ഭൂരൂപങ്ങൾ 

  • അപക്ഷയം, അപരദനം, നിക്ഷേപണം എന്നീ പ്രക്രിയകളാണ് ഭൗമോപരിതലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. 
  • നദി, കാറ്റ്, ഹിമാനി, തിരമാല എന്നിവയാണ് പ്രധാനമായും ഭൂരൂപങ്ങള്‍ സൃഷ്ടിക്കുന്നത്.
  • ഭൂരൂപങ്ങളധികവും സൃഷ്ടിക്കുന്നത് നദികളായതിനാൽ നദികളെ ഭൂരൂപങ്ങളുടെ ശില്പി എന്നാണ് വിളിക്കു ന്നത്. 
  • നദികളുടെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന ചെരിഞ്ഞ ഭൂവിഭാഗങ്ങളാണ് താഴ്വരകൾ (Vallies) 
  • ഇരുവശവും ചെങ്കുത്തായ ഭാഗങ്ങളോടു കൂടിയ മലയിടുക്കുകളാണ് ഗിരികന്ദരങ്ങൾ (Gorges) 
  • അനേകം കിലോമീറ്റർ നീളമുള്ള ഗിരികന്ദരങ്ങളാണ് കാന്യണുകൾ (Cannyons)
  • ലോകത്തിലെ ഏറ്റവും നീളമേറിയ ഗിരികന്ദരമാണ് അമേരിക്കൻ ഐക്യനാടുകളിലെ ഗ്രാന്റ് കാന്യൺ. 
  • കൊളറാഡോ നദി ഈ ഗിരികന്ദരത്തിലൂടെയാണ് ഒഴുകുന്നത്. 
  • നിക്ഷേപണ പ്രവർത്തന ഫലമായി നദികൾക്ക് സമാന്തരമായി രൂപം കൊള്ളുന്ന ചെറു തിട്ടകളാണ് ലെവികൾ.
  • വളഞ്ഞു പുളഞ്ഞൊഴുകുന്ന നദീ ഭാഗങ്ങളെയാണ് മിയാൻഡറുകൾ എന്നുവിളിക്കുന്നത്. 
  • വേനൽക്കാലങ്ങളിൽ മിയാൻഡറുകൾ “റ’ ആകൃതിയുള്ള തടാകമായി രൂപാന്തരപ്പെടുമ്പോഴാണ് ഒക്സ് ബോ തടാകങ്ങൾ എന്നു വിളിക്കപ്പെടുന്നത്. 
  • നദികളുടെ നിക്ഷേപണ പ്രവർത്തനഫലമായി നദീമുഖങ്ങളിൽ രൂപം കൊള്ളുന്ന ത്രികോണ കൃതിയിലുള്ള ഭൂരൂപങ്ങളാണ് ഡെൽറ്റകൾ . 
  • ഗ്രീക്ക് അക്ഷരമാലയിലെ ഡെൽറ്റ (A)എന്ന അക്ഷരത്തോട് രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. 
  • പശ്ചിമബംഗാളിലെ സുന്ദരബൻസാണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ. കാറ്റിന്റെ പ്രവർത്തന ഫലമായി രൂപം കൊള്ളുന്ന ഭൂരൂപങ്ങളിലധികവും മരുഭൂമികളിലാണ് കാണപ്പെടുന്നത്. 
  • കാറ്റിന്റെ അപക്ഷയ അപരദന പ്രവർത്തന ഫലമായി രൂപമെടുക്കുന്ന ഭൂരൂപമാണ് കൂൺശിലകൾ. 
  • ശക്തമായ കാറ്റിന്റെ പ്രവാഹഫലമായി രൂപം കൊള്ളുന്ന വിശാലസമതലമാണ് ഡിഫേ്ളഷൻ ബേസിൻ.
  • കാറ്റ് വഹിച്ചു കൊണ്ടുപോകുന്ന മണൽതരികൾ കാറ്റിന്റെ വേഗത കുറയുമ്പോൾ പല സ്ഥലങ്ങളായി നിക്ഷേപിക്കപ്പെട്ടാണ് മണൽ കൂനകൾ രൂപം കൊള്ളുന്നത് 
  • നേർത്ത മണൽതരികൾ നിക്ഷേപിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന ഫലഭൂയിഷ്ട സമതലങ്ങളാണ് ലസ് സമതലം 
  • ചന്ദ്രക്കലയടെ ആകൃതിയിൽ കാണപ്പെടുന്ന മണൽകുനകളാണ് ബർക്കൻസ്. 
  • ചലിക്കുന്ന മഞ്ഞുപാളികളാണ് ഹിമാനികൾ 
  • ലോകത്തിലെ ഏറ്റവും വലിയ ഹിമാനിയാണ് സിയാച്ചിൻ ഹിമാനി.
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് എന്നറിയ പ്പെടുന്നത് ബ്രസീലിലെ റിയോ-ഡി-ജനീറോബീച്ച്, ബംഗ്ലാദേശിലെ കോക്ക് ബസാർ ബീച്ച് എന്നിവയാണ്. 
  • ചെന്നൈയിലെ മറീനാബീച്ചാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്. 
  • കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ചാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്. 
  • ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചും മുഴുപ്പിലങ്ങാടാണ്. 
  • ബീച്ചുകൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം ഗോവയാണ്. 
  • പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ജൂഹു ബീച്ച് മഹാരാഷ്ട്രയിലാണ്.
  • കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രമാണ് കോവളം ബീച്ച്.