ഇന്ത്യൻ ഭരണഘടന

കോണ്‍സ്റിറ്റുവന്‍റ് അസംബ്ളി 

ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് എം.എന്‍. റോയ് ആണ്. 

ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന നിര്‍മ്മിച്ചത് ഭരണഘടനാ നിര്‍മ്മാണ സഭയാണ്. 

1946 ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രകാരമാണ് ഭരണഘടനാ നിര്‍മ്മാണ സഭ സ്ഥാപിക്കപ്പെട്ടത്. 

കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലിയാണ്. 

കാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ വൈസ്രോയി വേവല്‍ പ്രഭുവായിരുന്നു. 

1946 ഡിസംബര്‍ 6-നാണ് ഇത് നിലവില്‍ വന്നത്. 

മൊത്തം 389 അംഗങ്ങളാണ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്. 

പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ അംഗങ്ങള്‍ പിന്മാറിയതോടെ അവസാന അംഗസംഖ്യ 299 ആയി രുന്നു. 

17 മലയാളികളാണ് കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലിയില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. 

ഇവരില്‍ 3 പേര്‍ (ആനി മസ്ക്രീന്‍, ദാക്ഷായണി വേലായുധന്‍, അമ്മുസ്വാമി നാഥന്‍) സ്ത്രീകളായിരുന്നു. 

പട്ടംതാണുപിള്ള, ജോണ്‍ മത്തായി, ആര്‍. ശങ്കര്‍, പി. എസ്. നടരാജപിള്ള, കെ.എ. മുഹമ്മദ്, പി.ടി. ചാക്കോ,

പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. മാധവ മേനോന്‍, പി. കുഞ്ഞിരാമന്‍, കെ.ടി.എം.എ. ഇബ്രാഹിം, ബി.പോ ക്കര്‍, എ.കെ. മേനോന്‍, ഇസഹാക്ക്സേത്ത്, മുഹമ്മദ് ഇസ്മയില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. 

1946 ഡിസംബര്‍ 9-ന് പതിനൊന്ന് മണിക്കാണ് ആദ്യ യോഗം ചേര്‍ന്നത്. ഡിസംബര്‍ 23 വരെ തുടര്‍ന്നു. 

മൊത്തം 207 പ്രതിനിധികളാണ് ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തത്. (9 വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു).

പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളായിരുന്നു ആദ്യ സമ്മേളനത്തിന്‍റെ വേദി. 

ഡോ. സച്ചിദാനന്ദ സിന്‍ഹയാണ് ആദ്യ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്. 

അസംബ്ലിയെ ആദ്യമായി അഭിസംബോധന ചെയ്തത് ആചാര്യ ജെ.ബി. കൃപലാനിയാണ്. 

1946 ഡിസംബര്‍ 11-ന് കോണ്‍സ്റ്റിറ്റുവെന്‍റ് അസംബ്ലിയുടെ സ്ഥിരം പ്രസിഡണ്ടായി ഡോ. രാജേന്ദ്രപ്രസാദ് തെരഞ്ഞെടുക്കപ്പെട്ടു. 

ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് എച്ച്.സി. മുഖര്‍ജിയാണ്. 

ഭരണഘടനാ നിര്‍മ്മാണസഭയുടെ നിയമോപദേഷ്ടാവ് ബി.എന്‍. റാവു ആയിരുന്നു. 

2 വര്‍ഷവും പതിനൊന്ന് മാസവും 18 ദിവസവും കൊണ്ടാണ് ഭരണഘടനാ നിര്‍മ്മാണം പൂര്‍ത്തിയായത്.

മൊത്തം 11 സെഷനുകളായി 165 ദിവസം അസംബ്‌ളി സമ്മേളിച്ചിരുന്നു. 

1947 ആഗസ്ത് 14-ന് അര്‍ദ്ധരാത്രി കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലി ഇന്ത്യയുടെ നിയമനിര്‍മ്മാണ സഭയായി മാറി. 

ഒരു നിയമ നിര്‍മ്മാണ സഭയെന്ന നിലക്ക് അസംബ്ലി ആദ്യമായി സമ്മേളിച്ചത് 1947 നവംബര്‍ 17- നാണ്.

ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായും, ജി.വി. മാവ്‌ലങ്കാര്‍ സ്പീക്കറായുമാണ് ഈ സമ്മേളനം നടന്നത്. 

1947 ആഗസ്ത് 29നാണ് അംബേദ്ക്കര്‍ അദ്ധ്യക്ഷനായി ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിലവില്‍വന്നത്. 

ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് അംബേദ്ക്കറാണ്. 

1949 നവംബര്‍ 26-ന് ഭരണഘടനയെ കോണ്‍സ്റ്റിറ്റുവെന്‍റ് അസംബ്ലി അംഗീകരിച്ചു. 

നവംബര്‍ 26 ദേശീയ നിയമദിനമായാണ് ആചരിച്ചുവരുന്നത്. 

1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. 

ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 

എല്ലാവര്‍ഷവും ജനുവരി 26നാണ് ഇന്ത്യ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. 

1950 ജനുവരി 26ന് കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലി കാലഹരണപ്പെട്ടു. 

ഭരണഘടനപ്രകാരം ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യ പ്രസിഡണ്ടായി ചുമതലയേറ്റു.

ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത് നന്ദലാല്‍ ബോസ് ആണ്.

ഭരണഘടനയുടെ പിതാവ് – ഡോ. ബി.ആര്‍. അംബേദ്കര്‍ 

ഭരണഘടനയുടെ തലവന്‍ – പ്രസിഡന്‍റ് 

ഭരണഘടനയുടെ സംരക്ഷകന്‍ – സുപ്രീംകോടതി

ആമുഖം 

1946 ഡിസംബര്‍ 13-ന് ജവഹര്‍ലാല്‍ നെഹ്റുവാണ് ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ എന്ന പ്രമേയം അവതരിപ്പിച്ചത്. 

ഇതാണ് പിന്നീട് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി മാറിയത്.

അമേരിക്കന്‍ ഭരണഘടനയുടെ ആമുഖത്തെ മാതൃകയാക്കിയാണ് നെഹ്റു ഇത് തയ്യാറാക്കിയത്. 

ആമുഖം ആരംഭിക്കുന്നത് ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നാണ് 

ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമതു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കു ന്നു. 

ഒരേ ഒരു തവണയാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്തിയത്. 

1976ലെ 42-ാം ഭരണഘടന ഭേദഗതി പ്രകാരമാണ് ആ മുഖം ഭേദഗതി ചെയ്യപ്പെട്ടത്. 

ഇതു പ്രകാരം സെക്കുലര്‍, സോഷ്യലിസ്റ്റ്, ഇന്‍റെഗ്രിറ്റി എന്നീ ആശയങ്ങള്‍ ആമുഖത്തില്‍ ഉള്‍പ്പെടുത്തി. 

ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോല്‍ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് നെഹ്റുവാണ്. 

ഇന്ത്യയുടെ രാഷ്ടീയ ജാതകം എന്ന് ആമുഖത്ത വിശേഷിപ്പിച്ചത് കെ.എം. മുന്‍ഷിയാണ്.

ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് പ്രസിദ്ധ രാഷ്ട്രീയ നി രൂപകനായ താക്കൂര്‍ദാസ് ഭാര്‍ഗവാണ്. 

ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്നും ആമുഖത്തെ വിശേഷിപ്പിക്കാറുണ്ട്.

ഭരണഘടനയുടെ ഭാഗങ്ങൾ 

22 ഭാഗങ്ങളായാണ് ഇന്ത്യന്‍ ഭരണഘടനയെ വിഭജിച്ചിട്ടുള്ളത്. 

ഭാഗം ഒന്നില്‍ ഒന്ന് മുതല്‍ നാല് വരെ ആര്‍ട്ടിക്കിളുകളാണ് ഉള്‍ക്കൊള്ളുന്നത്. 

5 മുതല്‍ 11 വരെ ആര്‍ട്ടിക്കിളുകള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം രണ്ടില്‍ പൗരത്വമാണ് പരാമര്‍ശിക്കപ്പെടുന്നത്. 

12 മുതല്‍ 35 വരെ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം മൂന്നില്‍ മൗലികാവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 

36 മുതല്‍ 31 വരെ ആര്‍ട്ടിക്കിളുകള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം 4 ല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശകതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 

ആര്‍ട്ടിക്കിള്‍ 51 എ ഉള്‍ക്കൊള്ളുന്ന ഭാഗം 4എ മൗലിക കര്‍ത്തവ്യങ്ങളെ പറ്റിയാണ് പരാമര്‍ശിക്കുന്നത്. 

52 മുതല്‍ 151 വരെ ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുന്ന ഭാഗം 5ല്‍ യൂണിയന്‍ എക്സിക്യൂട്ടീവ്, പാര്‍ലമെന്‍റ് , സുപ്രീംകോടതി, സിഎ.ജി എന്നിവ പരാമര്‍ശിക്കപ്പെടുന്നു. 

ഭാഗം ആറില്‍ 152 മുതല്‍ 237 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ സംസ്ഥാനങ്ങളെ പറ്റിയാണ്. 

ഭാഗം ഏഴ് (ആര്‍ട്ടിക്കിള്‍ 238) പില്‍ക്കാലത്ത്. റദ്ദാക്കപ്പെട്ടു. 

239 മുതല്‍ 241 വരെ ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുന്ന ഭാഗം എട്ട് കേന്ദ്രഭരണ പ്രദേശങ്ങളെ പറ്റിയാണ്. 

ഭാഗം ഒമ്പതില്‍ പഞ്ചായത്തുകളെ പറ്റിയാണ് പരാമര്‍ശം .

ഭാഗം ഒമ്പത് എ യില്‍ മുന്‍സിപ്പാലിറ്റികളും പരാമര്‍ശി ക്കപ്പെടുന്നു.

ഭാഗം ഒമ്പത് ബി യില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെക്കുറിച്ച് പ്രതിപാദിക്കുന്നു. 

ഭാഗം പത്തില്‍ പട്ടിക-ഗോത്ര വര്‍ഗ്ഗ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 

245 മുതല്‍ 263 വരെ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം പതിനൊന്നില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു. 

ഭാഗം പന്ത്രണ്ടില്‍ ധനകാര്യവും വ്യവഹാരങ്ങളും വസ്തുവും കരാറുകളും ഉള്‍പ്പെടുന്നു. 

ഭാഗം പതിമൂന്നില്‍ ആഭ്യന്തര വ്യാപാരവും വാണിജ്യവും പരസ്പര സമ്പര്‍ക്കവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

പതിനാലാം ഭാഗത്തില്‍ കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളും 14 എ യില്‍ ട്രിബ്യൂണലുകളും പരാമര്‍ശിക്കുന്നു. 

324 മുതല്‍ 329 വരെ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പതിനഞ്ചാം ഭാഗത്തില്‍ തിരഞ്ഞെടുപ്പുകള്‍ പരാമര്‍ശിക്കപ്പെടുന്നു. 

ഭാഗം പതിനാറില്‍ പട്ടിക ജാതികള്‍, ഗോത്രങ്ങള്‍, ആംഗ്ലോ ഇന്ത്യക്കാര്‍ എന്നീ പ്രത്യേക വിഭാഗങ്ങളെ പറ്റിയുള്ള വ്യവസ്ഥകളാണ്. 

ഭാഗം 17ല്‍ 343 മുതല്‍ 351 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ ഔദ്യോഗിക ഭാഷകളെ പറ്റിയാണ്. 

18-ാം ഭാഗത്തില്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നു.

ഭാഗം 20ല്‍ പരാമര്‍ശം ഭരണഘടനാ ഭേദഗതികളെക്കുറിച്ചാണ്. 

21-ാം ഭാഗത്തില്‍ താല്‍ക്കാലികവും പരിവര്‍ത്തന പരവും, പ്രത്യേകവുമായ വ്യവസ്ഥകളാണുള്ളത്. 

22-ാം ഭാഗത്തില്‍ ചുരുക്കപ്പേരും പ്രാരംഭവും ഹിന്ദിയി ലുള്ള ആധികാരിക പാരവും റദ്ദാക്കലുമാണുള്‍പ്പെടുന്നത്.

പട്ടികകൾ 

12 പട്ടികകളാണ് ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയിലുള്ളത്. 

1950ല്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ എട്ട് പട്ടികകളാണുണ്ടായിരുന്നത്. 

ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയാണ് ഒന്നാം പട്ടികയിലു ള്ളത്. 

രണ്ടാം പട്ടികയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി,ഗവര്‍ണര്‍മാര്‍, മറ്റു ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയെ പറ്റിയാണ് പരാമര്‍ശം. 

സത്യപ്രതിജ്ഞകളാണ് മൂന്നാം പട്ടികയിലുള്‍ക്കൊള്ളുന്നത്. 

നാലാം പട്ടിക ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളുടെ വിഭ് ജനമാണ് പ്രതിപാദിക്കുന്നത്. 

അഞ്ചാം പട്ടികയില്‍ പിന്നോക്ക പ്രദേശങ്ങളുടെയും ഗോത്ര വര്‍ഗ്ഗക്കാരുടെയും ഭരണവും നിയന്ത്രണവും സംബന്ധിച്ച് വ്യവസ്ഥകളാണുള്ളത്. 

അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളുടെ ഭരണം സംബ ന്ധിച്ച വ്യവസ്ഥകളാണ് ആറാം പട്ടികയിലുള്‍പ്പെടുന്നത്.

ഭരണഘടനാ വിഷയങ്ങളുടെ വിഭജനം സംബന്ധിച്ചാണ് 7-ാമത്തെ പട്ടികയില്‍ പറയുന്നത്. 

ഭരണഘടന അംഗീകരിച്ച 22 ഭാഷകളെപ്പറ്റിയാണ് എട്ടാം പട്ടിക പ്രതിപാദിക്കുന്നത്. 

ഒമ്പതാം പട്ടികയില്‍ ഭൂപരിഷ്കരണ നിയമങ്ങളെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. 

1951ലെ ഒന്നാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഒമ്പതാം പട്ടിക കൂട്ടിച്ചേര്‍ത്തത്

ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുന്ന ചില വിഷയങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയില്ല. 

പത്താം പട്ടികയില്‍ കൂറുമാറ്റ നിരോധന നിയമത്തെ  പറ്റിയാണ് പരാമര്‍ശം. 

1985ലെ 52-ാം ഭേദഗതി പ്രകാരമാണ് പത്താം പട്ടിക കൂട്ടിച്ചേര്‍ത്തത്. 

പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളുമാണ് പതിനൊന്നാം പട്ടികയിലുള്‍പ്പെടുന്നത്. 

1992ലെ 73-ാം ഭേദഗതി പ്രകാരമാണ് പതിനൊന്നാം പട്ടിക ഭരണ ഘടനയിലുള്‍പ്പെടുത്തിയത്. 

പന്ത്രണ്ടാം പട്ടികയില്‍ നഗരപാലികാ നിയമത്തെ പറ്റിയാണ് വിവരിക്കുന്നത്. 

1992ലെ 74-ാം ഭേദഗതിയിലൂടെയാണ് ഇത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്

അനുഛേദങ്ങൾ 

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ 395 അ നുഛേദങ്ങളാണ് (ആര്‍ട്ടിക്കിളുകള്‍) ഉണ്ടായിരുന്നത്.

ഇന്ന് 444 അനുഛേദങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയിലുള്ളത്. 

ഒന്നാം അനുഛേദം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്ന് പ്രസ്താവിക്കുന്നു. 

ആര്‍ട്ടിക്കിള്‍ മൂന്ന് പാര്‍ലമെന്‍റിന് പുതിയ സംസ്ഥാനങ്ങളെ സൃഷ്ടിക്കാന്‍ അധികാരം നല്‍കുന്നു. 

അനുഛേദം 14 സമത്വത്തിനുളള അവകാശത്തെകുറിച്ച് പരാമര്‍ശിക്കുന്നു. 

ആര്‍ട്ടിക്കിള്‍ 17 – അയിത്ത നിര്‍മ്മാര്‍ജ്ജനം.

ആര്‍ട്ടിക്കിള്‍ 18 – ബഹുമതികള്‍ നിര്‍ത്തലാക്കല്‍ 

പത്തൊന്‍പതാം അനുഛേദം ആറ് മൗലികാവകാശങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നു. 

21-ാം അനുഛേദം- ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം. 

അനുഛേദം 21-എ പരാമര്‍ശിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശമാണ്. 

ആര്‍ട്ടിക്കിള്‍ 22-ല്‍ അറസ്റ്റിനും തടങ്കലില്‍ വെക്കുന്നതിനുമെതിരായ അവകാശത്തെപ്പറ്റിയാണ് പരാമര്‍ശമുളളത്. 

ചൂഷണത്തിനെതിരായ അവകാശമാണ് ആര്‍ട്ടിക്കിള്‍ 23-ല്‍ ഉള്ളത്. 

24-ാം അനുഛേദം ബാലവേല നിരോധനമാണ് ഉള്‍കൊള്ളുന്നത്. 

ആര്‍ട്ടിക്കിള്‍ – 25-28 മതസ്വാതന്ത്ര്യത്തിനുള്ള അവകാരം, 

32-ാം അനുഛേദം ഭരണഘടനാപരമായ പ്രതിവിധികള്‍ക്കുള്ള അവകാശമാണ് ഉറപ്പുവരുത്തുന്നത്. 

ആര്‍ട്ടിക്കിള്‍ 36 മുതല്‍ 31 വരെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളാണ്. 

ആര്‍ട്ടിക്കിള്‍ 40 – പഞ്ചായത്തുകളുടെ രൂപീകരണം 

ആര്‍ട്ടിക്കിള്‍ 44 – ഏകീകൃത സിവില്‍ കോഡ് 

ആര്‍ട്ടിക്കിള്‍ 45 – 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം അനുവദിക്കുന്ന നിയമം. 

ആര്‍ട്ടിക്കിള്‍ 51 എ – മൗലിക കര്‍ത്തവ്യങ്ങള്‍ പ്രതിപാദിക്കുന്നു.

ആര്‍ട്ടിക്കിള്‍ 54 ആണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 

60-ാം അനുഛേദം രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ യെപ്പറ്റിയുള്ളതാണ്. 

61-ാം അനുഛേദമാണ് പ്രസിഡണ്ടിന്‍റെ ഇംപീച്ച്മെന്‍റി നെപറ്റിയുള്ളത്.

ആര്‍ട്ടിക്കിള്‍ 63ല്‍ ഉപരാഷ്ട്രപതിയെപ്പറ്റി പരാമര്‍ശി ക്കുന്നു. 

ആര്‍ട്ടിക്കിള്‍ 64 ആണ് ഉപരാഷ്ട്രപതിക്ക് രാജ്യസഭ യുടെ എക്സ് ഒഫീഷ്യാ ചെയര്‍മാന്‍ പദവിനല്‍കുന്നത്, 

ആര്‍ട്ടിക്കിള്‍ 65 രാഷ്ട്രപതിയുടെ അഭാവത്തില്‍ ഉപരാഷ്ട്രപതിക്ക് രാഷ്ട്രപതിയാകാനുള്ള അധികാരം നല്‍കുന്നു.

അനുഛേദം 66 ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നു. 

അനുഛേദം 69 ഉം.രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയെപ്പറ്റിയാണ്. 

ആര്‍ട്ടിക്കിള്‍ 12 പൊതുമാപ്പ് നല്‍കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നു. 

അനുഛേദം 76 ആണ് അറ്റോര്‍ണി ജനറലിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. 

അനുഛേദം 110 ധനബില്ലുകളെപ്പറ്റിയുള്ള വിശദീകരണം നല്‍കുന്നു. 

അനുഛേദം 123 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ പ്രസിഡണ്ടിന് അധികാരം നല്‍കുന്നു.

ആര്‍ട്ടിക്കിള്‍ 124-ല്‍ ആണ് സുപ്രീംകോടതിയെപ്പറ്റിയുള്ള വിശദീകരണമുള്ളത്. 

ആര്‍ട്ടിക്കിള്‍ 143 ആണ് സുപ്രീം കോടതിയോട് ഉപദേശം ആരായാന്‍ പ്രസിഡണ്ടിന് അധികാരം നല്‍കുന്നത്. 

അനുഛേദം 148 ല്‍ കൺട്രോളർ ആന്‍റ് ഓഡിറ്റര്‍ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്നു. 

ആര്‍ട്ടിക്കിള്‍ 152 ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊതു നിര്‍വചനത്തില്‍നിന്ന് ജമ്മു-കാശ്മീരിനെ മാറ്റി നിര്‍ത്തുന്നു. 

ആര്‍ട്ടിക്കിള്‍ 153 സംസ്ഥാന ഗവര്‍ണര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്നു. 

ആര്‍ട്ടിക്കിള്‍ 165 ല്‍ സംസ്ഥാന അഡ്വക്കറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്നു. 

ആര്‍ട്ടിക്കിള്‍ 214 ഹൈക്കോടതികളുടെ രൂപീകരണം. 

ആര്‍ട്ടിക്കിള്‍ 226 റിട്ടുകള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്കധികാരം നല്‍കുന്നു. 

ഗ്രാമസഭകളെപ്പറ്റി പരാമര്‍ശിക്കുന്നത് 243-ാം വകുപ്പിലാണ്. 

പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് 244-ാം വകുപ്പിലാണ്. 

ആര്‍ട്ടിക്കിള്‍ 266 കണ്‍സോളിഡേറ്റഡ് ഫണ്ട് 

ആര്‍ട്ടിക്കിള്‍ 280 ധനകാര്യ കമ്മീഷന്‍ .

ആര്‍ട്ടിക്കിള്‍ 315 കേന്ദ്ര സംസ്ഥാന സംയുക്തത പബ്ലിക് സര്‍വ്വീസ് കമ്മീഷനുകള്‍ 

ആര്‍ട്ടിക്കിള്‍ 323 എ അഡ്മിനിസ്ട്രേറ്റീവ്ട്രൈബൂണൽ 

ഇലക്ഷന്‍ കമ്മീഷനെപ്പറ്റി പ്രതിപാദിക്കുന്നത് 324-ാം വകുപ്പിലാണ്. 

ആര്‍ട്ടിക്കിള്‍ 331 ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ലോകസഭയിലുള്ള സീറ്റ് സംവരണം. 

ആര്‍ട്ടിക്കിള്‍ 333 ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് നിയമസഭയിലേക്കുള്ള സംവരണം. 

ആര്‍ട്ടിക്കിള്‍ 341ല്‍ പട്ടികജാതിക്കാരെ കുറിച്ച് പരാമര്‍ശിക്കുന്നു. 

ആര്‍ട്ടിക്കിള്‍ 342ല്‍ പട്ടികവര്‍ഗ്ഗക്കാരെ കുറിച്ച് പരാമര്‍ശിക്കുന്നു.

ദേശീയ അടിയന്തരാവസ്ഥ പ്രതിപാദിക്കുന്നത് 352-ാം വകുപ്പിലാണ്. 

അനുചേദം 358, 369 എന്നിവ പ്രകാരമാണ് മൗലി കാവകാശങ്ങള്‍ എടുത്തുകളയുന്നത്. 

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് 360-ാം വകുപ്പ് പ്രകാരമാണ്. 

ആര്‍ട്ടിക്കിള്‍ 368 ഭരണഘടനാ ഭേദഗതി

ആര്‍ട്ടിക്കിള്‍ 370 കാള്‍മീരിന് പ്രത്യേക പദവി നല്‍കുന്നു. 

ആര്‍ട്ടിക്കിള്‍ 371ല്‍ മഹാരാഷ്‌ട്രക്കും ഗുജറാത്തിനും പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു. 

ആര്‍ട്ടിക്കിള്‍ 371 എ പ്രകാരം നാഗാലാന്‍ഡിന് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു 

ആര്‍ട്ടിക്കിള്‍ 371 ബി പ്രകാരം ആസാം പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു

ആര്‍ട്ടിക്കിള്‍ 371 സി പ്രകാരം മണിപ്പൂരിന് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു 

ആര്‍ട്ടിക്കിള്‍ 371 ഡി പ്രകാരം ആന്ധാപ്രദേശിന് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു 

ആര്‍ട്ടിക്കിള്‍ 371 എഫ് പ്രകാരം സിക്കിമിന് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു

ആര്‍ട്ടിക്കിള്‍ 371 ജി പ്രകാരം മിസോറാമിന് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു 

ആര്‍ട്ടിക്കിള്‍ 371 എച്ച് പ്രകാരം അരുണാചല്‍പ്രദേശിന് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു 

ആര്‍ട്ടിക്കിള്‍ 371 ഐ പ്രകാരമാണ് ഗോവക്ക് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു. 

ആര്‍ട്ടിക്കിള്‍ 371 ജെ പ്രകാരം ഹൈദരാബാദ് കര്‍ണാടകമേഖലക്ക് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്ള വ്യവസ്ഥകളാണ് 376-ാം വകുപ്പിലുള്ളത്. 

ആര്‍ട്ടിക്കിള്‍ 378 ല്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനുകള്‍ക്കുള്ള വ്യവസ്ഥകളാണുള്ളത്.

ഭരണഘടന നിര്‍മ്മാണ സഭയിലെ കമ്മറ്റികളും ചെയര്മാന്‍മ്മാരും

റൂള്‍സ് ആന്‍റ്പ്രൊസീജിയേഴ്സ്  – രാജേന്ദ്രപ്രസാദ് 

സ്റ്റീയറിംഗ് കമ്മറ്റി  – രാജേന്ദ്രപ്രസാദ് 

ഹൗസ് കമ്മറ്റി – പട്ടാഭി സീതാരാമയ്യ 

ഓഡര്‍ ഓഫ് ബിസിനസ് –  കെ.എം. മുന്‍ഷി 

മൗലീകാവകാശ ഉപദേശകസമിതി – സര്‍ദാര്‍ പട്ടേല്‍ 

ന്യൂനപക്ഷസമിതി – സര്‍ദാര്‍ പട്ടേല്‍ 

ഡ്രാഫ്റ്റിംഗ് കമ്മറ്റി – അംബേദ്കര്‍ 

ഭാഷാ കമ്മറ്റി – മൂര്‍ത്തി സത്യനാരായണ 

മൗലിക അവകാശ ഉപകമ്മറ്റി – ജെ.ബി കൃപലാനി 

ന്യൂനപക്ഷ ഉപ കമ്മറ്റി – എച്ച്.സി മുഖര്‍ജി 

യൂണിയന്‍ പവേഴ്സ് കമ്മറ്റി – നെഹ്റു 

യൂണിയന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്മറ്റി –  നെഹ്റു

ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മറ്റി അംഗങ്ങൾ 

  • അംബേദ്ക്കർ  (ചെയര്‍മാന്‍)      ( ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്‍മാനായി അംബേദ്ക്കറെ തെരഞ്ഞെടുത്തത് 1947 ഓഗസ്റ്റ് 29 നാണ് ) 
  • അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍ 
  • കെ.എം. മുന്‍ഷി 
  • എന്‍.ജി.എസ്. അയ്യങ്കാര്‍ 
  • മുഹമ്മദ് സാദുള്ള 
  • ബി.എല്‍. മിത്തര്‍ ( പകരം എന്‍. മാധവറാവു വന്നു)
  • ഡി.പി ഖേതാന്‍ (ഖേതാന്‍റെ നിര്യാണത്തെത്തുടര്‍ന്ന് ടി.ടി കൃഷ്ണമാചാരി)

ഭേദഗതികൾ 

ഒന്നാം ഭരണഘടനാ ഭേദഗതി (1951)
  • ഒമ്പതാം പട്ടിക ഭരണഘടനയില്‍ എഴുതി ചേര്‍ത്തു.
  • മൗലികാവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്‌തു

ഏഴാം ഭേദഗതി (1956)

  • സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചു

ഒമ്പതാം ഭേദഗതി (1960) 

  • ഇന്ത്യാ-പാക് അതിര്‍ത്തി തര്‍ക്കം പരിഹരിച്ചതിനെ തുടര്‍ന്നുള്ള കരാറനുസരിച്ച് ഇന്ത്യയുടെ ചില ഭാഗങ്ങള്‍ പാക്കിസ്ഥാന് കൈമാറാന്‍ വ്യവസ്ഥ ചെയ്തു.

പന്ത്രണ്ടാം ഭേദഗതി (1962)

  • ഗോവ, ദാമന്‍ ദിയു, ദാദ്ര – നഗര്‍ ഹവേലി എന്നീ പ്ര ദേശങ്ങളെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാന്‍ വ്യവസ്ഥ ചെയ്തു.

പതിനാലാം ഭേദഗതി (1963)

  • മുന്‍ ഫ്രഞ്ച് പ്രദേശങ്ങളെ പുതുച്ചേരി എന്ന പേരില്‍ ഇന്ത്യയുടെ അവിഭക്ത ഭാഗമായി വ്യവസ്ഥ ചെയ്തു

പതിനഞ്ചാം ഭേദഗതി (1963)

  • ഹൈക്കോടതി ജഡ്ജിമാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്നും 62 ആയി ഉയര്‍ത്തി.

ഇരുപത്തിനാലാം ഭേദഗതി (1971) 

  • മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും പാര്‍ലമെന്‍റിന് ഭേദഗതി ചെയ്യാന്‍ അനുവാദം നല്‍കി.

ഇരുപത്തിയാറാം ഭേദഗതി (1971)

  • ഇന്ത്യയിലെ നാടുവാഴികള്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കി.

ഇരുപത്തിയൊമ്പതാം ഭേദഗതി (1972)

  • കേരള ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒമ്പതാം പട്ടികയിലുള്‍പ്പെടുത്തി.

മുപ്പത്തിയൊന്നാം ഭേദഗതി (1973)

  • ലോക്സഭയിലെ അംഗസംഖ്യ 525-ല്‍ നിന്നും 545 ആക്കി വര്‍ദ്ധിപ്പിച്ചു.

മുപ്പത്തിയെട്ടാം ഭേദഗതി (1975)

  • അടിയന്തരാവസ്ഥ പ്രഖ്യാപനം, ഓര്‍ഡിനന്‍സുകള്‍ എന്നിവ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് വ്യവസ്ഥ ചെയ്തു.

നാല്‍പത്തിരണ്ടാം ഭേദഗതി (1976)

  • ഏറ്റവും ബൃഹത്തായ ഭേദഗതിയാണിത്.
  • മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്ന് വിശേഷിപ്പിക്കുന്ന ഭേദഗതി .
  • ആമുഖത്തില്‍ സോഷ്യലിസം, സെക്കുലറിസം എന്നിവ ഉള്‍പ്പെടുത്തി.
  • മൗലിക കര്‍ത്തവ്യങ്ങള്‍ ഉള്‍പ്പെടുത്തി

നാല്‍പ്പത്തിനാലാം ഭേദഗതി (1978) 

  • സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി
  • അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

അന്‍പത്തിരണ്ടാം ഭേദഗതി (1985)

  • കൂറുമാറ്റ നിരോധന ബില്‍ എന്നറിയപ്പെടുന്നു.

അറുപതാം ഭേദഗതി (1988) 

  • ഈടാക്കാവുന്ന പരമാവധി തൊഴില്‍ നികുതി 250-ല്‍ നിന്നും 2500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

അറുപത്തിയൊന്നാം ഭേദഗതി (1988) 

  • സമ്മതിദാനം രേഖപ്പെടുത്താനുള്ള പ്രായം 21ല്‍ നിന്നും 18 ആക്കി കുറച്ചു. 
  • രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഈ ഭേദഗതി പാസാക്കിയത് 

അറുപത്തിയാറാം ഭേദഗതി (1990) 

  • ഭൂപരിഷ്കരണനിയമങ്ങള്‍ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി . 

അറുപത്തിയൊമ്പതാം ഭേദഗതി (1991)

  • ഡല്‍ഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ചു. 

എഴുപത്തിയൊന്നാം ഭേദഗതി (1992)

  • മണിപ്പൂരി, കൊങ്കണി, നേപ്പാളി എന്നീ ഭാഷകള്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. 

എഴുപത്തി മൂന്നാം ഭേദഗതി (1992)

  • പഞ്ചായത്തിരാജ് ഭരണഘടനയുടെ ഒമ്പതാം ഭാഗത്തില്‍ ഉള്‍പ്പെടുത്തി.
  • 11-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.

എഴുപത്തിനാലാം ഭേദഗതി (1992)

  • നഗരപാലിക ബില്‍ ഒമ്പത് എ യില്‍ കൂട്ടിച്ചേര്‍ത്തു
  • 12-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. 

എണ്‍പത്തിനാലാം ഭേദഗതി (2000)  

  • ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തു.

എണ്‍പത്തിയാറാം ഭേദഗതി (2002)

  • 21 എ എന്ന വകുപ്പ് രൂപീകരിച്ചുകൊണ്ട് വിദ്യാഭ്യാസം മൗലികാവകാശമായി 
  • മൗലിക ചുമതലകളുടെ എണ്ണം പതിനൊന്നായി. 

തൊണ്ണൂറ്റി ഒന്നാം ഭേദഗതി (2003) 

  • മന്ത്രിസഭാംഗങ്ങളുടെ എണ്ണം സഭയുടെ മൊത്തം അംഗ സംഖ്യയുടെ 15 ശതമാനം മാത്രമേ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു. 

തൊണ്ണൂറ്റി രണ്ടാം ഭേദഗതി (2003)

  • മൈഥിലി, ബോഡോ, ഡോഗ്രി, സാന്താളി എന്നീ ഭാഷകളെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഭരണഘടന അംഗീകരിച്ച് ഭാഷകള്‍ 22 ആയി.

തൊണ്ണൂറ്റി മൂന്നാം ഭേദഗതി (2006)

  • സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളിലെയും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളിലെയും കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. 

തൊണ്ണൂറ്റി ആറാം ഭേദഗതി (2011)

  • ഒറീസ സംസ്ഥാനത്തിന്‍റെ പേര് ‘ഒഡിയ’ എന്നാക്കി മാറ്റി 

തൊണ്ണൂറ്റി ഏഴാം ഭേദഗതി (2012)

  • കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ആര്‍ട്ടിക്കിള്‍ 19(1)C,43 B ആ എന്നിവയിലും ഭാഗം IX B യിലുമായി കൂട്ടിച്ചേര്‍ത്തു. 
തൊണ്ണൂറ്റി ഏട്ടാം ഭേദഗതി (2013)
  • ഹൈദരാബാദ്-കര്‍ണാടക പ്രദേശത്തെ വികസനത്തിന് നടപടികളെടുക്കാനുള്ള അധികാരം കര്‍ണാടക ഗവര്‍ണര്‍ക്ക് നല്‍കി. 

തൊണ്ണൂറ്റി ഒമ്പതാം ഭേദഗതി (2014)

  • ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ചു

മൗലികാവകാശങ്ങൾ ഭാഗം III 

  • ഭരണഘടനയുടെ പാര്‍ട്ട് -III ലാണ് മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുന്നത്.
  • ഭരണഘടനയുടെ ആണിക്കല്ല് എന്നാണ് മൗലികാ വകാശങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. 
  • സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് മൗലികാവകാശങ്ങളു ടെ ശില്പി എന്നറിയപ്പെടുന്നത്. 
  • ഭരണഘടന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആറ് മൗലികാവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
  • സമത്വത്തിനുള്ള അവകാശം (അനുഛേദം 14 മുതല്‍ 18 വരെ) 
  • സ്വാതന്ത്ര്യത്തിനുള്ള അവകാശം ( അനുഛേദം 19 മുതല്‍ 22 വരെ) 
  • ചൂഷണത്തിനെതിരെയുള്ള അവകാശം (അനുഛേദം 23, 24) 
  • മതസ്വാതന്ത്യത്തിനുള്ള അവകാശം (അനുഛേദം 25 മുതല്‍ 28 വരെ).
  • സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ (അനുഛേദം 29, 30) 
  • ഭരണഘടനാപരമായ പ്രതിവിധികള്‍ക്കുള്ള അവകാശം (അനുഛേദം 32). 
  • സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള അവകാശം 1978 ലെ 44-ാം ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയതു. 
  • സ്വത്തവകാശം നിലവില്‍ നിയമാവകാശം മാത്രമാണ്. 
  • മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത് 21-ാം വകുപ്പാണ്. ജീവനും വ്യക്തി സ്വാതന്ത്യത്തിനുമുള്ള അവകാശമാണിത്.
  • ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കര്‍ വിശേഷിപ്പിച്ചത് 32-ാം വകുപ്പിലെ ഭരണഘടനാ പ്രതിവിധികള്‍ക്കുള്ള അവകാശത്തെയാണ്. 
  • ആര്‍ട്ടിക്കിള്‍ 16 ആണ് പൊതു നിയമനങ്ങളിലെ അവസര സമത്വം ഉറപ്പുവരുത്തുന്നത്. 
  • 17-ാം വകുപ്പ് അയിത്താചരണ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണ്. 
  • 19-ാം വകുപ്പിലാണ് ആറ് മൗലിക സ്വാതന്ത്ര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. 
  • 2002ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെ (93ാം ഭേദഗതി ബില്‍ യാണ് വിദ്യാഭ്യാസത്തെ ഒരു മൗലികാവകാശമാക്കിയത്. 
  • വകുപ്പ് 21-എ ആയാണ് ഇത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്
  • 6നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യവും സാര്‍വ്വതികവുമായ വിദ്യാഭ്യാസം ഇത് ഉറപ്പുവരുത്തുന്നു. 
  • വിദ്യാഭ്യാസം മൗലികാവകാശമായത് നിയമപര മായി പ്രാബല്യത്തില്‍ വന്നത് 2010 ഏപ്രില്‍ 1 നാ ണ്. 
  • ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക പരാമര്‍ശമില്ലാതെ പോയത് പത്ര സ്വാതന്ത്ര്യത്തെകുറിച്ചാണ്. 
  • മൗലികാവകാശങ്ങളുടെ സംരക്ഷണാര്‍ത്ഥം ഒരു ഇന്ത്യന്‍ പൗരന് സുപ്രീംകോടതിയില്‍ നേരിട്ട് കേസ് ഫയല്‍ ചെയ്യാം. 
  • മൗലികാവകാശങ്ങള്‍ സമാപിച്ചുകിട്ടുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് റിട്ടുകൾ‍. 
  • സുപ്രീംകോടതിയിലാണ് മൗലികാവകാശങ്ങളുടെ സംരക്ഷണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്.
  •  അടിയന്തിരാവസ്ഥ കാലത്ത് മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

റിട്ടുകൾ  

  • ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം മൗലികാവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് റിട്ടുകള്‍.
  • ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതികള്‍ക്കും റിട്ടുകള്‍ പുറപ്പെടുവിക്കാം. 
  • റിട്ടുകളെ കുറിക്കുന്ന പദങ്ങളെല്ലാം ലാറ്റിന്‍ പദങ്ങളാണ്. ഇവ 5 എണ്ണമാണുള്ളത്.

 ഹേബിയസ് കോര്‍പ്പസ്

  • ‘ശരീരം ഹാജരാക്കൂ’ എന്നാണ് ഈ പദത്തിനര്‍ത്ഥം. 
  • വ്യക്തിസ്വാതന്ത്ര്യ സംരക്ഷണമാണ് ഇത് ലക്ഷ്യം വെക്കുന്നത്. 
  • നിയമവിരുദ്ധമായോ, നീതിരഹിതമായോ തടവില്‍ വെച്ചിട്ടുള്ള ആരെയും സ്വതന്ത്രനാക്കി കോടതിമുമ്പാകെ ഹാജരാക്കാന്‍ ഈ റിട്ടിലൂടെ നിര്‍ദ്ദേശിക്കുന്നു. 
  • ഇത് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിക്ഷിപ്തമാണ്. 

മാന്‍ഡമസ്

  •  ‘നാം കല്‍പിക്കുന്നു’ എന്നാണിതിനര്‍ത്ഥം. 
  • ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ അനുശാസിക്കുന്ന റിട്ടാണിത്. 
  • സാധാരണ സ്വകാര്യ വ്യക്തികള്‍ക്കെതിരെ മാന്‍ഡമസ് റിട്ട് പുറപ്പെടുവിക്കാറില്ല.

പ്രൊഹിബിഷന്‍

  • നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണയെ തടയുകയാണ് ഈ റിട്ടിന്‍റെ ഉദ്ദേശ്യം. 
  • ഒരു കീഴ്ക്കോടതി അധികാരാതിര്‍ത്തി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനെ പ്രാഥമികമായി തടയുന്നതിനാണീ റിട്ട്. 

സെർഷ്യോറ്റി 

  • ഒരു കേസ് കീഴ്കോടതിയില്‍ നിന്നും മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ടാണിത്. 

കോ – വാറന്‍റോ 

  • ഒരു ഉദ്യോഗസ്ഥന്‍ തനിക്ക് അര്‍ഹമല്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അത് തടയുകയോ, പ്രസ്തത ഉദ്യോഗം ഒഴിഞ്ഞുകിടക്കുകയായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന റിട്ടാണിത്. 
  • പൊതു താല്‍പര്യ സംരക്ഷണാര്‍ത്ഥം ഏതൊരു ഇന്ത്യന്‍ പൗരനും ഈ റിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കാവുന്നതാണ്.