മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പഠന വൈകല്യങ്ങൾ

മന്ദപഠിതാക്കൾക്ക്  ഭാഷാ സ്വീകരണത്തിലും  പ്രകടനത്തിലും പലതരം അപാകതകളും വരാറുണ്ട്. ഇവ പഠന വൈകല്യങ്ങൾ എന്നറിയപ്പെടുന്നു. ശാരീരികവും മനഃശാസ്ത്രപരവുമായ നിരവധി കാരണങ്ങളാൽ പഠന വൈകല്യങ്ങൾ ഉണ്ടാകാം. അവയിൽ പ്രധാനമാണ് ഭാഷാ വൈകല്യങ്ങൾ.ഭാഷാ വൈകല്യങ്ങൾ എന്നതുകൊണ്ട് ഭാഷയുടെ ആർജനം, പ്രകടനം, ലേഖനം എന്നീ തലങ്ങളിൽ വരുന്ന അപാകതകളെയാണ് ഉദ്ദേശിക്കുന്നത്. ഇവയെ പ്രധാനമായും മൂന്നായി തിരിക്കാം.

ഭാഷാസ്വീകരണ വൈകല്യങ്ങൾ

ഭാഷ ശ്രവിച്ച് മനസ്സിലാക്കിയെടുക്കുന്നതിലുള്ള വൈകല്യമാണ് ഭാഷാ സ്വീകരണ വൈകല്യം. ശ്രവണശക്തിയുള്ള കുട്ടികളിലും ഭാഷാസ്വീകരണത്തിൽ വൈകല്യങ്ങൾ ധാരാളം കാണാം. ഭാഷാസ്വീകരണ വൈകല്യ ലക്ഷണങ്ങൾ ഇവയാണ്.

1. സംസാരിക്കുമ്പോൾ കൂട്ടി ശ്രദ്ധിക്കാതിരിക്കുന്നതായി തോന്നുക.

2. ചിത്രകഥകളോ പുസ്തകങ്ങളോ നൽകിയാൽ താൽപര്യമില്ലായ്മ പ്രകടിപ്പിക്കക

3. വാചകങ്ങൾ പറയാനും കേട്ടു മനസ്സിലാക്കാനുമുള്ള പ്രയാസം

4. നിർദ്ദേശങ്ങൾ നൽകിയാലത് പൂർണ്ണമായി അനുസരിക്കാതിരിക്കുക.

5. വാക്കുകളോ, താളാത്മകമായ ശൈലികളോ  ആവർത്തിച്ചു പറയുന്ന സ്വഭാവം

6. പ്രായത്തിനനുസരിച്ചുള്ള ഭാഷാദക്ഷത  പ്രകടിപ്പിക്കാതിരിക്കുക.

ഇത്തരം വൈകല്യങ്ങൾ ഉണ്ടാകുന്നതിന് പലകാരണങ്ങളുണ്ടാകും, പാരമ്പര്യപരമായ കാരണങ്ങൾ. ഭാഷ കേൾക്കാനും പറയാനുമുള്ള അവസരമില്ലായ്മ, വാഗിന്ദ്രിയങ്ങളുടെ തകരാറ്. ബുദ്ധി  വളർച്ചയിൽ വരുന്ന തകരാറുകൾ  ഇവ ഭാഷണവൈകല്യങ്ങൾക്കു കാരണമാകുന്നു. ഇതു കൂടാതെ ശ്രവണം, ശ്രദ്ധ, കാഴ്ച എന്നീ നൈപുണികളുടെ അപര്യാപ്തതയും ഇത്തരം വൈകല്യങ്ങൾക്കു കാരണമാകുന്നു.   കാഴ്ചപരിശോധന, ശ്രവണശേഷി പരിശോധന, നിരീക്ഷണം, വാഗിന്ദ്രിയങ്ങൾക്ക് തകരാറുണ്ടോ എന്നു പരിശോധിക്കൽ  നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളാൽ ഇത്തരം വകല്യങ്ങൾ കണ്ടെത്താൻ കഴിയും. – സ്പീച് തെറാപ്പി ,പ്രത്യേക പഠന ക്രമീകരണങ്ങൾ, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഗൈഡൻസ് ക്ലാസ്സുകൾ, മാതാപിതാക്കൾക്കായുള്ള മാർഗ്ഗ നിർദ്ദേശ കാസ്സുകൾ തുടങ്ങിയവയിലൂടെ ഇത്തരം വൈകല്യങ്ങളുള്ള  കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനാകും.

ഭാഷണത്തിൽ വരുന്ന വൈകല്യങ്ങൾ

i.ഉച്ചാരണവൈകലങ്ങൾ

ഇവ നാലുതരത്തിലാണ്

ഒഴിവാക്കൽ – സംസാരിക്കുമ്പോൾ ചില പദങ്ങളോ അക്ഷരങ്ങളോ ഉച്ചരിക്കാതെ ഒഴിവാക്കുന്നു

പകരം ചേർക്കൽ – വിഷമമുള്ള അക്ഷരങ്ങൾക്കും പദങ്ങൾക്കും പകരം സാമ്യമുള്ള മറ്റൊരു പദമോ അക്ഷരമോ ഉപയോഗിക്കുന്നു.

വികൃതമാക്കൽ – വാക്കുകളോ അക്ഷരങ്ങളോ വികൃതമായി ഉച്ചരിക്കുന്നു.

കൂട്ടിച്ചേർക്കൽ – ചിലെടത്ത് ആവശ്യമില്ലാതെ പദങ്ങളോ അക്ഷരങ്ങളോ കൂട്ടിച്ചേർക്കുന്നു.

ശബ്ദം പുറപ്പെടുവിക്കുന്ന രീതിക്കനുസ്യതമായും ഭാഷണ വൈകല്യങ്ങൾ വരാം. ശ്രുതി, തീവ്രത, സ്വരഭേദം ഇവ ശരിയായി, ശബ്ദം പുറപ്പെടുവിക്കണമെങ്കിൽ മൗലീകാവയവങ്ങൾക്ക്  ഒരു തകരാറുകളും ഉണ്ടാകരുത്. നാക്കിന്‍റെ  നീളക്കൂടുതലും നീളക്കുറവും ഉച്ചാരണം വികലമാക്കും. മൂക്കിന്‍റെ  പ്രശ്നങ്ങൾ സംസാരത്തിൽ അനുനാസിക പ്രതിധ്വനി ഉണ്ടാകാൻ കാരണമാവുന്നു. ഇവ കൂടാതെ തുടർച്ചയായ ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ടുകളാണ് വിക്ക് ,കൊഞ്ഞ  എന്നിവ. ഇവ മാനസിക പ്രശ്നങ്ങളാലും സംഭവിക്കാം.

ii. ലിഖിത വൈകല്യങ്ങൾ

അക്ഷരങ്ങൾ എഴുതുന്നരീതി, വ്യക്തത, വലിപ്പം, ചിഹ്നം  ഇവയെക്കുറിച്ചുള്ള അറിവില്ലായ്മ, അക്ഷര രൂപങ്ങളെക്കുറിച്ചുള്ള അറിവില്ലായ ഇവ മൂലം അക്ഷരതെറ്റുകൾ വരാറുണ്ട്. വ്യാകരണപരവും വാക്യഘടനാപരവും ആശയപരവുമായി വരുന്ന തെറ്റുകളും ലിഖിത വൈകല്യങ്ങളിൽ ഉൾപ്പെടുത്തുന്നു.