ദ്വിനാമ പദ്ധതി (Binomial Nomenclature)

 • ജീവികള്‍ക്ക് ശാസ്ത്രനാമം നല്‍കുന്നതിനായി ആവിഷ്ക്കരിച്ച മാര്‍ഗ്ഗം : ദ്വിനാമപദ്ധതി
 • ദ്വിനാമപദ്ധതിയുടെ ഉപജ്ഞാതാവ് : കാള്‍ലിനേയസ്
 • ദ്വിനാമപദ്ധതി അനുസരിച്ച് രണ്ട് പേരുകള്‍ ചേര്‍ന്നതാണ് എല്ലാ ജീവികളുടേയും ശാസ്ത്രനാമം. ഇതില്‍ ആദ്യഭാഗം ജീനസിനേയും രണ്ടാം ഭാഗം സ്പീഷിസിനേയും പ്രതിനിധാനം ചെയ്യുന്നു.

ഉദാ : മനുഷ്യന്‍ – ഹോമോ സാപ്പിയസ്

ജീനസ് : ഹോമോ, സ്പീഷീസ് – സാപ്പിയന്‍സ്

സസ്യലോകം

 • പ്രകൃതിയിലെ അടിസ്ഥാന ഉല്പാദകര്‍ : ഹരിതസസ്യങ്ങള്‍
 • കാണ്ഡത്തിന്‍റെ സ്വഭാവമനുസരിച്ച് സസ്യങ്ങളെ മൂന്നായി വിഭജിക്കാം : ഓഷധികള്‍ (Herbs), കുറ്റിച്ചെടികള്‍ (Shrubs), , വൃക്ഷങ്ങള്‍(Trees)
 • മൃദുകാണ്ഡത്തോടുകൂടിയ ചെറിയ സസ്യങ്ങള്‍ : ഓഷധികള്‍ ഉദാ : തുമ്പ
 • ഏറ്റവും വലിയ ഓഷധി : വാഴ
 • ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം : വാഴ
 • ദാരുശ കാണ്ഡമുള്ളതും ഇടത്തരം വലിപ്പത്തില്‍ വളരുന്നതുമായ സസ്യങ്ങള്‍ : കുറ്റിച്ചെടികള്‍, ഉദാ : തെറ്റി
 • ഉയരം കൂടിയ ഉറപ്പേറിയ തായ്ത്തടിയും ശാഖകളും ഉള്ള സസ്യങ്ങള്‍ : വൃക്ഷങ്ങള്‍, ഉദാ : മാവ്
 • ആയുര്‍ദൈര്‍ധ്യത്തിന്‍റെ (Life Span) അടിസ്ഥാനത്തില്‍ സസ്യങ്ങളെ നാലായി വിഭജിക്കാം :
 • ഏകവര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ബഹുവര്‍ഷികള്‍, ചിരസ്ഥായികള്‍
 • ഒരു വര്‍ഷമോ, ഒരു ഋതുവില്‍ മാത്രമോ ജീവിച്ചിരിക്കുന്ന ഹ്രസ്വകാല സസ്യങ്ങള്‍ : ഏകവര്‍ഷികള്‍, ഉദാ : വെണ്ട