ഭൂമിശാസ്ത്ര ഉപകരണങ്ങൾ

  • അന്തരീക്ഷ മര്‍ദ്ദം അളക്കുന്ന ഉപകരണമാണ് ബാരോ മീറ്റര്‍ 
  • അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കുന്നത് ഹൈഗോ മീറ്റര്‍ ഉപയോഗിച്ചാണ്. 
  • ഭൂചലനം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്നത് സീസ് മോ മീറ്ററാണ്. 
  • ഭൂകമ്പത്തിന്‍റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സീസ് മോഗ്രാഫ്. 
  • ഭൂകമ്പ തീവത റിക്ടര്‍ സ്കെയിലിലാണ് പ്രസ്താവി ക്കുന്നത്. 
  • സമുദ്രത്തിന്‍റെ ആഴം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഫാത്തോമീറ്റര്‍, സോണാര്‍, എക്കോ സൗണ്ടര്‍ എന്നിവ. 
  • ആഴം പ്രസ്താവിക്കുന്ന യൂണിറ്റാണ് ഫാത്തോം 
  • വെള്ളത്തിനടിയില്‍ കിടക്കുന്ന വസ്തുക്കളെ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സോണാര്‍ (അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്) 
  • ജലത്തിനടിയിലെ ശബ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോപോണ്‍ 
  • മഞ്ഞ് കട്ടകളുടെ കനം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് എക്കോ സൗണ്ടര്‍ 
  • മഴയുടെ തോത് അളക്കാന്‍ ഉപയോഗിക്കുന്ന ഉപക ണമാണ് റെയിന്‍ഗേജ് 
  • കാറ്റിന്‍റെ ദിശ അറിയുവാന്‍ ഉപയോഗിക്കുന്ന ഉപക ണമാണ് വിൻഡ്‌വെയ്ൻ
  • കാറ്റിന്‍റെ ശക്തിയും വേഗവും അളക്കുന്ന ഉപകരണ മാണ് ആനിമോമീറ്റര്‍ 
  • ആള്‍ട്ടിമീറ്റര്‍ വിമാനങ്ങള്‍ എത്ര ഉയരത്തിലാണ് സഞ്ചരിക്കുന്നത് എന്നറിയാന്‍ ഉപയോഗിക്കുന്നു. 
  • ഹിസ് ലോമീറ്റര്‍ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം അളക്കുന്നതിന് ഉപയോഗിക്കുന്നു. 
  • സീലോമീറ്റര്‍ എന്ന ഉപകരണം മേഘത്തിന്‍റെ ഉയരം കണക്കാക്കുന്നതിന് ഉപയോഗിക്കുന്നു. 
  • സൗരവികിരണത്തിന്‍റെ തീവ്രത അളക്കാന്‍ ഉപയോഗി ക്കുന്ന ഉപകരണമാണ് സോളാരിമീറ്റര്‍. 
  • ആകാശീയ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സോളാരിമീറ്റര്‍ 
  • ആകാശീയ ഛായാചിത്രങ്ങളെ ത്രിമാന രൂപത്തില്‍ കാണുവാന്‍ സഹായിക്കുന്ന ഉപകരണമാണ് സ്റ്റീരിയോ സ്കോപ്പ് 
  • അന്തരീക്ഷത്തിന് പുറത്തുള്ള ആകാശ വസ്തുക്കളുടെ ഉന്നതി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സെക് സ്റ്റന്‍റ്
  • റേഡിയോ സോണ്‍ഡ് എന്ന ഉപകരണം അന്തരീക്ഷത്തിന്‍റെ ഉപരിതലത്തിലെ വായുവിന്‍റെ ആര്‍ദ്രത, ഊഷ്മാവ്, മര്‍ദ്ദം തുടങ്ങിയവ രേഖപ്പെടുത്തുന്നു.