ഇന്ത്യൻ ഭരണഘടന

രാഷ്ട്രപതി 

 • ആര്‍ട്ടിക്കിള്‍ 52 രാഷ്ടപതിയെക്കുറിച്ച് പരാമര്‍ശിക്കു ന്നു. 
 • ഇന്ത്യയിലെ പ്രഥമ പൗരനാണ് രാഷ്ട്രപതി. 
 • ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ യൂണിയന്‍റെ പരമോന്ന അധികാരിയാണ് രാഷ്ട്രപതി. 
 • സംസ്ഥാന നിയമസഭകളിലെയും പാര്‍ലമെന്‍റിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇലക് ടറല്‍ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്
 • ഓഫീസില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷമാണ് പ്രസിഡന്‍റിന്‍റെറെ ഔദ്യോഗിക കാലാവധി. 
 • വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭരണഘടന വിലക്കുന്നുമില്ല. 
 • ഇന്ത്യന്‍ പൗരനും, 35 വയസ്സ് പൂര്‍ത്തിയായവരും ലോ കസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയുള്ളവരും, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളില്‍ ഔദ്യോഗിക പദവികള്‍ വഹിക്കാത്തവരുമായ ഏതൊരാള്‍ക്കും രാഷ്ടപതി സ്ഥാനത്തേക്ക് മത്സരിക്കാം.
 • രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ ചുമതല ഇലക്ഷന്‍ കമ്മീ ഷനാണ്. 
 • രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി നല്‍കേണ്ടത് സുപ്രീം കോടതിയിലാണ്. 
 • രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്. 
 • രാഷ്ട്രപതി രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ഉപരാഷ്ടപതിക്ക് മുന്നിലാണ്. 

രാഷ്ട്രപതിയുടെ അധികാരങ്ങള്‍  

 • രാഷ്ട്രതലവന്‍ എന്ന നിലയില്‍ രാജ്യത്തെ എല്ലാ സുപ്രധാന പദവികളും വഹിക്കുന്നവരെ നിയമിക്കുന്നതും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതും രാഷ്ടപതിയാണ്. 
 • പാര്‍ലമെന്‍റിന്‍റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുവാനും നിര്‍ത്തിവെക്കാനും സഭയെ അഭിസംബോധന ചെയ്യാനും, ലോക്സഭ പിരിച്ചുവിടാനും  രാഷ്ട്രപതിക്കധികാരമുണ്ട്. 
 • ലോകസഭയിലേക്ക് 2-ഉം രാജ്യസഭയിലേക്ക് 12ഉം അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരവും പ്രസിഡണ്ടിനുണ്ട്. 
 • ഭരണഘടന പ്രകാരം ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അധികാരവും രാഷ്ട്രപതിക്കാണ്. 
 • മണി ബില്‍, പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം സംബന്ധിച്ച ബില്‍ തുടങ്ങിയവ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ പ്രസിഡണ്ടിന്‍റെ  മുന്‍കൂര്‍ അനുമതി വേണം. 
 • ബില്ലുകള്‍ നിയമമാവണമെങ്കില്‍ രാഷ്ട്രപതി ഒപ്പുവെക്കേണ്ടത് നിര്‍ബന്ധമാണ്. 
 • 72-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിയുള്‍പ്പെടെ ഏത് കോടതി നല്‍കുന്ന ശിക്ഷയും (മരണ ശിക്ഷ ഉള്‍പ്പെടെ) നിര്‍ത്തിക്കാനോ, ഇളവു ചെയ്യാനോ, മാപ്പു നല്‍കാനോ ഉള്ള അധികാരം പ്രസിഡണ്ടിനുണ്ട്.
രാഷ്ട്രപതിയുടെ നിയമനാധികാരങ്ങള്‍
 • പ്രധാനമന്ത്രി
 • കേന്ദ്രമന്ത്രിമാര്‍
 • ഗവര്‍ണര്‍മാര്‍ 
 • ധനകാര്യകമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, ഇലക്ഷന്‍ കമ്മീഷന്‍ ഈ മൂന്ന് സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാര്‍,അംഗങ്ങള്‍.
 • കൺട്രോളർ  & ഓഡിറ്റര്‍ ജനറല്‍.
 • സോളിസിറ്റര്‍ ജനറല്‍ 
 • സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍. 
 • കര-നാവിക-വ്യോമ സേനാ മേധാവികള്‍. 
 • അറ്റോര്‍ണി ജനറല്‍
 • വിവിധ സ്റ്റാന്‍റിംഗ് കമ്മീഷന്‍ അംഗങ്ങള്‍
 • ചീഫ് വിജിലന്‍സ് കമ്മീഷണര്‍ തുടങ്ങിയവര്‍
 • ഇന്ത്യയുടെ സര്‍വ്വസൈന്യാധിപനും രാഷ്ട്രപതിയാണ്. 
 • സര്‍വ്വസൈന്യാധിപന്‍ എന്ന നിലക്കുള്ള എല്ലാ അധികാരങ്ങളും പാര്‍ലമെന്‍റ് പാസാക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
 • അടിയന്തരാവസ്ഥകള്‍ (ദേശീയ അടിയന്തരാവസ്ഥ, സംസ്ഥാന അടിയന്തരാവസ്ഥ, സാമ്പത്തിക അടിയന്തരാവസ്ഥ) എന്നിവ പ്രഖ്യാപിക്കാനുള്ള അധികാരവും പ്രസിഡന്‍റിനാണ്. 
 • ഒന്നരലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം.

രാഷ്ട്രപതിയെ മാറ്റണമെങ്കില്‍? 

 • ഇംപീച്ച്മെന്‍റിലൂടെയാണ് രാഷ്ട്രപതിയെ മാറ്റാന്‍ സാധിക്കുന്നത്.(ആര്‍ട്ടിക്കിള്‍ – 61) 
 • ഭരണഘടനാ ലംഘനം മാത്രമാണ് ഇംപീച്ച്മെന്‍റ് ചെയ്യാനുള്ള ഏക കാരണം. 
 • പാര്‍ലമെന്‍റിന്‍റെ മൊത്തം അംഗസംഖ്യയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്മെന്‍റ് ബില്‍ പാസാവുകയുള്ളൂ. 
 • ഇന്ത്യയില്‍ ഇതുവരെ ഒരു പ്രസിഡന്‍റും ഇംപീച്ച്മെന്‍റിന് വിധേയനായിട്ടില്ല.

രാഷ്ട്രപതിയുടെ ഭവനങ്ങള്‍ . 

 • രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവന്‍. 
 • ഇത് ഡല്‍ഹിയിലാണ് സ്ഥിതി ചെയ്യുന്നത്. 
 • എഡ്വിന്‍ ലുട്ട്യന്‍സാണ് ഇതിന്‍റെ ശില്പി, 
 • 1929-ല്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു.
 • ഹൈദരാബാദിലാണ് രാഷ്ട്രപതി നിലയം സ്ഥിതിചെയ്യുന്നത്. 
 • രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണിത്
 • സിംലയിലാണ് രാഷ്ട്രപതി നിവാസ് നിലകൊള്ളുന്നത്. .
 • ബ്രിട്ടീഷുകാര്‍ വൈസ്രോയിമാരുടെ വസതിയായി നിര്‍മമിച്ച വെസ് റീഗല്‍ ലോഡ്ജാണ് സ്വാത്രന്ത്ര്യാനന്തരം രാഷ്ടപതി നിവാസായത്.

രാഷ്ട്രപതിമാരുടെ പുസ്തകങ്ങൾ 

ഇന്ത്യ ഡിവൈഡഡ് – ഡോ. രാജേന്ദ്രപ്രസാദ് 

ഇന്ത്യന്‍ ഫിലോസഫി – എസ്. രാധാകൃഷ്ണന്‍ 

ഹിന്ദു വ്യൂ ഓഫ് ലൈഫ് – എസ്. രാധാകൃഷ്ണന്‍

ഐഡ്യോളജിക്കല്‍ വ്യൂ ഓഫ് ലൈഫ്  –  എസ്. രാധാകൃഷ്ണന്‍ 

ആന്‍എസ്റ്റേ ഓണ്‍ അണ്ടര്‍സ്റ്റാന്‍റിംഗ് – സക്കീര്‍ ഹുസൈന്‍

 എ ഡൈനാമിക് യൂണിവേഴ്സിറ്റി – സക്കീര്‍ ഹസന്‍ 

മൈ ലൈഫ് ആന്‍റ് ടൈം – വി.വി. ഗിരി 

ജോബ് ഫോര്‍ മില്ല്യന്‍സ് – വി.വി. ഗിരി 

മനഃസാക്ഷിയുടെ ശബ്ദം – വി.വി. ഗിരി 

മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് – ആര്‍. വെങ്കിട്ടരാമന്‍ 

ഇമേജ്സ് ആന്‍റ് ഇന്‍സൈറ്റ്സ്        –  കെ.ആര്‍. നാരായണന്‍ 

നെഹ്റു ആന്‍റ് ഹിസ് വിഷന്‍സ്   – കെ.ആര്‍. നാരായണന്‍ 

ഇന്ത്യ ആന്‍റ് അമേരിക്ക എസ്സേയ്‌സ് 

ഇന്‍ അണ്ടര്‍സ്റ്റാന്‍റിംഗ്  – കെ.ആര്‍. നാരായണന്‍

ജ്വലിക്കുന്ന മനസുകള്‍  – എ.പി.ജെ.അബ്ദുള്‍കലാം. 

അഗ്നി ചിറകുകള്‍ – എ.പി.ജെ. അബ്ദുള്‍ കലാം

ഇന്‍ഡൊമിറ്റബിള്‍ സ്പിരിറ്റ് – എ.പി.ജെ. അബ്ദുള്‍ കലാം 

ഇന്ത്യ – 2020- എ വിഷന്‍ ഫോര്‍

റൂമില്ലേനിയം  – എ.പി.ജെ. അബ്ദുള്‍ കലാം

പ്രസിഡന്റുമാർ-പ്രത്യേകതകൾ 

 • ഡോ. രാജേന്ദ്രപ്രസാദാണ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി. 
 • ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതി പദവി വഹിച്ചതും ഇദ്ദേഹമാണ്. 
 • 1969-ല്‍ നിയമിതനായ വി.വി. ഗിരിയാണ് ആദ്യത്തെ ആക്ടിംഗ് പ്രസിഡണ്ട്. 
 • 1969ല്‍ തന്നെ ജസ്റ്റിസ് എം. ഹിദായത്തുള്ള, 1977ല്‍ ബി. ഡി. ജട്ടി എന്നിവരും ആക്ടിംഗ് പ്രസിഡണ്ടുമാരായി ഭരണനിര്‍വ്വഹണം നടത്തി. 
 • ഇന്ത്യന്‍ പ്രസിഡണ്ട് പദവിയിലെത്തിയ ആദ്യ വനിത പ്രതിഭ പാട്ടീലാണ്. 
 • സക്കീര്‍ ഹുസൈനാണ് മുസ്ലിം മതവിഭാഗക്കാരനായ ആദ്യ രാഷ്ട്രപതി. 
 • പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി സക്കീര്‍ ഹുസൈനാണ്. (1969 മെയ് 3) 
 • പദിവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി ഫ്രക്രുദ്ദീന്‍ അലി അഹമ്മദാണ്. (1977 ഫെബ്രുവരി 11) 
 • ആര്‍. വെങ്കിട്ടരാമനാണ് ഏറ്റവും കൂടിയ പ്രായത്തില്‍ രാഷ്ട്രപതിയായത്. 
 • നീലം സഞ്ജീവറെഡ്ഡിയാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ രാഷ്ട്രപതിയായത്. 
 • എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി എന്‍. സഞ്ജീവ റെഡ്ഡിയാണ്. 
 • ഒരു തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം വീണ്ടും രാഷ്ട്രപതിയായ  വ്യക്തി നീലം സഞ്ജീവ റെഡ്ഡിയാണ്.
 • ഇന്ത്യന്‍ പ്രസിഡണ്ട് പദവിയിലെത്തിയ ശാസ്ത്രജ്ഞനാണ് എ.പി.ജെ. അബ്ദുള്‍ കലാം.
 • പ്രസിഡണ്ട് പദവിയിലെത്തിയ സപ്രീംകോടതി ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളയാണ്. 
 • രാഷ്ട്രപതി സ്ഥാനം വഹിച്ചതിന് ശേഷം ഉപരാഷ്ട്ര പതിയായ ഏക വ്യക്തി ജസ്റ്റിസ് ഹിദായത്തുള്ളയാ ണ്. 
 • പ്രസിഡണ്ട് പദവി വഹിച്ച ആദ്യ മലയാളിയും ആദ്യ ദ ളിതനും കെ.ആര്‍. നാരായണനാണ്.
 • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡണ്ടും കെ.ആര്‍. നാരായണനാണ്. 
 • കേരള ഗവര്‍ണറായ ശേഷം പ്രസിഡണ്ട് പദവി വഹിച്ചത് വി.വി. ഗിരിയാണ്.
 • ദക്ഷിണേന്ത്യക്കാരനായ ആദ്യ രാഷ്ട്രപതി എസ്. രാധാകൃഷ്ണനാണ്.
 • റിപ്പബ്ലിക്കിന്‍റെ സുവര്‍ണജൂബിലി സമയത്തെ പ്രസിഡന്‍റ് കെ. ആര്‍. നാരായണനാണ്.
 • രാഷ്ട്രപതി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ആദ്യ മലയാളി വി.ആര്‍. കൃഷ്ണയ്യര്‍ ആണ്.

ഉപരാഷ്ട്രപതി 

 • ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കഴിഞ്ഞാല്‍ പ്രധാന പദവി വഹിക്കുന്നത് ഉപരാഷ്ട്രപതിയാണ്. 
 • പാര്‍ലമെന്‍റംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
 • ഉപരാഷ്ട്രപതിയാവാന്‍ 35 വയസ്സ് പൂര്‍ത്തിയായിരിക്കണം.
 • അഞ്ചുവര്‍ഷമാണ് ഔദ്യോഗിക കാലാവധി. 
 • ഉപരാഷ്ട്രപതിക്ക് പ്രത്യേക ചുമതലകളൊന്നും ഭരണഘടന അനുശാസിക്കുന്നില്ല. 
 • രാജ്യസഭയുടെ അധ്യക്ഷത വഹിക്കുന്നതും, രാഷ്ട്ര പതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ചുമതലകള്‍ വഹിക്കുന്നതും ഉപരാഷ്ട്രപതിയാണ്. 
 • ഉപരാഷ്ട്രപതി രാജി സമര്‍പ്പിക്കേണ്ടത് പ്രസിഡന്‍റിനാണ്. 
 • രാജ്യസഭയിലെ നടപടിക്രമങ്ങളില്‍ വോട്ടു ചെയ്യുവാനുള്ള അധികാരമില്ല. 
 • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനായിരുന്നു. 
 • തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതിയായതും, ഏറ്റവും കൂടുതല്‍ കാലം ഉപരാഷ്ട്രപതി പദവി വഹിച്ചതും ഡോ. എസ്. രാധാകൃഷ്ണനായിരുന്നു. (1952-62) 
 • രണ്ട് രാഷ്ടപതിമാര്‍ക്ക് കീഴില്‍ ഉപരാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ച ആദ്യ വ്യക്തി ഹമീദ് അന്‍സാരിയാണ്. 
 • ‘ കൃഷന്‍ കാന്താണ് സര്‍വ്വീസിലിരിക്കെ അന്തരിച്ച ഏക ഉപരാഷ്ട്രപതി. 
 • ഏറ്റവും കുറച്ച് കാലം ഉപരാഷ്ട്രപതിയായിരുന്നത് വി.വി.ഗിരിയാണ്.
 • 1.25 ലക്ഷം രൂപയാണ് ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം.

 ഗവർണർ 

 • ഭരണഘടനയുടെ ആറാം ഭാഗത്തിലാണ് സംസ്ഥാന ഭരണത്തെപ്പറ്റി പരാമര്‍ശമുള്ളത്. 
 • സംസ്ഥാന കാര്യ നിര്‍വ്വഹണ വിഭാഗത്തിന്‍റെ തലവന്‍ ഗവര്‍ണറാണ്. 
 • ഇന്ത്യന്‍ പ്രസിഡണ്ടിനെ പോലെ മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് ഭരണഘടന നിഷ്കര്‍ഷിക്കുന്നില്ല. 
 • ഗവര്‍ണര്‍മാരെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്. 
 • ഗവര്‍ണറെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥകള്‍ ഒന്നും തന്നെയില്ല.
 • അഞ്ച് വര്‍ഷമാണ് ഔദ്യോഗിക കാലാവധി. 
 • 35 വയസ്സും ഇന്ത്യന്‍ പൗരത്വവുമാണ് ഈ പദവിക്കു ള്ള അടിസ്ഥാന യോഗ്യത. 
 • ഒരാള്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവിയും വഹിക്കാവുന്നതാണ്. 
 • പ്രോട്ടോകോള്‍ അനുസരിച്ച് ഇന്ത്യയിലെ ഉയര്‍ന്ന നാലാമത്തെ പദവിയാണിത്. 
 • ഏതാണ്ട് രാഷ്ട്രപതിക്കുള്ള അധികാരങ്ങള്‍ തന്നെയാണ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ളത്. 
 • മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കൂടാതെ സംസ്ഥാനത്തെ പ്രധാന തസ്തികകളിലും നിയമനം നടത്തുന്നത് ഗവര്‍ണറാണ്. അഡ്വക്കറ്റ് ജനറല്‍, പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങള്‍, വൈസ് ചാന്‍സലര്‍മാര്‍ എന്നിവരെ നിയമിക്കുന്നതും ഗവര്‍ണറാണ്. 
 • ഗവര്‍ണര്‍ സംസ്ഥാന നിയമസഭയുടെ ഭാഗമാണ്. 
 • നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുക, സഭയെ അഭിസംബോധന ചെയ്യുക, പിരിച്ചുവിടുക എന്നിവ ഗവര്‍ണറുടെ അധികാരമാണ്. 
 • ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതും മണി ബില്ലിനുള്ള ശുപാര്‍ശ നല്‍കുന്നതും ഗവര്‍ണറാണ്. 
 • അസംബ്ലികളില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളേയും, കൗണ്‍സില്‍ ഉള്ള ഇടങ്ങളില്‍ 1/6 അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യുന്നതും ഗവര്‍ണറാണ്. 
 • സംസ്ഥാനങ്ങളിലെ അടിയന്തിര ഫണ്ട് കൈകാര്യം ചെയ്യുന്നത് ഗവര്‍ണറാണ്.
 • ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. 
 • ഗവര്‍ണര്‍ രാജി വെക്കണമെന്നുദ്ദേശിച്ചാല്‍ രാഷ്ടപതിക്കാണ് രാജി സമര്‍പ്പിക്കേണ്ടത്.
 • 1.10 ലക്ഷം രൂപയാണ് ഗവര്‍ണമാരുടെ പ്രതിമാസവേ തനം.
 • ഇന്ത്യയില്‍ ആദ്യ വനിതാ ഗവര്‍ണറാണ് സരോജിനി നായിഡു .
 • പി.എസ്. റാവുവാണ് കേരളത്തിലെ ആദ്യത്തെ ആക്‌ടിങ്   ഗവര്‍ണര്‍ (കേരള സംസ്ഥാന രൂപീകരണ സമയത്ത്) 
 • ബി. രാമകൃഷ്ണ റാവുവാണ് ആദ്യ കേരള ഗവര്‍ണര്‍ 
 • കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണറാണ് ജ്യോതി വെങ്കിടാചലം 
 • കേരളാ ഗവര്‍ണറായ മലയാളി വി. വിശ്വനാഥനാണ് 
 • വി.പി. മേനോനാണ് ഗവര്‍ണര്‍ പദവി വഹിച്ച അദ്യ മലയാളി (ഒറീസ 1951) 
 • ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ഗവര്‍ണറാണ് ശാരദാ മുഖര്‍ജി 
 • ഗവര്‍ണര്‍ പദവി വഹിച്ച ആദ്യ മലയാളി വനിതയാണ് ഫാത്തിമ ബീവി. 
 • സര്‍വ്വീസിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണറാണ് സിക്കന്തര്‍ ഭക്ത്. 
 • കേരള ഗവര്‍ണറായ ശേഷം ഇന്ത്യന്‍ പ്രസിഡണ്ടായ വ്യക്തിയാണ് വി.വി.ഗിരി 
 •  ഗവര്‍ണര്‍ സ്ഥാനത്തെത്തിയ ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആണ് പി.സദാശിവം

പ്രതിപക്ഷ നേതാക്കൾ 

 • ആദ്യ ലോക്സഭയിലെ പ്രതിപക്ഷനേതാവ് എ.കെ. ഗോപാലനാണ്.
 • ഡോ. രാംസുഭഗ് സിംഗാണ് 1969-70 കാലത്തെ പ്രതിപക്ഷ നേതാവ്. 
 • ലോക്സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ് വൈ.ബി. ചവാനാണ്.
 • അംഗീകൃത പ്രതിപക്ഷ നേതാവായ ആദ്യ മലയാളി സി.എം. സ്റ്റീഫനാണ്. (1978-79) 
 • പ്രധാനമന്ത്രിയായ ശേഷം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായത് രാജീവ് ഗാന്ധിയാണ്. 
 • ലോക്സഭാ പ്രതിപക്ഷ നേതാവായശേഷം പ്രധാനമന്തിയായത് വാജ്പേയ് ആണ്. 
 • ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായത് എല്‍.കെ.അദ്വാനി ആണ്
 • ലോക്സഭയില്‍ പ്രതിപക്ഷ നേതാവായ ആദ്യ വനിത സോണിയാഗാന്ധിയാണ്.
 • രാജ്യസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് എസ്.എന്‍. മിശ്രയായിരുന്നു. 
 • രാജ്യസഭാ പ്രതിപക്ഷ നേതാവായശേഷം പ്രധാനമന്ത്രി പദവിയിലെത്തിയ ഒരേ ഒരാള്‍ മന്‍മോഹന്‍ സിംഗാണ് 
 • പ്രതിപക്ഷനേതാവായിരിക്കെ വധിക്കപ്പെട്ട ആദ്യ വ്യക്തി രാജീവ് ഗാന്ധിയാണ്.

ഇന്ത്യൻ പ്രധാന മന്ത്രിമാർ 

 • പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിലാണ് യഥാര്‍ത്ഥ ഭരണാധികാരം നിക്ഷിപ്തമായിരിക്കുന്നത്. 
 • ക്യാബിനറ്റ് ആര്‍ച്ചിലെ ആണിക്കല്ല് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിക്കപ്പെടുന്നത്. 
 • ഭരണഘടനയനുസരിച്ച് പാര്‍ലമെന്‍റിന്‍റെ ഇരുസഭയിലുള്ളവര്‍ക്കും പ്രധാനമന്ത്രി പദവി വഹിക്കാവുന്നതാണ്. 
 • പ്രധാനമന്ത്രിയായി നിയമിക്കപ്പെടുന്ന സമയത്ത് പാര്‍ലമെന്‍റംഗമല്ലെങ്കില്‍ ആറു മാസത്തിനുള്ളില്‍ പാര്‍ലമെന്‍റംഗത്വം നേടേണ്ടതാണ്. 
 • പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാലാവധി 5വര്‍ഷമാണ്. 
 • ലോക്സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടി അഥവാ മുന്നണി അവരുടെ സഭാനേതാവായി തിരഞ്ഞെടുക്കുന്ന വ്യക്തിയെ പ്രസിഡന്‍റെ  പ്രധാനമന്ത്രിയായി അവരോധിക്കുന്നു.
 • ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. 
 • ഏറ്റവും കൂടുതല്‍ കാലം (1947 ആഗസ്റ്റ് 1964 മെയ്) ഈ പദവി വഹിച്ചതും ഇദ്ദേഹമാണ്.
 • പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രിയും നെഹ്റുവാണ്. 
 • ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രിയും ഇദ്ദേഹമാണ്. (ആചാര്യ ജെ ബി. കൃപലാനി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു) 
 • ചാണക്യ എന്ന തൂലികാനാമത്തില്‍ രചനകള്‍ നടത്തിയ പ്രധാനമന്ത്രിയും നെഹ്റുവാണ്. 
 • ലാല്‍ ബഹദൂര്‍ ശാസ്ത്രിയായിരുന്നു പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വ്യക്തി.
 • വിദേശത്ത് വെച്ച് അന്തരിച്ച ആദ്യ പ്രധാന മന്ത്രി ശാസ്ത്രിയാണ്. 
 • അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയും ശാസ്ത്രിയാണ്. 
 • സമാധാനത്തിന്‍റെ ആള്‍രൂപം എന്നാണ് ശാസ്ത്രി അറിയപ്പെടുന്നത്. 
 • ഗാന്ധിജിയെ കൂടാതെ ഒക്ടോബര്‍ 2ന് ജനിച്ച ഇന്ത്യന്‍ നേതാവും ശാസ്ത്രിയാണ്. 
 • നെഹ്റു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം വഹിച്ചത് ഇന്ദിരാ ഗാന്ധിയാണ്. 
 • പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയാണിവര്‍.
 • അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയും ഇവരാണ്. 
 • പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ രാജ്യ സഭാംഗവും ഇവരാണ്.
 • പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രിയും ഇന്ദിരാഗാന്ധിയാണ്. 
 • ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ചത് ചരണ്‍ സിംഗ് (5 മാസവും 17, ദിവസവും) ആണ്. 
 • പാര്‍ലമെന്‍റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിയും ഇദ്ദേഹമാണ്. 
 • പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ ദക്ഷിണേന്ത്യക്കാരനാണ് പി.വി. നരസിംഹറാവു
 •  ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 
 • ഭൂരിപക്ഷമില്ലാതിരുന്നിട്ടും കാലാവധി പൂര്‍ത്തിയാക്കി. 
 • നെഹ്റു കുടുംബത്തിനു പുറത്തു നിന്നും കാലാവധി തികച്ച ആദ്യ പ്രധാനമന്ത്രിയും ഇദ്ദേഹമാണ്. 
 • പാര്‍ലമെന്‍റില്‍ അംഗമല്ലാതിരിക്കെ ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി എച്ച്.ഡി. ദേവഗൗഡയാണ്. 
 • ദക്ഷിണേന്ത്യക്കാരനായ രണ്ടാമത്തെ പ്രധാനമന്ത്രിയും ഇദ്ദേഹമായിരുന്നു. 
 • മൊറാര്‍ജി ദേശായിയായിരുന്നു ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി. 
 • 1977ല്‍ അധികാരത്തിലെത്തിയ ജനതാ മന്ത്രിസഭയിലാണിദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത്. 
 • രാജ്ഘട്ടില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭയും ദേശായിയുടേതായിരുന്നു. 
 • ഏറ്റവും കൂടിയ പ്രായത്തില്‍ പ്രധാനമന്ത്രി പദവി വഹിച്ചതും ഇദ്ദേഹമാണ്.
 • രാജിവെച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇദ്ദേഹമാണ്.
 • പ്രകൃതി ചികിത്സകനായ ഇന്ത്യന്‍ പ്രധാന മന്ത്രിയും ഇദ്ദേഹമാണ്. 
 • മണ്ഡല്‍ കമ്മീഷനെ നിയമിച്ചത് മൊറാര്‍ജി ദേശായി ആണ് . 
 • മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി വി.പി. സിംഗാണ്.
 • ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദവി വഹിച്ചത് രാജീവ് ഗാന്ധിയാണ്.
 • പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ഏക വ്യക്തിയും ഇദ്ദേഹമാണ്. 
 • അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വെക്കേണ്ടി വന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി വി.പി. സിംഗാണ്. 
 • പഞ്ചാബുകാരനായ ആദ്യ പ്രധാനമന്ത്രിയാണ് ഐ കെ. ഗുജ്റാള്‍
 • ഇദ്ദേഹത്തിന്‍റെ വിദേശകാര്യ നയമാണ് ഗുജ്റാള്‍ ഡോക്‌ട്രിൻസ്
 • കോണ്‍ഗ്രസില്‍ അംഗത്വമേ ഇല്ലാതിരുന്ന ഏക പ്രധാനമന്ത്രി വാജ്പേയിയാണ്.
 • ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്‍കിയ മന്ത്രിസഭയിലാണ് വാജ്പേയ് പ്രധാന മന്ത്രിയായത്. 
 • 1996 മെയ് 16ന് അധികാരമേറ്റ വാജ്പേയ് മന്ത്രിസഭയാണ് ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്നത്. 
 • കാലാവധി പൂര്‍ത്തീകരിച്ച ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയും വാജ്പേയാണ്. 
 • ആക്ടിംഗ് പ്രധാനമന്ത്രി പദവി വഹിച്ച ഏക വ്യക്തി ഗുല്‍സരിലാല്‍ നന്ദയാണ്. 
 • നന്ദ രണ്ടു തവണ 1964ലും 1966ലും ഈ പദവി വഹിച്ചു.
 •  പ്രധാനമന്ത്രി പദത്തിലെത്തിയ സാമ്പത്തിക വിദഗ്ദനാണ് മന്‍മോഹന്‍ സിങ് 
 • രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ഏക വ്യക്തിയും ഇദ്ദേഹമാണ്. 
 • നരേന്ദ്ര മോദിയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി.

ഉപപ്രധാനമന്ത്രിമാർ 

 • ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക പരാമര്‍ശമില്ലാത്ത ഒരു പദവിയാണിത്.
 • ഇതുവരെ 7 ഉപപ്രധാനമന്ത്രിമാരാണ് ഈ പദവി വഹിച്ചിട്ടുള്ളത്. 
 • സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി (1947-50)
 • നെഹ്റുവിന്‍റെ ആദ്യ മന്ത്രിസഭയിലാണ് ഇദ്ദേഹം ഉപപ്രധാനമന്ത്രിയായത്. 
 • പദവിയിലിരിക്കെ മരണമടഞ്ഞതും ഏറ്റവും കൂടുതല്‍ കാലം ഉപപ്രധാനമന്ത്രിയായതും സര്‍ദാര്‍ പട്ടേല്‍ ആണ്. 
 • രണ്ടു പ്രധാന മന്ത്രിമാര്‍ക്ക് കീഴില്‍ ഉപപ്രധാനമന്ത്രിയായിരുന്നത് ദേവീലാലാണ്. 
 • ചന്ദ്രശേഖര്‍, വി.പി. സിംഗ് എന്നിവരുടെ മന്ത്രിസഭകളിലാണ് ദേവിലാല്‍ ഉപപ്രധാനമന്ത്രിയായത്. 
 • 1977ലെ മൊറാര്‍ജി മന്ത്രി സഭയിലാണ് രണ്ട് ഉപ പ്രധാന മന്ത്രിമാരുണ്ടായിരു ന്നത്. ചരണ്‍സിംഗ്, ജഗജീവന്‍ റാം എന്നിവരാണത്.
 • ഇന്ദിരാ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്നത് മൊറാര്‍ജി ദേശായിയാണ്. 
 • ചരണ്‍ സിംഗിന് കീഴില്‍ ഉപപ്രധാനമന്ത്രിയായിരുന്നത്.ബി. ചവാന്‍ ആണ്

 ആദ്യ കേന്ദ്രമന്ത്രിസഭ  

 • സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രിസഭയെ നിയമിച്ചത് ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവാണ്. 
 • 1947 ആഗസ്റ്റ് 15നാണ് ആദ്യ മന്ത്രിസഭ ചുമതലയേറ്റത്. 
 • ആഭ്യന്തര വകുപ്പിന്‍റെ അസാധാരണ ഗസറ്റിലൂടെയാണ് മന്ത്രിമാരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചത്. 
 • 1948ല്‍ ഷണ്‍മുഖം ചെട്ടി രാജി വെച്ചപ്പോള്‍ ധനകാര്യ വകുപ്പിന്‍റെ ചുമതലയും ജോണ്‍ മത്തായിക്ക് ലഭിച്ചു.
 • 1948ല്‍ രാജേന്ദ്രപ്രസാദിന്‍റെ അഭാവത്തില്‍ ഭക്ഷ്യ, കൃഷി വകുപ്പുകള്‍ ജയറാം ദാസ് ദൗലത്രമാണ് കൈകാ ര്യം ചെയ്തത്. 
 • കേന്ദ്രമന്ത്രി സഭയിലംഗമായ ആദ്യ മലയാളിയാണ് ഡോ. ജോണ്‍ മത്തായി.
ആദ്യ കേന്ദ്രമന്ത്രിസഭ അംഗങ്ങള്‍ 
 • പ്രധാനമന്ത്രി – ജവഹര്‍ലാല്‍ നെഹ്‌റു  
 • ഉപപ്രധാനമന്ത്രി – സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 
 • ആഭ്യന്തരം – സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 
 • കൃഷി, ഭക്ഷ്യ വകുപ്പ് – ഡോ. രാജേന്ദ്ര പ്രസാദ് 
 • വിദ്യാഭ്യാസം – മൗലാന അബ്ദുല്‍ കലാം ആസാദ് 
 • തൊഴില്‍ – ജഗജീവന്‍ റാം 
 • പ്രതിരോധം – ബല്‍ദേവ് സിംഗ് 
 • ആരോഗ്യം . രാജ്കുമാരി അമൃത്കൗര്‍ 
 • നിയമം – ഡോ ബി ആര്‍ അംബേദ്കര്‍ 
 • ധനകാര്യം – ആര്‍. കെ. ഷണ്‍മുഖം ചെട്ടി 
 • റെയില്‍വേ, ഗതാഗതം – കെ ജോണ്‍ മത്തായി 
 • വാണിജ്യം – സിഎച്ച്. ഭാഭ 
 • കമ്മ്യൂണിക്കേഷന്‍ – ആര്‍എ. കിരാത് 
 • റിലീപ് & റിഹാബിലിറ്റേഷന്‍ – കെസി. നിയോഗി 
 • വ്യവസായം – ശ്യാമപ്രസാദ് മുഖര്‍ജി 
 • പൊതുമരാമത്ത്, ഖനി, ഊര്‍ജ്ജം – ഗാഡ്ഗില്‍ 
 • വകുപ്പില്ലാ മന്തി – നരസിംഹം ഗോപാലസ്വാമി.

മുഖ്യമന്തിമാർ 

 • ലെജിസ്ലേറ്റീവ് അംബ്ലിയില്‍ ഭൂരിപക്ഷം നേ ടിയ പാര്‍ട്ടിയുടെ അഥവാ മുന്നണിയുടെ നേ താവിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗവര്‍ണര്‍ ക്ഷണിക്കുന്നത്. 
 • ഭരണഘടനയുടെ 164-ാം വകുപ്പ് പ്രകാരമാ ണ് മുഖ്യമന്ത്രിമാര്‍ നിയമിക്കപ്പെടുന്നത്.
 •  മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം മറ്റു മന്ത്രിമാരെയും ഗവര്‍ണര്‍ നിയമിക്കുന്നു 
 • അഞ്ച് വര്‍ഷമാണ് ഔദ്യോഗിക കാലാവധി മുഖ്യമന്ത്രിയായ ആദ്യ വനിതയാണ് സുചേതാ കൃപലാനി (ഉത്തര്‍പ്രദേശ്) 
 • മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത ജാനകി രാമചന്ദ്രനാണ് (തമിഴ്നാട്) 
 • മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടന്‍ എം. ജി. രാമചന്ദ്രനാണ്.
 • ഒരു സംസ്ഥാനത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം വഹിച്ചത് ജ്യോതിബസുവാണ് (പശ്ചിമബംഗാള്‍) 
 • കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു. 
 • ഐഎഎസ്സുകാരനായ ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രി അജിത് ജോഗിയാണ് (ഛത്തീസ്ഗഡ്)
 • ഇന്ത്യയില്‍ മുഖ്യമന്ത്രിയായ ഏക മുസ്ലിം വ നിത അനവൊര തെയ്മറാണ് (ആസാം)

പാർലമെന്റ് വിവരങ്ങൾ  

 • ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 
 • രാജ്യസഭയിലും ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ഉത്തര്‍പ്രദേശിനാണ്. 
 • വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലോക സഭാ മണ്ഡലം ജമ്മുകാശ്മീരിലെ ലഡാക്കാണ്.
 • ലക്ഷദ്വീപാണ് ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം. 
 • ഔട്ടര്‍ ഡല്‍ഹിയാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്സഭാ മണ്ഡലം. 
 • ലോക്സഭയുടെ ടെലിവിഷന്‍ ചാനലാണ് ലോക്സഭാ ടി.വി.
 •  ഡോ. എസ്. രാധാകൃഷ്ണനാണ് ഏറ്റവും കൂടുതല്‍ കാലം രാജ്യസഭാ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചത്. 
 • പി.എസ്. രമാദേവിയാണ് രാജ്യസഭയിലെ ആദ്യ വനിത സെക്രട്ടറി ജനറല്‍ 
 • പ്രണബ് മുഖര്‍ജിയാണ് ഏറ്റവും കൂടുതല്‍ക്കാലം രാജ്യ സഭാംഗമായിരുന്നത്. 
 • രാജ്യ സഭയിലെ ആദ്യ ഡെപ്യൂട്ടി ചെയര്‍പേഴ്സണാണ് വയലറ്റ് ആല്‍വ
 • നര്‍ഗ്ഗീസ് ദത്താണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാനടി 
 • ഇരു സഭകളിലും പങ്കെടുക്കുന്നതിനധികാരമുള്ള പാര്‍ലമെന്‍റില്‍ അംഗമല്ലാത്ത വ്യക്തി അറ്റോര്‍ണി ജനറലാണ്. 
 • രാജ്യ സഭയിലാണ് സഭാംഗമല്ലാത്ത ആള്‍ അധ്യക്ഷം വഹിക്കുന്നത്. 

 പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍

 • ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 ആണ് പാര്‍ലമെന്‍റ് സമ്മേളനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
 • സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് തവണ ഇന്ത്യന്‍ പാര്‍ലമെന്‍റ് സമ്മേളിക്കാറുണ്ട്.
 • ബജറ്റ് സമ്മേളനം: ഫെബ്രുവരി – മെയ് 
 • മണ്‍സൂണ്‍ സമ്മേളനം : ജൂലൈ – ആഗസ്റ്റ്
 • ശൈത്യകാല സമ്മേളനം : നവംബര്‍ – ഡിസംബര്‍ 
 • മൊത്തം അംഗങ്ങളുടെ പത്തിലൊന്നാണ് പാര്‍ലമെന്‍റിലെ ക്വാറം.

ബജറ്റ് 

 • ഇന്ത്യന്‍ ഭരണഘടനയില്‍ ബജറ്റ് എന്ന പദം പരാമര്‍ശിച്ചിട്ടില്ല. 
 • ആര്‍ട്ടിക്കിള്‍ 112ല്‍ പറഞ്ഞിരിക്കുന്ന വാര്‍ഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. 
 • ജനറല്‍ ബജറ്റ്, റെയില്‍വെ ബജറ്റ് എന്നിങ്ങനെ രണ്ട് ബജറ്റുകളാണുള്ളത്. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ധനകാര്യമന്ത്രിയാണ് ജനറല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 
 • ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയാണ് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത്.
 • ഇന്ത്യയില്‍ ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത് 1860-ല്‍ കാനിങ് പ്രഭുവിന്‍റെ കാലത്താണ്. 
 • ജെയിംസ് വില്‍സന്‍ ആണ് 1860-ല്‍ ബജറ്റ് അവതരിപ്പിച്ചത്.
 • ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവായി കണക്കാക്കുന്നത് ജെയിംസ് വില്‍സനെയാണ്. 
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി ആര്‍.കെ. ഷണ്‍മുഖം ചെട്ടി ആണ്. 
 • ലോക്സഭയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി സി.ഡി. ദേശ്മുഖ് ആണ്. 
 • ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യ മന്ത്രി മൊറാര്‍ജി ദേശായി ആണ്

രാഷ്ട്രീയ ചിന്തകന്‍മാര്‍ – രാജ്യം 

റൂസോ- സ്വിറ്റ്സര്‍ലാന്‍റ് (ജനിവ) 

മൊണ്ടെസ്ക്- ഫ്രാന്‍സ് 

വോള്‍ട്ടയര്‍- ഫ്രാന്‍സ്

പ്ലാറ്റോ- ഗ്രീസ്

 സോക്രട്ടീസ് – ഗ്രീസ്

 അരിസ്റ്റോട്ടില്‍- ഗ്രീസ്

 ജര്‍മിബന്താം- ഇംഗ്ലണ്ട് 

കൗടില്യൻ  – ഇന്ത്യ 

എം.എന്‍.റോയ് – ഇന്ത്യ 

മാക്കിയവല്ലി – ഇറ്റലി 

റെനെ ദെക്കാര്‍ത്ത – ഫ്രാന്‍സ് 

സെന്‍റ് തോമസ് അക്വിനാസ് – ഇറ്റലി 

കാറല്‍ മാര്‍ക്സ് – ജര്‍മ്മനി 

മാക്സ് വെബ്ബര്‍ – ജര്‍മ്മനി 

എമിലി ഡര്‍കിം – ഫ്രാന്‍സ് 

ഇമ്മാനുവല്‍ കാന്‍റ് – ജര്‍മ്മനി 

ജെയിംസ് മില്‍ — ഇംഗ്ലണ്ട് 

അന്‍റോണിയോ ഗ്രാംഷി – ഇറ്റലി 

ജോണ്‍ റോള്‍സ് –  യു.എസ്.എ.

ടി.എച്ച്. ഗ്രീന്‍ – ഇംഗ്ലണ്ട്

 

ഭരണഘടനാ സ്ഥാപനങ്ങൾ 

 • രാജ്യത്തിന്‍റെ സുഗമമായ ഭരണ നടത്തിപ്പിനും, ജനാ ധിപത്യ സംരക്ഷണത്തിനും നിരവധി ഭരണഘടനാ സ്ഥാപനങ്ങളുണ്ട്. 
 • ധനകാര്യ കമ്മീഷന്‍,ഇലക്ഷന്‍ കമ്മീഷന്‍, അറ്റോര്‍ണി ജനറല്‍, കൺട്രോളർ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ തുടങ്ങിയവയാണിവ.

 ധനകാര്യ കമ്മീഷന്‍ 

 • ഭരണഘടനയുടെ 280-ാം അനുഛേദ പ്രകാരമാണ് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. 
 • 1951ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 5 വര്‍ഷ കാലാവധിയില്‍ പ്രസിഡണ്ടാണ് അംഗങ്ങളെ നിയമിക്കുന്നത്. 
 • ഒരു അധ്യക്ഷനും 4 അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്‍റെ ഘടന. രാഷ്ടപതിക്കാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കു ന്നത്.
 • കേന്ദ്രവും സംസ്ഥാ നങ്ങളും തമ്മില്‍ നികുതികള്‍ വീതം വെക്കുന്നതിന്‍റെ അനുപാതം നിശ്ചയിക്കു ക, 
 • സഞ്ചിത നിധിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍റ് സ്-ഇന്‍-എയിഡ് നല്‍കുന്നതിന്‍റെ മാനദണ്ഡങ്ങള്‍ തയ്യാറാക്കുക എന്നിവയാണിതിന്‍റെ ചുമതലകള്‍. 
 • കെ.സി. നിയോഗിയായിരുന്നു ധനകാര്യ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍. 
 •  ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി വി.പി. മേനോനാണ്. 
 • ഒന്നാം ധനകാര്യ കമ്മീഷ നില്‍ അംഗമായിരുന്നു ഇദ്ദേഹം. 
 • കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ മെമ്പര്‍ സെക്രട്ടറിയായിരുന്ന ആദ്യ മലയാളി. പി.സി. മാത്യുവാണ്. 
 • വിജയ് കേല്‍ക്കറാണ് പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ 
 • 2010 മുതല്‍ 2015 വരെയാണ് പതിമൂന്നാം ധനകാര്യ കമ്മീഷന്‍റെ കാലാവധി. 
 • പതിനാലാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ വൈ. വി. റെഡ്ഡിയാണ്.

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 

 • ഭരണഘടനയുടെ 315-ാം അനുഛേദ പ്രകാരം കേന്ദ്രസംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കാം 
 • പ്രസിഡണ്ടും ഗവര്‍ണര്‍മാരുമാണ് ഇതിലെ അംഗ സംഖ്യ നിശ്ചയിക്കുന്നത്. 
 • 6 വര്‍ഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരു യു.പി.എസ്.സി. അംഗത്തിന്‍റെ കാലാവധി 
 • സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗത്തിന്‍റെ കാലാവധി 62 വയസ്/6 വര്‍ഷമോ ആണ്. 
 • ന്യൂഡല്‍ഹിയാണ് യു.പി.എസ്.സിയുടെ ആസ്ഥാനം. 
 • കേരള പി.എസ്.സിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ അഡ്വ എം. കെ. സക്കീർ .(2019 )
 •  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു ഉപദേശക ഏജന്‍സിയാണ് യു. പി.എസ്.സി. 
 • സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംസ്ഥാന പി.എസ്.സിക ളാണ്.

 അറ്റോര്‍ണി ജനറല്‍

 • ഭരണഘടനയുടെ 76-ാം വകുപ്പ് പ്രകാരമാണ് നിയമിക്കപ്പെടുന്നത്. 
 • നിയമപരമായ കാര്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്‍റിനെ ഉപദേശിക്കാനുള്ള അധികാരം അറ്റോര്‍ണി ജനറലിനാണ്. 
 • ഈ പദവി വഹിക്കാന്‍ ഇന്ത്യന്‍ സുപ്രീം കോടതി ജഡ്ജിക്ക് വേണ്ടുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. 
 • ഇദ്ദേഹത്തിന് രാജ്യസഭയിലും ലോകസഭയിലും പ്രസംഗിക്കാനുള്ള അധികാരമുണ്ട്. 
 • ഇന്ത്യയിലെ ഏത് കോടതിയിലും നേരിട്ട് ഹാജരായി അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. 
 • പ്രസിഡണ്ടാണ് അറ്റോര്‍ണി ജനറലിനെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും.  
 • ആദ്യത്തെ അറ്റോര്‍ണി ജനറല്‍ എം.സി. സെതല്‍വാദ് ആണ്. 
 • കെ.കെ. വേണുഗോപാൽ ആണ്   ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍.

സോളിസിറ്റര്‍ ജനറല്‍ 

 • അറ്റോര്‍ണി ജനറലിന്‍റെ അഭാവത്തില്‍ കേന്ദ ഗവണ്‍മെന്‍റിന് നിയമോപദേശം നല്‍കുന്നത് സോളിസിറ്റര്‍ ജനറലാണ്. 
 • രാജ്യത്തെ രണ്ടാമത്തെ നിയമ ഉദ്യോഗസ്ഥനാണിദ്ദേഹം .
 • സി.കെ. ദാഫാരിയാണ് ആദ്യ സോളിസിറ്റര്‍ ജനറല്‍ 
 • തുഷാർ മെഹ്‌റാ  ആണ്  ഇപ്പോഴത്തെ സോളിസിറ്റര്‍ ജനറല്‍ 

അഡ്വക്കറ്റ് ജനറല്‍ 

 • അറ്റോര്‍ണി ജനറലിന് സമാനമായി സംസ്ഥാനങ്ങളിലുള്ള പദവിയാണ് അഡ്വക്കറ്റ് ജനറല്‍.
 • ആര്‍ട്ടിക്കിള്‍ 165 പ്രകാരമാണ് അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്നത്.
 • അഡ്വ സി പി സുധാകര പ്രസാദ്  ആണ്  നിലവില്‍ കേരളത്തിലെ അഡ്വ. ജനറല്‍.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (C.V.C) 

 • 1964 ഫെബ്രുവരിയിലാണ് വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത്.
 • ന്യൂഡല്‍ഹിയാണ് സി.വി.സിയുടെ ആസ്ഥാനം.
 • നിലവില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിയാണ്.

ഇലക്ഷന്‍ കമ്മീഷന്‍

 • ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് ഇലക്ഷന്‍ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്.
 • 1950 ജനുവരി 25നാണ് കമ്മീഷന്‍ നിലവില്‍ വന്നത്.
 • ഭരണഘടനാപരമായി ഒരു സ്ഥിരം സ്ഥാപനമാണിത്.
 • ഈ സ്ഥാപനത്തില്‍ ഒരു ചീഫ് ഇലക്ഷന്‍ കമ്മീഷണറും രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരും ഉള്‍ക്കൊള്ളുന്നു.
 • ഒരു സ്വതന്ത്ര സമിതിയാണിത്.
 • രാഷ്ട്രപതിയാണ് നിയമിക്കുന്നത്.
 • 6 വര്‍ഷമോ 65 വയസ്സോ ആണ് ഇലക്ഷന്‍ കമ്മീഷണറുടെ കാലാവധി.
 • സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമായ സ്ഥാനവും പ്രതിമാസ വേതനങ്ങളുമാണ് കമ്മീഷണര്‍മാര്‍ക്കുള്ളത്.
 • ഇംപീച്ച്മെന്‍റിലൂടെ മാത്രമേ ഇവരെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനാവൂ.
 • ഇലക്ഷന്‍ കമ്മീഷന്‍റെ പ്രധാന ചുമതലകളാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ തിരഞ്ഞെടു ക്കുക
 • ലോക്സഭ, രാജ്യസഭ, നിയമസഭകള്‍, കൗണ്‍സിലുകള്‍ എന്നിവയിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തുക.
 • വോട്ടര്‍ പട്ടിക തയ്യാറാക്കുക, 
 • ഇലക്ഷന്‍ ക്രമക്കേടുകള്‍ പരിശോധിക്കുക.
 • 1950 മുതല്‍ 1989 വരെ ഒരു ഇലക്ഷന്‍ കമ്മീഷണര്‍ മാത്രമാണുണ്ടായിരുന്നത്.
 • സുകുമാര്‍ സെന്‍ ആയിരുന്നു ആദ്യത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍.
 • വി.എസ്. രമാദേവിയാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണറായ ആദ്യ വനിത.
 • ടി.എന്‍. ശേഷനാണ് ഇലക്ഷന്‍ കമ്മീഷണറായ ആദ്യ മലയാളി.
 •  ഈ സ്ഥാനം വഹിച്ച ആദ്യ ഇസ്ലാം മതവിഭാഗക്കാരന്‍ എസ്.വൈ. ഖുറേശിയാണ്.
 • സുനിൽ അറോറയാണ് ഇപ്പോഴത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍.
 • വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറാണ്. 

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

 • പൊതു ഖജനാവിന്‍റെ സൂക്ഷിപ്പുകാരനാണ് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍
 • ഭരണഘടനയുടെ 148 മുതല്‍ 151 വരെയുള്ള വകുപ്പുകളിലാണ് സി.എ.ജിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 
 • ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുകയാണ് അദ്ദേഹത്തിന്‍റെ ചുമതല.
 • പ്രസിഡണ്ടാണ് നിയമിക്കുന്നത്. 
 • സുപ്രീം കോടതി ജഡ്ജിയെ നീക്കുന്ന രീതിയില്‍ മാത്രമേ സി.എ.ജി യെയും നീക്കം ചെയ്യാനാവൂ.
 • വി. നരഹരി റാവുവായിരുന്നു ആദ്യത്തെ സി.എ.ജി.
 • ജോൺ റയാൻ  ആണ്  ഇപ്പോഴത്തെ സി.എ.ജി.