മൈറ്റോകോണ്‍ഡ്രിയ

  • കോശദ്രവ്യത്തില്‍ ദണ്ഡാകൃതിയിലോ, നേര്‍ത്ത തന്തുക്കളുടെ രൂപത്തിലോ കാണപ്പെടുന്ന കോശാംഗങ്ങള്‍ : മൈറ്റോകോണ്‍ഡ്രിയ
  • കോശത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് : മൈറ്റോകോണ്‍ഡ്രിയ
  • കോശത്തിലെ പവര്‍ ജനറേറ്ററുകള്‍ (Power house of cell)  എന്നറിയപ്പെടുന്നത് : മൈറ്റോകോണ്‍ഡ്രിയ
  • മൈറ്റോകോണ്‍ഡ്രിയ കണ്ടെത്തിയത് : ആള്‍ട്ട്മാന്‍ (Altman1886) അദ്ദേഹം ഇവയെ ബയോബ്ലാസ്റ്റുകള്‍ എന്നു വിളിച്ചു.
  • മൈറ്റോകോണ്‍ഡ്രിയയെ ആവരണം ചെയ്യുന്നത് : ഇരട്ടസ്തരം
  • മൈറ്റോകോണ്‍ഡ്രിയയുടെ ആന്തരസ്തരത്തില്‍ നിന്നും ഉള്ളിലേക്ക് കാണുന്ന മടക്കുകള്‍ : ക്രിസ്റ്റേ
  • ക്രിസ്റ്റേകളില്‍ കാണപ്പെടുന്നതും ടെന്നീസ് റാക്കറ്റിന്‍റെ ആകൃതിയുള്ളതുമായ ഭാഗങ്ങള്‍ :ഓക്സിസോമുകള്‍
  • കോശശ്വസനം നടക്കുന്ന കോശാംഗം : മൈറ്റോകോണ്‍ഡ്രിയ
  • ഓക്സിജന്‍റെ സാന്നിദ്ധ്യത്തില്‍ ഗ്ലൂക്കോസ് വിഘടിപ്പിച്ച് ഊര്‍ജ്ജം സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തനം :കോശശ്വസനം
  • കോശശ്വസനത്തിന്‍റെ രണ്ട് ഘട്ടങ്ങള്‍ : ഗ്ലൈക്കോളിസിസ്, ക്രെബ്സ് പരിവൃത്തി
  • ഗ്ലൈക്കോളിസിസ് നടക്കുന്നത് : കോശദ്രവ്യത്തില്‍
  • ക്രബ്സ് പരിവൃത്തി നടക്കുന്നത് : മൈറ്റോകോണ്‍ഡ്രിയയില്‍
  • കോശശ്വസനഫലമായി ഉണ്ടാകുന്ന പ്രധാന ഉല്‍പന്നം : ഊര്‍ജ്ജം
  • കോശശ്വസനഫലമായി സ്വതന്ത്രമാകുന്ന ഊര്‍ജ്ജത്തെ മൈറ്റോകോണ്‍ഡ്രിയ ഏത് രൂപത്തിലാണ് സംഭരിക്കുന്നത് : എ.റ്റി.പി.
  • ഓക്സിജന്‍റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന കോശശ്വസനഘട്ടം : ക്രബ്സ് പരിവൃത്തി
  • കോശശ്വസനഫലമായി ഉണ്ടാകുന്ന ഉപോല്‍പ്പന്നങ്ങള്‍ : കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ജലം

പ്രകാശസംശ്ലേഷണം
കാര്‍ബണ്‍ ഡൈ ഓക്സൈഡ് + ജലം
സൂര്യപ്രകാശം
ഹരിതകം                       ഗ്ലൂക്കോസ് + ഓക്സിജന്‍
കോശശ്വസനം
ഗ്ലൂക്കോസ് + ഓക്സിജന്‍
                                                  ഊര്‍ജ്ജം+CO2+ജലം