ഇന്ത്യൻ സംസ്ഥാനങ്ങൾ
മിസോറാം
- തലസ്ഥാനം – ഐസ് വാൾ
- ഭാഷ – ലൂഷായ്, മിസോ, ബെന്ഗാളി, ലാഹര്‍
- വിസ്തീര്‍ണ്ണം – 21,081 sq km.
- ജനസംഖ്യ – 1,091,014.
- സംസ്ഥാന മ്യഗം – ഹൂലോക്ക്ഗിബ്ബണ്.
- സംസ്ഥാന പക്ഷി – മിസ് ഹ്യൂംസ് ഫെഡന്റ്.
- സംസ്ഥാന പുഷ്പം – ഡാന്‍സിംഗ് ഗേള്‍ ഓര്‍ക്കിഡ്.
- സംസ്ഥാന വൃക്ഷം – നാഗ് കേസര്‍.
- പ്രധാന കാര്‍ഷിക വിളകള്‍ – നെല്ല്, ഗോതമ്പ്, മുള, എണ്ണപന.
- വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – പാവാങ് പൂ ,സിബൂതാലൂങ് , ഫിൽപു ഗാവേ ,പങ്സാവാൽ, പങ്സാവാല്.
- വ്യവസായങ്ങളില്ലാത്ത നാട്,
- കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്,
- ഗ്രാമപഞ്ചായത്തുകളിലാത്ത സംസ്ഥാനം.
- ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്കുള്ള ജില്ല -ഐസ് വാൾ
- ജൂം എന്നറിയപ്പെടുന്ന കാര്‍ഷികസമ്പ്രദായം പിന്തുടരുന്നു.
- ചെരാവ് (ഒരു തരം ബാംബു ഡാന്‍സ്) വളരെ പ്രസിദ്ധമായ മിസോ നൃത്തരൂപമാണ്.
നാഗാലാൻഡ്
- തലസ്ഥാനം – കൊഹിമ
- ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച സംസ്ഥാനം
- വിസ്തീര്‍ണ്ണം – 16,579 sq km
- ജനസംഖ്യ – 1,980,602,
- സംസ്ഥാന മൃഗം – മിഥുന്.
- സംസ്ഥാന പക്ഷി – ട്രാഗോപന്.
- സംസ്ഥാന പുഷ്പം – റോഡോഡെൻട്രോൺ .
- സംസ്ഥാന വൃക്ഷം – ആൽടർ .
- പ്രധാന കൃഷി – നെല്ല്, ചോളം, മില്ലറ്റ്. റബ്ബര്‍.
- പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – വേൾഡ് വാർ സെമിത്തേരി, കോഹിമ വില്ലേജ് (ബാരാബസ്തി)
- പ്രധാന നദികള്‍ – മിലാക്, ബറാക്, ഡാന്സിരി, ഡോയാങ്, ടികൂ, സൂംകി, ടിസു .
- വന്യജീവി സങ്കേതം – ഇന്താങ്കി.
- ക്രിസ്തുമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനം
- ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പടുന്നു.
- നാഗാലാന്റിലെ ശരാവതി കുന്നുകളിലും, താഴ്വരകളിലുമായി 360 ഓളം ഓര്‍ക്കിഡ് സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്.
ഒഡീഷ
- തലസ്ഥാനം – ഭുവനേശ്വര്‍.
- ഭാഷ – ഒറിയ.
- വിസ്തീര്‍ണ്ണം – 1,55.707 sq km . ജനസംഖ്യ – 41,947,358.
- സംസ്ഥാന മ്യഗം – ആന.
- സംസ്ഥാന പക്ഷി – മയില്‍.
- സംസ്ഥാന പുഷ്പം – അശോകം.
- സംസ്ഥാന വൃക്ഷം – അരയാല്‍.
- മുഖ്യ കൃഷി – നെല്ല് . ഗോതമ്പ്, കൂവരക്, ചോളം.
- പ്രധാന വിനോദസഞ്ചാര കേന്ദ്രം – കൊണാര്‍ക്ക് സൂര്യക്ഷേത്രം
- പ്രധാന നദികള്‍ – മഹാനദി, ബെയ് തരണി ,ബ്രാഹ്മണി തെൽ,പുഷ്കുല്യം, സബാരി.
- വന്യജീവി സങ്കേതങ്ങള്‍- ചില്‍ക്ക ലേക്ക് സാഞ്ചുറി ,സിംലിപ്പാൽ നാഷണൽ പാർക്ക് , ബൈതലോർ കനിക വൈൽഡ് ലൈഫ് സാഞ്ചുറി.
- വൈദ്യുതിയുടെ ഉല്പാദനവും, വിതരണവും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
- പണ്ട് കാലത്ത് ഉല്‍കലം – കലിംഗ എന്നീ പേരു കളില്‍ അറിയപ്പെട്ടു.
- ബി.സി. 261 ലാണ് കലിംഗയുദ്ധം നടന്നത്.
- ദയ എന്ന ചെറുനദിയുടെ തീരത്ത് വച്ച് മൗര്യ രാജാവ് അശോകനും, ഒറീസ ഭരണാധികാരിയും തമ്മിലായിരുന്നു കലിംഗയുദ്ധം.
- ഒഡീഷയുടെ തലസ്ഥാനം ഭുവനേശ്വര്‍ ആസൂത്രിത നഗരമാണ്.
- ‘കത്തീഡ്രല്‍ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ഭുവനേശ്വര്‍.
- ധൗളി ബദ്ധമതക്ഷേത്രം , നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്ക്, പൂര്‍വ്വ-തീരറയില്വേയുടെ ആസ്ഥാനം എന്നിവ ഭുവനേശ്വറില്‍.
- കട്ടക്ക് മഹാനദിയുടെ തീരത്താണ്.
- ഒഡീഷ ഹൈക്കോടതി, കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം, ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവ കട്ടക്കിലാണ്. ഒഡീഷയിലെ പ്രധാന തുറമുഖമാണ് പാരദ്വീപ്.
- 1959 ല്‍ രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് നിര്‍മ്മിച്ച റൂര്‍ക്കേല ഇരുമ്പുരുക്ക് ശാല.
- ജര്‍മനിയുടെ സഹായത്തോടെ നിര്‍മിച്ചതാണിത്.
- ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട് ഹിരാകുഡ് മഹാനദിയിലാണ്.
- ഇന്ത്യയിലെ ഏറ്റവും വലിയ തടാകമാണ് ചിൽക്ക
- ചെമ്മീന്‍ വളര്‍ത്തലിന് പ്രസിദ്ധമാണ് ചില്‍ക്ക.
- ഗോപാല്‍പൂര്‍ ബീച്ച് ഒറീസയിലാണ്.
- ഇന്ത്യയുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രമാണ് ഛാന്ദിപൂർ.
- ഒലിവ്, റിഡ്ലി എന്നയിനം ആമകള്‍ എല്ലാവര്‍ഷവും,തെക്കേ അമേരിക്കയില്‍ നിന്ന് മുട്ടയിടാന്‍ വരുന്നത് ഒഡീഷ തീരത്താണ്.
- ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം കട്ടക്ക്. സുഭാഷ് ചന്ദ്രബോസ് ജനിച്ചതിവിടെയാണ്.
- ഖരവേല രാജാവിന്റെ കാലത്ത് രചിക്കപ്പെട്ട 33 ശിലാ ശാസനങ്ങള്‍ ഭുവനേശ്വറിലെ ഉദയഗിരി ഖാണ്ടഗിരി കുന്നുകളിലെ ഗുഹകളില്‍ കാണപ്പെടുന്നു.
- സാത്താള്‍, സവരാസ്, ജറുവാങ്സ്., ഗോണ്ടാസ്, ബോൻങ്ങാസ് ഉള്‍പ്പടെ 62 ഓളം വര്‍ഗ്ഗക്കാര്‍ ഒഡീഷയിൽ കാണപ്പെടുന്നു
- പക്ഷികളുടെ ദ്വീപ്, ഹണി മൂണ്‍ ദ്വീപ്,ബ്രേക്ക്ഫാസ്റ്റ് ദ്വീപ് എന്നിവ ചില്‍ക്കയിലാണ്.
- കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കറുത്തപഗോഡ എന്നറിയപ്പെടുന്നു.
- ഒഡീഷയിലെപൂരി ജില്ലയിലാണ് കൊണാര്‍ക്ക് ക്ഷേത്രം.
- ഗംഗാരാജവംശമാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ചത്.
- ബോക്സൈറ്റ് നിക്ഷേപത്തിന് പ്രസിദ്ധമായ സ്ഥലമാണ് സാംബല്പൂര്.
- താൽവ്വര് പവര്‍ സ്റ്റേഷന് ഒഡീഷയിലാണ്.
- ഒഡിസി നൃത്തത്തിലെ കുലപതിയായിരുന്നു കേളുചരണ്‍ മഹാപാത്ര.
- ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്നത് ഒഡിസിയാണ്.
പശ്ചിമബംഗാൾ
- തലസ്ഥാനം – കൊൽക്കട്ട
- ഭാഷ – ബംഗാളി, ഹിന്ദി, ഉര്‍ദു.
- വിസ്തീര്‍ണ്ണം – 88,752 sq km
- ജനസംഖ്യ – 91,347,736.
- സംസ്ഥാന മൃഗം – മീന്പിടിത്തക്കാരന് പൂച്ച.
- സംസ്ഥാന പക്ഷി – വെള്ള കഴുത്തുള്ള കിംങ്ഫിഷര്‍
- സംസ്ഥാന പുഷ്പം – ഷെഫാലി.
- സംസ്ഥാന വൃക്ഷം – ഡെവിള്‍ ട്രീ.
- മുഖ്യ കൃഷി – അരി, ചോളം, കരിമ്പ്, എണ്ണക്കുരുക്കള്‍.
- നദികള്‍ – ഹൂഗ്ലി, ടീസ, തോര്‍സ, സുവര്‍ണ രേഖ ജോൽഡാര
- വനം-വന്യ ജീവി സങ്കേതങ്ങള്‍ – സുന്ദര്‍ബൻ ടൈഗര്‍ റിസര്‍വ്, ജല്ഡപ്പാറ വന്യജീവി സങ്കേതം.
- പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – വിക്ടോറിയ മെമ്മോറിയല്‍, വിദ്യാസാഗര്‍ സേതു, ശാന്തിനികേതൻ,ഡാർജിലിംഗ്
- പ്രധാന ഉത്സവങ്ങൾ -ദുർഗാപൂജ, രബീന്ദ്ര ജയന്തി
- പ്രധാന നൃത്തങ്ങൾ – ജെത്രാ തീയേറ്റർ ,ബാവുൾ, രബീന്ദ്ര സംഗീതം
- 1905 ലാണ് ബംഗാൾ വിഭജനം നടന്നത്
- 1911 ലാണ് ബംഗാൾ വിഭജനം റദ് ചെയ്തത്
- ജോബ് ചാർനോക്കാണ് കൊൽക്കത്ത നഗരം പണിതത്
- കൊൽക്കത്ത ഹുഗ്ലി നദിയുടെ തീരത്ത്
- സിറ്റി ഓഫ് ജോയ്, കൊട്ടാരങ്ങളുടെ നഗരം എന്നീ പേരുകളിൽ കൊല്‍ക്കത്തെ അറിയപ്പെടുന്നു.
- ഇന്ത്യയിലെ ആദ്യത്തെ സയന്‍സ്’ നഗരം കൊല്‍ക്കത്ത
- ഏറ്റവും കൂടുതല്‍ നികുതിദായകര്‍ ഉളള പട്ടണം – കൊല്‍ക്കത്ത
- ടെലിഫോണ്‍ സര്‍വ്വീസ്, ലിഫ്റ്റ് സമ്പ്രദായം – എന്നിവ ആദ്യമായി വന്നത് കൊല്‍ക്കത്തയിലാണ്.
- റാണിഗഞ്ച്, അസന്‍സോള്‍ എന്നിവ കല്‍ക്കരി ഖനികളാണ്.
- രബീന്ദ്രസേതു (ഹൗറ പാലം) കൊല്‍ക്കത്ത ഹൗറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.
- ഡാര്‍ജിലിംഗ് സുഖവാസ കേന്ദ്രം ആണ്.
- ഡാര്‍ജിലിംഗ് കേന്ദ്രീകരിച്ചാണ് ഗൂര്‍ഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുയര്ന്നിട്ടുള്ളത്
- ഇന്ത്യയിലെ ഏറ്റവുംവലിയ ഫുട്ബാൾ സ്റ്റേഡിയം സാള്‍ട്ട് ലേക്കാണ്.
- ‘ ഏഷ്യയിലെ ലോര്‍ഡ്സ് എന്നറിയപ്പെടുന്നത് ഈഡന് ഗാര്ഡന് (കൊല്‍ക്കത്ത).
- ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം കൊല്‍ക്കത്ത
- സൗരവ് ഗാംഗുലി ബംഗാള്‍ കടുവ എന്നറിയപ്പെടുന്നു.
- മയൂരാക്ഷി ഇലക്ട്രിക്കല്‍ പ്രാജക്ട്, ദുര്‍ഗാപൂര്‍ പ്ലാന്റ്, ജല്പ്പാറ വന്യജീവി സങ്കേതം, ബുക്സാ ടൈഗര്‍ റിസര്‍വ് സുന്ദര്‍ബന്‍സ് ടൈഗർ റിസര്‍വ് എന്നിവ പശ്ചിമബംഗാളിലാണ്.
- നന്ദിഗ്രാം , ലാല്‍ഗഢ്, സിംഗൂര്‍ എന്നീ സ്ഥലങ്ങള്‍ പശ്ചിമ ബംഗാളിലാണ്.
- ഫറാക്ക അണക്കെട്ട് ഗംഗക്ക് കുറുകെ നിര്‍മ്മിച്ചതാണ്.
- ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നത് ദാമോദര്‍ നദി.
- ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം ബേലൂര്‍ മഠം.
- ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദിജല പദ്ധതിയാണ് ദാമോദർവാലി പ്രോജക്ട്
- നെല്ല്, ചണം,എന്നിവ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് പശ്ചിമ ബംഗാളിലാണ്.
- സുഭാഷ് ചന്ദ്രബോസ് എയർപോർട് കൊൽക്കത്തയിൽ
പഞ്ചാബ്
- തലസ്ഥാനം – ചാണ്ഡീഗഢ്
- ഭാഷ – പഞ്ചാബി.
- വിസ്തീര്‍ണ്ണം – 50,362 sq km
- ജനസംഖ്യ – 27,704,236.
- സംസ്ഥാന പക്ഷി – ഈസ്റ്റേണ്‍ ഗോഷാക്ക്.
- സംസ്ഥാന മൃഗം- കൃഷ്ണമ്യഗം
- സംസ്ഥാന വൃക്ഷം – ഷിഷാം
- പ്രധാന കൃഷി – ഗോതമ്പ്, നെല്ല് , ചോളം, പയറുവര്‍ഗ്ഗങ്ങള്‍, നിലക്കടല
- പ്രധാന നദികള്‍ – ബിയാസ്, സത്ലജ് , രവി.
- വന്യജീവി സങ്കേതങ്ങള്‍-ബിര്മോത്തി ബാഗ്. ബിര്‍ ബുന്തേര്ഹരി, ബിര്‍ ദോസാഞ്ച്.
- പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ – സുവര്‍ണ്ണ ക്ഷതം,ജാലിയന്‍ വാലാബാഗ്, റോക്ക് ഗാര്ഡന്, ലെഷർ വാലി.
- പ്രധാന നൃത്തം -ഭാംഗ്ര.
- പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്നു.
- ജാലിയന്‍ വാലാബാഗ് സ്മാരകം അമൃതസറിലാണ്
- ഇന്ത്യയുടെ ധാന്യകലവറയാണ് പഞ്ചാബ്
- ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായ സംസ്ഥാനം
- വാഗ അതിർത്തി പഞ്ചാബിലാണ്
- സിന്ധുനദീതട സംസ്കാര കേന്ദ്രമായിരുന്ന രൂപാര്‍ പഞ്ചാബിലാണ്.
- പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ലാലാലജ്പത് റായ്.
- ഫിറോഷാബാദ്, ലുധിയാന എന്നിവ സത്ലജ്ന്റെ തീരത്താണ്.
- ലുധിയാന ഇന്ത്യയിലെ ബൈസൈക്കിള്‍ നഗരം എന്നറിയപ്പെടുന്നു.
- ഗുരു രാംദാസാണ് അമൃതസര്‍ പട്ടണം നിര്‍മിച്ചത്
- ബാങ്ക്റ പഞ്ചാബിന്റെ പ്രശാന്ത സുന്ദരമായ നൃത്ത രൂപമാണ്.
- അമൃതസറിലെ സുവര്‍ണ ക്ഷേത്രം നിര്‍മിച്ചത് ഗുരു അര്ജുന് ദേവാണ്.
- സുവര്‍ണ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ പേര് ഹര്‍മന്ദിര്‍ സാഹിബ് എന്നാണ്.
- ജലന്ധര്‍ സ്പോര്‍ട്ട്സ് ഉപകരണങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ്.
- തെയിന്ഡാം, പോണ്ട് ഡാം, ഗുരു നാനാക്ക് തെര്‍മല്‍ പവര്സ്റ്റേഷന് എന്നിവ പഞ്ചാബിലാണ്.
- സിക്ക് ഭീകര നേതാവായിരുന്നു ഭിന്ദ്രന്‍വാല
- ഭിന്ദ്രന്‍വാലയെ പിടികൂടാന്‍ 1984 ല്‍ ഇന്ത്യന്‍ സൈന്യം സുവര്ണക്ഷേത്രത്തിലേക്ക് നടത്തിയ ഓപ്പറേഷനാണ് ഓപ്പറേഷന് ബ്ലൂസ്റ്റാര്‍.
- ഏറ്റവും കൂടുതല്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബാണ്.
രാജസ്ഥാൻ
- ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
- തലസ്ഥാനം – ജയ്പൂർ
- ഭാഷ – രാജസ്ഥാനി, ഹിന്ദി.
- വിസ്തീര്‍ണ്ണം – 3,42,239 sq km.
- ജനസംഖ്യ – 68,621,012.
- നദികള്‍ – ലൂണി, ബാണാസ്, കാളി സിന്ധ്, ചമ്പല്‍.
- സംസ്ഥാന മൃഗം – ചിങ്കാര.
- സംസ്ഥാന പക്ഷി – ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്.
- വന്യജീവി സങ്കേതങ്ങള്‍ – സരിസ്ക ടൈഗർ റിസർവ് ,ഘാന നാഷണൽ പാർക്ക് , രന്തംബോർ നാഷണൽ പാർക് ,ഡാവ വൈൽഡ് ലൈഫ് സാഞ്ചുറി
- പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ – മൗണ്ട് അബു. ജയ്പൂർ പാലസ്, ഹവാമഹല്‍, ജയ്സാൽമർ ഫോറസ്റ്റ്, രത്തം ഭോര്‍, പുഷ്കര്‍.
- സിങ്ക് ,മരതകം ,വെള്ളി ,ചുണ്ണാമ്പുകല്ല്, ആസ്ബറ്റോസ് എന്നിവ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പികുന്ന സംസ്ഥാനം.
- പണ്ട് കാലത്ത് ‘മത്സ്യ’ എന്ന പേരിലറിയപ്പെട്ടു.
- ചൗഹാന്, പാര്‍മാര്‍, സോളങ്കി, പ്രതിഹാര,തുടങ്ങിയ രജപുത്ര വംശങ്ങള്‍ ഇവിടെ ഭരിച്ചിരുന്നു.
- രാജസ്ഥാന്റെ തലസ്ഥാനം ജയ്പൂർ ‘പിങ്ക് സിറ്റി’ എന്നറിയപ്പെടുന്നു.
- ബിര്‍ള പ്ലാനറ്റേറിയം, പാവമ്യൂസിയം , ജന്തര്‍മന്ദര്‍, സിറ്റിപാലസ്, വടക്ക് – പടിഞ്ഞാറന്‍ റയില്‍വേയുടെ ആസ്ഥാനം എന്നിവ ജയ്പ്പൂരിലാണ്.
- കോട്ട നഗരം ചംബല്‍ നദി തീരത്താണ്.
- റാവത് ഭാട്ട ആണവനിലയം കോട്ടയിലാണ്.
- ലോകത്തിലെ ഏറ്റവും പഴക്കമേറിയ പര്‍വ്വത നിരയാണ് ആരവല്ലി.
- ആരവല്ലിയിലെ ഉയര്‍ന്ന കൊടുമുടിയാണ് ഗുരുശിഖറി.
- മൗണ്ട് അബു ടൂറിസ്റ്റ് കേന്ദ്രം ഗുരുശിഖാറിലാണ്.
- ദില്‍വാര ക്ഷേത്രം മൗണ്ട് അബുവിലാണ്.
- താര് മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത് ജയ്സാല്മിര്.
- ഇന്ത്യയുടെ ആണവ പരീക്ഷണകേന്ദ്രം പൊഖ് റാന്‍ താര് മരുഭൂമിയിലാണ്.
- ഡസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ജയ്സാല്മിര് ജില്ലയിലാണ്.
- മരുഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ലൂണി.
- ഉഷ്ണകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് രാജസ്ഥാനിലെ ബാമറിലാണ്.
- ഇന്ദിരാഗാന്ധി കനാലിന്റെ ആദ്യത്തെ പേര് രാജസ്ഥാന് കനാല്‍
- ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത് താർ മരുഭൂമി
- ബിക്കനീർ, ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിദ്ധമാണ്
- രത്തംഭോര്‍ കടുവാസംരക്ഷണകേന്ദ്രം, ഭരത്പൂര്‍ പക്ഷി സങ്കേതം, കിയലാഡിയാ നാഷണല്‍ പാര്‍ക്ക് എന്നിവ രാജസ്ഥാനിലാണ്.
- ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് ഭരത്പൂര്‍
Recent Comments