ദ്വീപുകൾ

  • നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കരഭാഗങ്ങളെയാണ് ദ്വീപുകള്‍ എന്നു വിളിക്കുന്നത്. 
  • ഏറ്റവും കൂടുതല്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്. 
  • ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്‍റ്. 
  • ഗ്രീന്‍ലാന്‍റ് ഡന്‍മാര്‍ക്കിന്‍റെ ഭരണത്തിന്‍ കീഴിലാണ്. 
  • ഏറ്റവും വലിയ ദ്വീപസമൂഹം ഇന്തോനേഷ്യയാണ്.
  • ഏഷ്യയിലെ ഏറ്റവും വിലയ നദീ ദ്വീപാണ് മജുലി. 
  • ഇത് ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്നു. 
  • ഏറ്റവും വലിയ തടാകദ്വീപാണ് മാനിടോളിന്‍. 
  • ഹോന്‍ഷു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപാണ്. .
  • കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപു സമൂഹമാണ് വെസ്റ്റിഇന്‍റീസ്. 
  • യു.എസ്.എ.യുടെ ഭാഗമായുള്ള ദ്വീപുകളാണ് ഹാവായ് ദ്വീപുകള്‍. 
  • മഴവില്ലുകളുടെ ദ്വീപ്, സാന്‍വിച്ച് ദ്വീപ് എന്നീ പേരുകളില്‍ അറിയപ്പെടുന്നതും ഹാവായ് ആണ്. 
  • ചരിത്രപ്രസിദ്ധമായ പേള്‍ഹാര്‍ബര്‍ സൈനിക താവളം സ്ഥിതിചെയ്യുന്നതും ഹാവായ് ദ്വീപിലാണ്. .
  • ഡാര്‍വ്വിന്‍ പരീക്ഷണം നടത്തിയ ഗാലപ്പഗോസ് ദ്വീപ് പസഫിക്കിലാണ് സ്ഥിതി ചെയ്യുന്നത്. 
  • വിസ്തൃതിയില്‍ രണ്ടാംസ്ഥാനത്തുള്ള ദ്വീപാണ് പാപ്പുവന്യൂഗിനി ഇതും പസഫിക് സമുദ്രത്തിലാണുള്ളത്. 
  • 1982-ല്‍ ഫോക്‌ ലാന്റ് ദ്വീപിനുവേണ്ടിയാണ് ബ്രിട്ടണും, അര്‍ജന്‍റീനയും ഏറ്റുമുട്ടിയത്. 
  • ദ്വീപ് വന്‍കര എന്നു വിളിക്കപ്പെടുന്നത് ഓസ്ട്രേലിയയാണ്. 
  • പ്രചോദനത്തിന്‍റെ ദ്വീപ് എന്നറിയപ്പെടുന്നത് ടാസ്മാ നിയയാണ്. 
  • ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപാണ് മഡഗാസ്കര്‍. 
  • നെപ്പോളിയന്‍ ജനിച്ചത് കോഴ് സിക്ക ദ്വീപിലും മരണപ്പെട്ടത് സെന്‍റ് ഹെലേന ദ്വീപിലുമാണ്.