മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പാഠ്യപദ്ധതി

ഒരു നിശ്ചിത ലക്ഷ്യം കൈവരികാനുളള സഞ്ചാരപഥമാണ് പിതാവിനെ സംബന്ധിച്ചിടത്തോളം പാഠ്യപദ്ധതി. കരീറെ  എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കരിക്കുലം എന്ന പദത്തിന്‍റെ നിഷ്‌പത്തി. സഞ്ചരിക്കുക എന്ന് ഇതിനർത്ഥം. പ്രധാന നിർവചനങ്ങൾ

  • അധ്യാപകന്‍റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെയും സഞ്ചയമാണ് പാഠ്യപദ്ധതി-കാംബെൽ
  • സ്കൂളിൽ നിന്ന് പഠിതാവിനു ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ്  പാഠ്യപദ്ധതി -ഡോൾ 
  • നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നടുനതിനുവേണ്ടി സ്‌കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു വിദ്യാഭ്യാസോപകരണമാണ് പാഠ്യപദ്ധതി- ഇ.ബി. വെസ്‌ലി  .
  • അധ്യാപകനാകുന്ന കലാകാരന്‍റെ കയ്യിലെ ഒരുപകരണമാണ് പാഠ്യപദ്ധതി– കണ്ണിംഗ്ഹാം .

മേൽപ്പറഞ്ഞ നിർവചനങ്ങളെല്ലാം പാഠ്യപദ്ധതിയുടെ വിവിധ ഘടകങ്ങളെ ഊന്നിപ്പറയുന്നവയാണ്. ഇവയെല്ലാം സമഞ്ജസമായി ഒത്തുചേരുന്നതാണ് ഒരു പാഠ്യപദ്ധതി

വിദ്യാഭ്യാസപ്രക്രിയയിലെ സമസ്താനുഭവങ്ങളും ചേർന്നതാണ് പാഠ്യപദ്ധതി .പഠനാനുഭവങ്ങൾ, മൂല്യനിർണ്ണയ രീതികൾ, പാഠ്യഅനുബന്ധ പാഠ്യേതര പ്രവർത്തനങ്ങൾ  ഇവയെല്ലാം ഇതിലുൾപ്പെടുന്നു .ഓരോ പാഠ്യപദ്ധതിയും അത് പഠിക്കുന്ന പഠിതാവിൽ  വരുത്തേണ്ട മാറ്റങ്ങള മുൻകൂട്ടിക്കണ്ടാണ് രൂപപ്പെടുത്തുന്നത്. ഭാഷാ പാഠ്യപദ്ധതിയുടെ നിർമ്മാണം സങ്കീർണ്ണവും വെല്ലുവിളി നിറാഞ്ഞതുതാണ്. ശ്രവണം, ഭാഷണം, വായന, ലേഖനം എന്നീ ചതുർമുഖ നൈപുണികൾ വളർത്തുന്നതും ‘ അനുകൂല മനോഭാവങ്ങളും ശീലങ്ങളും വിദ്യാർത്ഥികളിൽ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാകണം പാഠ്യപദ്ധതി.

ഭാഷാപാഠ്യപദ്ധതി നിർമ്മാണത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ

1. വ്യകതിവ്യത്യാസങ്ങൾ

ഓരോ കുട്ടിയും മറ്റൊരാളിൽ നിന്ന് വ്യത്യസ്തനായിരിക്കും. ഈ വ്യക്തിവ്യത്യാസങ്ങളെ  പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി.

2. സന്തുലനം

പാഠ്യപദ്ധതിയിൽ സംസ്കാരം, മതം, രാഷ്ട്രീയം, കലകൾ, ആചാരങ്ങൾ ഇങ്ങനെ വിവിധ വിഷയ തലങ്ങളുണ്ടാകും. ഓരോ തലത്തിനും പ്രതേക ശ്രദ്ധ കൊടുക്കേണ്ടതാണ്. ആശയപരമായോ വർഗ്ഗീയമായോ രാഷ്ട്രീയമായോ വരാവുന്ന അഭിപ്രായവ്യത്യാസങ്ങൾ മുൻകൂട്ടി കണ്ട് ശ്രദ്ധാപൂർവം തയ്യാറാക്കേണ്ടതാണ് പാഠ്യപദ്ധതി.

3. വഴക്കം

സ്ഥലം, ദേശം, കാലം, സാമൂഹിക പരിതസ്ഥിതികൾ തുടങ്ങിയ പ്രത്യേകതകൾ പരിഗണിക്കന്നതും വഴക്കമുള്ളതുമാകണം പാഠ്യപദ്ധതി. ഭാഷാശൈലി, എല്ലാത്തരം പ്രാദേശികത്തനിമകളേയും ഉൾക്കൊള്ളണം.

4. വിശ്രമ വേളകളുടെ വിനിയോഗം

വിദ്യാർത്ഥികളുടെ ഒഴിവുസമയം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നതാകണം പാഠ്യപദ്ധതി.

5. സമൂഹപരിഷ്കരണം

പാഠ്യപദ്ധതിക്ക് സമൂഹവുമായി അടുത്ത ബന്ധമുണ്ടാകണം. നവസമൂഹസ്യഷ്ടിക്ക് ഉതകുന്നതും പുരോഗമനത്തിലേക്ക് വഴിനടത്തു ന്നതുമാകണം ഇത്.

6. ദേശീയ-സാർവദേശീയ കാഴ്ചപ്പാട്

ദേശീയവും സാർവ്വദേശീയവുമായ ഐക്യവും ഒരുമയും വളർത്തുന്നതും ലോകമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതുമാകണം പാഠ്യപദ്ധതി.

7.ശിശുകേന്ദ്രികൃതം

പഠിതാവിന്‍റെ പ്രായം താൽപര്യം. മാനസിക നിലവാരം ഇവ പാഠ്യപദ്ധതി രൂപപ്പെടുത്തുമ്പോൾ ( പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

8. പാലന തത്വം

വർത്തമാനകാലത്തിനും ഭാവികാലത്തിനും പ്രയോജനപ്പെടുന്ന ഘടകങ്ങൾ ഭൂതകാലത്തിൽ നിന്നെടുക്കുക എന്ന തത്വമാണിത്. അറിവും അതുപോലെ തന്നെ നവ ഭാഷാസന്ദർഭങ്ങളിൽ പഴയകാല ബോധന രീതികൾ ഉപയോഗിക്കാറുണ്ട്.

9. പുരോഗമന വീക്ഷണം

ഭാവിയെ  മുൻകൂട്ടി കണ്ടുവേണം പാഠ്യപദ്ധതി രൂപപ്പെടുത്താൻ. 20 വർഷത്തെയെങ്കിലും മാറ്റങ്ങൾ മുൻകൂട്ടി കാണാനുള്ള ആസൂത്രണപാടവം വേണ്ടതാണ് .

10. ഉദ്ദേശ്യാധിഷ്ഠിതം

കൃത്യമായ ഉദ്ദേശ്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കണം.അവയെ നേടാൻ ലക്ഷ്യമിട്ടാവണം പഠന പ്രവർത്തനങ്ങൾ, പാഠ്യവസ്തു  ഇവയുടെ തെരഞ്ഞെടുപ്പ്.

11. സർഗ്ഗാത്മകത

പഠിതാവിന്‍റെ സർഗ്ഗാത്മക കഴിവുകളുടെ വികാസം ഉറപ്പുവരുത്തുന്നതാകണം , പാഠ്യപദ്ധതി.

12. കാലഗണന

വ്യക്തവും യുക്തിഭദ്രവുമായ ഒരു സമയക്രമം പാഠ്യപദ്ധതിക്കുണ്ടാവണം. എപ്പോൾ മുതൽ എത്രകാലത്തേക്ക്  എന്തിന് രൂപപ്പടുന്നതാണ് എന്ന വ്യക്തതവേണം.

13. ലളിതമായതിൽ നിന്ന് സങ്കീർണ്ണമായതിലേക്ക്.

അറിവിന്‍റെ, പാഠ്യവസ്തുക്കളുടെ സംവിധാനം ഈ രീതിയിലാകണം.

14.പ്രകരണങ്ങൾ

പാഠ്യവസ്തുക്കളെ പ്രത്യേക ഭാഗങ്ങളാക്കി സംവിധാനം ചെയ്യേണ്ടതുണ്ട്. ഭാഷ, ചരിത്രം പരിസ്ഥിതി ഇങ്ങനെ.

15. ഉപപ്രകരണങ്ങൾ

ഓരോ പ്രകരണത്തിലും പാഠ്യപദ്ധതിയെ ഉപപ്രകരണങ്ങളായി, യൂണിറ്റുകളായി മാറ്റണ്ടതാണ്. ഭാഷയിൽത്തന്നെ, കാർഷികം, വാർധക്യം, മാധ്യമങ്ങൾ, കലകൾ ഇങ്ങനെ,നേടണ്ട അറിവുകളുടെ സമഗ്രത ഇത് ഉറപ്പു വരുന്നു.

16. പ്രവർത്തനാധിഷ്ഠിതം

പഠന പ്രവർത്തനങ്ങളിൽക്കൂടി അറിവു അനേടാനും അനുഭവങ്ങൾ ആർജിക്കാനും അവസരമുണ്ടാകണം.

17. ജീവിതബന്ധം

ഉത്തമമായൊരു ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതാകണം പാഠ്യപദ്ധതി. മൂല്യങ്ങൾ, സംസ്കാരം, പ്രായോഗികത, ഇവയിലൂന്നിയതും, വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്നതും ആകണം ഇത്.

18. പക്വനം  

വിദ്യാർത്ഥിയുടെ മാനസികവും ബുദ്ധിപരവു മായ പക്വത, പാകപ്പെടൽ ഇവ പ്രധാനമാണ്. എട്ടുവയസ്സുള്ള കുട്ടിക്ക് പതിനാറുകാരന്‍റെ മാനസിക പക്വനം ഉണ്ടാവില്ല. 

19. നൈരന്തര്യം

കാലാനുസ്യതമായ മാറ്റങ്ങൾ വരുത്തുന്നതും പുത്തൻ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാകണം – പാഠ്യപദ്ധതി. നിരന്തരം കാലാനുസൃതം, ആവശ്യാനുസൃതം ഇത് വളരേണ്ടതുണ്ട്.

20. ആവശ്യകത

പഠിതാവിന്‍റെ  ആവശ്യങ്ങളെ, ലക്ഷ്യങ്ങളെ നേടാൻ പ്രാപ്തമാക്കുന്ന ഒന്നാകണം പാഠ്യപദ്ധതി. കുട്ടിയിൽ വരേണ്ടുന്ന വർത്തന വ്യതിയാനങ്ങളെ മുൻകൂട്ടിക്കണ്ടാവണം ഇതിന്‍റെ നിർമ്മിതി.

21. ഏകകേന്ദ്രാസൂത്രണം 

ഒരു വിഷയത്തെ സിംപിൾ ടൂ കോംപ്ലെസ്  (ലളിതമായതിൽ നിന്ന് സങ്കീർണ്ണമായതിലേക്ക്) എന്ന രീതിയിൽ സംവിധാനം ചെയ്യുന്ന രീതിയാണിത്. അനായാസം, താൽപര്യപൂർവം പഠിക്കാൻ ഇതിലൂടെ പഠിതാവിന് കഴിയുന്നു.

22. അനുക്രമീകരണം 

ആശയങ്ങളെ ക്രമാനുസ്യതമാകണം പാഠ്യപദ്ധതിയിൽ നിബന്ധിക്കേണ്ടത്. അറിവിനെ ഓർമ്മയിൽ സൂക്ഷിക്കാനും ഓർത്തെടുക്കാനും ഇത് സഹായിക്കും.