വനങ്ങൾ

  • ലോക വനദിനമായി ആചരിക്കുന്നത്  മാര്‍ച്ച് 21-നാണ്. 
  • വന്‍കരകളുടെ 40%ത്തോളം വനങ്ങളായിരുന്നു. 
  • വലിയ തോതില്‍ നാശം സംഭവിക്കാത്ത വനങ്ങള്‍ ഇന്നുള്ളത് ആമസോണ്‍ -കോംഗോ തടങ്ങളില്‍ മാത്രമാണ്. 
  • ഒട്ടും കോട്ടംവരാതെ സൂക്ഷിക്കുന്ന വനങ്ങളാണ് കന്യാവനങ്ങള്‍ എന്നറിയപ്പെടുന്നത്. 
  • പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഒരു വിഭവമാണ് സ്വാഭാവിക വനങ്ങള്‍. 
  • ലോകത്ത് ഏറ്റവും കൂടുതല്‍ വനമുള്ളത് റഷ്യയിലാണ്.
  • രണ്ടാം സ്ഥാനം – ബ്രസീലിനാണ്. 
  • ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍ മഴക്കാടുകള്‍. 
  • ലോകത്ത് ഏറ്റവും കൂടുതല്‍ വനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ.
  • ലോകത്തുള്ള ആകെ വനത്തിന്‍റെ 1.7 ശതമാനമാണ് കേരളത്തിലുള്ളത്. 
  • ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 20.60 ശതമാനം വനമാണ്. 
  • ഏറ്റവും കൂടുതല്‍ വനമുള്ള ഇന്ത്യന്‍ സംസ്ഥാനം മധ്യപ്രദേശാണ്. 
  • വനം ഏറ്റവും കുറവ് പഞ്ചാബിലാണ്.
  • ശതമാനാടിസ്ഥാനത്തില്‍ വനം കൂടുതല്‍ മിസോറാമിലാണ്.
  • വനമഹോത്സവം ആരംഭിച്ചത് കെ.എം. മുന്‍ഷിയാണ്. 
  • 1950ലാണ് വന മഹോത്സവം ആരംഭിച്ചത്. 
  • എല്ലാ വര്‍ഷവും ജൂലായ് ആദ്യവാരമാണ് വനമഹോത്സവം ആചരിക്കുന്നത്. 
  • വനം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ആന്‍ഡമാന്‍ നിക്കോബാറാണ്. 
  • ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ് നീലഗിരിയാണ്. 
  • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് അഗസ്ത്യകൂടമാണ്. 
  • കണ്ടല്‍വനങ്ങള്‍ കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. 
  • പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് ലോകത്തിലെ പ്രധാനപ്പെട്ട കണ്ടല്‍വനപ്രദേശമാണ്. 
  • വന നശീകരണത്തിനെതിരെയാണ് സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്.
  • ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ – ഡെറാഡൂണിലാണ്
  • വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് – ഡെറാഡൂണ്‍. 
  • വന്യജീവികളുടെയും, സസ്യങ്ങളുടെയും സംരക്ഷണത്തിന് പ്രത്യേക പരിരക്ഷ നല്‍കുന്ന പ്രദേശങ്ങളാണ് പൊതുവെ വന്യജീവി സങ്കേതം ദേശീയോദ്യാനം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. 
  • ലോകത്തിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക് അമേരിക്കയിലെ യെല്ലോ സ്റ്റോണ്‍ ആണ്. 
  • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം 1936ല്‍ നിലിവില്‍ വന്ന ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റാണ്.


കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍


നെയ്യാര്‍…………………………..തിരുവനന്തപുരം 

പേപ്പാറ……………………………തിരുവനന്തപുരം 
ചെന്തുരുണി…………………….കൊല്ലം 
ചിന്നാര്‍ ………………………….. ഇടുക്കി
ഇടുക്കി…………………………….ഇടുക്കി 
പീച്ചി-വാഴാനി………………..തൃശ്ശൂര്‍ 
ചിമ്മിനി…………………………..തൃശ്ശൂര്‍ 
മലബാര്‍ …………………………..കോഴിക്കോട് 
ആറളം …………………………….കണ്ണൂര്‍ 
കൊട്ടിയൂര്‍ ……………………..കണ്ണൂര്‍ 
തിരുനെല്ലി………………………..വയനാട് 
മുത്തങ്ങ……………………………വയനാട്

 

  • ഹെയ്‌ലി ദേശീയോദ്യാനം, രാംഗംഗ ദേശീയോദ്യാനം എന്നീ പേരുകളിലും ജിം കോര്‍ബറ്റ് ദേശീയോദ്യാനം അറിയപ്പെട്ടിരുന്നു. 
  • ഇന്ത്യയിലാദ്യമായി പ്രോജക്ട് ടൈഗര്‍ ആരംഭിച്ചതും ജിം കോര്‍ബറ്റിലാണ്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസർവ്വ് ഗുജറാത്തിലെ ഗ്യാന്‍ ഭാരതിയാണ്.
  • തിങ്ങിനിറഞ്ഞ ഉയരമേറിയ വൃക്ഷങ്ങളാണ് ഉഷ്ണമേഖല മഴക്കാടുകളില്‍ ഉണ്ടാവുക.
  • സൈലന്‍റ് വാലി പ്രധാനപ്പെട്ട മഴക്കാടാണ്. 
  • വാര്‍ഷിക വര്‍ഷപാതം 200 സെന്‍റി മീറ്ററിന് മുകളിലും, ദൈനിക താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് നിത്യഹരിത വനങ്ങള്‍ വളരുന്നത്.
  • കുന്തിരിക്കം, ചുരുളി, വെള്ളകില്‍, കമ്പകം, ചെമ്പുന്ന എന്നിവയാണ് നിത്യഹരിത വനങ്ങളിലെ പ്രധാന വൃക്ഷങ്ങള്‍. 
  • ലോകത്തെ ഏറ്റവും വലിയ നിശാശലഭമായ ‘അറ്റ്ലസ് മോത്ത്, നിത്യഹരിത വനങ്ങളിലാണ് കാണപ്പെടുന്നത്. 
  • ആഞ്ഞിലി, കമ്പകം, എന്നിവയാണ് ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിലെ പ്രധാന വൃക്ഷങ്ങള്‍. 
  • മയിലുകളുടെ സ്വാഭാവിക ആവാസകേന്ദ്രമാണ് വരണ്ട ഇലപൊഴിയും കാടുകള്‍.
  • കേരളത്തിന്‍റെ ആകെ വിസ്തൃതിയുടെ 40.13 ശതമാനം വനമാണ്. 
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ളത് ഇടുക്കിയിലാണ്. 
  • ഏറ്റവും കുറവ് വനം ഉള്ളത് ആലപ്പുഴ ജില്ലയിലാണ്. 
  • കേരള വനവല്‍ക്കരണ പരിപാടി ആരംഭിച്ചത് ലോക ബാങ്കിന്‍റെ സഹായത്തോടെയാണ്.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 
  • കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചിയിലാണ്. 
  • കേരള ഫോറസ്റ്റ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ കോട്ടയത്താണ്.
  • 36 വനം ഡിവിഷനുകളാണ് കേരളത്തിലുള്ളത്.
  • വിസ്തീര്‍ണ്ണം കൂടിയത് റാന്നി ഡിവിഷനും കുറഞ്ഞത് അഗസ്ത്യവനവുമാണ്. 
  • ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യ സംരക്ഷണ മേഖല (കമ്മ്യൂണിറ്റി റിസര്‍വ്) കടലുണ്ടിയില്‍ നിലവില്‍വന്നു. 
  • കേരളത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതമാണ് നെയ്യാര്‍. 
  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമാണ് പെരിയാര്‍ വന്യജീവി സങ്കേതം. 
  • ഇത് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നായിരുന്നു.
  • 1934 ലാണ് നെല്ലിക്കാംപെട്ടി സാങ്ച്വറി നിലവില്‍ വന്നത്. 
  • 1978ല്‍ കേരളത്തിലെ ആദ്യത്തെ കടുവാസംരക്ഷണ കേന്ദ്രമായി പെരിയാര്‍ വന്യജീവി സങ്കേതം മാറി. 
  • തേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നതും പെരിയാര്‍ വന്യജീവി സങ്കേതമാണ്. 
  • ശബരിമല, മംഗളാദേവീക്ഷേത്രം എന്നിവ പെരിയാര്‍ വന്യജീവി സങ്കേതത്തിനകത്താണ്. 
  • 2010 -ലാണ് പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രമായി മാറിയത്. 
  • ലോകത്തിലെ ഏറ്റവും വലിയ കന്യാവനം ആമസോണ്‍ ആണ്. 
  • എന്നാല്‍ കേരളത്തിലെ ഏക കന്യാവനം സൈലന്‍റ് വാലിയാണ്.


പക്ഷിസങ്കേതങ്ങള്‍

 

തട്ടേക്കാട്     –  എറണാകുളം
മംഗളവനം  –  എറണാകുളം
ചൂലന്നൂര്     –  തൃശ്ശൂര്‍  – പാലക്കാട് 
അരിപ്പ          –  തിരുവനന്തപുരം

  • 2011 ഐക്യരാഷ്ട്രസഭ ലോകവനവര്‍ഷമായി ആചരിക്കുന്നു.
  • 2010-ലാണ് കോഴിക്കോട് ജില്ലയിലെ മലബാര്‍ വന്യ ജീവി സങ്കേതം നിലവില്‍ വന്നത്. 
  • മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം കക്കയമാണ്.
  •  ‘ഷെന്തുരുണി’ എന്നറിയപ്പെടുന്ന മരത്തിന്‍റെ പേരിലുള്ള വന്യജീവി സങ്കേതമാണ് കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതം. 
  • കേരളത്തിലെ ഒരേയൊരു ലയണ്‍ സഫാരി പാര്‍ക്കാണ് നെയ്യാര്‍ ഡാമിലെ മരക്കുന്നം ദ്വീപിലാണുള്ളത്.
  • കേരള വനംവകുപ്പ് 2006-ല്‍ രൂപവത്ക്കരിച്ച് സംരക്ഷിത മേഖലയാണ് ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനാം. 
  • കേരളത്തിന്‍റെ കടല്‍ത്തീര സംരക്ഷണത്തിനായി അനുയോജ്യമായ മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയാണ് ‘ഹരിതതീരം’ പദ്ധതി

ദേശീയോദ്യാനങ്ങള്‍ 

ഇരവികുളം                ഇടുക്കി – 1978 

പെരിയാര്‍                   ഇടുക്കി – 1982
 സൈലന്‍റ് വാലി       പാലക്കാട് 1984 
ആനമുടിചോല        ഇടുക്കി – 2003
മതികെട്ടാന്‍ ചോല ഇടുക്കി – 2003
പാമ്പാടും ചോല       ഇടുക്കി – 2003

കടുവ സംരക്ഷണകേന്ദ്രങ്ങള്‍

 പെരിയാര്‍            ഇടുക്കി – 1978 
പറമ്പിക്കുളം       പാലക്കാട് – 2010

  • കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവസംരക്ഷണ കേന്ദ്രം, തമിഴ്നാട്ടിലെ മുതുമലൈ വന്യജീവി സങ്കേതം എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന വന്യജീവി സങ്കേതമാണ്. വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം 
  • കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് എറണാകുളത്തെ തട്ടേക്കാട്. 
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഇരവികുളം, ചെറുത് പാമ്പാടുംചോലയാണ്. 
  • വരയാടുകളെ സംരക്ഷിക്കുന്നത് ഇരവികുളത്താണ്. 
  • മയിലുകളുടെ സംരക്ഷണത്തിനുള്ള കേരളത്തിലെ വന്യജീവി സങ്കേതമാണ് ചൂലന്നൂര്‍. 
  • സംസ്ഥാനത്തെ കലാലയങ്ങളെ ഹരിതാഭമാക്കാനായ വനം-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ചേർന്ന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ‘നമ്മുടെ മരം’ പദ്ധതി.
error: