കാര്‍ബണിക രസതന്ത്രം (Organic Chemistry)

  • കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണേറ്റുകള്‍ എന്നീ അജൈവ സംയുക്തങ്ങളൊഴിച്ചുള്ള കാര്‍ബണ്‍ സംയുക്തങ്ങള്‍ : കാര്‍ബണിക സംയുക്തങ്ങള്‍  (Organic compounds)
  • കാര്‍ബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ : കാര്‍ബണിക രസതന്ത്രം (ഓര്‍ഗാനിക് കെമിസ്ട്രി)
  • കാര്‍ബണ്‍, ഹൈഡ്രജന്‍ എന്നിവ ചേര്‍ന്നുണ്ടാകുന്ന ഓര്‍ഗാനിക് സംയുക്തം : ഹൈഡ്രോകാര്‍ബണുകള്‍
  • കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയിലുള്ള ബന്ധനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈഡ്രോ കാര്‍ബണുകള്‍ മൂന്നുതരം : ആല്‍ക്കെയ്ന്‍, ആല്‍ക്കീന്‍, ആല്‍ക്കൈന്‍
  • കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയില്‍ ഏകബന്ധനം മാത്രമുള്ള ഹൈഡ്രോകാര്‍ബണുകള്‍ ആല്‍ക്കെയ്നുകള്‍ (Alkanes)
  • ഏറ്റവും ലഘുവായ ആല്‍ക്കെയ്ന്‍ മീഥെയ്ന്‍(Methane)
  • ആല്‍ക്കെയ്നുകളെ സൂചിപ്പിക്കുന്ന പൊതുവാക്യം : CnH2n+2
  • ആല്‍ക്കെയ്നുകളുടെ മറ്റൊരു പേര് പാരഫിനുകള്‍
  • ഏറ്റവും ലഘുവായ ആല്‍ക്കീന്‍ : ഈഥീന്‍ (Ethene, എഥിലീന്‍)
  • ഒരു മൂലകത്തിന്‍റെ ആറ്റങ്ങള്‍ പരസ്പരം സംയോജിച്ച് വലിയ രൂപത്തിലോ ചെയിന്‍ രൂപത്തിലോ
  • നില്‍ക്കാനുള്ള കഴിവ് : കാറ്റിനേഷന്‍
  • ഒരേ തന്മാത്രാവാക്യവും എന്നാല്‍ വ്യത്യസ്ത ഘടനാവാക്യവും വ്യത്യസ്ത രാസഭൗതിക ഗുണങ്ങളോടും കൂടിയ സംയുക്തങ്ങള്‍ : ഐസോമെറുകള്‍