ഭൂമിശാസ്ത്രം ചോദ്യങ്ങൾ

നിര്‍വാത മേഖല (Doldrum) അഥവാ കാറ്റുകളില്ലാത്ത മേഖല എന്നറിയപ്പെടുന്നത് 

മധ്യരേഖാ ന്യൂനമര്‍ദ്ദ മേഖല (Equatorial Low Pressure Belt)       

കുതിര അക്ഷാംശം (Horse Latitude) എന്നറിയപ്പെടുന്നത്

ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല ( Subtropical High Pressure Belt) 

കാറ്റിന്‍റെ വേഗവും ദിശയും ആശ്രയിക്കുന്ന ഘടകങ്ങള്‍

മര്‍ദ്ദ ചരിവു മാനബലം, കൊറിയോലിസ് പ്രഭാവം, ഘര്‍ഷണം

ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഭ്രമണം നിമിത്തം ഉത്തരാര്‍ധഗോളത്തില്‍ സഞ്ചാരദിശക്ക് വലത്തോട്ടും, ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാകാന്‍ കാരണം 

കൊറിയോലിസ് ബലം 

കൊറിയോലിസ് ബലത്തിന്‍റെ പ്രഭാവത്താല്‍ ഉത്തരാര്‍ധ ഗോളത്തില്‍ കാറ്റുകള്‍ സഞ്ചാരദിശയുടെ വലത്തോട്ടും, ദക്ഷിണാര്‍ധ ഗോളത്തില്‍ ഇടത്തോട്ടും വ്യതിചലിക്കുന്നു.ഈ നിയമം അറിയപ്പെടുന്നത് 

ഫെറല്‍ നിയമം               

വിവിധ ആഗോളവാതങ്ങള്‍ 

വാണിജ്യവാതങ്ങള്‍, പശ്ചിമവാതങ്ങള്‍, ധ്രുവീയപൂർവ്വ  വാതങ്ങള്‍

ഉപോഷ്ണ ഉച്ചമര്‍ദ്ദ മേഖലകളില്‍ നിന്ന് മധ്യരേഖാ ന്യൂനമര്‍ദ്ദമേഖലയിലേക്ക് വീശിക്കൊണ്ടിരിക്കുന്ന കാറ്റുകള്‍

  വാണിജ്യവാതങ്ങള്‍ 

‘ഒരേ ദിശയില്‍ വീശുന്ന കാറ്റുകള്‍’ എന്നര്‍ത്ഥമുള്ള ട്രഡന്‍ (Traden) എന്ന ജര്‍മ്മന്‍ വാക്കില്‍ നിന്നും പേര് ലഭിച്ച കാറ്റ് ഏത് 

വാണിജ്യവാതങ്ങള്‍ (Trade Winds) 

ITCZ ന്‍റെ പൂര്‍ണ്ണ രൂപം 

Inter Tropical Convergence Zone (ഇരു അര്‍ധഗോളങ്ങളില്‍നിന്നും വീശിയെത്തുന്ന വാണിജ്യവാതങ്ങള്‍ സംഗമിക്കുന്ന മേഖല)

ഉപോഷ്ണ ഉച്ചമര്‍ദ്ദ മേഖലയില്‍ നിന്ന് ഉപ്രധുവീയ ന്യൂനമര്‍ദ്ദ മേഖലകളിലേക്ക് വീശുന്ന കാറ്റുകള്‍ 

പശ്ചിമവാതങ്ങള്‍ (Westerlies)

ബ്രസീലില്‍ നിന്ന് ദക്ഷിണ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിലെത്താന്‍ വാസ്കോഡ ഗാമയെ സഹായിച്ച കാറ്റ് 

പശ്ചിമവാതങ്ങള്‍ 

റോറിംഗ് ഫോര്‍ട്ടീസ് (40 ഡിഗ്രി തെക്ക് അക്ഷാംശങ്ങളില്‍) ഫ്യൂരിയസ് ഫിഫ്റ്റീസ് (50 ഡിഗ്രി അക്ഷാംശങ്ങളില്‍) ഷ്റീക്കിംഗ് സിക്സ്റ്റീസ് (60 ഡിഗ്രി അക്ഷാംശങ്ങളില്‍) എന്നിവ ഏതുതരം വാതങ്ങളാണ് 

ദക്ഷിണാര്‍ധഗോളത്തില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ 

ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകളില്‍ നിന്ന് ഉപോഷ്ണ മേഖലയെ ലക്ഷ്യമാക്കി വീശുന്ന ഹിമക്കാറ്റുകള്‍ 

ധ്രുവീയ പൂര്‍വ്വവാതങ്ങള്‍ (Polar easterlies)

‘മൗസം’ അഥവാ മണ്‍സൂണ്‍ എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം 

കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകള്‍ 

പകല്‍ സമയത്ത് കടലില്‍ നിന്നും കരയിലേക്ക് വീശുന്ന കാറ്റാണ് 

കടല്‍ക്കാറ്റ്

രാത്രി സമയത്ത് കരയില്‍ നിന്നും കടലിലേക്ക് വീശുന്ന കാറ്റാണ് 

കരക്കാറ്റ് 

പകല്‍സമയത്ത് താഴ്വരകളില്‍ നിന്ന് പര്‍വ്വതചരിവുകളിലൂടെ വീശുന്ന കാറ്റ് 

താഴ്വര കാറ്റ്    

രാത്രികാലത്ത് പര്‍വ്വതപ്രദേശത്ത് നിന്ന് താഴ്വാരകളിലേക്ക് വീശുന്ന കാറ്റ് 

പര്‍വ്വതകാറ്റ്

ഇന്ത്യയില്‍ അനുഭവപ്പെടുന്ന പ്രധാന പ്രാദേശിക വാതങ്ങളാണ് 

ലു, കാല്‍ബൈശാഖി, മാംഗോഷവര്‍

ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റാണ് 

ലു

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന കാറ്റാണ് 

മാംഗോഷവര്‍ 

ചിനൂക്ക്, ഫൊന്‍, മിസ്‌ട്രല്‍, ഹര്‍മാറ്റന്‍ എന്നിവ എന്തിന് ഉദാഹരണങ്ങളാണ്

പ്രാദേശികവാതങ്ങള്‍

വടക്കെ അമേരിക്കയിലെ റോക്കി പര്‍വ്വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ് 

ചിനൂക്ക് (മഞ്ഞുതീനി എന്നര്‍ത്ഥം)

കനേഡിയന്‍ സമതലങ്ങളില്‍ ഗോതമ്പുകൃഷിക്ക് സഹായിക്കുന്ന കാറ്റ് 

ചിനൂക്ക് 

യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്‍റെ വടക്കേചരിവില്‍ വീശുന്ന ഉഷ്ണക്കാറ്റ് 

ഫൊന്‍ 

യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്‍റെ തെക്കേചരിവില്‍ വീശുന്ന ശീതക്കാറ്റ് 

മിസ്‌ട്രൽ

മുന്തിരിക്കുലകള്‍ പാകമാക്കാന്‍ സഹായിക്കുന്ന കാറ്റ് 

ഫൊന്‍

സഹാറ മരുഭൂമിയില്‍ നിന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് വീശുന്ന കാറ്റ് 

ഹര്‍മാറ്റന്‍ 

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കാലാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനാല്‍ ‘ഡോക്ടര്‍ എന്നു വിളിക്കപ്പെടുന്ന കാറ്റ് 

ഹര്‍മാറ്റന്‍      

ബ്രിട്ടീഷിന്ത്യയില്‍ ആദ്യമായി 102 ല്‍ ഭൂസര്‍വ്വേ നടത്താന്‍ നേതൃത്വം നല്‍കിയത് 

വില്യം ലാറ്റണ്‍ 

വില്യം ലാറ്റണിനുശേഷം സര്‍വ്വേയുടെ ചുമതലകള്‍ ഏറ്റെടുത്ത വ്യക്തി

ജോര്‍ജ്ജ് എവറസ്റ്റ് 

ഇന്ത്യയില്‍ ധരാതലീയ ഭൂപട നിര്‍മ്മാണത്തിന്‍റെ ചുമതല വഹിക്കുന്നത്

സര്‍വ്വേ ഓഫ് ഇന്ത്യ (SOT) 

സമുദ്രനിരപ്പില്‍ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ച് വരക്കുന്ന സാങ്കല്‍പ്പിക രേഖ 

കോണ്ടൂര്‍ രേഖകള്‍ 

‘ഭൂസര്‍വ്വേയിലൂടെ കണ്ടെത്താന്‍ സാധിക്കാത്ത പ്രദേശത്തിന്‍റെ ഉയരം തുടര്‍ച്ചയില്ലാത്ത രേഖകളാല്‍ ചിത്രീകരിക്കുന്നതാണ്

ഫോം ലൈന്‍

ഭൂപടങ്ങളില്‍ കറുത്ത ബിന്ദുവിനോട് ചേര്‍ത്ത് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നതാണ്

സ്പോട്ട് ഹൈറ്റ്

സ്ഥലത്തിന്‍റെ ഉയരം ത്രികോണ ചിഹ്നത്തോടെ രേഖപ്പെടുത്തുന്നതാണ്

ട്രയാങ്കുലേറ്റഡ് ഹൈറ്റ് 

പ്രധാന കെട്ടിടങ്ങളില്‍ ഉയരം BM എന്ന അക്ഷരത്തോടെ രേഖപ്പെടുത്തുന്നതാണ് 

ബഞ്ച് മാര്‍ക്ക്

ആദ്യമായി ഭൂപടം വരച്ചതാര് 

അനക്സി മാന്‍ഡര്‍ (ഗ്രീക്ക് തത്വചിന്തകന്‍)

ആധുനിക ഭൂപട നിര്‍മ്മാണത്തിന്‍റെ പിതാവ് 

മെര്‍ക്കാറ്റര്‍

ആദ്യമായി വിവിധ ഭൂപടങ്ങള്‍ ചേര്‍ത്ത് അറ്റ്ലസ് തയ്യാറാക്കിയത്

എബ്രഹാം ഓര്‍ട്ടേലിയസ് 

ഭൂപടങ്ങള്‍ തയ്യാറാക്കുന്ന ശാസ്ത്രശാഖ

കാര്‍ട്ടോഗ്രാഫി 

നീരാവി പൂരിതവായു തണുത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ നീരാവി ഘനീഭവിച്ച് അവിടങ്ങളില്‍ രൂപം കൊള്ളുന്ന ജലകണങ്ങള്‍

തുഷാരം (Dew)

.ഭൗമോപരിതലത്തിന് മുകളില്‍ നീരാവി ഘനീഭവിച്ച് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതാണ് .

നേര്‍ത്ത മൂടല്‍ മഞ്ഞ് (Mist) 

ഭൗമോപരിതലത്തിന് മുകളില്‍ പ്രത്യേകിച്ചും ജലാശയങ്ങളുടെ മുകളിലായി നീരാവി ഘനീഭവിച്ച് കൂടിയ സാന്ദ്രതയില്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് 

മൂടല്‍മഞ്ഞ് (Fog)

വര്‍ഷണത്തിന്‍റെ വിവിധ രൂപങ്ങളാണ് 

മഴ, ആലിപ്പഴം, മഞ്ഞ്  

മഴത്തുള്ളികളോടൊപ്പം മഞ്ഞുകട്ടകള്‍ ഭൂമിയിലേക്ക് പതിക്കുന്നതാണ് 

ആലിപ്പഴം (Hail/Steet)