വിശിഷ്ട താപധാരിത

 • ഒരു കിലോഗ്രാം പദാര്‍ത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രിസെല്‍ഷ്യസായി ഉയര്‍ത്താനാവശ്യമായ താപമാണ്.
 • ഏറ്റവും കൂടുതല്‍ വിശിഷ്ട താപധാരിതയുള്ള പദാര്‍ത്ഥം ജലം (42OO J/KgK)
 • 15C ല്‍ ഉള്ള  ജലത്തിന്‍റെ വിശിഷ്ട താപധാരിത 1 കലോറി/ഗ്രാം സെല്‍ഷ്യസ്
 • ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള മൂലകം – ഹൈഡ്രജന്‍

ദ്രവണാങ്കം

 • സാധാരണ അന്തരീക്ഷ മര്‍ദ്ദത്തില്‍ ഒരു ഖരവസ്തു ദ്രവീകരിക്കുന്ന നിശ്ചിത താപനില.
 • മെര്‍ക്കുറിയുടെ ദ്രവണാങ്കം – 390C
 • ആല്‍ക്കഹോളിന്‍റെ ദ്രവണാങ്കം – 1150C

തിളനില

 • സാധാരണ അന്തരീക്ഷമര്‍ദ്ദത്തില്‍ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില.
 • മര്‍ദ്ദം കൂടുമ്പോള്‍ ദ്രാവകത്തിന്‍റെ തിളനില കൂടുന്നു.
 • പ്രഷര്‍കുക്കറില്‍ ജലം തിളയ്ക്കുന്നത് – 1200C യില്‍
 • ഒരു വസ്തു (ഖരവസ്തു) അത് അന്തരീക്ഷത്തില്‍ തുറന്ന് വെയ്ക്കുമ്പോള്‍ നേരിട്ട്  വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ ഉത്പതനം. Eg : കര്‍പ്പൂരം, നാഫ്ത്തലീന്‍

അതിചാലകത

 • വളരെ താഴ്ന്ന താപനിലയില്‍ വൈദ്യുത പ്രതിരോധം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്ന പ്രതിഭാസം.
 • മെര്‍ക്കുറി അതിചാലകത പ്രദര്‍ശിപ്പിക്കുന്ന താപനില 4.2 കെല്‍വിന്‍

അതിദ്രവത്വം (Super Fluidity)

 • വളരെ താഴ്ന്ന താപനിലയില്‍ പദാര്‍ത്ഥങ്ങള്‍ ഭൂഗുരുത്വബലത്തിനെതിരായി സഞ്ചരിക്കുന്ന പ്രതിഭാസമാണ്.
 • ബഹിരാകാശത്ത് ഗവേഷണ രംഗത്ത് ഏറെ പ്രാധാന്യമുള്ള ഒന്നാണ് സൂപ്പര്‍ ഫ്ളുയിഡിറ്റി.
 • ഒരു ദ്രാവകം അതിദ്രാവകം ആയി മാറുന്ന താപനിലയാണ് – ലാംഡ പോയിന്‍റ്