വൃക്കരോഗങ്ങള്‍

 • അണുബാധയോ, വിഷബാധയോ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം : നെഫ്രൈറ്റിസ്
 • രണ്ട് വൃക്കകളും ഒരുപോലെ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ : യുറീമിയ
 • അണലിയുടെ വിഷം യുറീമിയക്ക് കാരണമാകും.
 • വൃക്കയില്‍ കാത്സ്യം ലവണങ്ങള്‍ അടിഞ്ഞ് കൂടുന്നതിനാല്‍ ഉണ്ടാകുന്ന രോഗം : മൂത്രത്തില്‍ കല്ല്
 • മൂത്രത്തില്‍ രൂപപ്പെടുന്ന കല്ലിന്‍റെ രാസനാമം : കാല്‍സ്യം ഓക്സലേറ്റ്
 • മൂത്രത്തില്‍ രക്തം കാണുന്നത് : ഹീമറ്റൂറിയ
 • മൂത്രത്തില്‍ ആല്‍ബുമിന്‍ കാണപ്പെടുന്നത് : ആല്‍ബുമിനൂറിയ
 • വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ : റീനല്‍ കാല്‍കുലൈ
 • വൃക്കയിലെ കല്ലുകള്‍ പൊടിച്ചുമാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം : ലിതോട്രിപ്റ്റര്‍
 • വൃക്കകള്‍ പ്രവര്‍ത്തന രഹിതമായ ഒരു വ്യക്തിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന കൃത്രിമ അരിക്കല്‍ പ്രക്രിയ : ഡയാലിസിസ്
 • ആദ്യമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് : ഡോ.ആര്‍.എച്ച്. ലാലര്‍
 • വൃക്കയില്‍ നിര്‍മ്മിയ്ക്കപ്പെടുന്ന രാസാഗ്നി : റെനിന്‍
 • വൃക്കയുടെ മുകളില്‍ കാണപ്പെടുന്ന അന്തസ്രാവി ഗ്രന്ഥി : അധിവൃക്കാഗ്രന്ഥി (അഡ്രീനല്‍ ഗ്രന്ഥി)