മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

വികസ തത്വങ്ങൾ (Principle of Development )

1.തലയില്‍ നിന്നും പാദങ്ങളിലേയ്ക്കുള്ള വികാസം (Cephalocaudal Principle)

ആദ്യം തലയുടെ നിയന്ത്രണം, തുടര്‍ന്ന് കഴുത്ത്, അങ്ങനെ അവസാനം കാല്‍പ്പാദങ്ങളില്‍ എത്തിനില്‍ക്കുന്ന വികാസവും വളര്‍ച്ചയുമാണിത്. ആദ്യ രണ്ടു മാസത്തിനുള്ളില്‍ തലയുടെയും മുഖത്തിന്‍റെയും ചലനങ്ങള്‍ നിയന്ത്രിക്കുന്നു. തുടര്‍ന്ന് കൈകളില്‍ ശരീരം ഉയര്‍ത്തുന്നതിനും ക്രമേണ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇഴയാനും, നില്‍ക്കാനും, നടക്കാനും സാധിക്കുന്നു.

2.ശരീരത്തിന്‍റെ മദ്ധ്യഭാഗത്തുനിന്നും പുറത്തേക്കുള്ള വികാസം (Proximodispal Principles)  

ആദ്യം സുഷുമ്നാനാഡിയും തുടര്‍ന്ന് ഇതരഭാഗങ്ങളും വികാസം പ്രാപിക്കുന്നു. ആദ്യം കൈകള്‍, പിന്നീട് കൈപ്പത്തി, തുടര്‍ന്ന് വിരലുകള്‍, തുടകള്‍, കണങ്കാലുകള്‍, പിന്നീട് കാല്‍പ്പാദങ്ങള്‍. വിരലുകള്‍ ഏറ്റവും ഒടുവിലാണ് വികാസം പ്രാപിക്കുന്നത്. 

3.വളര്‍ച്ചാ പൂര്‍ണ്ണതയ്ക്കനുസരിച്ചുള്ള വികാസം (Maturation Principles)

ജീവശാസ്ത്രപരമായ വളര്‍ച്ചയ്ക്കനുസരിച്ച് പുതിയ കഴിവുകള്‍ ഉണ്ടാകുന്നു. തലച്ചോറിലും നാഡീ വ്യവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് അതിന്‍റെ അടിസ്ഥാനം. കുട്ടികളുടെ ചിന്താശേഷിയും ചലന ശേഷിയും സൃഷ്ടിപരതയും  വളര്‍ച്ചാ പൂര്‍ണ്ണത പ്രാപിക്കുന്നതിനനുസരിച്ച് വികാസം പ്രാപിക്കുന്നു. 

4.ലളിതമായതിയില്‍ നിന്നും കഠിനമായതിലേക്കുള്ള  വികാസം (Orthogenetic Principle)

ഈ തത്വമനുസരിച്ച് കുട്ടികള്‍ ആദ്യം ലളിതമായ കാര്യങ്ങള്‍ ചെയ്യുകയും പിന്നീട് പ്രയാസമേറിയവ പഠിക്കുകയും ചെയ്യുന്നു. ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആദ്യം വൈദഗ്ധ്യം നേടുകയും പിന്നീട്  പ്രയാസമേറിയവ പരിഹരിക്കുന്നതിന് സാധ്യമാകുകയും ചെയ്യുന്നു.