ഓക്സിജന്‍ (Oxygen)

 • അറ്റോമിക നമ്പര്‍ : 8
 • ജീവവായു കണ്ടുപിടിച്ചത് : ജോസഫ് പ്രീസ്റ്റ്ലി
 • പേരു നല്‍കിയത് : ലാവോസിയ
 • അമ്ലജനകം എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓക്സിജന്‍ എന്ന വാക്കുണ്ടായത്.
 • ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം.
 • മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം.
 • കത്താന്‍ സഹായിക്കുന്ന വാതകം.
 • നിറവും മണവും രുചിയുമില്ലാത്ത വാതകം.
 • അന്തരീക്ഷ വായുവില്‍ രണ്ടാം സ്ഥാനത്തുള്ള മൂലകം (21%)
 • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം.
 • ദ്രാവക ഓക്സിജന്‍റെ നിറം : ഇളം നീല
 • ഒരു വസ്തു ഓക്സിജനുമായി പ്രവര്‍ത്തിക്കുന്ന പ്രതിഭാസം : ജ്വലനം
 • സസ്യങ്ങള്‍ ശ്വസനത്തിനുപയോഗിക്കുന്ന വാതകം.
 • പ്രകാശ സംശ്ലേഷണ സമയത്ത് സസ്യങ്ങള്‍ പുറത്തുവിടുന്ന വാതകം.
 • ഓക്സിജന്‍റെ ഐസോടോപ്പുകള്‍ : ഓക്സീജന്‍-16, ഓക്സിജന്‍-17, ഓക്സിജന്‍-18
 • ശുദ്ധജലത്തിലെ ഓക്സിജന്‍റ് അളവ് : 89%
 • ഓക്സിജന്‍ രൂപാന്തരങ്ങള്‍ : സാധാരണ ഓക്സിജന്‍ (O2), ഓസോണ്‍ (O3)