ഇന്ത്യൻ സംസ്ഥാനങ്ങൾ

മിസോറാം 

  • തലസ്ഥാനം – ഐസ് വാൾ
  • ഭാഷ – ലൂഷായ്, മിസോ, ബെന്‍ഗാളി, ലാഹര്‍ 
  • വിസ്തീര്‍ണ്ണം – 21,081 sq km. 
  • ജനസംഖ്യ – 1,091,014. 
  • സംസ്ഥാന മ്യഗം – ഹൂലോക്ക്ഗിബ്ബണ്‍. 
  • സംസ്ഥാന പക്ഷി – മിസ് ഹ്യൂംസ്   ഫെഡന്‍റ്. 
  • സംസ്ഥാന പുഷ്പം – ഡാന്‍സിംഗ് ഗേള്‍ ഓര്‍ക്കിഡ്. 
  • സംസ്ഥാന വൃക്ഷം – നാഗ് കേസര്‍. 
  • പ്രധാന കാര്‍ഷിക വിളകള്‍ – നെല്ല്, ഗോതമ്പ്, മുള, എണ്ണപന. 
  • വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – പാവാങ് പൂ ,സിബൂതാലൂങ് , ഫിൽപു ഗാവേ ,പങ്സാവാൽ, പങ്സാവാല്‍. 
  • വ്യവസായങ്ങളില്ലാത്ത നാട്, 
  • കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്, 
  • ഗ്രാമപഞ്ചായത്തുകളിലാത്ത സംസ്ഥാനം. 
  • ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്കുള്ള ജില്ല -ഐസ് വാൾ
  • ജൂം എന്നറിയപ്പെടുന്ന കാര്‍ഷികസമ്പ്രദായം പിന്തുടരുന്നു. 
  • ചെരാവ് (ഒരു തരം ബാംബു ഡാന്‍സ്) വളരെ  പ്രസിദ്ധമായ മിസോ നൃത്തരൂപമാണ്. 

നാഗാലാൻഡ് 

  • തലസ്ഥാനം – കൊഹിമ 
  • ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച സംസ്ഥാനം
  • വിസ്തീര്‍ണ്ണം – 16,579 sq km
  • ജനസംഖ്യ – 1,980,602, 
  • സംസ്ഥാന മൃഗം – മിഥുന്‍. 
  • സംസ്ഥാന പക്ഷി – ട്രാഗോപന്‍. 
  • സംസ്ഥാന പുഷ്പം – റോഡോഡെൻട്രോൺ .
  • സംസ്ഥാന വൃക്ഷം – ആൽടർ .
  • പ്രധാന  കൃഷി – നെല്ല്, ചോളം, മില്ലറ്റ്. റബ്ബര്‍. 
  • പ്രധാന  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – വേൾഡ് വാർ സെമിത്തേരി, കോഹിമ വില്ലേജ് (ബാരാബസ്‌തി)
  • പ്രധാന നദികള്‍ – മിലാക്, ബറാക്, ഡാന്‍സിരി, ഡോയാങ്, ടികൂ, സൂംകി, ടിസു .
  • വന്യജീവി സങ്കേതം – ഇന്‍താങ്കി.
  • ക്രിസ്തുമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനം
  • ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പടുന്നു.
  • നാഗാലാന്‍റിലെ ശരാവതി കുന്നുകളിലും, താഴ്വരകളിലുമായി 360 ഓളം ഓര്‍ക്കിഡ് സ്പീഷിസുകളെ    കണ്ടെത്തിയിട്ടുണ്ട്.

ഒഡീഷ 

  • തലസ്ഥാനം – ഭുവനേശ്വര്‍. 
  • ഭാഷ – ഒറിയ. 
  • വിസ്തീര്‍ണ്ണം – 1,55.707 sq km . ജനസംഖ്യ – 41,947,358. 
  • സംസ്ഥാന മ്യഗം – ആന. 
  • സംസ്ഥാന പക്ഷി – മയില്‍. 
  • സംസ്ഥാന പുഷ്പം – അശോകം. 
  • സംസ്ഥാന വൃക്ഷം – അരയാല്‍. 
  • മുഖ്യ കൃഷി – നെല്ല് . ഗോതമ്പ്, കൂവരക്, ചോളം. 
  • പ്രധാന വിനോദസഞ്ചാര കേന്ദ്രം – കൊണാര്‍ക്ക് സൂര്യക്ഷേത്രം 
  • പ്രധാന നദികള്‍ – മഹാനദി, ബെയ് തരണി ,ബ്രാഹ്മണി തെൽ,പുഷ്‍കുല്യം, സബാരി. 
  • വന്യജീവി സങ്കേതങ്ങള്‍- ചില്‍ക്ക ലേക്ക്  സാഞ്ചുറി ,സിംലിപ്പാൽ നാഷണൽ പാർക്ക് , ബൈതലോർ കനിക വൈൽഡ് ലൈഫ് സാഞ്ചുറി.
  • വൈദ്യുതിയുടെ ഉല്‍പാദനവും, വിതരണവും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം. 
  • പണ്ട് കാലത്ത് ഉല്‍കലം – കലിംഗ എന്നീ പേരു കളില്‍ അറിയപ്പെട്ടു.
  •  ബി.സി. 261 ലാണ് കലിംഗയുദ്ധം നടന്നത്. 
  • ദയ എന്ന ചെറുനദിയുടെ തീരത്ത് വച്ച് മൗര്യ രാജാവ് അശോകനും, ഒറീസ ഭരണാധികാരിയും തമ്മിലായിരുന്നു കലിംഗയുദ്ധം. 
  • ഒഡീഷയുടെ തലസ്ഥാനം ഭുവനേശ്വര്‍ ആസൂത്രിത  നഗരമാണ്. 
  • ‘കത്തീഡ്രല്‍ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ഭുവനേശ്വര്‍. 
  • ധൗളി ബദ്ധമതക്ഷേത്രം , നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്ക്, പൂര്‍വ്വ-തീരറയില്‍വേയുടെ ആസ്ഥാനം എന്നിവ ഭുവനേശ്വറില്‍. 
  • കട്ടക്ക് മഹാനദിയുടെ തീരത്താണ്. 
  • ഒഡീഷ ഹൈക്കോടതി, കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം, ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവ കട്ടക്കിലാണ്. ഒഡീഷയിലെ പ്രധാന തുറമുഖമാണ് പാരദ്വീപ്.
  • 1959 ല്‍ രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് നിര്‍മ്മിച്ച റൂര്‍ക്കേല  ഇരുമ്പുരുക്ക് ശാല. 
  • ജര്‍മനിയുടെ സഹായത്തോടെ നിര്‍മിച്ചതാണിത്. 
  • ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട് ഹിരാകുഡ് മഹാനദിയിലാണ്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാകമാണ് ചിൽക്ക 
  • ചെമ്മീന്‍ വളര്‍ത്തലിന് പ്രസിദ്ധമാണ് ചില്‍ക്ക. 
  • ഗോപാല്‍പൂര്‍ ബീച്ച് ഒറീസയിലാണ്. 
  • ഇന്ത്യയുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രമാണ് ഛാന്ദിപൂർ. 
  • ഒലിവ്, റിഡ്‌ലി എന്നയിനം ആമകള്‍ എല്ലാവര്‍ഷവും,തെക്കേ അമേരിക്കയില്‍ നിന്ന് മുട്ടയിടാന്‍ വരുന്നത് ഒഡീഷ തീരത്താണ്.
  • ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം കട്ടക്ക്. സുഭാഷ് ചന്ദ്രബോസ് ജനിച്ചതിവിടെയാണ്. 
  • ഖരവേല രാജാവിന്‍റെ കാലത്ത് രചിക്കപ്പെട്ട 33 ശിലാ ശാസനങ്ങള്‍ ഭുവനേശ്വറിലെ ഉദയഗിരി ഖാണ്ടഗിരി കുന്നുകളിലെ ഗുഹകളില്‍ കാണപ്പെടുന്നു. 
  • സാത്താള്‍, സവരാസ്, ജറുവാങ്സ്., ഗോണ്ടാസ്, ബോൻങ്ങാസ്  ഉള്‍പ്പടെ 62 ഓളം വര്‍ഗ്ഗക്കാര്‍ ഒഡീഷയിൽ കാണപ്പെടുന്നു 
  • പക്ഷികളുടെ ദ്വീപ്, ഹണി മൂണ്‍ ദ്വീപ്,ബ്രേക്ക്ഫാസ്റ്റ് ദ്വീപ് എന്നിവ ചില്‍ക്കയിലാണ്. 
  • കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കറുത്തപഗോഡ എന്നറിയപ്പെടുന്നു.
  • ഒഡീഷയിലെപൂരി ജില്ലയിലാണ് കൊണാര്‍ക്ക് ക്ഷേത്രം. 
  • ഗംഗാരാജവംശമാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ചത്. 
  • ബോക്സൈറ്റ് നിക്ഷേപത്തിന് പ്രസിദ്ധമായ സ്ഥലമാണ് സാംബല്‍പൂര്‍. 
  • താൽവ്വര്‍ പവര്‍ സ്റ്റേഷന്‍ ഒഡീഷയിലാണ്. 
  • ഒഡിസി നൃത്തത്തിലെ കുലപതിയായിരുന്നു കേളുചരണ്‍ മഹാപാത്ര. 
  • ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്നത് ഒഡിസിയാണ്.

പശ്ചിമബംഗാൾ  

  • തലസ്ഥാനം – കൊൽക്കട്ട 
  • ഭാഷ – ബംഗാളി, ഹിന്ദി, ഉര്‍ദു. 
  • വിസ്തീര്‍ണ്ണം – 88,752 sq km
  • ജനസംഖ്യ – 91,347,736. 
  • സംസ്ഥാന മൃഗം – മീന്‍പിടിത്തക്കാരന്‍ പൂച്ച. 
  • സംസ്ഥാന പക്ഷി – വെള്ള കഴുത്തുള്ള കിംങ്ഫിഷര്‍ 
  • സംസ്ഥാന പുഷ്പം – ഷെഫാലി. 
  • സംസ്ഥാന വൃക്ഷം – ഡെവിള്‍ ട്രീ. 
  • മുഖ്യ കൃഷി – അരി, ചോളം, കരിമ്പ്, എണ്ണക്കുരുക്കള്‍. 
  • നദികള്‍ – ഹൂഗ്ലി, ടീസ, തോര്‍സ, സുവര്‍ണ രേഖ ജോൽഡാര 
  • വനം-വന്യ ജീവി സങ്കേതങ്ങള്‍ – സുന്ദര്‍ബൻ  ടൈഗര്‍ റിസര്‍വ്, ജല്‍ഡപ്പാറ വന്യജീവി സങ്കേതം. 
  • പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – വിക്ടോറിയ മെമ്മോറിയല്‍, വിദ്യാസാഗര്‍ സേതു, ശാന്തിനികേതൻ,ഡാർജിലിംഗ് 
  • പ്രധാന ഉത്സവങ്ങൾ -ദുർഗാപൂജ, രബീന്ദ്ര ജയന്തി 
  • പ്രധാന നൃത്തങ്ങൾ – ജെത്രാ തീയേറ്റർ ,ബാവുൾ, രബീന്ദ്ര സംഗീതം 
  • 1905 ലാണ് ബംഗാൾ വിഭജനം നടന്നത് 
  • 1911 ലാണ് ബംഗാൾ വിഭജനം റദ് ചെയ്തത് 
  • ജോബ് ചാർനോക്കാണ് കൊൽക്കത്ത നഗരം പണിതത് 
  • കൊൽക്കത്ത ഹുഗ്ലി നദിയുടെ തീരത്ത്
  •  സിറ്റി ഓഫ് ജോയ്, കൊട്ടാരങ്ങളുടെ നഗരം എന്നീ പേരുകളിൽ   കൊല്‍ക്കത്തെ അറിയപ്പെടുന്നു. 
  • ഇന്ത്യയിലെ ആദ്യത്തെ സയന്‍സ്’ നഗരം കൊല്‍ക്കത്ത 
  • ഏറ്റവും കൂടുതല്‍ നികുതിദായകര്‍ ഉളള പട്ടണം – കൊല്‍ക്കത്ത 
  • ടെലിഫോണ്‍ സര്‍വ്വീസ്, ലിഫ്റ്റ് സമ്പ്രദായം – എന്നിവ  ആദ്യമായി വന്നത് കൊല്‍ക്കത്തയിലാണ്. 
  • റാണിഗഞ്ച്, അസന്‍സോള്‍ എന്നിവ കല്‍ക്കരി ഖനികളാണ്. 
  • രബീന്ദ്രസേതു (ഹൗറ പാലം) കൊല്‍ക്കത്ത ഹൗറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.
  • ഡാര്‍ജിലിംഗ് സുഖവാസ കേന്ദ്രം ആണ്.
  • ഡാര്‍ജിലിംഗ് കേന്ദ്രീകരിച്ചാണ് ഗൂര്‍ഖാലാന്‍റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുയര്‍ന്നിട്ടുള്ളത് 
  • ഇന്ത്യയിലെ ഏറ്റവുംവലിയ ഫുട്ബാൾ  സ്റ്റേഡിയം സാള്‍ട്ട് ലേക്കാണ്. 
  • ‘ ഏഷ്യയിലെ ലോര്‍ഡ്സ് എന്നറിയപ്പെടുന്നത് ഈഡന്‍ ഗാര്‍ഡന്‍ (കൊല്‍ക്കത്ത). 
  • ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം കൊല്‍ക്കത്ത
  •  സൗരവ് ഗാംഗുലി ബംഗാള്‍ കടുവ എന്നറിയപ്പെടുന്നു. 
  • മയൂരാക്ഷി  ഇലക്ട്രിക്കല്‍ പ്രാജക്ട്, ദുര്‍ഗാപൂര്‍ പ്ലാന്‍റ്, ജല്‍പ്പാറ വന്യജീവി സങ്കേതം, ബുക്‌സാ  ടൈഗര്‍ റിസര്‍വ് സുന്ദര്‍ബന്‍സ് ടൈഗർ  റിസര്‍വ് എന്നിവ പശ്ചിമബംഗാളിലാണ്.
  • നന്ദിഗ്രാം , ലാല്‍ഗഢ്, സിംഗൂര്‍ എന്നീ സ്ഥലങ്ങള്‍ പശ്ചിമ ബംഗാളിലാണ്.
  • ഫറാക്ക അണക്കെട്ട് ഗംഗക്ക് കുറുകെ നിര്‍മ്മിച്ചതാണ്.
  • ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്നത് ദാമോദര്‍ നദി.
  • ശ്രീരാമകൃഷ്ണ മിഷന്‍റെ  ആസ്ഥാനം ബേലൂര്‍ മഠം.
  • ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദിജല പദ്ധതിയാണ് ദാമോദർവാലി പ്രോജക്ട് 
  • നെല്ല്, ചണം,എന്നിവ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്  പശ്ചിമ ബംഗാളിലാണ്.
  • സുഭാഷ് ചന്ദ്രബോസ് എയർപോർട് കൊൽക്കത്തയിൽ 

പഞ്ചാബ് 

  • തലസ്ഥാനം – ചാണ്ഡീഗഢ് 
  • ഭാഷ – പഞ്ചാബി. 
  • വിസ്തീര്‍ണ്ണം – 50,362 sq km 
  • ജനസംഖ്യ – 27,704,236. 
  • സംസ്ഥാന പക്ഷി – ഈസ്റ്റേണ്‍ ഗോഷാക്ക്.
  • സംസ്ഥാന മൃഗം- കൃഷ്ണമ്യഗം
  • സംസ്ഥാന വൃക്ഷം – ഷിഷാം
  • പ്രധാന കൃഷി – ഗോതമ്പ്, നെല്ല് , ചോളം, പയറുവര്‍ഗ്ഗങ്ങള്‍, നിലക്കടല 
  • പ്രധാന നദികള്‍ – ബിയാസ്, സത്ലജ് , രവി. 
  • വന്യജീവി സങ്കേതങ്ങള്‍-ബിര്‍മോത്തി ബാഗ്. ബിര്‍ ബുന്തേര്‍ഹരി, ബിര്‍ ദോസാഞ്ച്. 
  • പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ – സുവര്‍ണ്ണ ക്ഷതം,ജാലിയന്‍ വാലാബാഗ്, റോക്ക് ഗാര്‍ഡന്‍, ലെഷർ  വാലി. 
  • പ്രധാന നൃത്തം -ഭാംഗ്ര. 
  • പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്നു. 
  • ജാലിയന്‍ വാലാബാഗ് സ്മാരകം അമൃതസറിലാണ് 
  • ഇന്ത്യയുടെ ധാന്യകലവറയാണ് പഞ്ചാബ്
  • ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായ സംസ്ഥാനം 
  • വാഗ അതിർത്തി പഞ്ചാബിലാണ് 
  • സിന്ധുനദീതട സംസ്കാര കേന്ദ്രമായിരുന്ന രൂപാര്‍ പഞ്ചാബിലാണ്. 
  • പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ലാലാലജ്‌പത്‌  റായ്. 
  • ഫിറോഷാബാദ്, ലുധിയാന എന്നിവ സത്ലജ്ന്‍റെ തീരത്താണ്. 
  • ലുധിയാന ഇന്ത്യയിലെ ബൈസൈക്കിള്‍ നഗരം എന്നറിയപ്പെടുന്നു. 
  • ഗുരു രാംദാസാണ് അമൃതസര്‍ പട്ടണം നിര്‍മിച്ചത് 
  • ബാങ്ക്റ പഞ്ചാബിന്‍റെ പ്രശാന്ത സുന്ദരമായ നൃത്ത  രൂപമാണ്. 
  • അമൃതസറിലെ സുവര്‍ണ ക്ഷേത്രം നിര്‍മിച്ചത് ഗുരു അര്‍ജുന്‍ ദേവാണ്. 
  • സുവര്‍ണ ക്ഷേത്രത്തിന്‍റെ ഇപ്പോഴത്തെ പേര് ഹര്‍മന്ദിര്‍ സാഹിബ് എന്നാണ്.
  • ജലന്ധര്‍ സ്പോര്‍ട്ട്സ് ഉപകരണങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ്. 
  • തെയിന്‍ഡാം, പോണ്ട് ഡാം, ഗുരു നാനാക്ക് തെര്‍മല്‍ പവര്‍സ്റ്റേഷന്‍ എന്നിവ പഞ്ചാബിലാണ്. 
  • സിക്ക് ഭീകര നേതാവായിരുന്നു ഭിന്ദ്രന്‍വാല 
  • ഭിന്ദ്രന്‍വാലയെ പിടികൂടാന്‍ 1984 ല്‍ ഇന്ത്യന്‍ സൈന്യം സുവര്‍ണക്ഷേത്രത്തിലേക്ക് നടത്തിയ ഓപ്പറേഷനാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. 
  • ഏറ്റവും കൂടുതല്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബാണ്. 

രാജസ്ഥാൻ 

  • ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 
  • തലസ്ഥാനം – ജയ്‌പൂർ  
  • ഭാഷ – രാജസ്ഥാനി, ഹിന്ദി. 
  • വിസ്തീര്‍ണ്ണം – 3,42,239 sq km. 
  • ജനസംഖ്യ – 68,621,012. 
  • നദികള്‍ – ലൂണി, ബാണാസ്, കാളി സിന്ധ്, ചമ്പല്‍. 
  • സംസ്ഥാന മൃഗം – ചിങ്കാര. 
  • സംസ്ഥാന പക്ഷി – ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്.
  • വന്യജീവി സങ്കേതങ്ങള്‍ – സരിസ്‌ക ടൈഗർ റിസർവ് ,ഘാന നാഷണൽ പാർക്ക് , രന്തംബോർ നാഷണൽ പാർക് ,ഡാവ വൈൽഡ് ലൈഫ് സാഞ്ചുറി 
  • പ്രധാന  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – മൗണ്ട് അബു. ജയ്‌പൂർ പാലസ്, ഹവാമഹല്‍, ജയ്‌സാൽമർ  ഫോറസ്റ്റ്, രത്തം ഭോര്‍, പുഷ്കര്‍. 
  • സിങ്ക് ,മരതകം ,വെള്ളി ,ചുണ്ണാമ്പുകല്ല്, ആസ്ബറ്റോസ്  എന്നിവ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പികുന്ന സംസ്ഥാനം. 
  • പണ്ട് കാലത്ത് ‘മത്സ്യ’ എന്ന പേരിലറിയപ്പെട്ടു.
  • ചൗഹാന്‍, പാര്‍മാര്‍, സോളങ്കി, പ്രതിഹാര,തുടങ്ങിയ രജപുത്ര വംശങ്ങള്‍ ഇവിടെ ഭരിച്ചിരുന്നു. 
  • രാജസ്ഥാന്‍റെ തലസ്ഥാനം ജയ്‌പൂർ  ‘പിങ്ക് സിറ്റി’ എന്നറിയപ്പെടുന്നു. 
  • ബിര്‍ള പ്ലാനറ്റേറിയം, പാവമ്യൂസിയം , ജന്തര്‍മന്ദര്‍, സിറ്റിപാലസ്, വടക്ക് – പടിഞ്ഞാറന്‍ റയില്‍വേയുടെ ആസ്ഥാനം എന്നിവ ജയ്പ്പൂരിലാണ്.
  • കോട്ട നഗരം ചംബല്‍ നദി തീരത്താണ്. 
  • റാവത് ഭാട്ട  ആണവനിലയം കോട്ടയിലാണ്.
  • ലോകത്തിലെ ഏറ്റവും പഴക്കമേറിയ പര്‍വ്വത നിരയാണ് ആരവല്ലി.
  • ആരവല്ലിയിലെ ഉയര്‍ന്ന കൊടുമുടിയാണ് ഗുരുശിഖറി.
  • മൗണ്ട് അബു ടൂറിസ്റ്റ് കേന്ദ്രം ഗുരുശിഖാറിലാണ്. 
  • ദില്‍വാര ക്ഷേത്രം  മൗണ്ട് അബുവിലാണ്. 
  • താര്‍ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത് ജയ്സാല്‍മിര്‍.
  • ഇന്ത്യയുടെ ആണവ പരീക്ഷണകേന്ദ്രം പൊഖ് റാന്‍ താര്‍ മരുഭൂമിയിലാണ്. 
  • ഡസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ജയ്സാല്‍മിര്‍ ജില്ലയിലാണ്. 
  • മരുഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ലൂണി. 
  • ഉഷ്ണകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് രാജസ്ഥാനിലെ ബാമറിലാണ്. 
  • ഇന്ദിരാഗാന്ധി കനാലിന്‍റെ ആദ്യത്തെ പേര് രാജസ്ഥാന്‍ കനാല്‍
  • ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട്  എന്നറിയപ്പെടുന്നത് താർ മരുഭൂമി 
  • ബിക്കനീർ, ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിദ്ധമാണ് 
  • രത്തംഭോര്‍ കടുവാസംരക്ഷണകേന്ദ്രം, ഭരത്പൂര്‍ പക്ഷി സങ്കേതം, കിയലാഡിയാ നാഷണല്‍ പാര്‍ക്ക് എന്നിവ രാജസ്ഥാനിലാണ്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് ഭരത്പൂര്‍