മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

Social Constructs Related To Gender

ജീവജാലങ്ങളില്‍ ആണും പെണ്ണും ഉണ്ട്. പ്രത്യുല്‍പാദനപരമായ ഉത്തരവാദിത്തം നിറവേറ്റത്തക്കരീതിയിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഇരുകൂട്ടരും തമ്മിലുണ്ട്. മനുഷ്യരിലും പക്ഷിമൃഗാദികളിലും വ്യത്യസ്തങ്ങളായ ശാരീരിക രൂപം നമുക്ക് കാണാനാവും. മനുഷ്യരില്‍ ഈ വ്യത്യാസം വളരെ പ്രകടമാണ്. ആണ്‍പെണ്‍ വ്യത്യാസത്തെ മനുഷ്യ സമൂഹം വ്യത്യസ്ത വീക്ഷണകോണിലൂടെയാണ് കാണുന്നത്. അതിന്‍റെ ഫലമായി ആണിനെക്കുറിച്ചും പെണ്ണിനെക്കുറിച്ചും പല മുന്‍വിധികളും സങ്കല്‍പങ്ങളും നിലനില്‍ക്കുന്നു.

Gender Bias

സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ പരിഗണനയും മുന്‍ഗണനയും പല കാര്യങ്ങളിലും നല്‍കി വരുന്നുണ്ട്. കുടുംബങ്ങളിലും, സ്ക്കൂളുകളിലും, പ്രസ്ഥാനങ്ങളിലും, സമൂഹത്തില്‍ പൊതുവേയും ഈ പ്രവണത കാണാന്‍ കഴിയും. തത്ഫലമായി പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹമാണ് ഇന്ന് നിലനില്‍ക്കുന്നത് എന്നു പറയാം. ഇതേപോലെ തന്നെ ചില കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പരിഗണന നല്‍കി വരുന്നുണ്ട്. ഇങ്ങനെ ഏതെങ്കിലും ഒരു ലിംഗത്തിലുള്ളവര്‍ക്ക് പ്രത്യേകമായ പരിഗണന കൊടുക്കുന്നതിന് ലിംഗ പക്ഷപാതം (Gender Bias) എന്ന് പറയുന്നു. ഒരേ വിഭാഗത്തില്‍പ്പെട്ടവരെപ്പറ്റിയുള്ള മുന്‍വിധികളാണ് (Prejudices) ലിംഗപക്ഷപാതത്തിനു നിദാനം. ഉദാഹരണത്തിന്: കുടുംബം നോക്കാനുള്ള കഴിവ് പുരുഷന്മാര്‍ക്കാണ്, കായികക്ഷമത ആണ്‍കുട്ടികള്‍ക്കാണ് പെണ്‍ക്കുട്ടികളേക്കാള്‍ കൂടുതല്‍, ശിശുക്കളെ പരിപാലിക്കുവാനുള്ള കഴിവ് സ്ത്രീകള്‍ക്ക് കൂടുതലുണ്ട്, പാചകത്തില്‍ സ്ത്രീകളെ വെല്ലാന്‍ ആരുമില്ല, നേതാവാകാനുള്ള കഴിവ് പുരുഷന്മാര്‍ക്കാണുള്ളത് തുടങ്ങിയ ലിംഗപക്ഷപാതം ഒരു മാനസ്സികാവസ്ഥയാണ്. ഈ മാനസികാവസ്ഥയുടെ പ്രായോഗിക തലമാണ് ലിംഗവിവേചനം (Gender Discrimination).

Gender Discrimination

ഏതെങ്കിലും ഒരു ലിംഗത്തേപ്പറ്റിയുള്ള പക്ഷപാതം അവരോടുള്ള സമീപനത്തിലും അവര്‍ക്കു നല്‍കുന്ന പരിഗണനയിലുമുണ്ടാക്കുന്ന വ്യത്യാസമാണ് ലിംഗവിവേചനം (Gender Discrimination). പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ പ്രവര്‍ത്തനക്ഷമത കൂടുതലാണെന്നുള്ള പക്ഷപാതപരമായ നിലപാടാണ് തുല്യ ജോലിക്ക് കുറഞ്ഞ കൂലി സ്ത്രീകള്‍ക്ക് നല്‍കുന്ന സ്ത്രീവിവേചനത്തിന്‍റെ അടിസ്ഥാനം. രാത്രി സഞ്ചാരത്തിനുള്ള സ്വാതന്ത്രൃം സ്ത്രീകള്‍ക്ക് നിക്ഷേധിക്കപ്പെടുന്നത്, ചില ജോലികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാത്തത് തുടങ്ങിയവ വിവേചനത്തിന് ഉദാഹരണങ്ങളാണ്. നഴ്സിംഗ് ജോലിക്ക് പുരുഷന്മാര്‍ക്ക് അവസരം വളരെക്കുറവാണ്. ഇതിനെ പുരുഷ വിവേചനമായി കണക്കാക്കാം. ലിംഗവിവേചനം മിക്ക രാജ്യങ്ങളിലും ഇന്നും തുടര്‍ന്നു വരുന്നുണ്ടെങ്കിലും അതിനെതിരെയുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.

Gender Stereotype

ഏതെങ്കിലും ഒരു ലിംഗത്തില്‍പ്പെട്ടവരെക്കുറിച്ച് സമൂഹം പുലര്‍ത്തിപ്പോരുന്ന മുന്‍ധാരണകളാണ് ലിംഗസ്ഥിര സങ്കല്‍പം (Gender Stereotype)എന്നു പറയുന്നത്. കായികാധ്വാനമുള്ള ജോലികള്‍ പുരുഷന്മാര്‍ ചെയ്യണം, അടുക്കള ജോലികള്‍ സ്ത്രീകള്‍ ചെയ്യണം, ശിശുപരിപാലനം സ്ത്രീകള്‍ക്കുള്ളത്, ക്ലാസ്സ് ലീഡറായി ആണ്‍കുട്ടികള്‍ ശോഭിക്കുന്നു, രാത്രി ജോലി പുരുഷന്മാര്‍ ചെയ്യണം, പ്രതിരോധ സേനയില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല തുടങ്ങിയ ചിന്താഗതികള്‍ Gender Stereotype ന് ഉദാഹരണങ്ങളാണ്.

Gender role

സമൂഹത്തില്‍ ആണും പെണ്ണും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും എങ്ങനെ പെരുമാറണമെന്നുളള കീഴ്വഴക്കത്തെയാണ് Gender role എന്ന് പറയുന്നത്. ഒരു ലിംഗത്തില്‍പ്പെട്ടവര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നുമാത്രമല്ല എങ്ങനെ ഡ്രസ്സ് ചെയ്യണം, ഹെയര്‍ സ്റ്റൈല്‍ എന്തായിരിക്കണം, എങ്ങനെ ഒരുങ്ങണം, എങ്ങനെ പെരുമാറണം, സംസാരിക്കണം എന്നതു വരെ നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് സ്ത്രീകള്‍ സാരിയുടുക്കണം അല്ലെങ്കില്‍ ചുരിദാര്‍ ധരിക്കണം, പുരുഷന്മാര്‍ മുണ്ടുടുക്കണം അല്ലെങ്കില്‍ പാന്‍റ്സ് ധരിക്കണം എന്ന കീഴ്വഴക്കം കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്നു. കാലത്തിനനുസരിച്ച് ഫാഷന്‍ മാറുമെങ്കിലും ഏലിറലൃ ൃീഹല അനുസരിച്ചുള്ള വസ്ത്രമാണ് ധരിക്കുന്നത്. ഗൃഹനായകന്‍ പുരുഷനായിരിക്കണം. അടുക്കള ഭരണം സ്ത്രീകള്‍ നടത്തണം തുടങ്ങിയവ Gender role ന്‍റെ ഭാഗമാണ്. സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തുന്നതും കണ്ണെഴുതിപൊട്ടു തൊടുന്നതും Gender role അനുസരിച്ച് തന്നെയാണ്.

Gender Identity

അവനവന്‍റെ വ്യക്തിത്ത്വത്തെക്കുറിച്ചുള്ള അവബോധമാണ് Gender Identity (ലിംഗ വ്യക്തിത്ത്വം). പുരുഷന്‍ പുരുഷനായും സ്ത്രീ സ്ത്രീയായും സമൂഹത്തില്‍ വര്‍ത്തിക്കണം. ജന്മം കൊണ്ട് സിദ്ധിച്ച ലിംഗഭേദത്തെ ഉള്‍ക്കൊള്ളാതെ പെരുമാറുന്നവരുമുണ്ട്. Gender Identity ഉള്ളവര്‍ക്ക് മാത്രമേ Gender Identity അനുസരിച്ച് സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാനും പെരുമാറുവാനും സാധിക്കൂ. Gender Identity യേക്കുറിച്ചുള്ള ബോധം ഒരാള്‍ക്കുണ്ടാകുന്നത് ശിശുവികാസത്തിന്‍റെ ഭാഗമായാണ്. അതില്‍ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്.

Gender Equality

ലിംഗപരമായ വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും ഒരു പൗരന്‍റെ അവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിനെയാണ് Gender Equality എന്ന് പറയുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം, പാര്‍ലമെന്‍റിലും നിയമസഭകളിലും തുല്യ പ്രാതിനിത്യം, ജോലിയില്‍ തുല്യ അവസരങ്ങള്‍ തുടങ്ങിയവ Gender Equality യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായ മുന്നേറ്റങ്ങളാണ്.