സുഷുമ്ന (Spinal Cord)

  • മെഡുല്ല ഒബ്ളോംഗേറ്റയുടെ തുടര്‍ച്ചയായിവരുന്ന സുഷുമ്ന കാണപ്പെടുന്നത് : നട്ടെല്ലിനുള്ളില്‍
  • സുഷുമ്നയിലും വൈറ്റ് മാറ്റര്‍ പുറത്തും ഗ്രേമാറ്റര്‍ അകത്തുമാണ്.
  • സുഷുമ്നയെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണം : മെനിഞ്ചസ്
  • സുഷുമ്നയുടെ ഇരുവശത്ത് നിന്നും ഉണ്ടാകുന്ന 31 ജോഡി നാഡികളാണ് : സുഷുമ്നാ നാഡികള്‍
  • സുഷുമ്നാ നാഡികളെല്ലാം സമ്മിശ്ര നാഡികളാണ്.
  • റിഫ്ളക്സ് പ്രവര്‍ത്തനങ്ങള്‍ കൂടുതലും നിയന്ത്രിക്കുന്നത് : സുഷുമ്ന
  • കേന്ദ്രനാഡീ വ്യവസ്ഥയുടെ ഭാഗങ്ങള്‍ : മസ്തിഷ്കം, സുഷുമ്ന
  • സ്വതന്ത്രനാഡീ വ്യവസ്ഥയുടെ ഭാഗങ്ങള്‍ : സിംപതറ്റിക് വ്യവസ്ഥയും, പാരാലിംപതെറ്റിക് വ്യവസ്ഥയും
  • ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന നാഡീവ്യവസ്ഥ : സ്വതന്ത്രനാഡീ വ്യവസ്ഥ