമീറ്ററാണ്. 
  • കടല്‍തീരത്തിന്‍റെ ആകെ നീളം 7516 കിലോമീറ്ററാണ്. 
  • ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ അഞ്ചര മണിക്കൂര്‍ മുന്നിലാണ്.
  • ഭൂപ്രകൃതിയനുസരിച്ച് ഇന്ത്യയെ നാല് വ്യത്യസ്ത ഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
  •  ഉത്തര പര്‍വ്വതമേഖല, ഉത്തരമഹാ സമതലങ്ങള്‍ ഉപദ്വീപായ പീഠഭൂമി, തീരദേശ സമതലങ്ങളും ദീപുകളും എന്നിങ്ങനെ തരംതിരിക്കാം.