മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പാഠപുസ്തകം

പാഠപുസ്തകങ്ങൾക്ക് ഭാഷാപഠനത്തിൽ വളര പ്രാധാന്യമുണ്ട്. ഭാഷാബോധനം ഫലപ്രദമായി നടക്കണമെങ്കിൽ പാഠപുസ്തകം കൂടിയേ തീരൂ. ലക്ഷ്യപൂർണ്ണമായ പഠനത്തിന്‍റെ അടിസ്ഥാന മാർഗ്ഗരേഖയാണ് പാഠപുസ്തകം. പൂർണ്ണമായും പാഠപുസ്തകത്തിനെ ആശ്രയിച്ചല്ല പഠനം നടക്കേണ്ടത്.അറിവിന്‍റെ വാതിൽ തുറന്ന് വഴികാണിക്കുന്നു പാഠപുസ്തകം. വിദ്യാർത്ഥിക്കും അധ്യാപകനും പഠനത്തിലും ബോധനത്തിലും കാര്യമായ മാർഗ്ഗം ഇതു കാണിച്ചുകൊടുക്കുന്നു. ‘

വിഷയപരിജ്ഞാനത്തെക്കാൾ ഭാഷാജ്ഞാനത്തിന് മുൻതൂക്കം നൽകുന്നതാകണം ഭാഷാ പാഠപുസ്തകം. വിദ്യാർത്ഥികളിൽ ഭാഷാപരവും സാഹിത്യപരവും സാംസ്കാരികപരവുമായ അടിത്തറ പാകുന്നതാകണം ഇത്. മാനുഷിക മൂല്യങ്ങൾ, പൗരധർമ്മങ്ങൾ, സാമൂഹ്യ മര്യാദകൾ ഇവ പാലിച്ചുവേണം പാഠപുസ്തകം നിർമ്മിക്കേണ്ടത്.

പാഠങ്ങളുടെ അവസാനം ചേർക്കുന്ന കുറിപ്പുകളും അഭ്യാസങ്ങളും പഠന ലക്ഷ്യങ്ങളെ മുൻ നിർത്തിയുള്ളതാക്കണം . പാഠപുസ്തകം  ആവശ്യനുസരണം വിവരശേഖരണം നടത്താനും അപഗ്രഥനം, തുടർപ്രവർത്തനങ്ങളിലേക്കു നയിക്കാനും സഹായകമായ ഘടനയും സ്വഭാവവുമുള്ളതാകണം. സർഗ്ഗാത്മകത പോഷിപ്പിക്കുക. വിമർശനാത്മക ചിന്ത. സചിന്തനശേഷി ഇവ വളർത്തുക. അനുകൂല മനോഭാവങ്ങളും വായനാഭിമുഖ്യവും വളർത്തുക ഇവയ്ക്കൊക്കെ സഹായകമായ രീതിയിൽ വേണം ഭാഷാപാഠപുസ്തകം തയ്യാറാക്കാൻ. ഭാഷയിലെ വിവിധ വ്യവഹാരരൂപങ്ങൾ. സാഹിത്യ പ്രസ്ഥാനങ്ങൾ, ഭാഷാശാസത്രവിഭാഗങ്ങളിൽ നേടേണ്ട കാര്യങ്ങൾ ഇവയെല്ലാം ഭാഷാപാഠപുസ്തകനിർമ്മിതിയിൽ പരിശീലിക്കേണ്ട കാര്യങ്ങളാണ്.

പാഠപുസ്തകത്തിന്‍റെ ഗുണങ്ങൾ

പാഠപുസ്തകത്തിനു വേണ്ട ഗുണങ്ങളെ ആന്തരികം, ബാഹ്യം ഇങ്ങനെ രണ്ടായി തിരിക്കാം. ഇവ രണ്ടും ഒരു പോലെ പ്രധാനമാണ്. പാഠപുസ്തകം അറിവിന്‍റെ അടിസ്ഥാന മാർഗ്ഗരേഖയായതിനാൽ ഈ ഗുണങ്ങൾ പ്രത്യേകം പ്രസക്തമാണ്.

ബാഹ്യഗുണങ്ങൾ

പുസ്തകം ആകർഷകമാകണം. കുട്ടികൾ എപ്പോഴും കൈകാര്യം ചെയ്യുന്നതായാൽ കെട്ടിലും മട്ടിലും ഉറപ്പുവേണം. ബയൻഡിംഗ്, തുന്നിക്കെട്ടൽ  തുടങ്ങിയവ ദ്യഢമായിരിക്കണം. ആകർഷകമായ ചിത്രങ്ങൾ ഉണ്ടാകണം. കട്ടിയുള്ള കടലാസ് പ്രിന്റിങ്ങിനു  ഉപയോഗിക്കണം. പുസ്തകത്തിന്‍റെ ആക്യതിയും വലിപ്പവും ആകർഷകമാകണം. 

ആന്തരിക ഗുണങ്ങൾ

വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയായതിനാൽ ഉള്ളടക്കത്തിന് തുടർച്ചയായ വികാസവും പുരോഗതിയും വേണം. പാഠപുസ്തകത്തിന്‍റെ ആന്തരിക ഗുണങ്ങൾ ചില പ്രത്യേക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ

1. പാഠ്യവസ്തു 

തിരഞ്ഞെടുക്കുന്ന പാഠ്യവസ്തുക്കൾ കുട്ടികളുടെ മാനസികവളർച്ചക്കും വിജ്ഞാന നിലവാരത്തിനും താൽപര്യത്തിനും അനുഭവജ്ഞാനത്തിനുമൊക്കെ  അനുയോജ്യമായിരിക്കണം. ജീവിത മൂല്യങ്ങൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകുന്നതും അനുകൂല മനോഭാവങ്ങളെ വികസിപ്പിക്കുന്നതിനു സഹായകവുമാകണം. ഭാഷ ഋജുവും  ആകർഷകവും ലളിതവും മനോഹരവും  ആകണം.

2. പ്രതിപാദന രീതി 

ഭാഷാ പാഠപുസ്തകങ്ങളിൽ പ്രതിപാദനരീതിക്ക് പ്രത്യേക സ്ഥാനമുണ്ട്. പ്രതിപാദനവും പ്രതിപാദ്യവും കുട്ടിയുടെ മാനസിക വളർച്ചക്കും ഗഹണശേഷി, മുറിവ് ഇവയുടെ അടിസ്ഥാനത്തിലായിരിക്കണം. പ്രതിപാദ്യവിഷയത്തിനു യോജിച്ചതാകണം പ്രതിപാദന രീതി. ഉത്തമ ഭാഷാപ്രയോഗങ്ങൾ, ശൈലികൾ, ചിഹ്നം. ഖണ്ഡികാകരണ തത്വങ്ങൾ ഇവയെല്ലാം  ശരിയായി ഉൾകൊള്ളിച്ചിരിക്കണം

3. ശബ്ദാവലി

ശബ്‌ദാവലിപോഷണം ഭാഷാഭ്യസനത്തിന്‍റെ ഒരു പ്രധാന ലക്ഷ്യമാണ്. അതുകൊണ്ട് പുതിയ പദങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം പഠിച്ച  പദങ്ങളുടെ ആവർത്തനത്തിന് അവസരം ഉണ്ടാക്കുകയും വേണം. നൂതന ഭാഷാ സന്ദർഭങ്ങളിൽ പദങ്ങൾ, ശൈലികൾ, ചൊല്ലുകൾ  ഇവ ഉപയോഗിക്കുന്നതിന് അവസരമാരുക്കുന്ന അഭ്യാസങ്ങൾ ഉൾപ്പെടുത്തണം.

4. പാഠസ്വരൂപം

സാഹിത്യത്തിലെ എല്ലാ പ്രസ്ഥാനങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം. വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പാഠങ്ങളാകണം  അവ. വിവിധ രചനാമാമാതൃകകൾക്കും നീതികൾക്കും പ്രാധാന്യം നൽകണം. സാഹിത്യാഭിരുചി വളർത്തുന്നതും പരന്ന വായനയിലേക്ക് നയിക്കുന്നതുമാകണം ഭാഷാ പാഠപുസ്തകം.

ഉപപാഠപുസ്തകം

പാഠപുസ്തകത്തിലൂടെ പരിചയപ്പെടുന്ന പുതു പദങ്ങളും ഭാഷാമാതൃകകളും ഗ്രഹിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള അവസരമൊരുക്കുന്നു . ഉപപാഠപുസ്തകത്തിന്‍റെ പഠനം. സ്വയം പഠിക്കുന്നതിനു സഹായകമായ പ്രത്യേകതയുള്ളതാവണം ഉപപാഠപുസ്തകം. ലളിതമായ ഭാഷയും കുട്ടിയിൽ വായനാഭിരുചി ഉണർന്ന് പ്രതിപാദന രീതിയും വിഷയസ്വീകാരവും ഉപപാഠപുസ്തകത്തിന് കൂടിയേ കഴിയൂ.

ഉപപാഠ പുസ്തകാധ്യാപന ലക്ഷ്യങ്ങൾ

സ്വതന്ത്രവും വ്യാപകവുമായ വായനയിലേക്കു നയിക്കുകയാണ് ഉപപാഠപുസ്തകത്തിന്‍റെ പ്രധാന ലക്ഷ്യം. സ്വഭാവസംസ്കരണം, മൂല്യബോധനം, മൗനവായനാ പരിശീലനം സ്വയം പഠന പരിപോഷണം ഇവയെല്ലാം ഉപപാഠപുസ്തകാധ്യാപന ലക്ഷ്യങ്ങളാണ്. എങ്കിലും പ്രധാനമായി  മൂന്നു തരത്തിൽ ലക്ഷ്യങ്ങളെ വർഗ്ഗീകരിക്കാം.

1. ഭാഷാപരം

പാഠപുസ്തകത്തിന് ഒരനുബന്ധമാകണം ഉപപാഠപുസ്തകം. പ്രധാന ക്ഷേത്രത്തിൽ നിന്നോർമ്മിക്കുന്ന ഭാഷാപരമായ അറിവുകള വിശാലമായി കൈകാര്യം ചെയ്ത് പഠിക്കാൻ കഴിയുന്ന തരത്തിലുള്ളവയാകണം. ഉപപാഠമായി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ. ഇവ പദാവലീ പോഷണത്തിന് ഉതകണം.

2. ബുദ്ധിപരം 

മൗനവായന നടത്തുന്നതിനു സ്വയം പഠിക്കന്നതിനും ഇവ സഹായിക്കുന്നു. സചിന്തനത്തിന്‍റെ ശക്തികളെ പരമാവധി പ്രയോജന പ്പെടുത്തുകയും വാനിക മണ്ഡല വികസനത്തിന് ബദിപരമായ ശീവികസ നത്തിനും ഉപപാഠ പുസ്തകങ്ങൾ സഹായിക്കുന്നു.

3. സാഹിത്യപരം

സാഹിത്യലോകത്തേക്ക് കുട്ടികളെ ക്ഷണികാനുള്ള അവസരമാണ് ഉപപാഠപുസ്തകങ്ങൾ ഒരുക്കുന്നത്. സാഹിത്യാസ്വാദനക്ഷമത വർധിക്കാനും വായനയിലൂടെ സാഹിത്യ ത്തിന്‍റെ അപാര ലോകത്തിലേക്ക് കടക്കാനും കുട്ടികൾക്ക് കഴിയുന്നു. രസകരമായതും കുട്ടികൾക്ക് ആസ്വദിക്കാൻ അനായാസം കഴിയുന്നവയും മൂല്യബോധനം നിർവ്വഹിക്കുന്നവയുമാകണം. ഉപപാഠപുസ്തകമായി തെരത്തടുക്കപ്പെടുന്ന പുസ്തകങ്ങൾ

ഉപപാഠപുസ്തകം തെരത്തടുക്കക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ –

പുസ്തകങ്ങൾ സ്വയം പഠനത്തിന് ഉതകണം

രസദായകമാകണം

കുട്ടികളുടെ മാനസിക വളർച്ചക്ക് അനുയോജ്യമാകണം

ഗ്രഹണ ശേഷിക്കു അനുസ്യമാകണം

ഉത്കൃഷ്ടആശയങ്ങൾ  പ്രതിപാദിക്കപ്പെടണം.

മൂല്യബോധനം ഉൾക്കൊള്ളണം.

ഉചിതമായ ചിത്രങ്ങൾ, നിറങ്ങൾ ഇവ വേണം.

സാഹിത്യരൂപങ്ങൾ പരിഗണിക്കപ്പെടണം. സഞ്ചാരകഥ, ജീവചരിത്രം, ആത്മകഥ ഇങ്ങനെ.

ഉപപാഠപുസ്തകത്തിന്‍റെ ബോധനരീതി

പ്രധാനമായും മൂന്നു തരത്തിലാണ് ഉപപാഠ പുസ്തകാധ്യാപനം നടത്തുക. 

ക്ലാസധ്യാപനം – അധ്യാപകൻ പ്രധാന പാഠപുസ്തകം പഠിപ്പിക്കുന്ന രീതി തന്നെ ഉപയോഗിക്കുന്ന രീതി. അധ്യാപകന് പ്രാധാന്യമുള്ള രീതി വിലയിരുത്തലിന് ചോദ്യോത്തരങ്ങൾ ഉപയോഗിക്കുന്നു.

നിയോഗാഭ്യാസരീതി ഇവിടെ അസൻമെന്റ് മെത്തേഡ് ഉപയോഗിക്കുന്നു. പുസ്തകത്തെ  ആധാരമാക്കി അധ്യാപകൻ ചോദ്യങ്ങൾ മുൻകൂട്ടി നൽകുന്നു. പാഠഭാഗം വായിച്ച് കുട്ടി ഉത്തരം കണ്ടെത്തുന്നു. ഇത്തരത്തിൽത്തന്നെ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാം

സുശിക്ഷിതാഭ്യാസം പുസ്തകം മൗനമായി വായിക്കുന്നു. അധ്യാപകന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നു. ആവശ്യമെങ്കിൽ അധ്യാപകൻ വിശദീകരണങ്ങൾ നൽകുന്നു. പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന രീതിയാണിത്.